ഇയര്‍ ബഡ്സ് ഉപയോഗിക്കുന്നവരാണോ? എങ്കിൽ ഈ 31കാരനു സംഭവിച്ചതു കൂടി അറിയുക
ചെവിക്കുള്ളിലെ അഴുക്ക് നീക്കം ചെയ്യാന്‍ ബഡ്സ് ഉപയോഗിക്കുന്നവരാണ് മിക്കവാറും എല്ലാവരും. എന്നാല്‍ ഇത് അങ്ങേയറ്റം അപകടകരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനുള്ള ഉദാഹരണമാണ് യുകെയില്‍ ഒരു മുപ്പത്തിയൊന്നുകാരന് സംഭവിച്ചത്. തലചുറ്റി വീണതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ അത്യാഹിതവിഭാഗത്തില്‍ എത്തിച്ചത്.

ചെവിയിലെ അഴുക്ക് നീക്കം ചെയ്യാന്‍ ബഡ്സ് ഉപയോഗിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഇത് അപകടകരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനുള്ള ഉദാഹരണമാണ് യുകെയില്‍ ഒരു മുപ്പത്തിയൊന്നുകാരന് സംഭവിച്ചത്.
തലചുറ്റി വീണതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ അത്യാഹിതവിഭാഗത്തില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുമ്പോള്‍തന്നെ ഇദ്ദേഹത്തിനു ജന്നി ഉണ്ടായി. ബോധം തീര്‍ത്തും നഷ്ടപ്പെട്ട അവസ്ഥയില്‍ എത്തിച്ച രോഗിയുടെ പ്രശ്നം എന്താണെന്ന് ആദ്യം ഡോക്ടർമാര്‍ക്കുപോലും മനസ്സിലായില്ല. പിന്നീടാണ് രോഗിക്ക് കഴിഞ്ഞ ഒരാഴ്ചയായി തലവേദനയും ഛര്‍ദിയും ഉണ്ടായിരുന്നതായി അറിയുന്നത്.
അഞ്ചു വര്‍ഷമായി രോഗിക്ക് ഇടതുചെവിക്ക് കേള്‍വിശക്തി കുറവുണ്ടെന്നു കൂടി അറിഞ്ഞതോടെ സിടി സ്കാന്‍ എടുത്തു. അതോടെയാണ് വില്ലന്‍ ഇയര്‍ ബഡ്സ് ആണെന്നു കണ്ടെത്തിയത്. Pseudomonas aeruginosa എന്ന അണുബാധയായിരുന്നു രോഗിക്ക്. വര്‍ഷങ്ങളായി ബ്രെയിന്‍ ടിഷ്യൂവിനു സമീപത്തായി അടിഞ്ഞിരുന്ന കോട്ടന്‍ ബഡ് ആയിരുന്നു അണുബാധയുണ്ടാക്കിയത്. എന്തായാലും എട്ടാഴ്ച ചികിത്സയില്‍ തുടര്‍ന്ന ശേഷം രോഗി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്.
ചെവിക്കായം നീക്കാനാണ് പ്രധാനമായും ഇയർ ബഡ്സുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഈ ചെവിക്കായം നമ്മുടെ ശത്രുവല്ല, മിത്രമാണ്. ചെവിക്കുള്ളിലെ അഴുക്കും പൊടിയും പുറത്തുകളയാനുള്ള ചെവിയുടെ സ്വാഭാവിക ശുചീകരണ പ്രക്രിയയാണ് ചെവിക്കായം. സാധാരണഗതിയിൽ ചെവിക്കായം തനിയെ പുറത്തു പോകും.
ബഡ്സ് ചെവിയിലേക്ക് കയറ്റുമ്പോൾ ചെവിക്കായം കൂടൂതൽ ഉള്ളിലേക്ക് കയറിപ്പോകാൻ സാധ്യതയുണ്ട്. മാത്രമല്ല ബഡ്ഡിന്റെ അറ്റത്തുള്ള പഞ്ഞി ചെവിക്കകത്തു തങ്ങി നിൽക്കാനോ ടിംബാനിക്ക് മെംബറേനു പോറൽ വീഴാനോ സാധ്യതയുണ്ട്. ചെവിയുടെ പുറത്തു കാണുന്ന ഭാഗമാണ് ബഡ്സ് ഉപയോഗിച്ചു വൃത്തിയാക്കേണ്ടത്. കഴിവതും മെഡിക്കൽ ഷോപ്പുകളിൽ നിന്നുള്ള ബഡ്സുകൾ വാങ്ങുക. കൈകൾ നല്ലതുപോലെ വൃത്തിയാക്കിയതിനുശേഷമേ ബഡ്സ് ഉപയോഗിക്കാവൂ. ബഡ്സിൽ പൊടിയും അഴുക്കും കയറാതെ കുപ്പിയിലോ മറ്റോ അടച്ചു സൂക്ഷിക്കണം.
English Summary: Why you need to lay off cotton buds for ear cleaning