ഭിന്നശേഷി പുനരധിവാസ ചികിത്സാ മേഖലയിൽ രാജ്യത്തെ തന്നെ മികച്ച സൗകര്യങ്ങളുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (നിപ്മർ–NIPMR) ഇനി മികവിന്റെ പുതിയ കേന്ദ്രം. സംസ്ഥാന സാമൂഹിക നീതി വകുപ്പിനു കീഴില്‍ ഇരിങ്ങാലക്കുടയിലെ കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന നിപ്മർ പുനരധിവാസ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭിന്നശേഷി പുനരധിവാസ ചികിത്സാ മേഖലയിൽ രാജ്യത്തെ തന്നെ മികച്ച സൗകര്യങ്ങളുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (നിപ്മർ–NIPMR) ഇനി മികവിന്റെ പുതിയ കേന്ദ്രം.

സംസ്ഥാന സാമൂഹിക നീതി വകുപ്പിനു കീഴില്‍ ഇരിങ്ങാലക്കുടയിലെ കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന നിപ്മർ പുനരധിവാസ മേഖലയിലെ മുഴുവൻ ചികിത്സാ പദ്ധതികളും സംയോജിപ്പിച്ച് മികവിന്റെ കേന്ദ്രമായി ഉയർത്തി. 

ADVERTISEMENT

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു (06) രാവിലെ ഓൺലൈനിൽ ഇതിന്റെ പ്രഖ്യാപനം നടത്തി. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അധ്യക്ഷത വഹിച്ചു. അക്വാട്ടിക് റിഹാബിലിറ്റേഷൻ സെൻറർ, സെന്റർ ഫോർ മൊബിലിറ്റി ആൻഡ് അസിസ്റ്റീവ് ടെക്നോളജി എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു. സ്പൈനൽ കോഡ് ഇൻജുറി റിഹാബിലിറ്റേഷൻ യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി ടി.എം.തോമസ് ഐസക്ക് നിർവഹിച്ചു. 

∙ അക്വാറ്റിക്, സ്‌പൈനൽ കോഡ് യൂണിറ്റ്

പേശി സംബന്ധവും അസ്ഥി സംബന്ധവുമായ ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഫലപ്രദമായ ചികിത്സാ രീതിയാണ് ഹൈഡ്രോ തെറപ്പി അഥവാ അക്വാറ്റിക് തെറപ്പി. ഇതിനായി ആധുനിക സംവിധാനങ്ങളോടു കൂടിയ നീന്തൽക്കുളവും അനുബന്ധ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പരിശീലനം സിദ്ധിച്ച വിദഗ്ധരാണ് ചികിത്സയ്ക്കു നേത്യത്വം നൽകുന്നത്.

അപകടം കാരണമോ അല്ലാതെയോ നട്ടെല്ലിനു ക്ഷതം സംഭവിച്ചവർക്കായി നിപ്മറിൽ ആരംഭിച്ചിട്ടുള്ള പുതിയ ചികിത്സാ കേന്ദ്രമാണ് സ്പൈനൽ കോർഡ് ഇൻജുറി റീഹാബിലിറ്റേഷൻ യൂണിറ്റ്.

ADVERTISEMENT

8 കിടക്കകളും ആധുനിക സജ്ജീകരണങ്ങളും ഉള്ള ചികിത്സാ സൗകര്യമാണ് ഇവിടെയുള്ളത്.  ഫിസിയാട്രിസ്റ്റിന്റെ നേതൃത്വത്തിൽ ഫിസിയോ തെറപ്പിസ്റ്റ്, ഒക്യുപേഷണൽ തെറപ്പിസ്റ്റ്, സൈക്കോ തെറപ്പിസ്റ്റ്, സോഷ്യൽ വർക്കർ എന്നിവരടങ്ങുന്ന റീഹാബിലിറ്റേഷൻ സംഘം സെന്ററിലെ ചികിത്സയ്ക്കു നേതൃത്വം നൽകും.

∙ ആർട്ട് എബിലിറ്റി സെന്ററും വൊക്കേഷണൽ യൂണിറ്റും 

ഭിന്നശേഷിക്കാരായ കുട്ടികളുടേയും മുതിർന്നവരുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ചിട്ടുള്ള കേന്ദ്രമാണ് ആർട്ട് എബിലിറ്റി സെന്റർ. ചിത്രരചന, പെയിന്റിങ്, കാർട്ടൂൺ, ക്ലേ മോഡലിങ്, പോട്ടറി തുടങ്ങിയ കലകളിൽ പ്രാവീണ്യം നൽകുന്നതിനായി വിവിധ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആർട് വർക്ക്ഷോപ് സംഘടിപ്പിക്കും.

18 വയസ്സിനുമുകളിലുള്ള ഭിന്നശേഷി കുട്ടികൾക്കു തൊഴിൽ പരിശീലനം നൽകുന്നതിനു വോക്കേഷനൽ യൂണിറ്റ് പ്രവർത്തിക്കുന്നു. കുട്ടികളുടെ കഴിവിനും അഭിരുചിക്കും അനുസരിച്ച്  അനുയോജ്യമായ തൊഴിൽ മേഖലകൾ തിരഞ്ഞെടുത്ത് പരിശീലനം നൽകും.

ADVERTISEMENT

ബ്ലോക്ക്‌ പ്രിന്റിങ്, തയ്യൽ, പോർട്ടറി മേക്കിങ്, പാക്കിങ് ആൻഡ് സീലിങ്, പേപ്പർ പെൻ, പേപ്പർ ബാഗ് നിർമ്മാണം തുടങ്ങിയ മേഖലകളിൽ ആദ്യഘട്ടത്തിൽ പരിശീലനം നൽകും.

∙ ഭിന്നശേഷിക്കാർക്ക് മികച്ച സൗകര്യങ്ങൾ

ഭിന്നശേഷി രംഗത്തെ മികച്ച സേവന കേന്ദ്രമാണ് നിലവിൽ നിപ്മർ. അക്കാദമിക് രംഗത്തേയ്ക്കുള്ള പുതിയ ചുവടുവയ്പ്പ് ഈ സെന്ററിനെ വ്യത്യസ്തമാക്കുന്നു.

കേരളത്തില്‍ ആദ്യമായി ഒക്യുപ്പേഷണല്‍ തെറപ്പി ബിരുദം ആരംഭിച്ചു. ആരോഗ്യ സര്‍വകലാശലയുടെ അംഗീകാരത്തോടെ നാലര വര്‍ഷത്തെ ബിരുദ കോഴ്‌സാണ് നടത്തുന്നത്. 

ഇതോടൊപ്പം സെറിബ്രല്‍ പാള്‍സി, ഓട്ടിസം എന്നിവയില്‍ ഡിപ്ലോമ കോഴ്‌സും തുടങ്ങി. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള 2 വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സാണ് തുടങ്ങിയിട്ടുള്ളത്.

English Summary : NIPMR Rehabilitation centre