പ്രമേഹരോഗികൾ ഗ്രീൻ ടീ കുടിച്ചാൽ?
പ്രമേഹരോഗികൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ ഭക്ഷണത്തിൽ ഏറെ ശ്രദ്ധിക്കണം. കാലറി കുറഞ്ഞതും അന്നജം കുറഞ്ഞതുമായ ഭക്ഷണം കഴിക്കണം. അതോടൊപ്പം കുടിക്കുന്ന പാനീയങ്ങൾ ഒട്ടും കാലറി ഇല്ലാത്തതോ വളരെ കുറഞ്ഞതോ ആയിരിക്കണം. ഇത്തരത്തിൽ പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച ഒരു പാനീയമാണ് ഗ്രീൻ ടീ.

പ്രമേഹരോഗികൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ ഭക്ഷണത്തിൽ ഏറെ ശ്രദ്ധിക്കണം. കാലറി കുറഞ്ഞതും അന്നജം കുറഞ്ഞതുമായ ഭക്ഷണം കഴിക്കണം. അതോടൊപ്പം കുടിക്കുന്ന പാനീയങ്ങൾ ഒട്ടും കാലറി ഇല്ലാത്തതോ വളരെ കുറഞ്ഞതോ ആയിരിക്കണം.
ഇത്തരത്തിൽ പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച ഒരു പാനീയമാണ് ഗ്രീൻ ടീ. കാലറി വളരെ കുറഞ്ഞ മധുരം ഇല്ലാത്ത ഗ്രീൻ ടീയിൽ ആന്റിഓക്സിഡന്റുകളും പോളിഫിനോളുകളും ഫ്ലേവനോയിഡുകളും ധാരാളം ഉണ്ട്.
പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്രീൻ ടീയ്ക്ക് കഴിയുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഗ്രീൻ ടീ പതിവായി കുടിക്കുന്നത് ഫാസ്റ്റിങ് ഗ്ലുക്കോസ്, ഇൻസുലിൻ നില കുറയ്ക്കും. ആന്റിഓക്സിഡന്റുകളായ പോളിഫിനോളുകളും പോളിസാക്കറൈഡും ആണ് ഗ്രീൻ ടീയുടെ ഈ ഗുണങ്ങൾക്ക് പിന്നിൽ. ഈ രണ്ട് ആന്റി ഓക്സിഡന്റുകളും രക്തസമ്മർദം നിയന്ത്രിക്കാനും ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കും.
ദിവസം എത്ര തവണ കുടിക്കാം?
തികച്ചും ആരോഗ്യകരമായ ഗ്രീൻടീയ്ക്ക് പാർശ്വഫലങ്ങളൊന്നുമില്ല. എന്നാൽ വളരെ ചെറിയ അളവിൽ കഫീൻ അടങ്ങിയതിനാൽ അൽപ്പമൊന്നു ശ്രദ്ധിക്കാം. ദിവസം രണ്ടോ മൂന്നോ തവണ ഗ്രീൻടീ കുടിക്കാം.
ആരോഗ്യഗുണങ്ങൾ പരമാവധി ലഭിക്കാൻ മധുരം ചേർക്കാതെ കുടിക്കാം. രുചി കൂട്ടാൻ നാരങ്ങാനീരോ പുതിനയിലയോ ചേർക്കാം. ഗ്രീൻടീ തയാറാക്കി അധികസമയം വച്ചിരുന്നാൽ കയ്പ്പ് വരാം. അതുകൊണ്ട് രണ്ടു മൂന്നു മിനിറ്റിനകം കുടിക്കാം. ഗ്രീൻ ടീ ബാഗ് ഉപയോഗിക്കുന്നതിനു പകരം ഗ്രീൻടീ തേയില ലൂസ് ആയി കിട്ടുന്നത് ഉപയോഗിക്കുന്നത് ആകും കൂടുതൽ ഗുണകരം.
English Summary : Diabetes and green tea