കൊറോണ വൈറസ് ബാധിതരിൽ ഏറെയും പുരുഷന്മാരാണെന്നാണ് ചില പഠനങ്ങളുടെ കണ്ടെത്തൽ. അതു ശരിവയ്ക്കുന്ന തരത്തിൽ ഒരു പഠനംകൂടി പുറത്തുവന്നിരിക്കുന്നു. കഷണ്ടിയുള്ള പുരുഷൻമാരിൽ കോവിഡ്– 19 ഗുരുതരമാകുമെന്നാണ് പഠനം പറയുന്നത്. ബ്രൗൺ സർവകലാശാലയിലെ ഗവേഷകസംഘമാണ് പുരുഷൻമാരിൽ കഷണ്ടി, കോവിഡ്–19 ന്റെ ലക്ഷണങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ വൈറസ് ബാധിതരിൽ ഏറെയും പുരുഷന്മാരാണെന്നാണ് ചില പഠനങ്ങളുടെ കണ്ടെത്തൽ. അതു ശരിവയ്ക്കുന്ന തരത്തിൽ ഒരു പഠനംകൂടി പുറത്തുവന്നിരിക്കുന്നു. കഷണ്ടിയുള്ള പുരുഷൻമാരിൽ കോവിഡ്– 19 ഗുരുതരമാകുമെന്നാണ് പഠനം പറയുന്നത്. 

ബ്രൗൺ സർവകലാശാലയിലെ ഗവേഷകസംഘമാണ് പുരുഷൻമാരിൽ കഷണ്ടി, കോവിഡ്–19 ന്റെ ലക്ഷണങ്ങളെ ഗുരുതരമാക്കുമെന്നു കണ്ടെത്തിയതായി അവകാശപ്പെടുന്നത്. കഷണ്ടിക്കു കാരണമാകുന്ന ആൻഡ്രോജൻ ഹോർമോൺ ആയിരിക്കാം അവരുടെ കോശങ്ങളിലേക്ക് കൊറോണ വൈറസ് പ്രവേശിക്കുന്ന കവാടമെന്ന് പഠനത്തിനു നേതൃത്വം നൽകിയ ഡോ. കാർലോസ് വാംപിയർ പറയുന്നു.

ADVERTISEMENT

ഇതുകൂടാതെ വാംപിയറും സംഘവും സ്പെയിനിൽ രണ്ട് വ്യത്യസ്ത പഠനങ്ങൾ നടത്തി. ഇതിലും കഷണ്ടിയും കോവിഡ്–19 മായി ബന്ധമുണ്ടെന്നു കണ്ടു. 

അമേരിക്കൻ അക്കാഡമി ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിനായി മഡ്രിഡിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് പോസിറ്റീവായ 122 പുരുഷൻമാരിലാണ് പഠനം നടത്തിയത്. ഇവരിൽ 79 ശതമാനം പേരും കഷണ്ടിയുള്ളവരാണെന്നു കണ്ടു.

പുരുഷൻമാരിലെ കഷണ്ടിയെ റിവ്യൂ ചെയ്ത രണ്ടാമത്തെ പഠനം ജേണൽ ഓഫ് കോസ്മെറ്റിക് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ചു. ഇവരിൽ 71 ശതമാനം കോവിഡ് രോഗികളും കഷണ്ടി ഉള്ളവരായിരുന്നു. 

ഈ പഠനഫലം പൂർണമായും ശരിയാണെന്ന് ഉറപ്പിക്കും മുൻപ് കൂടുതൽ പഠനങ്ങളും തെളിവുകളും ആവശ്യമാണ്. 

ADVERTISEMENT

പുരുഷൻമാരിൽ കോവിഡ് സാധ്യത കൂട്ടുന്ന മറ്റു ഘടകങ്ങൾ

പുരുഷൻമാരിൽ കോവിഡ് 19 വരാൻ സാധ്യത കൂട്ടുന്ന നിരവധി ഘടകങ്ങളുണ്ട്.

∙ ACE2 റിസപ്റ്ററിന്റെ കൂടിയ അളവ്

കൊറോണ വൈറസിന് നമ്മുടെ ശരീരത്തിൽ കടന്ന് പെരുകാനും വ്യാപിക്കാനും കൂടിച്ചേരാനുമെല്ലാം ACE2 റിസപ്റ്ററുകൾ എന്ന പ്രോട്ടീൻ ആവശ്യമാണ്. ഇവ പ്രധാനമായും ശ്വാസകോശത്തിലും ഹൃദയത്തിലും കുടലുകളിലുമാണുള്ളത്. അടുത്തിടെ ന്യൂയോർക്കിലും മുംബൈയിലും നടത്തിയ പഠനങ്ങളിൽ പുരുഷൻമാരുടെ വൃഷണങ്ങളിൽ ACE2 റിസപ്റ്ററുകൾ കൂടിയ അളവിൽ ഉള്ളതായി കണ്ടു. ഇത് കൊറോണ വൈറസ് ദീർഘനേരം തങ്ങിനിൽക്കാൻ അനുവദിക്കും. സ്ത്രീകളുടെ അണ്ഡാശയത്തിൽ ACE2 റിസപ്റ്ററുകൾ താരതമ്യേന കുറവാണ്.

ADVERTISEMENT

കൂടാതെ പുകവലിയും കോവിഡ്– 19 വരാനുള്ള സാധ്യത കൂട്ടുമെന്ന് പഠനങ്ങളിൽ കണ്ടു. സിഗരറ്റിന്റെ പുക ശ്വാസകോശത്തിൽ ACE2 റിസപ്റ്ററുകളുടെ അളവ് കൂട്ടുന്നതു മൂലമാണിത്. ശ്വാസകോശമാണ് കോവിഡ് ഏറ്റവും ശക്തമായി ബാധിക്കുന്ന  അവയവം.

∙ ജനിതക ഘടന

പുരുഷൻമാരിൽ ഓരോ കോശത്തിലും ഒരു X ക്രോമസോം മാത്രമേ ഉള്ളു. സ്ത്രീകളിൽ രണ്ട് ക്രോമസോമുകളുണ്ട്. TLR 7 എന്ന പ്രോട്ടീൻ ഉൾപ്പെട്ട പ്രതിരോധ ജീനുകൾ ഇവയിലുണ്ട്. നോവൽ കൊറോണ വൈറസ് പോലുള്ള സിംഗിൾ സ്ട്രാൻഡഡ് ആർഎൻഎ വൈറസുകളെ തിരിച്ചറിയാൻ ഡോക്ടർമാരെ ഇത് സഹായിക്കും. സ്ത്രീകൾക്ക് ഈ ജീനുകൾ എണ്ണത്തിൽ കൂടുതലുണ്ട്. അവരുടെ ഓരോ കോശത്തിലും 2X ക്രോമസോമുകളുണ്ട്. പുരുഷൻമാരിൽ ഇതില്ല. പുരുഷൻമാരെ അപേക്ഷിച്ച് കോവിഡിനോടുള്ള സ്ത്രീകളുടെ പ്രതിരോധ കോശങ്ങളുടെ പ്രതികരണം കൂടുതൽ മെച്ചപ്പെട്ടതായിരിക്കും.

∙ വൃത്തിയും ഒരു ഘടകം

സ്ത്രീകളെ അപേക്ഷിച്ച് വൃത്തിബോധം പുരുഷൻമാർക്ക് കുറവാണെന്നാണ് ആഗോളവ്യാപകമായി തെളിവുകൾ സൂചിപ്പിക്കുന്നത്. കൈ കഴുകൽ, ചുമയ്ക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ മുതലായ സംരക്ഷണ മാർഗങ്ങൾ പല പുരുഷൻമാരും തെറ്റിക്കും. ഇതും കോവിഡ് 19 പുരുഷൻമാരെ കൂടുതൽ ബാധിക്കാനുള്ള ഒരു കാരണമാണെന്ന് വിദഗ്ധർ പറയുന്നു.

English Summary: Baldness makes men more vulnerable to severe COVID-19 symptoms