നടന്‍ സുശാന്ത് സിങ്ങിന്റെ ആത്മഹത്യായുമായി ബന്ധപെട്ടു ഡിപ്രഷന്‍ എന്ന അവസ്ഥയെ കുറിച്ച് വലിയതോതില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാപ്രവണത കാണിക്കുന്നത് schizophrenia spectrum disorders (SSD) എന്ന മാനസികരോഗമുള്ളവര്‍ എന്ന് പഠനം. ഇവരില്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യത 170 തവണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടന്‍ സുശാന്ത് സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡിപ്രഷന്‍ എന്ന അവസ്ഥയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാപ്രവണത കാണിക്കുന്നത് schizophrenia spectrum disorders (SSD)  എന്ന മാനസികരോഗമുള്ളവരാണെന്ന് പഠനം. ഇവരില്‍ ആത്മഹത്യാ സാധ്യത രോഗമില്ലാത്തവരെ അപേക്ഷിച്ച് 170 ഇരട്ടിയാണത്രേ. ജേണല്‍ സ്കിസോഫ്രീനിയയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

എസ്എസ്ഡി സ്ഥിരീകരിച്ച 75,000  ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഒരു വ്യക്തിയുടെ സ്വഭാവത്തെയും വിചാരവികാരങ്ങളെയും മൊത്തത്തില്‍ ബാധിക്കുന്ന രോഗാവസ്ഥയാണ് സ്കിസോഫ്രീനിയ (schizophrenia). ആ അവസ്ഥയില്‍ വ്യക്തികള്‍ക്ക് യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാനും യുക്തിപൂര്‍വം ചിന്തിക്കാനും ശരിയായ രീതിയില്‍ പെരുമാറാനും വികാരപ്രകടനങ്ങള്‍ നടത്താനുമൊക്കെ പ്രയാസമനുഭവപ്പെടും.

ADVERTISEMENT

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണിത്. 15-നും 30-നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാരിലും 25-നും 30-നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളിലുമാണ് സാധാരണയായി ഇതുകാണുന്നത്. സാധാരണയായി നൂറുപേരില്‍ ഒരാള്‍ക്ക് സ്കീസോഫ്രീനിയ കണ്ടുവരുന്നുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്.

തലച്ചോറിലെ രാസപദാര്‍ത്ഥങ്ങളായ ഡോപോമിന്‍ (dopamine) ഗ്ളൂട്ടമേറ്റ് (glutamate) എന്നിവയുടെ ഏറ്റക്കുറച്ചിലുകളാണ് ഈ രോഗത്തിനു കാരണമാകുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT