അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു കുഞ്ഞിന് കോവിഡ്. മഹാരാഷ്ട്രയിലാണ് സംഭവം. അമ്മയിൽനിന്ന് കുഞ്ഞിലേക്ക് രോഗപ്പകർച്ചയുണ്ടാകുന്ന വെർട്ടിക്കൽ ട്രാൻസ്മിഷൻ (vertical transmission) വഴിയാണ് കുഞ്ഞിനു രോഗബാധയുണ്ടായത്. കുഞ്ഞിന്റെ ജനനത്തിന് തൊട്ടു മുമ്പോ പിമ്പോ അമ്മയിൽനിന്ന് രോഗകാരണമായ അണുക്കൾ കുഞ്ഞിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു കുഞ്ഞിന് കോവിഡ്. മഹാരാഷ്ട്രയിലാണ് സംഭവം. അമ്മയിൽനിന്ന് കുഞ്ഞിലേക്ക് രോഗപ്പകർച്ചയുണ്ടാകുന്ന വെർട്ടിക്കൽ ട്രാൻസ്മിഷൻ (vertical transmission) വഴിയാണ് കുഞ്ഞിനു രോഗബാധയുണ്ടായത്. 

കുഞ്ഞിന്റെ ജനനത്തിന് തൊട്ടു മുമ്പോ പിമ്പോ അമ്മയിൽനിന്ന് രോഗകാരണമായ അണുക്കൾ കുഞ്ഞിലേക്ക്  വെർട്ടിക്കൽ ട്രാൻസ്മിഷൻ വഴി ബാധിക്കാം. ഇത് ഗർഭാവസ്ഥയിൽ മറുപിള്ളയിലൂടെയോ ജനനശേഷം മുലപ്പാലിലൂടെയോ സംഭവിക്കാം. പുണെയിലെ സസൂൻ ജനറൽ ആശുപത്രിയിലാണ് മറുപിള്ളയിലൂടെ അമ്മയിൽനിന്ന് കുഞ്ഞിലേക്ക് വൈറസ് പകർന്നത്.

ADVERTISEMENT

ജനനശേഷം അമ്മയില്‍ നിന്നു കുഞ്ഞിനു രോഗം സ്ഥിരീകരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇവിടെ ഗര്‍ഭാവസ്ഥയില്‍തന്നെ ആണ് രോഗം പടര്‍ന്നത് എന്ന് സസൂൻ ജനറൽ ആശുപത്രിയിലെ ശിശുരോഗവിഭാഗം മേധാവി ഡോ. ആർതി കിനികർ വ്യക്തമാക്കി. രാജ്യത്ത് ഇത്തരത്തിലെ ആദ്യത്തെ സംഭവമാണിതെന്ന് ആശുപത്രി അധികൃതർ പറയുന്നു. എല്ലാ ഗർഭിണികൾക്കും കോവിഡ് പരിശോധന നിഷ്കർഷിച്ചിരിക്കുന്നതിനാൽ വൈറസ് ബാധ സ്ഥിരീകരിച്ച കുഞ്ഞിന്റെ അമ്മയ്ക്കും നേരത്തേ പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. പ്രസവത്തിന് ഒരാഴ്ച മുമ്പാണ് അമ്മയ്ക്ക് കോവിഡ് ലക്ഷണങ്ങൾ പ്രകടമായത്. തുടർന്ന് പ്രസവിച്ചയുടനെ കുഞ്ഞിന്റെ സ്രവം ശേഖരിച്ച് പരിശോധനയ്ക്കയച്ചിരുന്നു. കുഞ്ഞിനെ മറ്റൊരു വാര്‍ഡില്‍ ആയിരുന്നു കിടത്തിയിരുന്നത്.

സ്രവപരിശോധനാഫലം പോസിറ്റീവ് ആവുകയും ജനിച്ച് രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ കുഞ്ഞിന് കോവിഡ് ലക്ഷണങ്ങളായ കടുത്ത പനി, സൈറ്റോക്കിൻ സ്റ്റോം തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. രണ്ടാഴ്ച തീവ്രപരിചരണവിഭാഗത്തില്‍ ആയിരുന്ന കുഞ്ഞ് ഇപ്പോള്‍ സുഖം പ്രാപിച്ച് അമ്മയോടൊപ്പം ആശുപത്രി വിട്ടതായി ഡോക്ടര്‍ ആര്‍തി അറിയിച്ചു.

ADVERTISEMENT

ഇന്ത്യയിൽ വെർട്ടിക്കൽ ട്രാൻസ്മിഷനിലൂടെ കോവിഡ് പകരുന്ന ആദ്യത്തെ കേസാണിതെന്ന് സസൂൻ ജനറൽ ആശുപത്രി ഡീൻ ഡോ മുരളീധർ താമ്പെ മാധ്യമങ്ങളോട് പറഞ്ഞു. വൈറസ് ബാധ കാരണം ഗുരുതരാവസ്ഥയിലായ കുഞ്ഞിനും അമ്മയ്ക്കും മികച്ച ചികിത്സയും പരിചരണം നൽകിയ ആശുപത്രിയിലെ മെഡിക്കൽ സംഘത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

English Summary: COVID- 19 and vertical transmission