സമ്പൂർണാഹാരം എന്ന് വിളിക്കുന്ന പാൽ സ്ത്രീകളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പുതിയ ഒരു ഗവേഷണഫലം സൂചിപ്പിക്കുന്നത്. ദിവസവും പാൽ കുടിക്കുന്നത് സ്തനാർബുദ സാധ്യത വർധിപ്പിക്കും എന്ന് പഠനം. സ്ത്രീകളിൽ മിതമായ അളവിൽ പാൽ കുടിക്കുന്നതു പോലും രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് യു എസി ലെ ലോമ ലിൻഡ സർവകലാശാല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമ്പൂർണാഹാരം എന്ന് വിളിക്കുന്ന പാൽ സ്ത്രീകളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പുതിയ ഒരു ഗവേഷണഫലം സൂചിപ്പിക്കുന്നത്. ദിവസവും പാൽ കുടിക്കുന്നത് സ്തനാർബുദ സാധ്യത വർധിപ്പിക്കും എന്ന് പഠനം. സ്ത്രീകളിൽ മിതമായ അളവിൽ പാൽ കുടിക്കുന്നതു പോലും രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് യു എസി ലെ ലോമ ലിൻഡ സർവകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തിൽ കണ്ടു. 

തീരെ ചെറിയ അളവിൽ അതായത് ഒരു കപ്പിന്റെ മൂന്നിലൊന്ന് അല്ലെങ്കിൽ നാലിലൊന്ന് കുടിക്കുന്നത് സ്തനാർബുദ സാധ്യത 30 ശതമാനം കൂട്ടുമെന്ന് ഗവേഷകയായ ഗാരി. ഇ. ഫ്രേസർ പറയുന്നു. ദിവസം ഒരു കപ്പ് പാൽ കുടിക്കുന്നത് രോഗസാധ്യത 50 ശതമാനം കൂട്ടും. ദിവസം രണ്ടോ മൂന്നോ കപ്പ് പാല്‍ വീതം കുടിക്കുന്നവർക്ക് എഴുപതു മുതല്‍ എൺപതു ശതമാനം വരെയാണ് രോഗ സാധ്യത എന്ന് തെളിഞ്ഞു. വടക്കേ അമേരിക്കയിലെ കാൻസർ ബാധിക്കാത്ത 53000 സ്ത്രീകളിലാണ് ഈ പഠനം നടത്തിയത്. എട്ടു വർഷക്കാലം പഠനം നീണ്ടു നിന്നു. 

ADVERTISEMENT

സ്തനാർബുദത്തിന്റെ കുടുംബചരിത്രം, ശാരീരിക പ്രവർത്തനങ്ങൾ, മദ്യോപയോഗം, ഹോർമോണുകളുടെയും മറ്റ് മരുന്നുകളുടെയും ഉപയോഗം, സ്തനാർബുദ പരിശോധന, ഗൈനക്കോളജിക്കൽ ഹിസ്റ്ററി ഇവയും ചോദ്യാവലയിലൂടെ മനസ്സിലാക്കി. 

പഠനം അവസാനിക്കാറാകുമ്പോഴേക്കും 1057 പേർക്ക് സ്തനാർബുദം ബാധിച്ചതായി കണ്ടു. മൃഗങ്ങളുടെ പാൽ അല്ലാതെ സോയ ഉൽപ്പന്നങ്ങളും രോഗസാധ്യതയും തമ്മിൽ ബന്ധമൊന്നും കണ്ടില്ല. കൊഴുപ്പുള്ളതും ഇല്ലാത്തതുമായ പാൽ ഉപയോഗിക്കുന്നത് നേരിയ വ്യത്യാസം മാത്രമേ വരുത്തുന്നുള്ളൂ എന്നും പാൽക്കട്ടി, തൈര് ഇവയും സ്തനാർബുദ സാധ്യതയുമായി ബന്ധമൊന്നും ഇല്ല എന്നും ഗവേഷകര്‍ പറഞ്ഞു. ഇന്റർനാഷണൽ േജണൽ ഓഫ് എപ്പിഡെമിയോളജിയില്‍ ഈ പഠനം പ്രസിദ്ധീകരിച്ചു.

ADVERTISEMENT

English Summary: Dairy milk linked to higher risk of breast cancer