ഹൃദയപരാജയത്തിന്റെ ഭാഗമായി ശ്വാസകോശത്തിൽ വെള്ളം കെട്ടുന്ന അക്യൂട്ട് പൾമണറി എഡിമ എന്ന അവസ്ഥയായിരുന്നു അച്ഛന്റേത്. ആ അവസ്ഥയിൽ അച്ഛനെ എറണാകുളത്ത് എത്തിക്കുക അസാധ്യമായിരുന്നു. കോട്ടയത്തു ശസ്ത്രക്രിയ ചെയ്യണമെങ്കിൽ ഞാൻ തന്നെ ചെയ്യേണ്ടിവരും. സ്വന്തം അച്ഛനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസമാണ് 2008 ഓഗസ്റ്റ് 8. സ്നേഹനിധിയായ എന്റെ അച്ഛനെ നെഞ്ചുവേദന വന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോ. ജയപ്രകാശ് സാർ വിശദമായി പരിശോധിച്ച് ആൻജിയോഗ്രാം ചെയ്യാൻ തീരുമാനിച്ചു. 80 വയസ്സിനോടടുത്ത, മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന അച്ഛന് ആൻജിയോഗ്രാം ചെയ്യാൻ മനസ്സിൽ ഭയമുണ്ടായിരുന്നെങ്കിലും ആ സാഹചര്യത്തിൽ അത് അനിവാര്യമായിരുന്നു. അച്ഛനു വളരെ ഗുരുതരമായ ബ്ലോക്ക് ഉണ്ടെന്നും ഉടനെ ശസ്ത്രക്രിയ ആവശ്യമാണെന്നും മനസ്സിലായി. അപ്പോൾത്തന്നെ എറണാകുളം ലിസി ആശുപത്രിയിൽ ജോസ് സാറിനെ വിളിച്ച് അങ്ങോട്ടു പോകാൻ തീരുമാനിച്ചു. ആംബുലൻസ് എത്തിയപ്പോഴേക്കും അച്ഛന്റെ നില വഷളായി.

ഹൃദയപരാജയത്തിന്റെ ഭാഗമായി ശ്വാസകോശത്തിൽ വെള്ളം കെട്ടുന്ന അക്യൂട്ട് പൾമണറി എഡിമ എന്ന അവസ്ഥയായിരുന്നു അച്ഛന്റേത്. ആ അവസ്ഥയിൽ അച്ഛനെ എറണാകുളത്ത് എത്തിക്കുക അസാധ്യമായിരുന്നു. കോട്ടയത്തു ശസ്ത്രക്രിയ ചെയ്യണമെങ്കിൽ ഞാൻ തന്നെ ചെയ്യേണ്ടിവരും. സ്വന്തം അച്ഛനെ ഇത്രയും ഗുരുതരാവസ്ഥയിൽ ശസ്ത്രക്രിയ നടത്തുന്നത് ഒരു ഞെട്ടലോടെ ഞാൻ ഓർത്തു. അപ്പോൾത്തന്നെ ജോസ് സാറിനെ വീണ്ടും വിളിച്ചു. ആ സമയത്ത് ജോസ് സാർ ശസ്ത്രക്രിയ നടത്തുകയായിരുന്നതിനാൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്ന ഡോ. ജേക്കബ്‌ ഏബ്രഹാം എന്റെ ഫോൺ അറ്റൻഡ് ചെയ്യുകയും ഞാൻ പറഞ്ഞ കാര്യങ്ങൾ ജോസ് സാറിനെ ധരിപ്പിക്കുകയും ചെയ്തു. വിവരങ്ങൾ പറഞ്ഞപ്പോൾ ഈ അവസ്ഥയിൽ അച്ഛനെ കൊണ്ടുവരേണ്ടെന്നും അദ്ദേഹവും ടീമും കോട്ടയത്തു വന്ന് ശസ്ത്രക്രിയ ചെയ്യാമെന്നും അറിയിച്ചു. അന്നേദിവസം 4 വലിയ ശസ്ത്രക്രിയകൾ കഴിഞ്ഞ് കോട്ടയം വരെ യാത്ര ചെയ്ത് ഞാൻ ആവശ്യപ്പെടുക പോലും ചെയ്യാതെ ഒരു മേജർ ഓപ്പറേഷന് തയാറായ ആ വലിയ മനസ്സിനു മുൻപിൽ എന്തു പറയണമെന്നറിയാതെ നിന്നു. രാത്രി എട്ടു മണിയോടെ അദ്ദേഹവും ടീമും കോട്ടയത്തെത്തി. അച്ഛന്റെ ശസ്ത്രക്രിയ വിജയകരമായി നടത്തി. 

ADVERTISEMENT

ആശുപത്രിയിലെ ജോലിത്തിരക്കിനിടയിൽനിന്ന് കിടങ്ങൂരുള്ള എന്റെ വീട്ടിൽ എത്തുമ്പോഴൊക്കെയും അച്ഛനോടു ചേർന്ന് കെട്ടിപ്പിടിച്ചു കിടക്കുന്ന സ്വഭാവം എനിക്കുണ്ടായിരുന്നു. ഓരോ പ്രാവശ്യവും അങ്ങനെ കിടക്കുമ്പോൾ അതിനു വീണ്ടും വർഷങ്ങളോളം ഭാഗ്യം തന്ന ജോസ് സാറിനെ ഓർത്ത് മനസ്സും കണ്ണും നിറഞ്ഞിട്ടുണ്ട്.

ഡോ. ജോസ് നേതൃത്വം കൊടുക്കുന്ന ഹാർട്ട് കെയർ ഫൗണ്ടേഷൻ വഴി ആയിരത്തിലധികം പേർക്കു കോട്ടയം മെഡിക്കൽ കോളജിൽ സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തുകയുണ്ടായി. കോട്ടയം മെഡിക്കൽ കോളജിലെ ആദ്യത്തെ ബൈപാസ് ശസ്ത്രക്രിയ ചെയ്തപ്പോഴും ഹൃദയം മാറ്റിവയ്ക്കൽ നിർവഹിച്ചപ്പോഴും അദ്ദേഹത്തിന്റെയും സഹപ്രവർത്തകരുടെയും പൂർണ പിന്തുണയും മാർഗനിർദേശങ്ങളും എനിക്കുണ്ടായിരുന്നു.

ADVERTISEMENT

(കോട്ടയം മെഡിക്കൽ കോളജിലെ മെഡിക്കൽ സൂപ്രണ്ട് & കാർഡിയാക് സർജൻ  ആണ് ഡോ. ടി. കെ. ജയകുമാർ )

English Summary : Dr. T. K Jayakumar about his father's heart disease