നാലു വർഷത്തോളമായി സ്തനാർബുദത്തിന് ചികിത്സയിലാണ് അവർ. ഇനി ഒരു വർഷം കൂടി മരുന്നു കഴിച്ചാൽ മതി എന്ന് പറഞ്ഞപ്പോൾ മറുപടി ഇങ്ങനെ. "ഒരു വർഷം കൂടി ഉള്ളല്ലോ എന്നല്ല ഡോക്ടർ, നാലു വർഷം പിന്നിട്ടു എന്നു പറയുന്നതാണ് ശരി." നാലു വർഷം മുൻപ് ആദ്യമായി അവർ വന്ന ദിവസം ഓർത്തു. 32 വയസ്സിൽ സ്തനാർബുദം എന്നത് അപൂർവം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലു വർഷത്തോളമായി സ്തനാർബുദത്തിന് ചികിത്സയിലാണ് അവർ. ഇനി ഒരു വർഷം കൂടി മരുന്നു കഴിച്ചാൽ മതി എന്ന് പറഞ്ഞപ്പോൾ മറുപടി ഇങ്ങനെ. "ഒരു വർഷം കൂടി ഉള്ളല്ലോ എന്നല്ല ഡോക്ടർ, നാലു വർഷം പിന്നിട്ടു എന്നു പറയുന്നതാണ് ശരി."

നാലു വർഷം മുൻപ് ആദ്യമായി അവർ വന്ന ദിവസം ഓർത്തു. 32 വയസ്സിൽ സ്തനാർബുദം എന്നത് അപൂർവം തന്നെ. വളരെ ചെറിയ ഒരു മുഴയായിരുന്നു അവർക്ക്. ഒന്നാം സ്റ്റേജിൽ സാധാരണ രീതിയിൽ മുഴ മാത്രം എടുക്കാനാണ് നിർദ്ദേശിക്കുക, പ്രത്യേകിച്ച് ആ പ്രായത്തിൽ.

ADVERTISEMENT

ചികിത്സ നിർദ്ദേശിച്ചപ്പോൾ ഞങ്ങളോട് ഒരൊറ്റ അപേക്ഷയേ അവർക്ക് ഉണ്ടായിരുന്നുള്ളൂ. ഒരു പാട് ചികിത്സ അവർക്ക് ബുദ്ധിമുട്ടാണ്. വീട്ടിൽ ഭിന്നശേഷിക്കാരനായ ഒരു മകൻ ഉണ്ട്. അവനെ നോക്കാൻ ഈ അമ്മ മാത്രമേ ഉള്ളൂ.

മുഴ മാത്രമെടുത്താൽ നിർബന്ധമായും റേഡിയേഷൻ വേണ്ടി വരും. അതിനാൽ മാറിടം പൂർണമായും നീക്കം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. 

ADVERTISEMENT

ഓപ്പറേഷനു ശേഷം പതോളജി റിപ്പോർട്ട് വന്നപ്പോൾ ആൾക്ക് ഒന്നാം സ്റ്റേജ് തന്നെ. കീമോ വേണ്ട എന്ന് അവർക്ക് ഉറപ്പായിരുന്നു. ഭാഗ്യവശാൽ അവർക്ക് വന്ന ടൈപ്പ് കീമോതെറാപ്പി ഒഴിവാക്കാവുന്ന ഒന്നായിരുന്നു. അവർക്ക് രോഗം വന്നപ്രായത്തിൽ കീമോ കൊടുക്കുന്നതാണ് ശീലം എങ്കിലും അവരുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു. കാരണം കീമോയും അത് മൂലമുള്ള ക്ഷീണവും അതിനായുള്ള വരവും ഒക്കെ ആ മകന് ബുദ്ധിമുട്ടാവും. ഹോർമോൺ മരുന്നുകൾ മാത്രമായി ചികിത്സ ചുരുങ്ങി. 

അങ്ങനെ നാലു വർഷത്തിനു ശേഷം അന്നാണ് അവർ കഥയെല്ലാം പറയുന്നത്. മകന് മിണ്ടാനോ നടക്കാനോ സാധിക്കില്ല. ഇപ്പോൾ 16 വയസ്സായി. ബാത്റൂമിലേക്ക് ഒക്കെ എടുത്തു കൊണ്ട് പോകണം. അവനെ നോക്കുന്നതിൽ ഒരു വിഷമവും അവർക്കില്ല. രോഗം വന്നതിലോ മകൻ ഇങ്ങനെ ആയതിലോ അവർക്ക് ഒരു പരിവഭവുമില്ല. രോഗം ആദ്യഘട്ടത്തിൽ കണ്ടെത്തിയതിനും നാലു വർഷം നടത്തിയതിനും നന്ദിയേ ഉള്ളൂ. 

ADVERTISEMENT

ചിലരുടെ കഥ അങ്ങനെയാണ്. ഏത് രോഗത്തിലും പ്രതിസന്ധിയിലും അവർ പിടിച്ചു നിൽക്കും. കാരണം, ആ ജീവിതത്തിന് ചില ലക്ഷ്യങ്ങൾ ഉണ്ട്.

English Summary : Breast cancer treatment experience

Show comments