കുരങ്ങുകളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളില്‍ ഒന്നാണ് കുരങ്ങുപനി അഥവാ ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ്. 1957-ല്‍ കര്‍ണ്ണാടകയിലെ ക്യാസനൂര്‍ വനമേഖലയില്‍ ആദ്യമായി കണ്ടെത്തിയതിനാലാണ് ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് എന്ന പേര് കുരങ്ങുപനിയ്ക്ക് ലഭിച്ചത്. രോഗകാരണമായ വൈറസുകള്‍ ക്യാസനൂര്‍ ഫോറസ്റ്റ്

കുരങ്ങുകളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളില്‍ ഒന്നാണ് കുരങ്ങുപനി അഥവാ ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ്. 1957-ല്‍ കര്‍ണ്ണാടകയിലെ ക്യാസനൂര്‍ വനമേഖലയില്‍ ആദ്യമായി കണ്ടെത്തിയതിനാലാണ് ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് എന്ന പേര് കുരങ്ങുപനിയ്ക്ക് ലഭിച്ചത്. രോഗകാരണമായ വൈറസുകള്‍ ക്യാസനൂര്‍ ഫോറസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുരങ്ങുകളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളില്‍ ഒന്നാണ് കുരങ്ങുപനി അഥവാ ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ്. 1957-ല്‍ കര്‍ണ്ണാടകയിലെ ക്യാസനൂര്‍ വനമേഖലയില്‍ ആദ്യമായി കണ്ടെത്തിയതിനാലാണ് ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് എന്ന പേര് കുരങ്ങുപനിയ്ക്ക് ലഭിച്ചത്. രോഗകാരണമായ വൈറസുകള്‍ ക്യാസനൂര്‍ ഫോറസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുരങ്ങുകളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളില്‍ ഒന്നാണ് കുരങ്ങുപനി അഥവാ ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ്. 1957-ല്‍ കര്‍ണ്ണാടകയിലെ ക്യാസനൂര്‍ വനമേഖലയില്‍ ആദ്യമായി കണ്ടെത്തിയതിനാലാണ് ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് എന്ന പേര് കുരങ്ങുപനിയ്ക്ക് ലഭിച്ചത്. രോഗകാരണമായ വൈറസുകള്‍ ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് വൈറസ് എന്നാണറിയപ്പെടുന്നത്. രോഗബാധയേറ്റ കുരങ്ങുകളുടെ രക്തം ഊറ്റിക്കുടിക്കുന്ന ബാഹ്യപരാദങ്ങളായ ചിലയിനം പട്ടുണ്ണികളുടെ കടിയേല്‍ക്കുന്നത്  വഴിയാണ് വൈറസുകള്‍ പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. ഹീമാഫൈസാലിസിസ് സ്പിനിജറാ എന്ന ഇനത്തിൽ പെട്ട പട്ടുണ്ണികളും (Tick) അവയുടെ ശൈശവദശയിലെ നിംഫുകളുമാണ് (ഈര്) രോഗം മനുഷ്യരിലേക്ക് പകർത്തുന്നതിൽ പ്രധാനം . 

കുരങ്ങുപനി ബാധിച്ച് ചത്ത് വീഴുന്ന കുരങ്ങുകളുടെ ശരീരത്തിലും പരിസരങ്ങളിലും രോഗവാഹകരായ പട്ടുണ്ണി നിംഫുകളുടെ സാന്നിധ്യം വളരെ ഏറെയായിരിക്കും. മതിയായ സുരക്ഷാമുന്‍കരുതലുകള്‍ കൂടാതെ അസുഖം ബാധിച്ചതും ചത്തതുമായ കുരങ്ങുകളുടെ ശരീരസ്രവങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് വഴിയും വൈറസ്  ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടന്ന് ചില ഗവേഷണങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. 

ADVERTISEMENT

വരണ്ട വേനല്‍ കാലങ്ങളില്‍ കുരങ്ങുപനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്‍റെ കാരണം എന്താണ് ?

കുരങ്ങുകളുടെ രക്തമൂറ്റി കുടിച്ച് വളരുന്ന പട്ടുണ്ണികളുടെ, പ്രത്യേകിച്ച് അവയുടെ ശൈശവദശയിലെ നിംഫുകളുടെ അഥവാ ഈരുകളുടെ കടിയേല്‍ക്കുന്നത് വഴിയാണ് പ്രധാനമായും വൈറസ് മനുഷ്യരില്‍ എത്തുന്നത്. വൈറസ് വാഹകരായ കുരങ്ങുകളുടെ രക്തം ഊറ്റിക്കുടിച്ച് തറയില്‍ വീഴുന്ന മുതിര്‍ന്ന പെണ്‍പട്ടുണ്ണികള്‍ മഴക്കാലം അവസാനിക്കുന്നതുവരെയും മണ്ണില്‍ സുഖസുഷുപ്തിയിലായിരിക്കും. മഴക്കാലം അവസാനിച്ച് വരണ്ട വേനല്‍ക്കാലം ആരംഭിക്കുമ്പോഴാണ് ഈ പട്ടുണ്ണികള്‍ മുട്ടയിടാന്‍ ആരംഭിക്കുക. ഒരോ പട്ടുണ്ണികളും 2000 മുതല്‍ 3000 വരെ മുട്ടകളിടും. ഈ മുട്ടകള്‍ വിരിഞ്ഞ് ലാര്‍വകള്‍ പുറത്തിറങ്ങുന്നതും അവ വളര്‍ന്നുണ്ടാവുന്ന നിംഫുകള്‍ രക്തം ഊറ്റുന്നതിനായി സജീവമാവുന്നതും ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെ നീളുന്ന വരണ്ട മാസങ്ങളിലായിരിക്കും. ഫെബ്രുവരി, മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ നിംഫുകള്‍ ഏറ്റവും സജീവമായിരിക്കും. 

പട്ടുണ്ണികളുടെ ലാര്‍വകള്‍ വൈറസിന്‍റെ വാഹകരായ കുരങ്ങുകളെ കടിക്കുമ്പോള്‍ രോഗാണുക്കള്‍ പട്ടുണ്ണി ലാർവകളിലെത്തും . രോഗബാധിതരായ പട്ടുണ്ണികള്‍ മുട്ടകള്‍ വഴി അടുത്ത തലമുറയിലെ ലാർവകളിലേക്ക് വൈറസ് സംക്രമണം നടത്താനും ഇടയുണ്ട്. ലാര്‍വകള്‍ പിന്നീട് വളര്‍ന്ന് നിംഫുകളായി തീരും. വൈറസിന്റെ നിത്യവാഹകരായ പട്ടുണ്ണി നിംഫുകളുടെ കടിയേൽക്കുമ്പോൾ വൈറസ് കുരങ്ങുകളിലേക്കും മനുഷ്യരിലേക്കും ബാധിക്കും. 

കുരങ്ങുകളല്ലാതെ വളര്‍ത്തുമൃഗങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റേതെങ്കിലും ജീവികള്‍ വൈറസിന്‍റെ വാഹകരാവാന്‍ ഇടയുണ്ടോ ?

ADVERTISEMENT

വൈറസിന്‍റെ വാഹകരായ പട്ടുണ്ണികളുടെ കടിയേല്‍ക്കുന്നത് കുരങ്ങുകൾ  മാത്രമല്ല കാട്ടുമുയല്‍, ചുണ്ടെലി, മുള്ളന്‍പന്നി, അണ്ണാന്‍ തുടങ്ങിയ സംസ്തനി മൃഗങ്ങളും വൈറസിന്‍റെ വാഹകരായി മാറാന്‍ ഇടയുണ്ട്. മാത്രമല്ല

പട്ടുണ്ണികളുടെ കടിയേറ്റാല്‍  ആട്, പശു തുടങ്ങിയ വളര്‍ത്തുമൃഗങ്ങളില്‍ വൈറസ് എത്താനിടയുണ്ട്. എന്നാല്‍ ഈ ജീവികളിലൊന്നും വൈറസ് രോഗമുണ്ടാക്കാറില്ല. കുരങ്ങുപനി വൈറസിനെ പ്രതിരോധിക്കാനുള്ള പ്രകൃതിദത്ത പ്രതിവസ്ത്തുകള്‍ (ആന്‍റിബോഡി) പശുക്കളിലും, ആടുകളിലും ഉണ്ടെന്നാണ് പല പഠനങ്ങളും നിരീക്ഷിക്കുന്നത്. ഈ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യതയും ഇല്ല. എന്നാല്‍ രോഗവാഹകരായ പട്ടുണ്ണികളുടെ വ്യാപനത്തിൽ കാട്ടില്‍ മേയാന്‍ വിടുന്ന വളര്‍ത്തുമൃഗങ്ങള്‍ വലിയ പങ്കുവഹിക്കും. ഒപ്പം പട്ടുണ്ണികള്‍ക്ക് രക്തം ഊറ്റി വളരാനും മുട്ടയിടാനുമുള്ള  സാഹചര്യവും ഒരുക്കും . ഈ കാരണങ്ങളാല്‍ വളര്‍ത്തുമൃഗങ്ങളെ വനത്തില്‍ മേയാന്‍ വിടും മുന്‍പ് അവയുടെ ശരീരത്തില്‍    പട്ടുണ്ണികളെ അകറ്റുന്ന ബാഹ്യ പരാദനാശിനികള്‍ പ്രയോഗിക്കേണ്ടത് പ്രധാനമാണ്. 

കെ.എഫ്.ഡി. വൈറസ്/   കുരങ്ങുപനി  ബാധിച്ചാല്‍ കുരങ്ങുകള്‍ മരണപ്പെടാന്‍ സാധ്യത എത്രത്തോളമുണ്ട് ?

കെ.എഫ്.ഡി. വൈറസ് ബാധിച്ചാല്‍ കുരങ്ങുകള്‍ മരണപ്പെടാനുള്ള സാധ്യത 20% വരെയാണ്. വൈറസ് ബാധയേല്‍ക്കുന്ന മറ്റു കുരങ്ങുകള്‍ വൈറസിന്‍റെ പെരുകല്‍ കേന്ദ്രങ്ങള്‍ (ആപ്ലിഫയര്‍ ഹോസ്റ്റ് ) ആയി തീരുകയും ചെയ്യും . വൈറസിനെ ശരീരത്തിനുള്ളില്‍ വഹിക്കുന്ന ഈ കുരങ്ങുകളുടെ രക്തം കുടിക്കുമ്പോള്‍ സ്വാഭാവികമായും വൈറസ് പട്ടുണ്ണികളിലേക്കും അവയുടെ ലാര്‍വ്വകളിലേക്കും, നിംഫുകളിലേക്കുമെത്തും. തുടര്‍ന്ന് ഈ പട്ടുണ്ണികള്‍ മനുഷ്യരെ കടിക്കുമ്പോൾ വൈറസുകള്‍ മനുഷ്യരിലേക്ക് പകരുകയും ചെയ്യും. കുരങ്ങുപനി രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം പ്രദേശങ്ങളിലും മനുഷ്യരില്‍ രോഗബാധ കണ്ടെത്തുന്നതിന് തൊട്ടുമുന്‍പുള്ള ആഴ്ചകളില്‍ കുരങ്ങുകളുടെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 

ADVERTISEMENT

കുരങ്ങുപനി ബാധിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ആര്‍ക്കാണ് ?

വിറക് ശേഖരണം, കാലികളെ മേയ്ക്കല്‍, തേന്‍ ശേഖരണം തുടങ്ങിയ നിത്യജീവനോപാധികള്‍ക്കായി നിരന്തരം വനവുമായി ബന്ധപ്പെടുന്നവര്‍, വനാതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവർ, വനം വാച്ചര്‍മാര്‍, വനമേഖലയില്‍ എത്തുന്ന ടൂറിസ്റ്റുകള്‍, തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് കാട്ടില്‍ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ ,വനമേഖലയില്‍ ഗവേഷണം നടത്തുന്നവര്‍, കാട്ടരുവികളില്‍ മീന്‍ പിടിക്കാന്‍ പോകുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം കുരങ്ങുപനി പിടിപെടാന്‍ (High risk) സാധ്യതയുള്ളവരാണ് . വനത്തിനുള്ളിൽ പോവുമ്പോൾ പട്ടുണ്ണികളെ തടയാന്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍, കാലില്‍ ഗംബൂട്ടുകള്‍ എന്നിവ ധരിക്കുക. ശരീരത്തില്‍ പട്ടുണ്ണികളെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക തുടങ്ങിയ മുന്‍കരുതലുകള്‍ വനവുമായി ബന്ധപ്പെടുമ്പോള്‍ സ്വീകരിക്കണം. മാത്രമല്ല കുരങ്ങുപനിക്കെതിരായ വാക്സിന്‍ കൃത്യമായി എടുക്കാനും മറക്കരുത്. 

മനുഷ്യരില്‍ കുരങ്ങുപനി ബാധിച്ചാല്‍ രോഗസാധ്യതയും, മരണനിരക്കും എത്രത്തോളം ഉണ്ട്?

വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 3-7 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രകടമാവും. രോഗം ബാധിച്ചാൽ മനുഷ്യരിൽ ജീവാപായനിരക്ക് 5 മുതല്‍ 10 ശതമാനം വരെയാണ്.

മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകരുമോ ?

കെ. എഫ്. ഡി വൈറസ് ബാധിച്ച ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് പകരുകയില്ല. മനുഷ്യനെ കുരങ്ങുപനി വൈറസിന്‍റെ ഡെഡ് എന്‍ഡ് ഹോസ്റ്റ് എന്നാണ് പൊതുവെ വിളിക്കുന്നത്

കുരങ്ങുപനിയ്ക്കെതിരായ വാക്സിന്‍ എത്രത്തോളം ഫലപ്രദമാണ്. കേരളത്തില്‍ വാക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടോ ?

കുരങ്ങുപനിയ്ക്കെതിരെ ഫലപ്രദമായ വാക്സിന്‍ ഇന്ന് ലഭ്യമാണ്.ഫോര്‍മലിന്‍ ഇനാക്ടിവേറ്റഡ് ചിക്ക് എംബ്രിയോ ഫൈബ്രോബ്ലാസ്റ്റ് വാക്സിന്‍ (Formalin inactivated chick embryo fibroblasts vaccine) ആണ് കുരങ്ങുപനി തടയാൻ ഉപയോഗിക്കുന്നത്. ആദ്യ കുത്തിവെപ്പ് എടുത്തതിന് ശേഷം ഒരു മാസം കഴിഞ്ഞും, പിന്നീട് 6-9 മാസത്തിന് ശേഷവും വാക്സിന്‍ എടുക്കേണ്ടത് ഫലപ്രാപ്തിക്ക് പ്രധാനമാണ്. ആദ്യ രണ്ട് വാക്സിനുകൾ എടുക്കുമ്പോള്‍ 62.4% -വും പിന്നീട് ആറ് മാസത്തിന് ശേഷം എടുക്കുമ്പോള്‍ 82.9%- വും പ്രതിരോധശേഷി ലഭിയ്ക്കും. ഇത് കൂടാതെ അഞ്ച് വര്‍ഷം വരെ തുടര്‍ച്ചയായി വർഷത്തിൽ ഒരു തവണ വാക്സിന്‍ സ്വീകരിക്കേണ്ടതും പൂര്‍ണ്ണമായ പ്രതിരോധശേഷി നേടാന്‍ പ്രധാനമാണ്.  ഏഴ് മുതൽ അറുപത്തിയഞ്ച് വയസ് വരെ പ്രായമുള്ളവർക്ക് (ഗർഭിണികളും ഗുരുതരരോഗങ്ങളും ഉള്ളവരൊഴികെ) കുരങ്ങു പനിക്കെതിരായ പ്രതിരോധ കുത്തിവെയ്പ് സ്വീകരിക്കാം.

നിലവില്‍ കര്‍ണ്ണാടകയിലെ ഷിമോഗയിലാണ് വാക്സിന്‍ ഉത്പാദനകേന്ദ്രം പ്രവർത്തിക്കുന്നത്. ഇവിടെനിന്നാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വാക്സിന്‍ ലഭ്യമാവുന്നത്. 

ഒരു കുരങ്ങ് ചത്ത് കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ എങ്ങനെ കൈകാര്യം ചെയ്യണം ?

കുരങ്ങുകളുടെ അസാധാരണ മരണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വിവരം വനം വകുപ്പ്/മൃഗസംരക്ഷണവകുപ്പിലോ അറിയിക്കണം. മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ ജഡം കൈകാര്യം ചെയ്യാന്‍ പാടില്ല. കുരങ്ങ് ചത്ത് കിടന്നതിന്‍റെ നൂറ് മീറ്റര്‍ പരിധിയിലുള്ള സ്ഥലം പരാദനാശിനികള്‍ തളിച്ച് പരാദവിമുക്തമാക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കുരങ്ങുകളുടെ ജഡം കൂടുതല്‍ പരിശോധനകള്‍ക്കും, പോസ്റ്റ്മോര്‍ട്ടത്തിനുമായി അയക്കും. കുരങ്ങ് ചത്ത് കിടന്നതിന്‍റെ നൂറ് മീറ്റര്‍ ചുറ്റളവില്‍ പരാദനാശിനികള്‍ തളിച്ച് പരാദവിമുക്തമാക്കുകയും ചെയ്യും. 

ശരീരത്തില്‍ ഒരു പട്ടുണ്ണിയോ അവയുടെ നിംഫുകളോ കടിച്ചതായികണ്ടാല്‍ എന്ത് ചെയ്യണം?

പട്ടുണ്ണി പരാദങ്ങള്‍ കടിച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവയെ ഞെക്കിക്കൊല്ലാതെ ശ്രദ്ധയോടെ ശരീരത്തില്‍ നിന്നും വേര്‍പ്പെടുത്തണം. ശേഷം കടിയേറ്റ ഭാഗവും സോപ്പ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. കൈകളും ഇപ്രകാരം തന്നെ ശുചിയാക്കുക. 

കെ.എഫ്.ഡി/ കുരങ്ങുപനി രോഗം ഇന്ത്യയിലല്ലാതെ ലോകത്ത് മറ്റെവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടോ ?

കെ.എഫ്.ഡി. രോഗത്തിന് സമാനമായ പട്ടുണ്ണി പരാദങ്ങള്‍ വഴി പകരുന്ന നിരവധി വൈറസ് രോഗങ്ങള്‍ ലോകത്തിന്‍റെ പലയിടങ്ങളില്‍ നിന്നായി കണ്ടെത്തിയിട്ടുണ്ട്. റഷ്യയില്‍ കണ്ടെത്തിയ പട്ടുണ്ണികള്‍ വഴി പകരുന്ന റഷ്യന്‍ സ്പ്രിംഗ് സമ്മര്‍ എന്‍സഫലൈറ്റിസ്    (Tick-borne encephalitis/TBE/ Russian Spring Summer encephalitis virus ) രോഗവുമായാണ്  കെ.എഫ്.ഡി. ക്ക് ഏറ്റവും സമാനത. സൈബീരിയയില്‍ കണ്ടെത്തിയ   ഓംസ്ക് ഹെമറോജിക് ഫീവര്‍  ( Omsk hemorrhagic fever )   രോഗവുമായും കുരങ്ങു പനിയ്ക്ക് സാമ്യതയുണ്ട്. 1990 -കളില്‍ സൗദി അറേബ്യയില്‍ കണ്ടെത്തിയ അല്‍ ഖുറുമ ഹെമറാജിക് ഫീവര്‍ (Alkhurma hemorrhagic fever)

എന്ന വൈറസ് രോഗവുമായും കെ.എഫ്.ഡി. ക്ക് സമാനതകളില്‍ ഉണ്ട്. ഓര്‍ണിത്തോഡോറസ് സാവിഗ്നായി (  Ornithodoros savignyi ) എന്ന് പേരായ പട്ടുണ്ണികള്‍ വഴിയായിരുന്നു ഒട്ടകങ്ങളില്‍ നിന്നും വൈറസുകൾ മനുഷ്യരിലേക്കെത്തിയത്. കെ.എഫ്.ഡി., റഷ്യന്‍ സമ്മര്‍ സ്പ്രിംഗ് എന്‍സഫലൈറ്റിസ്, അല്‍ ഖുറുമ ഹെമറോജിക് ഫീവര്‍ തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം കാരണമാവുന്ന വൈറസുകള്‍ ഫ്ളാവി വൈറിഡെ എന്ന വൈറസ് കുടുംബത്തില്‍പ്പെട്ടവയാണ്. കൊതുകുകൾ വഴി പകരുന്ന സീക്കാരോഗം, ജപ്പാജ്വരം, യെല്ലോ ഫീവര്‍, ഡങ്കിപ്പനി തുടങ്ങിയ രോഗങ്ങൾക്ക് കാരണമായ വൈറസുകളും ഫ്ളാവിവൈറസ് കുടുംബത്തില്‍ ഉള്‍പ്പെട്ടവയാണ്. 

എല്ലാതരത്തില്‍പ്പെട്ട പട്ടുണ്ണികളും കുരങ്ങുപനി രോഗം പടര്‍ത്തുമോ ?

കുരങ്ങുകളെയും, വളര്‍ത്തുമൃഗങ്ങളെയും, മനുഷ്യരെയുമെല്ലാം മാറിമാറി കുടിച്ച് ജീവിക്കുന്ന ഹീമോഫൈസാലിസ് സ്പിനിജെറ എന്ന പട്ടുണ്ണികളാണ് പ്രധാനമായും മനുഷ്യരിലേക്ക് രോഗം എത്തിക്കുന്നത്. ഇത് കൂടാതെ ആര്‍ഗസ്, ഡെര്‍മാസെന്‍റര്‍, റിപ്പിസെഫാലസ്, ഹയലോമ, ഇക്സോഡെസ് തുടങ്ങിയ പതിനാറോളം ഗണങ്ങളിൽ പെട്ട പട്ടുണ്ണികളില്‍ നിന്നും കെ.എഫ്.ഡി. വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ പട്ടുണ്ണികൾക്കും നിംഫുകൾക്കും വൈറസിനെ മനുഷ്യരിലേക്ക് പകര്‍ത്താനുള്ള ശേഷിയുണ്ട്. എന്നാല്‍ കൊതുകുകള്‍ വഴി കെ.എഫ്.ഡി. വൈറസുകള്‍ പകരുന്നതായി ഇന്നേവരെ സ്ഥിരീകരിക്കപ്പെട്ടില്ല. 

പട്ടുണ്ണികളും, ചെള്ളുകളും വഴി പകരുന്ന മറ്റേതെല്ലാം ജന്തുജന്യരോഗങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ?

സ്ക്രബ് ടൈഫസ്/ ബുഷ് ടൈഫസ് രോഗം ഈയടുത്ത വർഷങ്ങളിൽ സംസ്ഥാനത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഒറൈന്‍ഷ്യ സുസുഗാമുഷി (Orientia tsutsugamushi ) എന്ന ബാക്ടീരിയകളാണ് രോഗമുണ്ടാക്കുന്നത്.

ഇക്കഴിഞ്ഞ വര്‍ഷം 500- ല്‍ പരം ആളുകള്‍ക്കാണ് സംസ്ഥാനത്ത് സ്ക്രബ് ടൈഫസ് രോഗം ബാധിച്ചത്. 18 പേര്‍ ഈ രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തു. 2015- ല്‍ ആയിരത്തിഇരുന്നൂറുറോളം ആളുകള്‍ക്ക് സംസ്ഥാനത്ത് സ്ക്രബ് ടൈഫസ് ബാധിച്ചിരുന്നു, 15 പേരാണ് അന്ന് മരണപ്പെട്ടത്. 2017- ല്‍ 340 പേർക്കും 2018 -ല്‍ 400 പേര്‍ക്കും രോഗം ബാധയേറ്റിരുന്നു.

ചിഗര്‍മൈറ്റ് (Chiggers/ larval mite ) എന്നറിയപ്പെടുന്ന ചെള്ളുലാർവകളുടെ (ചാഴി) കടിയേൽക്കുന്നത് വഴിയാണ് രോഗകാരിയായ ബാക്ടീരിയകള്‍ മനുഷ്യരിലെത്തുന്നത്. 

പുല്ലും പുല്‍ച്ചെടികളും വെട്ടുന്നവര്‍ക്കും പുല്‍ത്തകിടികളില്‍ ഇരിക്കുന്നവര്‍ക്കും ഇത്തരം ചെള്ളുകടിയേല്‍ക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ഇത്തരം പ്രദേശങ്ങളില്‍ ഇടപഴകുന്ന എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയവയുടെ ശരീരത്തില്‍ ചെള്ളുകള്‍ കയറി അവ വീടുകളിലും മറ്റുമെത്താനും മനുഷ്യര്‍ക്ക് രോഗബാധ ഉണ്ടാകുവാനും സാധ്യതയുണ്ട്. 

ചാഴി/ചെള്ളുകൾ വഴി പടരുന്നതിനാല്‍ പ്രാദേശികമായി ചെള്ളുപനിയെന്ന പേരും സ്ക്രബ് ടൈഫസിനുണ്ട്. ചെള്ളിന്‍റെ കടിയേറ്റ്   5-20 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാവും. വിറയലോട് കൂടിയ പനി, തലവേദന, പേശിവേദന, കഴലകളുടെ വീക്കം, ചുമ എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ.

കടിയേറ്റ ഭാഗത്ത് ചുവന്ന് തടിച്ച പാടുകളും ഉണ്ടാകും. ഇവ പിന്നീട് വൃണമായി മാറും, വേദനയുമുണ്ടാവും. പലപ്പോഴും രോഗലക്ഷണങ്ങള്‍ എലിപ്പനിയോടും ഡെങ്കിപ്പനിയോടും സാമ്യമുള്ളവയാണ്. തലച്ചോറിനെ ബാധിക്കുന്ന അവസ്ഥയുണ്ടായാല്‍ മരണം വരെ സംഭവിക്കാം.

എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മഴക്കാലത്ത് തന്നെയാണ് ചെള്ളുപനിയും ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എലികളും എലിചെള്ളുകളും ധാരാളമുള്ള സ്ഥലങ്ങളില്‍ ഇടപടുന്ന ആര്‍ക്കും രോഗബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ചെള്ളുകളുടെ നിയന്ത്രണവും, എലി നശീകരണവുമാണ് രോഗപ്രതിരോധ മാര്‍ഗ്ഗങ്ങളില്‍ പ്രധാനം . വീട്ട് പരിസരത്തുള്ള പാഴ്ച്ചെടികള്‍ വെട്ടി വൃത്തിയാക്കുക, പുല്‍ത്തകിടിയുമായി അടുത്തിടപഴകുന്നവര്‍ ചെള്ള് കടിയേല്‍ക്കാത്ത രീതിയിലുള്ള വസ്ത്രം ധരിക്കുക, ഇത്തരം സ്ഥലങ്ങളില്‍ തുണി ഉണക്കാതിരിക്കുക തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കണം.

രോഗ സാധ്യതയുള്ള സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് മുൻകരുതൽ എന്ന നിലയിൽ ഡോക്ടറുടെ നിർദേശപ്രകാരം ഡോക്സിസൈക്ളിന്‍ ഗുളിക കഴിക്കാം.

രോഗലക്ഷണം കണ്ടാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടണം.

രോഗത്തിനെതിരെ ഫലപ്രദമായ ആന്‍റിബയോട്ടിക് ചികിത്സകള്‍ ലഭ്യമാണ്. രോഗാരംഭത്തില്‍ തന്നെ ചികിത്സ നേടിയാല്‍ വേഗത്തില്‍ രോഗം ഭേദമാകും.

ബൊറീലിയ ജനുസ്സില്‍പ്പെട്ട ബൊറീലിയ ബുഗ്ഡോര്‍ഫറി  ബാക്ടീരിയകള്‍ കാരണമുണ്ടാവുന്ന ലൈം ഡിസീസും പട്ടുണ്ണികളുടെ കടിയേല്‍ക്കുന്നതു വഴിയാണ് പകരുന്നത്. കേരളത്തില്‍ വയനാട്ടില്‍ 2013 മാര്‍ച്ചിലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാന്‍ ചെള്ള് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഇക്സോഡസ് കാപുലാരിസ് എന്ന പട്ടുണ്ണികളാണ് ബാക്ടീരിയകളെ മനുഷ്യരിലേക്ക് പടര്‍ത്തുന്നതില്‍ പ്രധാനി. അമേരിക്കയിലെ ചില പ്രദേശങ്ങളില്‍ വ്യാപകമായ ലൈം രോഗം ഇന്ത്യയില്‍ അപൂര്‍വ്വമാണ്.

English Summary: All about Monkey fever