സ്ട്രെസ് അനുഭവപ്പെടുമ്പോൾ അമിതമായി കഴിക്കുകയോ ഭക്ഷണം ഒഴിവാക്കുകയോ ചെയ്യുന്നവരാണോ?
എന്താണ് സ്ട്രെസ്? അത് ആഹാര രീതിയിൽ എന്തു മാറ്റം ഉണ്ടാക്കുന്നുണ്ട്? അതു നമ്മെ എങ്ങനെയാണു ബാധിക്കുന്നത് എന്നു ചിന്തിച്ചിട്ടുണ്ടോ? സ്ട്രെസ് കാരണം ആഹാരം അമിതമായി കഴിക്കുന്നവരോ ഒഴിവാക്കുന്നവരോ ആണ് പലരും. ഇത് എത്രമേൽ നമ്മുടെ ശരീരത്തെയും ആഹാര രീതിയെയും ബാധിക്കുന്നു എന്ന് ചിന്തിക്കുമ്പോഴാണ് ഇതിന്റെ

എന്താണ് സ്ട്രെസ്? അത് ആഹാര രീതിയിൽ എന്തു മാറ്റം ഉണ്ടാക്കുന്നുണ്ട്? അതു നമ്മെ എങ്ങനെയാണു ബാധിക്കുന്നത് എന്നു ചിന്തിച്ചിട്ടുണ്ടോ?
സ്ട്രെസ് കാരണം ആഹാരം അമിതമായി കഴിക്കുന്നവരോ ഒഴിവാക്കുന്നവരോ ആണ് പലരും. ഇത് എത്രമേൽ നമ്മുടെ ശരീരത്തെയും ആഹാര രീതിയെയും ബാധിക്കുന്നു എന്ന് ചിന്തിക്കുമ്പോഴാണ് ഇതിന്റെ ദോഷവശങ്ങൾ മനസ്സിലാക്കാൻ കഴിയുന്നത്.
ബന്ധങ്ങളിലും ജോലിയിലും ആരോഗ്യപരമായുമൊക്കെ ഉണ്ടാകുന്ന ശാരീരിക, മാനസിക പ്രയാസങ്ങളുടെ ഫലമാണ് സ്ട്രെസ് എന്നു സാമാന്യമായി പറയാം. അത് നമ്മെ മാനസികമായും ശാരീരികമായും ബാധിക്കും. നമ്മുടെ ജീവിതരീതിയിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് വിഷയങ്ങളാണ് ഉറക്കം, വ്യായാമം, ആഹാരം എന്നിവ. ഇതിൽ ആദ്യം പറഞ്ഞ രണ്ടും കൃത്യമായി പാലിക്കാൻ പറ്റാതെവന്നാൽ അതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ആഹാരകാര്യത്തിലും ഇടപെട്ട് ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾക്കു കാരണമാകുന്നു.
വൈകാരിക ക്ഷോഭമുണ്ടാകുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ചിലർക്കുണ്ട്. വിഷാദമോ കോപമോ വരുമ്പോൾ പുരുഷന്മാർ കൂടുതൽ ഭക്ഷണം കഴിക്കാറുണ്ടെന്ന് ചില ഗവേഷണഫലങ്ങളും പുറത്തു വന്നിട്ടുണ്ട്. പെൺകുട്ടികളിലും സ്ത്രീകളിലും ഇത്തരം ഭക്ഷണക്രമക്കേടുകൾ കാണപ്പെടുന്നു. ഇത്തരം ഭക്ഷണശീലങ്ങൾക്ക് പലതരം അപകടസാധ്യതകളുണ്ടെന്ന് ഇതു സംബന്ധിച്ചു നടന്ന ചില പഠനങ്ങൾ പറയുന്നു.
സ്ട്രെസ് അഥവാ അൺസ്കിറ്റി ചിലരിൽ വിശപ്പില്ലായ്മ ഉണ്ടാക്കുന്നു. ആഹാരം കഴിക്കാൻ ശ്രമിക്കുമ്പോൾ ഛർദിക്കാന്‍ തോന്നുക, തൊണ്ടയിൽനിന്നു താഴേക്ക് ഇറങ്ങാൻ തടസം പോലെ അനുഭവപ്പെടുക, ആഹാരത്തിനു രുചി തോന്നാതിരിക്കുക തുടങ്ങിയവയും ഉണ്ടാകും. അങ്ങനെ ഭക്ഷണം കഴിക്കാതെ ശരീര ഭാരം കുറയും. ഇതിനു കാരണമാകുന്നത് സ്‌ട്രെസ് നമ്മുടെ തലച്ചോറിൽ വരുത്തുന്ന പലതരം ഹോർമോൺ വ്യതിയാനങ്ങളാണ്. അവ ശരീരത്തിലെ ആക്ടീവ് സിംപതെറ്റിക് നെർവസ് സിസ്റ്റത്തെ ബാധിച്ച് വിശപ്പിനെ ശമിപ്പിക്കുന്നു.
ശാരീരികമോ മാനസികമോ ആയി സമ്മർദമുണ്ടാകുമ്പോൾ കോർട്ടിസോൾ എന്ന ഹോർമോൺ അമിതമായി ഉൽപാദിപ്പിക്കപ്പെടുന്നതിനാൽ അതിനെ ‘സ്ട്രെസ് ഹോർമോൺ’ എന്ന് വിളിക്കുന്നു. ഇത് അമിതഭാരത്തിനും കാരണമാകാം. സമ്മർദവും ഉയർന്ന കോർട്ടിസോളും അടിവയറ്റിലെ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
English Summary: Stress and Eating Behaviors