ബോളിവുഡ് നടൻ കിരൺ കുമാറിന് ലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് സ്ഥിരീകരിച്ചു
പ്രമുഖ ബോളീവുഡ് നടൻ കിരൺ കുമാറിന് ലക്ഷണങ്ങൾ പ്രകടമാകാത്ത കോവിഡ് സ്ഥിരീകരിച്ചു. 74 വയസ്സുള്ള താരം ഇപ്പോൾ ഡൽഹിയിലെ വീട്ടിൽ ക്വാറന്റീനിലാണ്. രോഗലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു എന്നാണ് താരം

ബോളിവുഡ് നടൻ കിരൺ കുമാറിന് ലക്ഷണങ്ങളില്ലാത്ത കോവിഡ് സ്ഥിരീകരിച്ചു. 74 വയസ്സുള്ള താരം ഇപ്പോൾ ഡൽഹിയിലെ വീട്ടിൽ ക്വാറന്റീനിലാണ്. കോവിഡിന്റേതായ ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നെന്നും സാധാരണ പരിശോധനയ്ക്കായാണ് ആശുപത്രിയിലെത്തിയതെന്നും താരം പറഞ്ഞു. മേയ് 14ന് ആശുപത്രിയിലെത്തിയ കിരണിനോട് കോവിഡ് പരിശോധന അനിവാര്യമാണെന്ന് ഡോക്ടർമാർ സൂചിപ്പിച്ചതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു.
ഇപ്പോഴും യതൊരു രോഗലക്ഷണങ്ങളും ഇല്ലെന്നും അതിനാലാണ് വീട്ടിൽതന്നെ ക്വാറന്റീനിൽ കഴിയുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. രണ്ടാമത്തെ പരിശോധന മേയ് 26നോ 27നോ നടത്തും. കുടുബാംഗങ്ങളുമായി നിശ്ചിത അകലം പാലിച്ചാണ് വീട്ടിൽ കഴിയുന്നത്. അവർ രണ്ടാമത്തെ നിലയിലും ഞാൻ മൂന്നാമത്തെ നിലയിലുമാണ് താമസിക്കുന്നത്– കിരൺകുമാർ പറഞ്ഞു. രണ്ടാമത്തെ ടെസ്റ്റ് ചെയ്യുന്നതിൽ രോഗം ഭേദമാകുമെന്നും അദ്ദേഹം പയുന്നു. ധട്കൻ, മുച്‌ഛേ ദോസിതി കോരോഗി തുടങ്ങിയവയാണ് കിരൺ കുമാർ അഭിനയിച്ച സിനിമകൾ.
English Summary : Bollywood Actor Kiran Kumar tested covid positive