കോവിഡ് ഭീതിക്കിടയിലെ ഹാന്റ വൈറസ്; രോഗലക്ഷണവും ചികിത്സയും
കോവിഡിന്റെ ഭീതിക്കിടെയാണ് ചൈനയിൽ ഹാന്റ വൈറസ് റിപ്പോർട്ട് ചെയ്തത്. ചൈനയിലെ യുന്നാൻ പ്രവിശ്യയിലുള്ള ഒരാൾ ഷാൻഡോങ് പ്രവിശ്യയിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഹാന്റ വൈറസ് ബാധയാൽ മരണമടഞ്ഞതായായിരുന്നു റിപ്പോർട്ട്. ലോകരാജ്യങ്ങൾ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി അഹോരാത്രം പരിശ്രമിക്കുന്ന ഈ അവസരത്തിൽ മറ്റൊരു

കോവിഡിന്റെ ഭീതിക്കിടെയാണ് ചൈനയിൽ ഹാന്റ വൈറസ് റിപ്പോർട്ട് ചെയ്തത്. ചൈനയിലെ യുന്നാൻ പ്രവിശ്യയിലുള്ള ഒരാൾ ഷാൻഡോങ് പ്രവിശ്യയിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഹാന്റ വൈറസ് ബാധയാൽ മരണമടഞ്ഞതായായിരുന്നു റിപ്പോർട്ട്.
ലോകരാജ്യങ്ങൾ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി അഹോരാത്രം പരിശ്രമിക്കുന്ന ഈ അവസരത്തിൽ മറ്റൊരു മഹാമാരിയുടെ തുടക്കമാണോ ഇതെന്ന ആശങ്ക ഉയരുന്നു.
എന്താണ് ഹാന്റ വൈറസ്? ഇതൊരു പുതിയ വൈറസ് ആണോ?
1976 ൽ കൊറിയയിലെ ഹാന്റൻ നദിയുടെ കരയിലാണ് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അങ്ങനെയാണ് ഇതിന് ഹാന്റ വൈറസ് എന്നു പേര് വന്നത്. റോഡന്റുകളായ മുയൽ, എലി, അണ്ണാൻ എന്നീ ജീവികളിൽനിന്ന് മനുഷ്യരിലേക്ക് അപൂർവമായി പകരുന്ന വൈറസുകളാണ് ഹാന്റ വൈറസുകൾ. രോഗാവസ്ഥയുടെ അടിസ്ഥാനത്തിൽ ഇവയെ രണ്ടായി തിരിച്ചിരിക്കുന്നു.
അമേരിക്കയിൽ Hantavirus Pulmonary Syndrome (HPS) ന് കാരണമാകുന്ന ഇവയെ New World hantaviruses എന്നും യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളിൽ Hemorrhagic Fever with Renal Syndrome(HFRS) ന് കാരണമാകുന്ന ഇവയെ Old World hantaviruses എന്നും പറയുന്നു.
രോഗവ്യാപനം
കൊറോണ വൈറസുകളെപ്പോലെ വ്യാപനശേഷി ഉള്ളവയല്ല ഹാന്റ വൈറസുകൾ. അവ പ്രധാനമായും പകരുന്നത് റോഡന്റുകളുമായുള്ള സമ്പർക്കം വഴിയും അവയുടെ ഉമിനീര്, മൂത്രം, കാഷ്ഠം എന്നിവ വഴിയുമാണ്. അവ പറ്റിയ പ്രതലത്തിൽ കൈകൾ തൊട്ട ശേഷം മൂക്കിലോ വായിലോ ഒക്കെ തൊടുമ്പോഴും അവയുടെ സ്രവങ്ങളാൽ മലിനമാക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതുവഴിയും ഈ വൈറസുകൾ ശരീരത്തിൽ കടക്കും. വളരെ അപൂർവമായി ഈ വൈറസ് ബാധയുള്ള ജീവികളുടെ കടിയേറ്റാലും ഈ രോഗം പകരാം. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് എച്ച്പിഎസ് പകർന്നതായി ഒരു റിപ്പോർട്ടും ഇതുവരെ ഇല്ല. എന്നാൽ HFRS വളരെ അപൂർവ്വമായി പകർന്നിട്ടുണ്ട്. ചിലിയിലും അർജന്റീനയിലും മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകർന്ന അപൂർവം ചില കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രോഗലക്ഷണങ്ങൾ
വളരെ കുറച്ചുമാത്രം റിപ്പോർട്ട് ചെയ്ത അസുഖമായതിനാൽ ഇവയുടെ ബീജഗർഭ കാലയളവ് (Incubation period) കൃത്യമായി പറയാൻ കഴിയില്ല എങ്കിലും ലഭ്യമായ അറിവുകൾ പ്രകാരം ഇത് ഒന്നുമുതൽ 8 ആഴ്ച വരെയാണ്. എച്ച്പിഎസിന്റെ പ്രാരംഭ ലക്ഷണങ്ങൾ ക്ഷീണം, പനി, കുളിര്, പേശിവേദന, തലവേദന, തലകറക്കം, വയറുവേദന എന്നിവയാണ്. ചികിത്സ ലഭിച്ചില്ലെങ്കിൽ ചുമ, ശ്വാസതടസം എന്നിവ വഴി അപകടകരമായ അവസ്ഥയിൽ എത്തിച്ചേരാം. HPS മരണനിരക്ക് CDC യുടെ കണക്കുകൾ പ്രകാരം 38% ആണ്. HFRS ന്റെയും പ്രാരംഭ ലക്ഷണങ്ങൾ HPS ന്റെ തന്നെയാണ്. രോഗം മൂർച്ഛിക്കുന്ന അവസരത്തിൽ രക്തക്കുഴലുകൾ പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടാവുകയോ വൃക്ക തകരാറിലാവുകയോ ചെയ്യാം. HFRS ന്റെ മരണനിരക്ക് ഒന്നുമുതൽ 15% വരെയാണ്.
എങ്ങനെയാണ് ചികിൽസ?
ഹാന്റ വൈറസ് ഇൻഫെക്‌ഷനുകൾക്ക് പ്രത്യേക ചികിത്സയോ മരുന്നുകളോ, വാക്സിനുകളോ നിലവിലില്ല. രോഗവാഹകരായ ജീവികളുമായി അകലം പാലിക്കുക എന്നതു തന്നെയാണ് ഇതൊഴിവാക്കാനുള്ള പ്രധാനമാർഗം. ഹാന്റ വൈറസ് ആണന്നു തുടക്കത്തിൽ കണ്ടെത്തിയാൽ രോഗിയെ വെന്റിലേറ്റർ ഐസിയു സൗകര്യമുള്ള ആശുപത്രിയിലാക്കി രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സകൾ നൽകി രോഗം ഭേദമാക്കാൻ കഴിയുമെന്ന് മെഡിക്കൽ ഹിസ്റ്ററി ചൂണ്ടിക്കാട്ടുന്നു.
വളരെ അപൂർവമായി മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന, മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യത വളരെ കുറവുള്ള ഹാന്റ വൈറസുകളെ തല്ക്കാലം ഭയക്കേണ്ടതില്ല. പ്രത്യേകിച്ച് കൊറോണ വൈറസ് വ്യാപനം തടയാൻ വളരെയധികം കരുതലോടെ പോകുന്ന ഈ സമയത്ത്.
English Summary: Hanta virus: Symptoms, Treatment and Prevention