നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്ന അവയവമാണ് വൃക്കകള്‍. ശരീരത്തിലെ ആവശ്യമില്ലാത്ത വസ്തുക്കള്‍ പുറംതള്ളാന്‍ വൃക്ക സഹായിക്കും. വൃക്കരോഗം തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാം. ഗുരുതരമായാല്‍ വൃക്ക മാറ്റി വയ്ക്കുന്നതുള്‍പ്പെടെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്ന അവയവമാണ്  വൃക്കകള്‍. ശരീരത്തിലെ ആവശ്യമില്ലാത്ത വസ്തുക്കള്‍ പുറംതള്ളാന്‍ വൃക്ക സഹായിക്കും. വൃക്കരോഗം തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാം. ഗുരുതരമായാല്‍ വൃക്ക മാറ്റി വയ്ക്കുന്നതുള്‍പ്പെടെയുള്ള മാർഗങ്ങളിലേക്കു കടക്കേണ്ടി വന്നേക്കും. പലപ്പോഴും രോഗനിര്‍ണയം വൈകുന്നതാണ് രോഗത്തെ ഗുരുതരമാക്കുന്നത്. 

അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ പറയുന്നത് അന്തരീക്ഷ മലിനീകരണം കൂടിയ ഇടങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ക്ക് വൃക്കരോഗം വരാനുള്ള സാധ്യത കൂടുതലാണെന്നാണ്. ഇതില്‍ മുന്‍പില്‍ ഇന്ത്യയും ചൈനയുമാണ് എന്നും റിപ്പോര്‍ട്ട്‌ ഉണ്ട്. 

ADVERTISEMENT

എന്തൊക്കെയാണ് വൃക്കരോഗത്തിന്റെ പ്രധാനലക്ഷണങ്ങള്‍ എന്നു നോക്കാം.

ആരോഗ്യവാനായ ഒരാൾ രാത്രിയിൽ ഒരു തവണയും പകൽ മൂന്നു നാലുതവണയും മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാൽ രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. ഇതിനു പുറമേ, മൂത്രമൊഴിക്കുമ്പോൾ അമിതമായി പതയുകയോ നുരയുകയോ കുമിളകൾ ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം.

ADVERTISEMENT

∙ മൂത്രത്തിൽ അടിക്കടിയുണ്ടാകുന്ന അണുബാധ വൃക്കകളെ ബാധിക്കുന്നതും ഗുരുതരമാണ്. അണുബാധ വൃക്കകളെ ബാധിച്ചാല്‍ പുറംവേദനയും പനിയും ഉണ്ടാകാം.

∙ മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുന്നതും ശ്രദ്ധിക്കണം.

ADVERTISEMENT

∙ കാലുകളില്‍ നീര്, മുഖത്തു വീക്കം എന്നിവ കണ്ടാല്‍ ഡോക്ടറെ കാണുക. തകരാറിലായ വൃക്കകൾ ശരീരത്തിൽ അധികമുള്ള വെള്ളം പുറന്തള്ളുന്നതിൽ പരാജയപ്പെടുന്നതിന്റെ ഫലമാണിത്.

രക്തത്തിലൂടെ ഓക്സിജന്‍ എല്ലായിടത്തും എത്തിക്കാന്‍ വൃക്കകള്‍ ഉൽപാദിപ്പിക്കുന്ന ഹോര്‍മോണ്‍ ആണ് Erythropoietin. ഇതിന്റെ അളവ് കുറയുന്നത് അമിതക്ഷീണവും തലകറക്കവും ഉണ്ടാക്കും. വൃക്കയുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉൽപാദനവും വളർച്ചയും അവതാളത്തിലാവും. ഇതുമൂലം ശരീരപ്രവർത്തനത്തിനാവശ്യമായ ഓക്സിജൻ എത്തിക്കാൻ ചുവന്ന രക്താണുക്കൾക്കു കഴിയാതെ വരുന്നതുമൂലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു, വിളർച്ചയുണ്ടാകുന്നു, കടുത്തക്ഷീണം അനുഭവപ്പെടുന്നു.

English Summary: Indians at higher risk of having kidney disease: Watch out for these signs and symptoms