ലോക്ഡൗൺ വളരെ ശ്രദ്ധയോടെ ഏറ്റവും അനിവാര്യമായ ഘട്ടത്തിൽ ചെയ്യേണ്ടതാണെന്നും ഇത് മൊത്തം രോഗികളുടെ കണക്ക് കുറയ്ക്കില്ലെന്നും നിസ്സാൻ മുൻ ചിഫ് ഓപ്പറേറ്റിങ് ഓഫിസർ ടോണി തോമസ്. വളരെ ചെറിയ ലക്ഷണങ്ങൾ ഉള്ളവർക്ക് ആ ലക്ഷണത്തിന്റെ മരുന്ന് സ്വന്തം വീട്ടിൽ തന്നെ കഴിച്ചു സുഖപ്പെടാം. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ വളരെ ശ്രദ്ധയോടെ ഏറ്റവും അനിവാര്യമായ ഘട്ടത്തിൽ ചെയ്യേണ്ടതാണെന്നും ഇത് മൊത്തം രോഗികളുടെ കണക്ക് കുറയ്ക്കില്ലെന്നും നിസ്സാൻ മുൻ ചിഫ് ഓപ്പറേറ്റിങ് ഓഫിസർ ടോണി തോമസ്. വളരെ ചെറിയ ലക്ഷണങ്ങൾ ഉള്ളവർക്ക് ആ ലക്ഷണത്തിന്റെ മരുന്ന് സ്വന്തം വീട്ടിൽ തന്നെ കഴിച്ചു സുഖപ്പെടാം. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കു യാതൊരു ചികിത്സയും വേണ്ട. ഈ സ്ഥിതിക്ക് കേരളത്തിൽ ലോക്ഡൗൺ, കണ്ടൈൻമെന്റ് സോൺ മുതലായവയുടെ ആവശ്യമെന്തെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ചോദിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.

ADVERTISEMENT

‘വളരെ ചിന്തിച്ചു മാത്രം, ഏറ്റവും അനിവാര്യമായ ഘട്ടത്തിൽ, ഏറ്റവും ശ്രദ്ധയോടെ മാത്രം ചെയ്യേണ്ട ലോക്ഡൗൺ വളരെ ലാഘവത്തോടെ അധികാരികൾ കാണുമ്പോൾ അതിന്റെ ശാസ്ത്രീയ വശം അവർക്കറിയില്ല എന്നത് വ്യക്തമാണ്. ലോക്ഡൗൺ കോവിഡിനുള്ള ഒറ്റമൂലിയാണ്, കേരളത്തിൽ അത് അനിവാര്യമാണ് എന്നീ വിദഗ്‌ധർ തെറ്റിദ്ധരിക്കുന്നുണ്ടാവാം.

ADVERTISEMENT

ശാസ്ത്രീയമായി മനസ്സിലാക്കിയാൽ ലോക്ഡൗൺ കോവിഡ് ഇല്ലാതാകുന്നില്ല, മൊത്തം രോഗികളുടെ കണക്ക് കുറയ്ക്കില്ല എന്ന് കാണാം. ആരോഗ്യപരിപാലന സൗകര്യം ഉള്ളിടത്തു, ലോക്ഡൗൺ ഒരു മരണം പോലും കുറയ്ക്കില്ല. ആളുകൾ പട്ടിണിയിലും പരിവട്ടത്തിലുമാകും. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടു കാരണം പാർശ്വഫലമായി ധാരാളം മരണങ്ങൾ ഉണ്ടാക്കും. കാറ്റും വെളിച്ചവും കയറാത്ത മാതിരി, ഏറ്റവും ഫലപ്രദമായ രീതിയിൽ ലോക്ഡൗൺ നടപ്പാക്കിയാൽ, രോഗവ്യാപന വേഗം കുറയുന്നത് വഴി ആരോഗ്യസംവിധാനങ്ങൾ പര്യാപ്തമാക്കാൻ സമയം ലഭിക്കും. ലോക്ഡൗൺ കഴിയുമ്പോൾ, രോഗം വീണ്ടും പടരും, പക്ഷേ ലോക്ഡൗൺ സമയം കൃത്യമായി ഉപയോഗിച്ച്, പിന്നീട് മഹാമാരി വളരെ വേഗത്തിൽ വ്യാപിക്കുമ്പോഴേക്കും ആരോഗ്യപരിപാലന സൗകര്യം തയാറായിരിക്കും.

ADVERTISEMENT

എന്നാൽ കേരളത്തിൽ കൃത്യമായ സ്ഥിതി എന്താണ്? കേരള സർക്കാർ ജൂലൈ 13 നു പുറത്തുവിട്ട ആദ്യ 500 രോഗികളുടെ വിശകലനത്തിൽ പറയുന്നത് 95.8% രോഗികൾക്ക് രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു, അല്ലെങ്കിൽ വളരെ മിതമായിരുന്നു എന്നാണ്. 3.6% ആളുകളിൽ തീവ്രത കുറഞ്ഞ തോതിലുള്ള ലക്ഷണങ്ങളും, 0.6% ആളുകളിൽ തീവ്ര ലക്ഷണങ്ങൾ കണ്ട് എന്നുമാണ്. ഇന്നലെ മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചു ഇപ്പോൾ കോവിഡ് രോഗം ഉള്ളവർ 8818 ആളുകൾ ആണ്. ഇവരിൽ 53 പേര് ഐസിയു ലും, 9 പേർ വെന്റിലേറ്ററിലുമാണ്, അതായത്, 0.6% രോഗികൾക്ക് ഐസിയു തീവ്ര പരിചരണം വേണ്ടി വരുന്നു.

മാർച്ച് 25ന് ലോക്ഡൗൺ തുടങ്ങുന്നതിനു മുൻപുതന്നെ കേരളത്തിൽ സർക്കാർ മേഖലയിൽ 1280 ആശുപത്രികൾ, 38,004 ചികിത്സ കിടക്കകൾ, 1900 ഐസിയു കിടക്കകൾ, 950 വെന്റിലേറ്ററുകൾ, സ്വകാര്യ മേഖലയിൽ 2650 ആശുപത്രികൾ, 68,200 ചികിത്സ കിടക്കകൾ, 3200 ഐസിയു കിടക്കകൾ, 1800 വെന്റിലേറ്ററുകൾ എന്നിവ ലഭ്യതയുണ്ടായിരുന്നു. ആരോഗ്യമന്ത്രി ഏപ്രിൽ ആദ്യം പറഞ്ഞത് കേരളത്തിൽ ആവശ്യത്തിന് ആശുപത്രി കിടക്കകളും, ഐസിയു/വെന്റിലെറ്റർ സൗകര്യങ്ങളും ഉണ്ടെന്നാണ്. ഈ കണക്കുകളും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. അന്ന് ആരോഗ്യമന്ത്രി പറഞ്ഞ ആ 5000 ICU കൊണ്ട്, ഈ 0.6% ICU തീവ്ര പരിചരണ ആവശ്യകത വച്ച് നോക്കിയാൽ ഒരേ സമയം 8.32 ലക്ഷം കോവിഡ് രോഗികളെ നോക്കാനുള്ള സൗകര്യമുണ്ട്. ഒരു രോഗിക്ക് പത്തു ദിവസം തീവ്ര പരിചരണം വച്ച് നോക്കിയാൽ, ദിവസേന 83.2 ആയിരം രോഗികളെ ചികിൽസിക്കാൻ പര്യാപ്തം. കൂടാതെ ഈ 83.2 ആയിരം രോഗികൾക്ക് 3.6% ശതമാനം സാധാരണ ആശുപത്രി ചികിത്സ നോക്കിയാൽ ദിവസേന 3,000 ആശുപത്രി കിടക്കകളും മൊത്തം പത്തു ദിവസത്തേക്കു 30,000 ആശുപത്രി കിടക്കകളും വേണ്ടി വരും. അത്ര മാത്രം. വളരെ ചെറിയ ലക്ഷണങ്ങൾ ഉള്ളവർക്ക് ആ ലക്ഷണത്തിന്റെ മരുന്ന് സ്വന്തം വീട്ടിൽ തന്നെ കഴിച്ചു സുഖപ്പെടാം, സാധാരണ ഫ്ലൂ മാതിരി. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കു യാതൊരു ചികിത്സയും വേണ്ട. ഈ സ്ഥിതിക്ക് കേരളത്തിൽ ലോക്ഡൗൺ, കണ്ടൈൻമെന്റ് സോൺ മുതലായവയുടെ ആവശ്യം? ’

English Summary: COVID lock down