മൂത്രത്തിൽ കല്ല്; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, രോഗം വരാതിരിക്കാൻ ചെയ്യേണ്ടത്
ഏതാണ്ട് അഞ്ചു മുതൽ പത്തു ശതമാനം വരെ ജനങ്ങളിൽ കണ്ടുവരുന്ന സാധാരണ പ്രശ്നമായി ഇന്ന് മൂത്രപഥത്തിലെ കല്ലുകൾ മാറിയിരിക്കുന്നു. മൂത്രത്തിലെ അമ്ലാവസ്ഥയും ക്ഷാരാവസ്ഥയും അനുസരിച്ചു വിവിധ കല്ലുകൾ രൂപം കൊള്ളാം. ശരീരത്തിലെ ജലാംശം കുറയുക, വൃക്കകളെ ബാധിക്കുന്ന ചില രോഗങ്ങൾ, ശരീരത്തിലെ കാത്സ്യത്തിന്റെ തോതു
ഏതാണ്ട് അഞ്ചു മുതൽ പത്തു ശതമാനം വരെ ജനങ്ങളിൽ കണ്ടുവരുന്ന സാധാരണ പ്രശ്നമായി ഇന്ന് മൂത്രപഥത്തിലെ കല്ലുകൾ മാറിയിരിക്കുന്നു. മൂത്രത്തിലെ അമ്ലാവസ്ഥയും ക്ഷാരാവസ്ഥയും അനുസരിച്ചു വിവിധ കല്ലുകൾ രൂപം കൊള്ളാം. ശരീരത്തിലെ ജലാംശം കുറയുക, വൃക്കകളെ ബാധിക്കുന്ന ചില രോഗങ്ങൾ, ശരീരത്തിലെ കാത്സ്യത്തിന്റെ തോതു
ഏതാണ്ട് അഞ്ചു മുതൽ പത്തു ശതമാനം വരെ ജനങ്ങളിൽ കണ്ടുവരുന്ന സാധാരണ പ്രശ്നമായി ഇന്ന് മൂത്രപഥത്തിലെ കല്ലുകൾ മാറിയിരിക്കുന്നു. മൂത്രത്തിലെ അമ്ലാവസ്ഥയും ക്ഷാരാവസ്ഥയും അനുസരിച്ചു വിവിധ കല്ലുകൾ രൂപം കൊള്ളാം. ശരീരത്തിലെ ജലാംശം കുറയുക, വൃക്കകളെ ബാധിക്കുന്ന ചില രോഗങ്ങൾ, ശരീരത്തിലെ കാത്സ്യത്തിന്റെ തോതു
ഏതാണ്ട് അഞ്ചു മുതൽ പത്തു ശതമാനം വരെ ജനങ്ങളിൽ കണ്ടുവരുന്ന സാധാരണ പ്രശ്നമായി ഇന്ന് മൂത്രപഥത്തിലെ കല്ലുകൾ മാറിയിരിക്കുന്നു. മൂത്രത്തിലെ അമ്ലാവസ്ഥയും ക്ഷാരാവസ്ഥയും അനുസരിച്ചു വിവിധ കല്ലുകൾ രൂപം കൊള്ളാം. ശരീരത്തിലെ ജലാംശം കുറയുക, വൃക്കകളെ ബാധിക്കുന്ന ചില രോഗങ്ങൾ, ശരീരത്തിലെ കാത്സ്യത്തിന്റെ തോതു നിയന്ത്രിക്കുന്ന പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ അസുഖങ്ങൾ, കുടലിനെ ബാധിക്കുന്ന ക്രോൺസ് ഡിസീസ്, ചില വൈറ്റമിനുകളുടെ അഭാവം, ജനിതക കാരണങ്ങൾ എന്നിവ മൂലം മൂത്രക്കല്ലുകൾ ഉണ്ടാവാം. എന്നാൽ ഭക്ഷണം, വെള്ളം എന്നിവയിലൂടെ ശരീരത്തിൽ കടക്കുന്ന കല്ലുകൾ യൂറിനറി സ്റ്റോണിനോ പിത്താശയക്കല്ലിനോ കാരണമാകുന്നില്ല.
വേദനയെന്ന ലക്ഷണം
കഠിനമായ വേദമൂലമോ, ദീർഘകാലം കല്ലുകൾ മൂത്രപഥത്തിൽ കിടന്നു വൃക്കനാശത്തിന്റെ ലക്ഷണങ്ങൾ കാണിക്കുമ്പോഴോ ആണ് രോഗി ഡോക്ടറെ സമീപിക്കുന്നത്. അതികഠിനമായ വേദന, മൂത്രതടസം, ഛർദി, മൂത്രത്തിൽ രക്തം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.
വേദനയുണ്ടാക്കാതെ കിടക്കുന്ന കല്ലുകളെ സയലന്റ് സ്റ്റോൺസ് എന്നു വിളിക്കുന്നു. മൂത്രപഥത്തിലെ കല്ലുകൾ ഒരു സ്ഥലത്തുനിന്നു മറ്റൊരു ഭാഗത്തേക്കു നീങ്ങുമ്പോഴാണ് കഠിനമായ വേദന അനുഭവപ്പെടുന്നത്. ഇതിനെ റീനൽ കോളിക്, അഥവാ യൂറിട്രിക് കോളിക് എന്നു വിളിക്കുന്നു. മൂത്രം ഒഴുകി നിറയുന്ന വൃക്കയിലെ പെൽവിസിൽ നിന്നു മൂത്രവാഹിനിക്കുഴലുകളിലേക്കു നീങ്ങുമ്പോഴാണ് ഈ വേദന അനുഭവപ്പെടുന്നത്. ഇതിന്റെ ഫലമായി, മൂത്രവാഹിനിക്ക് തടസം സംഭവിക്കുന്നു. മാത്രമല്ല, പരുപരുത്ത കല്ലുകൾ പ്രത്യേകിച്ച് ഓക്സലേറ്റ് കല്ലുകൾ ഈ മൂത്രവാഹിനികളിൽ ഉരഞ്ഞുനീങ്ങുന്നതുകൊണ്ടു മൂത്രത്തിൽ ചോരപൊടിയുകയും ചെയ്യാം. മൂത്രസഞ്ചിയിലേക്കുള്ള മൂത്രത്തിന്റെ പ്രവാഹം കുറയുകയോ തടസപ്പെടുകയോ ചെയ്യാം. ഇതിന്റെ ഫലമായി മൂത്രവാഹിനിയുടെ മുകൾ ഭാഗം വികസിക്കുന്ന ഹൈഡ്രേയൂറീറ്റർ, വൃക്കകളിൽ നീർക്കെട്ട് (ഹൈഡ്രോ നെഫ്രോസിസ്) അനുഭവപ്പെടുകയും ചെയ്യുന്നു. കല്ല് നീക്കം ചെയ്തില്ലെങ്കിൽ ആ ഭാഗത്തെ വൃക്കയുടെ പ്രവർത്തനം തന്നെ നശിക്കുന്നു. മൂന്നു മില്ലിമീറ്ററിനു താഴെ വലുപ്പമുള്ള കല്ലുകൾ, മൂത്രത്തിൽക്കൂടി താനേ പുറത്തേക്കു പോകും.
രോഗം നിർണയിക്കാം
രോഗലക്ഷണങ്ങൾക്കു പുറമേ മൂത്രപരിശോധന എക്സറേ, സ്കാനിങ് മുതലായവയിലൂടെ രോഗനിർണയം നടത്താം. മൂത്ര പരിശോധനയിൽ മൂത്രത്തിൽ രക്തം കാണാം. മാത്രമല്ല പഴുപ്പുണ്ടെങ്കിൽ കണ്ടുപിടിക്കുകയും ചെയ്യാം. രക്തപരിശോധനയിൽ വെളുത്തരക്താണുക്കൾ കൂടുതൽ കാണുന്നതു മൂത്രത്തിലെ അണുബാധയുടെ സൂചനയാണ്.
80 ശതമാനത്തോളം കല്ലുകൾ ഓക്സലേറ്റ് കല്ലുകളായതുകൊണ്ട് അവ വൃക്കകളുടെയും മൂത്രനാളിയുടെയും മൂത്രസഞ്ചിയുടെയും എക്സ്—റേയിൽ കാണാം. യൂറിക് ആസിഡ് കല്ലുകൾ ഇത്തരം എക്സ്റേകളിൽ കണ്ടെന്നുവരില്ല.
ഒരുതരം ചായം ഞരമ്പിൽ കുത്തിവച്ച് എക്സറേ എടുക്കുന്ന ഇൻട്രാവീനസ് പൈലോഗ്രാം കല്ലുകളെ കണ്ടെത്താൻ ഏറ്റവും ഫലപ്രദമാണ്. ഈ ചായം മൂത്രത്തിൽ കൂടിയാണു പുറത്തേക്കു പോകുന്നത്. മൂത്രപഥം മുഴുവൻ കാണുവാനും വൃക്കകളുടെ പ്രവർത്തനം അറിയുവാനും തടസങ്ങൾ വല്ലതുമുണ്ടെങ്കിൽ അറിയുവാനും ഇതു സഹായിക്കും. അൾട്രാസൗണ്ട് പരിശോധന, സി ടി സ്കാൻ മുതലായവയും കല്ലുകളെ കണ്ടെത്താൻ ഉപകരിക്കും.
വരാതിരിക്കാൻ വെള്ളം കുടിക്കാം
∙ ധാരാളം വെള്ളം കുടിക്കുക. വേനൽക്കാലത്ത് പ്രത്യേകിച്ചു രണ്ടു മുതൽ രണ്ടര ലീറ്റർ വരെ മൂത്രം പോകാൻ വേണ്ടത്ര അളവിൽ വെള്ളം കുടിക്കണം.
∙ ഭക്ഷണത്തിൽ പ്രോട്ടീന്റെയും ഉപ്പിന്റെയും അളവു കുറയ്ക്കുക. കോളകൾ ഉൾപ്പെടെ കൃത്രിമശീതളപാനീയങ്ങൾ കഴിയുന്നതും ഒഴിവാക്കുക.
∙ ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് കാത്സ്യം ഓക്സലേറ്റ് കല്ലുകൾ ഉണ്ടാകാതിരിക്കാൻ സഹായിക്കും. ഞാവൽപ്പഴം യൂറിക് ആസിഡ് കല്ലുകൾ ഉണ്ടാവുന്നതു തടയും. മൂത്രത്തിലെ അണുബാധകളെ നിസാരമായി കാണരുത്. അവ സമയത്ത് ചികിത്സിച്ചു മാറ്റണം.
English Summary: Stones in the Urinary Tract, Kidney stone: Symptoms and prevention tips