ഉപ്പ് കൂടുതൽ കഴിച്ചാൽ രോഗപ്രതിരോധ സംവിധാനം ദുർബലമാകും
ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുന്നതാണ് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ നല്ലത്. ഉപ്പിന്റെ കൂടിയഅളവ് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ വർധിക്കാൻ കാരണമാകും. സോഡിയം ക്ലോറൈഡിന്റെ അളവ് കൂടുന്നത് ഹൃദ്രോഗം, പക്ഷാഘാതം, വയറ്റിലെ കാൻസർ, വൃക്കയിൽ കല്ല്, ഉയർന്ന രക്തസമ്മർദം, ഓസ്റ്റിയോ പൊറോസിസ് എന്നിവയ്ക്കു

ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുന്നതാണ് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ നല്ലത്. ഉപ്പിന്റെ കൂടിയഅളവ് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ വർധിക്കാൻ കാരണമാകും. സോഡിയം ക്ലോറൈഡിന്റെ അളവ് കൂടുന്നത് ഹൃദ്രോഗം, പക്ഷാഘാതം, വയറ്റിലെ കാൻസർ, വൃക്കയിൽ കല്ല്, ഉയർന്ന രക്തസമ്മർദം, ഓസ്റ്റിയോ പൊറോസിസ് എന്നിവയ്ക്കു കാരണമാകുമെന്നു പഠനം പറയുന്നു.
ബോണിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ നടത്തിയ പഠനത്തിൽ ഉപ്പ് കൂടിയ ഭക്ഷണം രോഗപ്രതിരോധ സംവിധാനത്തിന് ദോഷകരമാണെന്നു കണ്ടു. ഇത് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നു.
വൃക്കകളിലെ സോഡിയം ക്ലോറൈഡ് മാപിനി ഉപ്പിനെ പുറന്തള്ളുന്ന പ്രക്രിയയെ ഉത്തേജിപ്പിക്കുന്നു. എന്നാൽ ഇത് ശരീരത്തിൽ ഗ്ലൂക്കോ കോർട്ടിക്കോയ്ഡുകൾ അടിഞ്ഞു കൂടാൻ കാരണമാകുന്നു. ഇത് രക്തത്തിലെ വളരെ സാധാരണമായ രോഗപ്രതിരോധ കോശമായ ഗ്രാന്യുലോസൈറ്റുകളുടെ പ്രവർത്തനം തകരാറിലാക്കുന്നു.
ഉപ്പിന്റെ അളവ് ദിവസം അഞ്ചു ഗ്രാമിലധികം അഥവാ ഒരു ടീസ്പൂണിലധികമാകരുതെന്ന് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു. ഫാസ്റ്റ്ഫുഡ് ഭക്ഷണങ്ങളിലൂടെ ആറു ഗ്രാം ആയാൽപ്പോലും ഇത് ഇമ്മ്യൂൺ ഡഫിഷ്യൻസിക്കു കാരണമാകുന്നു.
പുരുഷൻമാരും സ്ത്രീകളും യഥാക്രമം ആവശ്യമായതിന്റെ എട്ടും പത്തും ഇരട്ടി ഉപ്പാണ് ഉപയോഗിക്കുന്നത്.
ഉപ്പിന്റെ കൂടിയ ഉപയോഗം റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളുടെ ലക്ഷണങ്ങൾ അധികരിക്കാൻ കാരണമാകും. മനുഷ്യനിലെ പ്രതിരോധ കോശങ്ങൾ കൂടിയ അളവ് ഉപ്പുമായി സമ്പർക്കത്തിൽ വന്നാൽ അത് ഇൻഫ്ലമേറ്ററി കോശങ്ങൾ വർധിക്കാൻ കാരണമാകും.
ഏറ്റവും കൂടുതൽ ഉപ്പ് ഉപയോഗിക്കുന്ന വികസിതരാജ്യങ്ങളിലാണ് ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ കൂടുതലുള്ളതെന്ന് യേൽ സർവകലാശാലയിലെ ന്യൂറോളജി ആൻഡ് ഇമ്മ്യൂണോ ബയോളജി പ്രൊഫസർ ഡേവിഡ് ഹഫ്‍ലർ പറയുന്നു. ഒരാൾ ഫാസ്റ്റ്ഫുഡ് കഴിക്കുകയാണെങ്കിൽ അതിൽ ധാരാളം ഉപ്പ് അടങ്ങിയിട്ടുണ്ടാകും. ഇത് രക്തത്തിലെ TH 17 കോശങ്ങൾ എന്നു വിളിക്കുന്ന ഇൻഫ്ലമേറ്ററി ഇമ്മ്യൂൺ കോശങ്ങളുടെ എണ്ണവും കൂട്ടും.
ഉപ്പ് കൂടുതൽ കഴിച്ചാൽ മൃഗങ്ങളിൽ TH 17 കോശങ്ങൾ പത്തിരട്ടി ഉണ്ടാകുകയും ഇത് മൃഗങ്ങളുടെ ദേഹം തളർന്നു പോകാൻ ഇടയാക്കുകയും ചെയ്യുമെന്ന് പഠനത്തിലൂടെ തെളിഞ്ഞതായി ഹഫ്‍ലർ പറയുന്നു.
ഹാർവാർഡ് മെഡിക്കൽ സ്കൂളിലെയും അർജന്റീന റൗൾ കരിയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂറോളജിക്കൽ റിസർച്ചിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ, ഉപ്പ് കൂടുതല്‍ അകത്താക്കിയാൽ മൾട്ടിപ്പിൾ സ്ക്ലിറോസിസ് വരാനുള്ള സാധ്യത കൂടുതലാണെന്നു കണ്ടു.
പുകവലിക്കുന്നവർ ഉപ്പ് ധാരാളം കഴിച്ചാൽ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഒരു സ്വീഡിഷ് പഠനം പറയുന്നു. അച്ചാറുകളും വറുത്ത ഭക്ഷണങ്ങളുെമല്ലാം പതിവായി കഴിക്കുന്നവർക്ക് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് രോഗപ്രതിരോധ സംവിധാനംദുർബലമാകാതിരിക്കാനും ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഉൾപ്പടയെുള്ളവയെ പ്രതിരോധിക്കാനും ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുന്നതു ഗുണം ചെയ്യും.
English Summary: Excessive salt intake may weaken immune system, Rheumatoid arthritis