കോട്ടയം ∙ ഗ്രാമീണ മേഖലയിൽ മിതമായ നിരക്കിൽ അത്യാധുനിക ചികിത്സ ലക്ഷ്യമിട്ട് ചെങ്ങന്നൂരിലെ കല്ലിശ്ശേരിയിൽ നിർമാണം പൂർത്തിയായ സൂപ്പർ സ്‌പെഷ്യൽറ്റി ആശുപത്രി ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശഭരണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഗ്രാമീണ മേഖലയിൽ മിതമായ നിരക്കിൽ അത്യാധുനിക ചികിത്സ ലക്ഷ്യമിട്ട് ചെങ്ങന്നൂരിലെ കല്ലിശ്ശേരിയിൽ നിർമാണം പൂർത്തിയായ സൂപ്പർ സ്‌പെഷ്യൽറ്റി ആശുപത്രി ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശഭരണ വകുപ്പ് മന്ത്രി. എ.സി. മൊയ്തീൻ അധ്യക്ഷനായിരിക്കും.

ചെങ്ങന്നൂർ നഗരത്തിൽ നിന്നും 3 കിലോമീറ്ററും എംസി റോഡിൽ നിന്നും 1.2 കിലോമീറ്ററും അകലെ കല്ലിശ്ശേരിയിൽ പമ്പ നദിയോടു ചേർന്നുള്ള 5.5 ഏക്കറിലാണ് ആശുപത്രി. 18 പ്രധാന വിഭാഗങ്ങളിലും 14 ഉപ വിഭാഗങ്ങളിലുമായി 70 ഡോക്ടർമാരുടെയും 450 ലേറെ ജീവനക്കാരുടെയും സേവനം ലഭ്യമാണ്.

യുഎഇയിലെ ബോസ്‌കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഎംഡി പി.എം. സെബാസ്റ്റ്യൻ ആശുപത്രിയുടെ ചെയർമാനും ഡയറക്ടർ ബോർഡംഗവുമാണ്. രാജ്യത്തെ പ്രമുഖ ഹൃദ്രോഗ വിദഗ്ധരിൽ ഒരാളും മദ്രാസ് മെഡിക്കൽ മിഷൻ സ്ഥാപക ഡയറക്ടർ പത്മശ്രീ ഡോ. കെ.എം. ചെറിയാനാണ് മെഡിക്കൽ വിഭാഗത്തെ നയിക്കുക.

സമഗ്രമായ ആരോഗ്യം ഉറപ്പാക്കിയുള്ള സേവനമാണ് ലക്ഷ്യമിടുന്നതെന്ന് വൈസ് ചെയർമാനും ഡയറക്ടർ ബോർഡംഗവുമായ സിബിൻ സെബാസ്റ്റ്യൻ പറഞ്ഞു.

English Summary : Dr KM Cherian Institute of Medical Sciences inauguraton on 8th March 2021