ADVERTISEMENT

കൊറോണ വൈറസ് പിടിയില്‍ നിന്നു ലോകം കരകയറും മുന്‍പേ ചൈനയില്‍ നിന്നു മറ്റൊരു അപകടസൂചനയുമായി ബ്യുബോണിക് പ്ലേഗ്. ചൈനയില്‍ റിപ്പോര്‍ട്ട്‌ ചെയ്ത ബ്യുബോണിക് പ്ലേഗിന് പിന്നാലെ ഇപ്പോള്‍ അമേരിക്കയിലെ കോളറാഡോയിലും പോസിറ്റീവ് ആയ കേസ് റിപ്പോര്‍ട്ട്‌ ചെയ്യപെട്ടതോടെ ലോകം വീണ്ടും ഭീതിയിലാണ്. കൊളറാഡോയിലെ ഒരു അണ്ണാനിലാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ജൂലൈ ഒന്നിന്നാണ് ബ്യുബോണിക് പ്ലേഗ്  പടരുന്നതായി ചൈനീസ്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. ഇരുപത്തിയേഴും പതിനേഴും വയസ്സുള്ള രണ്ടു പേര്‍ക്കാന് രോഗം ആദ്യം റിപ്പോര്‍ട്ട്‌ ചെയ്തത്. മര്‍മ്മത്ത് എന്നറിപ്പെടുന്ന ജീവിയില്‍ നിന്നാണ് ഇത് പടരുന്നത്‌. ഇതിനെ വേട്ടയാടിയ നായയില്‍ നിന്നാണ് ഒരാള്‍ക്ക് രോഗം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നതും. 

Yersinia pestis (Y. pestis)ബാക്ടീരിയ വഴിയാണ് ഈ രോഗം പടരുന്നത്‌. ചെള്ളുകളെ ഹോസ്റ്റായി മാറ്റുന്ന ഇവ എലികളിലൂടെയാണ് മനുഷ്യരിലേക്കെത്തുന്നത്. അരക്കെട്ടിലോ കക്ഷത്തിലോ കഴുത്തിലോ വീക്കം, ഉണങ്ങാത്ത പുണ്ണ്, തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. രോഗം ബാധിക്കുന്ന മൂന്നില്‍ രണ്ട് പേരും ചികിത്സ ലഭിച്ചില്ലെങ്കില്‍ നാല് ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കാന്‍ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ബ്യുബോണിക് പ്ലേഗ് ബാധ മൂലം 14ാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ ജനതയുടെ മൂന്നിലൊന്നും മരിച്ചിരുന്നു. 

'ബ്ലാക്ക് ഡെത്ത് 'എന്നായിരുന്നു അന്നിതിനെ വിശേഷിപ്പിച്ചിരുന്നത്. 2000 -2015 ഇടയ്ക്ക് ലോകത്താകമാനം 3200 ആളുകളെ ഈ രോഗം പിടികൂടിയിരുന്നു. 584 പേര്‍ മരണത്തിനു കീഴങ്ങങ്ങി. കരളിനെ ആണ് ഈ രോഗത്തിന്റെ ബാക്ടീരിയ ആദ്യം പിടികൂടുന്നത്. വൈകാതെ രോഗം മൂച്ഛിച്ചു  ന്യുമോണിയയോ ന്യുമോണിക് പ്ലേഗോ ആയി മാറുന്നു. 

വായുവില്‍ വളരെ കുറഞ്ഞ നേരത്തേക്ക് മാത്രമേ ഈ ബാക്ടീരിയയ്ക്ക് കഴിയാന്‍ സാധിക്കൂ. ഈ രോഗത്തിന് നിലവില്‍ ആന്റിബയോട്ടിക്സ് ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com