ഓപ്പറേഷൻ ടേബിളിലേക്കു വീഴുന്ന വെട്ടം. സൂചി വീണാലും കേൾക്കുന്ന നിശ്ശബ്ദത. മയക്കത്തിലേക്കു എപ്പോഴേ വീണു കഴിഞ്ഞ രോഗി. പച്ചക്കോട്ടിട്ടു ചുറ്റും കൂടി നിൽക്കുന്ന ഡോക്ടർമാരും നഴ്സുമാരും. ഇങ്ങനെ പോകുന്നു ഈ പുതിയ നൂറ്റാണ്ടിലും ഒാപ്പറേഷൻ തിയറ്ററിനെക്കുറിച്ചുള്ള പലരുടെയും സങ്കൽപം. അവിടേക്കാണ് ‘റോബട്ടുകൾ’

ഓപ്പറേഷൻ ടേബിളിലേക്കു വീഴുന്ന വെട്ടം. സൂചി വീണാലും കേൾക്കുന്ന നിശ്ശബ്ദത. മയക്കത്തിലേക്കു എപ്പോഴേ വീണു കഴിഞ്ഞ രോഗി. പച്ചക്കോട്ടിട്ടു ചുറ്റും കൂടി നിൽക്കുന്ന ഡോക്ടർമാരും നഴ്സുമാരും. ഇങ്ങനെ പോകുന്നു ഈ പുതിയ നൂറ്റാണ്ടിലും ഒാപ്പറേഷൻ തിയറ്ററിനെക്കുറിച്ചുള്ള പലരുടെയും സങ്കൽപം. അവിടേക്കാണ് ‘റോബട്ടുകൾ’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓപ്പറേഷൻ ടേബിളിലേക്കു വീഴുന്ന വെട്ടം. സൂചി വീണാലും കേൾക്കുന്ന നിശ്ശബ്ദത. മയക്കത്തിലേക്കു എപ്പോഴേ വീണു കഴിഞ്ഞ രോഗി. പച്ചക്കോട്ടിട്ടു ചുറ്റും കൂടി നിൽക്കുന്ന ഡോക്ടർമാരും നഴ്സുമാരും. ഇങ്ങനെ പോകുന്നു ഈ പുതിയ നൂറ്റാണ്ടിലും ഒാപ്പറേഷൻ തിയറ്ററിനെക്കുറിച്ചുള്ള പലരുടെയും സങ്കൽപം. അവിടേക്കാണ് ‘റോബട്ടുകൾ’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓപ്പറേഷൻ ടേബിളിലേക്കു വീഴുന്ന വെട്ടം. സൂചി വീണാലും കേൾക്കുന്ന നിശ്ശബ്ദത. മയക്കത്തിലേക്കു എപ്പോഴേ വീണു കഴിഞ്ഞ രോഗി. പച്ചക്കോട്ടിട്ടു ചുറ്റും കൂടി നിൽക്കുന്ന ഡോക്ടർമാരും നഴ്സുമാരും. ഇങ്ങനെ പോകുന്നു ഈ പുതിയ നൂറ്റാണ്ടിലും ഒാപ്പറേഷൻ തിയറ്ററിനെക്കുറിച്ചുള്ള പലരുടെയും സങ്കൽപം. അവിടേക്കാണ് ‘റോബട്ടുകൾ’ കയറിക്കയറി വരുന്നത്. മോണിറ്ററിനു മുന്നിലിരിക്കുന്ന ഡോക്ടർ പറയുന്നത് അണുവിട തെറ്റിക്കാതെ അതിസൂക്ഷ്മമായി ചെയ്യുന്ന കൈവിറയില്ലാത്ത, അടിമയെ പോലെ റോബട്ടുകൾ. ഇറക്കുമതി ചെയ്തെത്തുന്നവയ്ക്കു പകരം, പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ച, ആദ്യ തദ്ദേശീയ റോബട്ടിക് സർജറി സംവിധാനം കഴിഞ്ഞ ദിവസം ഇന്ത്യയിൽ പ്രകാശിപ്പിച്ചു. 6 മാസത്തിനുള്ളിൽ വിപണിയിലെത്തിക്കുമെന്നാണു പ്രഖ്യാപനം. ഇന്ത്യയുടെ റോബട്ടിക് ശസ്ത്രക്രിയ രംഗത്തെക്കുറിച്ചു ‘മനോരമ ഓൺലൈനോട്’ സംസാരിക്കുകയാണ് ആദ്യ തദ്ദേശീയ റോബട്ടിക് സർജറി സംവിധാനത്തിന്റെ സൂത്രധാരനും പ്രമുഖ റോബട്ടിക് കാർഡിയാക് സർജനുമായ ഡോ. സുധീർ പി. ശ്രീവാസ്തവ്.

∙ റോബട്ടിക് സർജറിയെ ഒന്നു പരിചയപ്പെടുത്താമോ?

ADVERTISEMENT

ചുരുക്കി പറഞ്ഞാൽ, സർജിക്കൽ ഡോക്ടറുടെ കൈകൾക്കും ശസ്ത്രക്രിയാ ഉപകരണങ്ങൾക്കും ഇടയിൽ ഇടനിലക്കാരനായി റോബട്ടിനെ നിർത്തി നടത്തുന്ന ശസ്ത്രക്രിയ. കംപ്യൂട്ടർ സ്ക്രീനിലൂടെ നിരീക്ഷിച്ചു ഹാൻഡ് കൺട്രോൾ ഉപയോഗിച്ച് സർജൻ നൽകുന്ന നിർദേശങ്ങൾ കൃത്യതയോടെ റോബട്ട് നിർവഹിക്കും. സാധാരണ കൈകളുടെ ചലനങ്ങളിൽ വരാവുന്ന പ്രശ്നങ്ങളും മനുഷ്യനേത്രങ്ങളുടെ പരിമിതിയും ഇതിൽ മറികടക്കാനാകും. സർജിക്കൽ ഇന്റർഫേസ് ഡിവൈസ്, കംപ്യൂട്ടർ കൺട്രോളർ തുടങ്ങിയവ ഉപയോഗിച്ച് ഓപ്പറേഷൻ ടേബിളിലെ റോബട്ടിക് ആംസിന്(കൈകൾക്ക്) നിർദേശം നൽകുകയും ശസ്ത്രക്രിയ നടത്തുകയെന്നതാണ് അടിസ്ഥാന തത്വം.

∙ ഇതു വ്യാപകമാണോ ? ഇന്ത്യയിലെ സ്ഥിതി എന്താണ് ?

ലോകത്ത് ആദ്യമായി റോബട്ടിക് സർജറി നടന്നിട്ട് 3 പതിറ്റാണ്ട് കഴിയുന്നു. ഇതോടകം 70 ലക്ഷത്തിൽപരം ശസ്ത്രക്രിയകളും നടന്നു. ഇതിനുള്ള സാങ്കേതിക വിദ്യയിൽ ഒട്ടേറെ മാറ്റങ്ങളും വന്നു. എന്നിട്ടും റോബട്ടിക് സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ശസ്ത്രക്രിയകൾ ലോകത്താകെ വ്യാപകമായില്ല. പ്രത്യേകിച്ചും ഇന്ത്യയിൽ. ലോകത്താകെയുള്ള ആറായിരത്തിൽപരം റോബട്ടിക് സിസ്റ്റം ഉണ്ട്. ഇതിന്റെ 90 ശതമാനത്തിലധികവും യുഎസ്, യൂറോപ്പ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും. എന്നാൽ, 32000 ആശുപത്രികൾ ഉള്ള രാജ്യമായിട്ടും ഇന്ത്യയിൽ 73 ആശുപത്രികളിലാണ് റോബട്ടിക് സംവിധാനമുള്ളത്.

∙ ഇന്ത്യ ഇക്കാര്യത്തിൽ പിന്നിൽ പോകാൻ എന്താകും കാരണം ?

ADVERTISEMENT

ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങൾക്ക് വ്യാപകമായി റോബ‌ട്ട് സർജന്മാരുടെ സേവനം ലഭ്യമല്ലാത്തതിന്റെ പ്രധാന കാരണം ചെലവു തന്നെയാണ്. പിന്നൊന്ന്, ഇന്ത്യയിൽ തദ്ദേശീയമായി റോബട്ടിക് സംവിധാനം രൂപപ്പെടുത്താനുള്ള ശ്രമങ്ങളും കാര്യമായി ഉണ്ടായില്ല. അതുകൊണ്ടു തന്നെ വലിയ തോതിലുള്ള നിക്ഷേപവും ഈ രംഗത്തുണ്ടായില്ല. അതിനുള്ള പരിഹാരമാണ് എസ്എസ് ഇന്നവേഷൻസിലൂടെ നടത്തുന്നത്.

∙ റോബട്ടിക് സർജറി സംവിധാനത്തിന് എന്ത് ചെലവു വരും ?

നിലവിൽ ഇന്ത്യയിലെത്തുന്ന ഭേദപ്പെട്ട റോബട്ടിക് സർജറി സംവിധാനത്തിന് 16 മുതൽ 18 കോടി രൂപ വരെയാണ് ചെലവ്. എസ്എസ് ഇന്നവേഷൻസ് തദ്ദേശീയമായി രൂപകൽപന ചെയ്ത ‘മന്ത്ര’ റോബട്ടിക് സർജറി സംവിധാനം 3 –4 കോടി രൂപയ്ക്ക് 6 മാസത്തിനുള്ളിൽ ലഭ്യമാക്കും.

∙ സ്വന്തം അനുഭവങ്ങൾ ?

ADVERTISEMENT

റോബട്ടിക് സിസ്റ്റം വഴി 1400ൽപരം ഹൃദയ ശസ്ത്രക്രിയകൾ നടത്തി. ഇന്ത്യയിൽ മെഡിക്കൽ വിദ്യാഭ്യാസം പഠനം കഴിഞ്ഞ് യുഎസിൽ എത്തിയ ശേഷമാണ് റോബട്ടിക്സിലേക്കു തിരിഞ്ഞത്. ടെക്സസിലെ ഒഡേസയിൽ, അലിയൻസ് ആശുപത്രി സ്ഥാപിച്ചിരുന്നു. പിന്നീട്, ഷിക്കാഗോ സർവകലാശാലയിൽ അധ്യാപകനായി. അവിടെ, റോബട്ടിക് കാർഡിയാക് സർജറി വിഭാഗത്തിൽ ഡയറക്ടറായി. തുടർന്ന്, അറ്റ്ലാന്റയിൽ ഇന്റർനാഷനൽ കോളജ് ഓഫ് റോബട്ടിക് സർജറി സ്ഥാപിച്ചു. റോബട്ടിക് സർജറിയുമായി ബന്ധപ്പെട്ട പരിശീലനവും അധ്യാപനവും ഇന്നും തുടരുന്നു. 2011ലാണ് ഇന്ത്യയിൽ മടങ്ങിയെത്തുന്നത്. ഇവിടെ ഇന്റർനാഷനൽ സെന്റർ ഫോർ ഫോർ റോബ‌ട്ടിക് സർജറി സ്ഥാപിച്ചു. ഇന്ത്യയിൽ ഒരു മാറ്റം അനിവാര്യമാണെന്നു തോന്നി. അതേത്തുടർന്നാണ് റോബട്ടിക് സർജറി രംഗം ചെലവു കുറഞ്ഞതാക്കാനുള്ള ശ്രമം. ലോകോത്തര നിലവാരത്തിലുള്ള എൻജിനീയർമാരെയും കൂട്ടി നടത്തിയ ഗവേഷണം 4 വർഷത്തോളമെടുത്തു. ഇതിന്റെ തുടർച്ചയാണ്, മന്ത്ര റോബട്ടിക് സംവിധാനം.

ഡോ. സുധീർ പി. ശ്രീവാസ്തവ്

∙ ‘മന്ത്ര’ റോബട്ടിക് സിസ്റ്റത്തിന്റെ പ്രത്യേകതകൾ ?

വിപണിയിൽ ലഭ്യമാകുന്ന റോബട്ടിക് സർജറി സംവിധാനത്തിലെ പോരായ്മകൾ പരമാവധി പരിഹരിക്കാൻ കഴിയുന്നതാണ് മന്ത്ര സിസ്റ്റം. വ്യത്യസ്തമാർന്ന ആന്തരിക ശസ്ത്രക്രിയയ്കൾക്കു പറ്റുംവിധമാണ് രൂപകൽപന. ‌ത്രി ഡയമെൻഷനൽ മോണിറ്ററുകൾ ശസ്ത്രക്രിയ സംബന്ധിച്ച നിർദേശങ്ങളിൽ സർജനെ കൂടുതൽ സഹായിക്കും. ശസ്ത്രക്രിയ ഉപകരണങ്ങളുടെ ഉപയോഗം അതിസൂക്ഷ്മത ഉറപ്പാക്കുംവിധമാണ്. മറ്റൊരു പ്രധാന പ്രത്യേകത 18ഓളം ശസ്ത്രക്രിയ ഒരേ ഉപകരണത്തിൽ തന്നെ ലഭ്യമാകുമെന്നതാണ്. നിലവിൽ, ദന്തരോഗവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾ ഒഴികെ ഒട്ടുമിക്ക പ്രധാന ശസ്ത്രക്രിയകളും സാധ്യമാകുമെന്നതും നേട്ടമാണ്. ഹൃദയശസ്ത്രക്രിയയ്ക്കു കൂടുതൽ ഊന്നൽ നൽകിയിട്ടുണ്ടെന്നതും പ്രത്യേകത.

∙ പ്രധാന നേട്ടങ്ങൾ എന്തൊക്കെയാണ്?

ഡൽഹിയിലെ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു മന്ത്രയുടെ ട്രയലുകൾ. ഇതു വിജയകരമായിരുന്നു മെഡിക്കൽ ഡയറക്ടർ ഡോ. സുധീർ റാവൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മാസം കൊണ്ട് 18 വ്യത്യസ്ത ശസ്ത്രക്രിയകൾ ഇവിടെ ചെയ്തു. വലിയ ശസ്ത്രക്രിയയ്ക്കു പിന്നാലെ മാനസികാമായും ശാരീരികമായുമുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ കഴിയുമെന്നത് േനട്ടമാണ്, ശസ്ത്രക്രിയകളിലെ സങ്കീർണത കുറയ്ക്കാനും സൂക്ഷ്മത ഉറപ്പാക്കാനും കഴിയുമെന്നതും പ്രധാനം. താരതമ്യേന രോഗമുക്തി വേഗത്തിലാക്കാനും കഴിയും.

∙ റോബട്ടിക് സർജറിയുടെ ഭാവി ?

ഗ്രാമീണ മേഖലകളിലേക്കും ഉൾനാടുകളിലെ ആശുപത്രികളിലേക്കും വരെ റോബട്ടിക് സർജറി സംവിധാനം എത്തുന്നൊരു കാലമാണ് മനസ്സിൽ. അതിന് ഇത്രയും വലിയ തുക ചെലവിട്ട് ആശുപത്രികൾ എങ്ങനെ റോബട്ടിക് സംവിധാനം വാങ്ങുമെന്നാണു സംശയമെങ്കിൽ, മനസ്സിലുള്ളത് മറ്റൊരു കാര്യമാണ്. റോബട്ടിക് സംവിധാനം ഉൾപ്പെടുന്ന മൊബൈൽ സർജറി യൂണിറ്റ്. ഇത് ഉൾഗ്രാമങ്ങളിലേക്ക് ചെന്നെത്തി ശസ്ത്രക്രിയകൾ ചെയ്യുന്നൊരു കാര്യത്തിലേക്കു ഇന്ത്യ വൈകാതെ കാൽവയ്ക്കുമെന്നു തന്നെ കരുതുന്നു.

English Summary : Robotic surgery in India