ശാരീരികവേദനയ്ക്ക് പരിഹാരം, മറവിരോഗത്തെയും ഭയക്കേണ്ട; ആരോഗ്യഗുണങ്ങളുമായി കൈത്തുന്നല്
ഒരു കാലത്ത് സ്ത്രീകളുടെ വിനോദമായിരുന്നു തുന്നൽ. സാങ്കേതിക വിദ്യ വികസിച്ചതോടെ സൂചിയും നൂലും കയ്യിലെടുക്കുന്നതേ കുറഞ്ഞു. മറ്റ് വിനോദോപാധികളും പ്രചാരം നേടി. ഇനി സൂചിയും നൂലുമെല്ലാം എടുത്ത് തയ്യൽ പരിശീലിച്ചോളൂ. കൈത്തുന്നലിന് അതിശയകരമായ ആരോഗ്യഗുണങ്ങൾ ഉണ്ടെന്ന് ശാസ്ത്രം പറയുന്നു. വിഷാദം, ഉത്കണ്ഠ, ഡിമൻഷ്യ

ഒരു കാലത്ത് സ്ത്രീകളുടെ വിനോദമായിരുന്നു തുന്നൽ. സാങ്കേതിക വിദ്യ വികസിച്ചതോടെ സൂചിയും നൂലും കയ്യിലെടുക്കുന്നതേ കുറഞ്ഞു. മറ്റ് വിനോദോപാധികളും പ്രചാരം നേടി. ഇനി സൂചിയും നൂലുമെല്ലാം എടുത്ത് തയ്യൽ പരിശീലിച്ചോളൂ. കൈത്തുന്നലിന് അതിശയകരമായ ആരോഗ്യഗുണങ്ങൾ ഉണ്ടെന്ന് ശാസ്ത്രം പറയുന്നു. വിഷാദം, ഉത്കണ്ഠ, ഡിമൻഷ്യ ഇവ അകറ്റാനും ഗുരുതരമായ വേദന ശമിപ്പിക്കാനും കൈത്തുന്നലിന് കഴിവുണ്ടെന്ന് ഗവേഷണ ഫലം.
ശരീരത്തിനും മനസ്സിനും ഏറെ നല്ലതാണ് തുന്നൽ (knitting) എന്ന് നിറ്റ് ഫോർ പീസ് എന്ന, പതിനയ്യായിരത്തോളം പേര്‍ അംഗങ്ങളായ സംഘടന പറയുന്നു. ഈ വിനോദം ആരോഗ്യം മെച്ചപ്പെടുത്തുന്നതായി ബ്രിട്ടിഷ് ജേണൽ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പിയിൽ പ്രസിദ്ധീകരിച്ച സർവേയിൽ പറയുന്നു. സൂചിയും നൂലും ഉപയോഗിച്ച് തയ്ച്ചതിനുശേഷം തങ്ങൾക്ക് സന്തോഷം തോന്നിയതായി 81 ശതമാനം പേർ അഭിപ്രായപ്പെട്ടു. സൂചിയുടെ ആവർത്തിച്ചുള്ള ചലനവും കമ്പളി നൂലിന്റെ മൃദുലതയും തലച്ചോറിൽ സെറോടോണിൻ എന്ന ഹോർമോൺ പുറപ്പെടുവിക്കുകയും ഇത് മനോനില മെച്ചപ്പെടുത്തി ഏതുതരം ശാരീരികവേദനയിൽ നിന്നും ആശ്വാസമേകുകയും ചെയ്യും.
2007–ൽ ഹാർവഡ് മെഡിക്കൽ സ്കൂളിലെ മൈൻഡ് ആൻഡ് ബോഡി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ, പതിവായി തയ്ക്കുന്നത് ഹൃദയമിടിപ്പ് മിനിറ്റിൽ 11 ആയി കുറയ്ക്കുകയും ശാന്തത അനുഭവിക്കാനാകുകയും ചെയ്യും എന്നു കണ്ടു. ഇത് തലച്ചോറിന്റെ കഴിവുകൾ വർധിപ്പിക്കുകയും ഓർമക്കുറവും മറവിയും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും പഠനത്തിൽ കണ്ടു. കൂടാതെ ൈകത്തുന്നലിന് മറ്റു ചില ഗുണങ്ങൾ കൂടിയുണ്ട്.
മനസ്സിനെ വിശ്രാന്തമാക്കുന്ന ഒരു വിനോദമാണിത്. ധ്യാനത്തിലൂടെ ലഭിക്കുന്ന അതേ ഗുണം തന്നെ കൈത്തുന്നലിലൂടെ ലഭിക്കും.
ൈകത്തുന്നൽ തലച്ചോറിലെ മുഴുവൻ ഭാഗങ്ങളെയും ഉത്തേജിപ്പിക്കുന്നു. ഇത് പാർക്കിൻസൺസ് പോലുള്ള രോഗങ്ങൾ മൂലം വിഷമിക്കുന്നവരിൽ മോട്ടർ ഫങ്ഷൻ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഒരു കമ്പിളി നൂൽ ചുരുളിനെ, ധരിക്കാവുന്ന എന്തെങ്കിലുമായി മാറ്റുന്ന പ്രവൃത്തി എന്തോ നേടിയ തോന്നൽ നിങ്ങളിൽ ഉണ്ടാക്കും. ഇന്നു തന്നെ കൈത്തുന്നൽ (Knitting) തുടങ്ങാൻ ഇത്രയും കാരണങ്ങൾ തന്നെ ധാരാളമല്ലേ!
English Summary: Knitting health benefits