മാസ്‌ക് ധരിക്കുന്നവര്‍ക്ക് തൊണ്ടവേദന വരുന്നതിനു പിന്നില്‍?
കോവിഡ് പ്രതിരോധത്തിന് മാസ്‌ക് മുഖ്യമാണെന്ന് എല്ലാവരും ഇന്ന് അംഗീകരിക്കുന്നുണ്ട്. കേരളം ഉള്‍പ്പെടെ പല സ്ഥലങ്ങളും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതെ നടക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റവുമാക്കിയിട്ടുണ്ട്. എന്നാല്‍ മാസ്‌ക് ഉപയോഗിക്കുന്നവര്‍ ഇതിനെപ്പറ്റി പല പരാതികളും ഉന്നയിച്ചു കാണാറുണ്ട്. മുഖക്കുരു,

കോവിഡ് പ്രതിരോധത്തിന് മാസ്‌ക് മുഖ്യമാണെന്ന് എല്ലാവരും ഇന്ന് അംഗീകരിക്കുന്നുണ്ട്. കേരളം ഉള്‍പ്പെടെ പല സ്ഥലങ്ങളും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതെ നടക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റവുമാക്കിയിട്ടുണ്ട്. എന്നാല്‍ മാസ്‌ക് ഉപയോഗിക്കുന്നവര്‍ ഇതിനെപ്പറ്റി പല പരാതികളും ഉന്നയിച്ചു കാണാറുണ്ട്.
മുഖക്കുരു, ഉത്കണ്ഠ, ദീര്‍ഘകാലം ഉപയോഗിക്കുമ്പോള്‍ കണ്ണടകള്‍ക്ക് മൂടല്‍ വരുന്നു എന്നിങ്ങനെ പല പരാതികളും ആളുകള്‍ മാസ്‌ക് ഉപയോഗത്തെ കുറിച്ച് ഉന്നയിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് പുതുതായി എത്തിയതാണ് തൊണ്ട വേദന.
മാസ്‌കില്‍ അടിഞ്ഞു കൂടുന്ന വൈറസും പൊടിയും ബാക്ടീരിയയുമൊക്കെയാണ് ചിലര്‍ക്കുണ്ടാകുന്ന തൊണ്ടവേദനയ്ക്കും പിന്നില്‍. മാസ്‌ക് കഴുകാതെ ദീര്‍ഘനേരം ഉപയോഗിക്കുന്നവരിലാണ് ഇത് കണ്ടു വരുന്നത്. മാസ്‌ക് കഴുകാത്തതു മൂലം അതിലടിയുന്ന അണുക്കള്‍ തൊണ്ടയിലേക്ക് എത്തുന്നതാണ് പ്രശ്‌നമാകുന്നത്. പൊടിപടലങ്ങളോട് അലര്‍ജിയുള്ളവര്‍ക്കും കുറഞ്ഞ പ്രതിരോധ ശേഷിയുള്ളവര്‍ക്കും ഇത്തരത്തില്‍ മാസ്‌കില്‍ അടിയുന്ന പൊടി അടക്കമുള്ള വസ്തുക്കള്‍ തൊണ്ട വേദനയുണ്ടാക്കാം.
മാസ്‌ക് അണിയേണ്ടി വരുമ്പോള്‍ മറ്റുള്ളവര്‍ക്ക് വ്യക്തമായി കേള്‍ക്കാന്‍ വേണ്ടി ഉറക്കെ സംസാരിക്കേണ്ടി വരുന്നതും തൊണ്ടയ്ക്ക് ആവശ്യമില്ലാത്ത ആയാസവും തന്മൂലം അസ്വസ്ഥതയുമുണ്ടാക്കാം.
ഓരോ ഉപയോഗത്തിനു ശേഷവും മാസ്‌ക് ചൂട് വെള്ളത്തിലും സോപ്പിലും കഴുകി വെയിലത്ത് ഇട്ട് ഉണക്കുക മാത്രമാണ് ഈ പ്രശ്‌നത്തിനുള്ള പോംവഴി. ഒന്നിലധികം മാസ്‌കുകള്‍ കരുതേണ്ടതും ഇത്തരത്തില്‍ കഴുകിയുണക്കി മാറി മാറി ഉപയോഗിക്കേണ്ടതുമാണ്. മാസ്‌കില്‍ തൊടുന്നത് പരമാവധി ഒഴിവാക്കുകയും മാസ്‌കില്‍ തൊടുന്നതിനു മുന്‍പും ശേഷവും കൈകള്‍ നല്ല വണ്ണം കഴുകുകയും വേണം.
English Summary : Why are some people getting a sore throat from wearing a mask?