കൂടുതൽ സമയം ഇരുന്നു ജോലി ചെയ്യുന്നവർക്ക് കാലാന്തരത്തിൽ നടുവേദന വരാൻ സാധ്യതയുണ്ട്. പ്രത്യേകമായി കസേരയോ കുഷ്യനോ ഒക്കെ വേണ്ടി വന്നേക്കും. കട്ടിയുള്ള പ്രതലത്തിൽ കിടക്കേണ്ടത് അത്യാവശ്യമാണ്. നടുവിൽ തണുപ്പടിക്കരുത്. ഫാൻ ഇടരുത്. പ്രമേഹമില്ലെന്ന് ഒരിക്കൽക്കൂടി ഉറപ്പു വരുത്തണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ രണ്ടരവർഷത്തോളമായി എനിക്ക് നടുവിന് തരിപ്പു പോലെ അനുഭവപ്പെടുകയാണ്. ഇടത്തെ കാലും വയറും ചേരുന്നിടത്ത് ഒരു ഉളുക്കു പോലെയാണ് തുടങ്ങിയത്. അതിനു പുറകിലായി വേദനയും പിടിത്തവും ഉണ്ട്. എക്സ്റേ എടുത്തു. രക്തവും പരിശോധിച്ചു. കുഴപ്പമൊന്നും ഇല്ലെന്നാണ് ഡോക്ടർ പറഞ്ഞത്. ഒരു വർഷത്തോളം മരുന്നു കഴിച്ചു. ഇപ്പോൾ ഒന്നും കഴിക്കുന്നില്ല. ഇടത്തെ കാലിൽ ചിലപ്പോൾ ഉപ്പൂറ്റി വരെ വേദന തോന്നും. പല ഡോക്ടർമാർ നോക്കിയിട്ടും എന്റെ രോഗം എന്താണെന്ന് കണ്ടുപിടിച്ചില്ല. നടക്കുമ്പോൾ വേദന ഇല്ല. കട്ടിയുള്ള പ്രതലത്തിൽ കിടക്കണമെന്നു ഡോക്ടർമാർ പറഞ്ഞതനുസരിച്ച്  കട്ടിയുള്ള പ്രതലത്തിലാണു കിടക്കുന്നത്. ഞാൻ ഇനി ഏതു ഡോക്ടറെയാണു കാണേണ്ടത്? എന്തു ചികിത്സയാണു ചെയ്യേണ്ടത്. ഇരുന്നുകൊണ്ടുള്ള ജോലിയാണു ഞാൻ ചെയ്യുന്നത്. 

ഉത്തരം: നട്ടെല്ലിനകത്തെ സുഷുമ്നയും ഞരമ്പുകളും ആണ് കൈകാലുകളെ നിയന്ത്രിക്കുന്നത്. നട്ടെല്ല് കളരിപ്പയറ്റിലേതു പോലെയോ ഡാൻസിലേതു പോലെയോ കുറെയൊക്കെ നിത്യേന വളയേണ്ട ആവശ്യമാണെങ്കിലും സർക്കസിലേതു പോലെ വളയേണ്ട ആവശ്യമില്ല. നട്ടെല്ലുകൾക്കിടയിൽ ഒരു കുഷ്യന്റെ അകത്തെ പഞ്ഞിപോലെ ഡിസ്കിനകത്ത് ജെല്ലി മാതിരി കുഴഞ്ഞുമറിയാവുന്ന ഒരു വസ്തു നിലവിലുണ്ട്. സുഷുമ്ന താഴോട്ടു പോകുമ്പോൾ, പാർശ്വങ്ങളിലേക്ക് ഞരമ്പുകളുടെ നിയന്ത്രണമേഖല വ്യാപിച്ചു കിടക്കുന്നു. ചലനം, നടത്തം, സ്പർശനം മുതലായ സംഗതികൾ മനസ്സിലാക്കാം. പ്രതികരിക്കാം. വിശദ രോഗവിവരണത്തിൽ കൂടി മാത്രം രോഗം കൃത്യമായി നിർണയിക്കാമെന്നു കരുതുന്നവരുണ്ട്. പക്ഷേ, രോഗിയോട് കൃത്യമായ ചോദ്യങ്ങൾ ചോദിച്ചും നിരീക്ഷിച്ചും മാത്രമേ രോഗം എന്താണെന്നു മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. എങ്കിൽ മാത്രമേ കൃത്യമായ മരുന്ന് നിശ്ചയിക്കാനാവൂ.

ADVERTISEMENT

കൂടുതൽ സമയം ഇരുന്നു ജോലി ചെയ്യുന്നവർക്ക് കാലാന്തരത്തിൽ നടുവേദന വരാൻ സാധ്യതയുണ്ട്. പ്രത്യേകമായി കസേരയോ കുഷ്യനോ ഒക്കെ വേണ്ടി വന്നേക്കും. കട്ടിയുള്ള പ്രതലത്തിൽ കിടക്കേണ്ടത് അത്യാവശ്യമാണ്. നടുവിൽ തണുപ്പടിക്കരുത്. ഫാൻ ഇടരുത്. പ്രമേഹമില്ലെന്ന് ഒരിക്കൽക്കൂടി ഉറപ്പു വരുത്തണം. മരപ്പ്, തരിപ്പ്, പെരുപ്പ്, കഴപ്പ്, വേദന ഇങ്ങനെ പദം മാറ്റി പറയുന്നതുകൊണ്ട് രോഗം വ്യക്തമായി വേർതിരിച്ചു മനസ്സിലാക്കാൻ സാധിക്കയില്ല. ഡോക്ടർ നിർദേശിക്കുന്ന പല പരിശോധനകളും പടിപടിയായി ചെയ്യേണ്ടിവരും. വേദനയുടെ ഉദ്ഭവം ചർമത്തിലാകാം. ഡിസ്കിൽ നിന്നാകാം. നട്ടെല്ല് ചതഞ്ഞതിനാലാകാം. ഇതു കൃത്യമായി മനസ്സിലാക്കിയാൽ മാത്രമേ ചികിത്സ നിർണയിക്കാൻ സാധിക്കുകയുള്ളൂ. ഇതിനെ ‘വാതം’ എന്ന് മൊത്തത്തിൽ വിവരിക്കുന്നവരുണ്ട്. കൃത്യമായി മനസ്സിലാക്കാതെ പോകുന്ന ഒരു രോഗലക്ഷണമാണ് ‘നടുവേദന’ നിങ്ങൾ ഒരു എല്ലുരോഗ വിദഗ്ധനെ സമീപിച്ച് ഉപദേശം തേടുന്നതായിരിക്കും ഉത്തമം.  

English Summary: Reasons behind heel and back pain