പ്രസവം കഴിഞ്ഞു ഒന്നര മാസം വരെ അല്ലെങ്കിൽ അടുത്ത മാസമുറ (menses) വരുന്നതുവരെയുള്ള സ്ത്രീകളെയാണ് ആയുർവ്വേദത്തിൽ സൂതിക എന്നു വിളിക്കുന്നത്. പ്രസവശേഷം ഒരു സ്ത്രീ ശാരീരികമായും മാനസികമായും പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ഇത് ഒരു അമ്മയുടെ ജീവിതത്തെ വളരെയധികം ബാധിക്കും. പ്രസവം എന്നാൽ ഒരു കുഞ്ഞിന്റെ ജനനം

പ്രസവം കഴിഞ്ഞു ഒന്നര മാസം വരെ അല്ലെങ്കിൽ അടുത്ത മാസമുറ (menses) വരുന്നതുവരെയുള്ള സ്ത്രീകളെയാണ് ആയുർവ്വേദത്തിൽ സൂതിക എന്നു വിളിക്കുന്നത്. പ്രസവശേഷം ഒരു സ്ത്രീ ശാരീരികമായും മാനസികമായും പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ഇത് ഒരു അമ്മയുടെ ജീവിതത്തെ വളരെയധികം ബാധിക്കും. പ്രസവം എന്നാൽ ഒരു കുഞ്ഞിന്റെ ജനനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രസവം കഴിഞ്ഞു ഒന്നര മാസം വരെ അല്ലെങ്കിൽ അടുത്ത മാസമുറ (menses) വരുന്നതുവരെയുള്ള സ്ത്രീകളെയാണ് ആയുർവ്വേദത്തിൽ സൂതിക എന്നു വിളിക്കുന്നത്. പ്രസവശേഷം ഒരു സ്ത്രീ ശാരീരികമായും മാനസികമായും പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ഇത് ഒരു അമ്മയുടെ ജീവിതത്തെ വളരെയധികം ബാധിക്കും. പ്രസവം എന്നാൽ ഒരു കുഞ്ഞിന്റെ ജനനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രസവം കഴിഞ്ഞു ഒന്നര മാസം വരെ അല്ലെങ്കിൽ അടുത്ത മാസമുറ (menses) വരുന്നതുവരെയുള്ള സ്ത്രീകളെയാണ് ആയുർവ്വേദത്തിൽ സൂതിക എന്നു വിളിക്കുന്നത്. പ്രസവശേഷം ഒരു സ്ത്രീ ശാരീരികമായും മാനസികമായും പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ഇത് ഒരു അമ്മയുടെ ജീവിതത്തെ വളരെയധികം ബാധിക്കും. പ്രസവം എന്നാൽ ഒരു കുഞ്ഞിന്റെ ജനനം മാത്രമല്ല, മറിച്ച് ഒരു അമ്മയുടെ ജനനം കൂടിയാണ്. അതിനാൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക കരുതൽ ആവശ്യമാണ്.

അണുകുടുംബമായി മാറിയ ഇന്നത്തെ കാലത്തു വീട്ടിലെ ജോലിയും, ജോലിസ്ഥലത്തെ സമ്മർദങ്ങളും, മാറിയ ആഹാരങ്ങളും ജീവിതശൈലിയും, സ്ത്രീയുടെ ആരോഗ്യത്തെ ഇല്ലായ്മ ചെയ്യുന്നു. പ്രസവിച്ചുകിടക്കുമ്പോഴെങ്കിലും അവൾക്കു പ്രത്യേക പരിഗണന കൊടുക്കേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ കടമയാണ്. അമ്മയുടെ ആരോഗ്യവും ഊർജ്ജസ്വലതയും വീണ്ടെടുക്കുന്നതിനും ഗർഭാവസ്ഥയിൽ വന്നുകൂടിയ വണ്ണം കുറയ്ക്കുന്നതിനും കുഞ്ഞിന്റെ മാംസപേശികളും എല്ലുകളും ശക്തിപ്പെടുത്തുന്നതിനും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് സഹായിക്കുന്നതിനുമുള്ള ആയുർവ്വേദ  ചികിത്സകളും മരുന്നുകളും ഭക്ഷണക്രമവുമാണ് സൂതികാചര്യയിൽ ഉൾക്കൊള്ളുന്നത്. പ്രസവരക്ഷാചികിത്സകൾ ശാസ്ത്രീയമായി ചെയ്യുന്നതിലൂടെ അമ്മയുടെ മാനസികസമ്മർദ്ദം (postnatal depression) കുറയുകയും ശാരീരിക അസ്വസ്ഥകളായ നടുവേദന, സന്ധിവേദന തുടങ്ങിയവയിൽ നിന്ന് മോചനം ലഭിക്കുകയും ചെയ്യുന്നു.

ADVERTISEMENT

ചികിത്സകൾ

1.വേദ് കുളിയും വേദ് കിഴിയുമാണ് സൂതികയ്ക്കു ചെയുന്ന പ്രധാനപ്പെട്ട ചികിത്സകൾ. എരുക്ക്, വാതംകൊല്ലി, കരിനൊച്ചി, ആവണക്ക് തുടങ്ങിയ ഔഷധച്ചെടികളുടെ പച്ചിലകളിട്ടു തലേദിവസം തിളപ്പിച്ചുവച്ചിരിക്കുന്ന വെള്ളം വീണ്ടും ചൂടാക്കിയാണ് വേദ് കുളിയിലും വേദ് കിഴിയിലും ഉപയോഗിക്കുന്നത്. ശരീരത്തിലെ നീർക്കെട്ട്, ശരീരവേദന, നീര്, നടുവേദന മുതലായ അസ്വസ്ഥകൾ നീക്കംചെയ്യുന്നതിനോടൊപ്പംതന്നെ മാംസ പേശികൾക്ക് അയവും ദൃഢതയും വരുത്തുന്നതിനും നാഡീഞരമ്പുകൾക്കുണ്ടാകാവുന്ന വലിച്ചിൽ മാറ്റി പൂർവസ്ഥിതിയിലാക്കുന്നതിനുമാണ് ഈ ചികിത്സകൾ ചെയ്യുന്നത്.

2.പ്രസവം കഴിഞ്ഞയുടനെ അമ്മയുടെ ശരീരം വളരെ ദുർബലാവസ്ഥയിലിരിക്കുന്നതിനാൽ തലനീരിറങ്ങാതിരിക്കാൻ മുടിയിൽ പുകക്കൊള്ളിക്കേണ്ടത് അത്യാവശ്യമാണ്.

3.വയറിലെ മാംസപേശികളുടെ അയവു മാറ്റി വയറു കുറയ്ക്കുവാനുള്ള ചികിത്സയാണ് തുണിവച്ചുകെട്ടൽ (abdominal binding).

ADVERTISEMENT

4.ഗർഭാവസ്ഥയിൽ മുഖവും കഴുത്തും കറുത്ത നിറത്തിലാവുന്നതു പലരിലും സാധാരണയാണ്. കറുത്ത നിറം മാറ്റി പഴയ മുഖസൗന്ദര്യം വീണ്ടെടുക്കാൻ മുഖലേപം (face pack) സഹായിക്കുന്നു.  

5.അതുപോലെതന്നെ സ്ട്രെച്ച് മാർക്കുകൾ മാറുന്നതിനുള്ള ലേപനങ്ങളും സൂതികയിൽ ചെയ്യുന്നു.

6.നടുവേദനയുള്ളവർക്കു അതിനുള്ള പ്രത്യേക ചികിത്സകളും സൂതികാവസ്ഥയിൽതന്നെ ചെയ്യേണ്ടതാണ്.

ഇത്തരത്തിലുള്ള പ്രസവസംബന്ധമായ എല്ലാ ബുദ്ധിമുട്ടുകൾക്കുമുള്ള ചികിത്സകളാണ് സൂതികയ്ക്കു ചെയ്യുന്നത്. മൃദുവായുള്ള അഭ്യംഗവും മരുന്നുവെള്ളത്തിലുള്ള കുളിയും നവജാത ശിശുവിന്റെ ചർമത്തിന് പോഷണം നൽകുകയും ശരീരവളർച്ചയെ സഹായിക്കുകയും ചെയ്യുന്നു.

ADVERTISEMENT

മരുന്നുകൾ

പ്രസവരക്ഷയ്ക്കുള്ള മരുന്നുകൾ ദഹനശക്തിയെ വർധിപ്പിക്കുകയും ഗർഭാശയശുദ്ധി വരുത്തുകയും മുലപ്പാൽ വർധിപ്പിക്കുകയും ഹോർമോൺ സന്തുലിതാവസ്ഥയെ നിയന്ത്രിക്കുകയും ചെയ്യുന്നു. അമ്മയുടെ ആരോഗ്യം വീണ്ടെടുക്കുവാൻ ലേഹ്യങ്ങളും അരിഷ്ടങ്ങളും കഷായങ്ങളും ഗുളികകളും അടങ്ങുന്ന പ്രസവരക്ഷയ്ക്കുള്ള മരുന്നുകൾ കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ഭക്ഷണം

അമ്മയുടെ മുലപ്പാലാണ് കുഞ്ഞിന്റെ ഏക ഭക്ഷണം. കുഞ്ഞിന് ആവശ്യമായ സകല പോഷകമൂല്യങ്ങളും മുലപ്പാലിൽ സമ്പുഷ്ടമായിരിക്കണം. അമ്മയുടെ ആഹാരമാണ് പരിണമിച്ചു മുലപ്പാലായി മാറുന്നത്. അതിനാൽ അമ്മയുടെ ഭക്ഷണം വളരെയധികം പ്രാധാന്യമർഹിക്കുന്നു. പാൽ, മുട്ട, ചെറുപയർ, ഇലക്കറികൾ, ഉലുവക്കഞ്ഞി, വിവിധ ഒറ്റമൂലികൾ വച്ചുണ്ടാക്കുന്ന കുറുക്കുകൾ, പഴവർഗങ്ങൾ തുടങ്ങിയ ആഹാരങ്ങൾ ബലം വർധിക്കുന്നതിനും മതിയായ അളവിൽ സമ്പുഷ്ടമായ പാൽ ഉത്പ്പാദിക്കുന്നതിനും സഹായിക്കുന്നു.

പ്രസവശേഷം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യപരിപാലനം തികച്ചും ശാസ്ത്രീയവും പരമ്പരാഗതവുമായ രീതിയിൽ കണ്ടംകുളത്തി ആയുർസൗഖ്യം ആയുർവേദിക് വില്ലേജിൽ ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിൽ 10 വർഷത്തോളമായി ചെയ്തുവരുന്നു. പ്രശസ്ത ഡോക്ടർ  റോസ്മേരി വിൽ‌സന്റെ ശിക്ഷണത്തിൽ പരിശീലിച്ച പരിചയസമ്പന്നരായ ആയമാരാണ് ഓരോ അമ്മയെയും കുഞ്ഞിനേയും പ്രത്യേകം ശുശ്രൂഷിക്കുന്നത്. ഒരു ആയ ഒരു സൂതികയ്ക്കു മാത്രം എന്ന രീതിയാണ് കണ്ടംകുളത്തി ആയുർസൗഖ്യത്തിൽ നടത്തിവരുന്നത്. അതിരപ്പിള്ളിയുടെ മനോഹാരിതയിൽ പ്രത്യേകം കോട്ടേജുകളായി നിർമിച്ചിരിക്കുന്ന ഈ ഹോസ്പിറ്റൽ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു നവജാതശിശുവിനും അമ്മയ്ക്കും ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചാണ് പ്രസവരക്ഷയുടെ ചികിത്സകൾ ചെയ്യുന്നത്. സുഖപ്രസവകാർക്ക് പ്രസവം കഴിഞ്ഞു 4–ാം ദിവസം മുതലും സിസേറിയൻ ഡെലിവെറിക്കാർക്കു സ്റ്റിച്ചുകൾ മുഴുവനായും ഉണങ്ങിയതിനു ശേഷവുമാണ് (സാധാരണയായി 15 - 20 ദിവസം) ചികിത്സകൾ ചെയ്യുക. കുഞ്ഞിനാണെങ്കിൽ പൊക്കിൾകൊടി പൊഴിഞ്ഞു പോയതിനുശേഷമാണ് എണ്ണതേച്ചു കുളി തുടങ്ങുക. ഏതു വിധത്തിലുള്ള പ്രസവമാണെങ്കിലും അലോപ്പതി ഹോസ്പിറ്റലിൽനിന്നു ഡിസ്ചാർജായാൽ നേരിട്ട് കണ്ടംകുളത്തി ആയുർസൗഖ്യത്തിൽ വന്നു പ്രസവശുശ്രൂഷകൾ തുടങ്ങാവുന്നതാണ്. വയറുകുറയുവാനും നടുവേദനയ്ക്കുമുള്ള ചികിത്സകൾ ഉള്ളതിനാൽ എത്രയും വേഗം ചികിത്സകൾ ചെയ്യുവാൻ തുടങ്ങുന്നതാണ് നല്ലത്. അമ്മയ്ക്കൊരു സഹായത്തിനു ഒരാൾക്കും മൂത്തകുട്ടികളുണ്ടെങ്കിൽ അവർക്കും കൂടെ നിൽക്കാവുന്നതാണ്. 16 ദിവസം മുതലുള്ള സൂതിക പാക്കേജുകൾ കണ്ടംകുളത്തി ആയുർസൗഖ്യം ആയുർവേദിക് വില്ലേജിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 8589 889 200 (Mon - Sat, 9am to 5am).

കണ്ടംകുളത്തി ആയുർസൗഖ്യം ആയുർവേദിക് വില്ലേജിൽ വന്നു ചികിത്സയെടുക്കുവാൻ ബുദ്ധിമുട്ടുള്ളവർക്കു പ്രസവരക്ഷ മരുന്നുകളെല്ലാം അടങ്ങിയിട്ടുള്ള Mother & Chidcare Kit കണ്ടംകുളത്തി വൈദ്യശാല വിപണിയിലിറക്കിയിട്ടുണ്ട്. അമ്മയ്ക്കും കുഞ്ഞിനും ദേഹത്തു പുരട്ടി കുളിക്കുവാനുള്ള തൈലങ്ങളും കഴിക്കുവാനുള്ള മരുന്നുകളും അവ കഴിക്കേണ്ട വിധവും ഈ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Kandamkulathy Mother & ChildCare Kit online ഷോപ്പുകളായ Amazon, Flipkart എന്നിവയിലും kandamkulathy.com എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: https://www.kandamkulathysoothika.com/

English Summary : Ayurvedic after delivery care