യൂറിക് ആസിഡ് കൂടുന്നുണ്ടോ? ശ്രദ്ധിക്കാം ഈ ലക്ഷണങ്ങൾ
രക്തത്തിൽ യൂറിക് ആസിഡ് കൂടിയതു കാരണമുണ്ടാകുന്ന സന്ധി വേദന അനുഭവിക്കുന്നവരുടെ എണ്ണം കൂടി വരികയാണ് ഇപ്പോൾ. കാലിലെ വേദന പറഞ്ഞാൽ ആദ്യം പറയുക യൂറിക് ആസിഡ് ഒന്നു ചെക്ക് ചെയ്തു നോക്കിയേ എന്നാകും. അത്രയും സാധാരണമാണ് ഇപ്പോൾ യൂറിക് ആസിഡ് പ്രശ്നങ്ങൾ. എന്തുകൊണ്ടാണ് യൂറിക് ആസിഡ് ഇങ്ങനെ കൂടുന്നത്? പ്രധാനമായും

രക്തത്തിൽ യൂറിക് ആസിഡ് കൂടിയതു കാരണമുണ്ടാകുന്ന സന്ധി വേദന അനുഭവിക്കുന്നവരുടെ എണ്ണം കൂടി വരികയാണ് ഇപ്പോൾ. കാലിലെ വേദന പറഞ്ഞാൽ ആദ്യം പറയുക യൂറിക് ആസിഡ് ഒന്നു ചെക്ക് ചെയ്തു നോക്കിയേ എന്നാകും. അത്രയും സാധാരണമാണ് ഇപ്പോൾ യൂറിക് ആസിഡ് പ്രശ്നങ്ങൾ. എന്തുകൊണ്ടാണ് യൂറിക് ആസിഡ് ഇങ്ങനെ കൂടുന്നത്? പ്രധാനമായും മൂന്നു കാരണങ്ങളാണ് ഇതിനു പിന്നിൽ.
∙ കോശങ്ങൾ നശിക്കുമ്പോഴുണ്ടാകുന്ന പ്യൂരിന്‍ വിഘടിച്ച് യൂറിക് ആസിഡ് ഉണ്ടായി ഇത് ഗൗട്ടായി പരിണമിക്കുന്നു. ഗൗട്ട് രോഗികളിൽ മൂന്നിൽ രണ്ടു ഭാഗവും ഈ വിഭാഗത്തില്‍ പെടുന്നവരാണ്. സോറിയാസിസ്, ലുക്കീമിയ, അര്‍ബുദ ചികിത്സയുടെ പ്രതിപ്രവർത്തനം എന്നിവ മൂലമാണ് പ്രധാനമായും ഇതു സംഭവിക്കുന്നത്.
∙ മാംസം, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, അമിതമായിട്ടുള്ള ഭക്ഷണം, മദ്യം എന്നിവയിൽ അടങ്ങിയിരിക്കുന്ന പ്യൂരിൻ വിഘടിക്കുമ്പോൾ.
∙ ദീർഘകാല വൃക്കരോഗങ്ങൾ, വൃക്കസ്തംഭനം എന്നീ രോഗങ്ങൾ കാരണം രക്തത്തിലുള്ള യൂറിക് ആസിഡ് പുറംതള്ളാൻ സാധിക്കാതെ വരുമ്പോള്‍.
തൈറോയ്ഡിന്റെ പ്രവർത്തനം മന്ദിക്കുക, പാരാതൈറോയ്ഡ് അമിതമായി പ്രവര്‍ത്തിക്കുക, പൊണ്ണത്തടി, ഹൈപ്പർ ടെൻഷൻ, ഡൈയൂറിറ്റിക്സിന്റെ അമിത ഉപയോഗം, ശരീരത്തില്‍ നിന്നും അമിതമായി ജലം പുറത്തുപോവുക. കൊഴുപ്പ് രക്തത്തിൽ അമിതമായി കൂടുക എന്നിവ കാരണങ്ങളായി പറയപ്പെടുന്നു.
ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക
∙ കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ
∙ കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും
∙ ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ് തുടങ്ങിയവ
∙ സന്ധി വേദന, വൃക്കയില്‍ കല്ല്, വൃക്ക സ്തംഭനം തുടങ്ങിയ സങ്കീര്‍ണതകളും യൂറിക് ആസിഡ് ഉണ്ടാക്കാം.
English Summary: High Uric acid level; causes and symptoms