സ്ത്രീകളിൽ കാൻസറിനോട് അനുബന്ധിച്ചുണ്ടാകുന്ന യൂറിനറി ഫിസ്റ്റുല; ശസ്ത്രക്രിയ ഒഴിവാക്കിയുള്ള പരിഹാരവുമായി ഡോക്ടർ
മനുഷ്യരാശിയെ കാർന്നുതിന്നുന്ന മാരകമായ ഒരു രോഗമാണ് കാൻസർ. ഇതുമൂലം നിരവധി രോഗികളാണ് ഓരോ വർഷവും മരിക്കുന്നത്. കാൻസർ ശരീരത്തിലെ ഏത് ഭാഗത്താണ് ബാധിച്ചിരിക്കുന്നത് എന്നതനുസരിച്ചാണ് രോഗിയുടെ യാതനകളും അസ്വസ്ഥതകളും.സ്ത്രീകളിൽ കണ്ടുവരുന്ന ഗർഭപാത്രത്തിന്റെ മുഖത്തെ കാൻസറും, മൂത്രസഞ്ചിയെ ബാധിക്കുന്ന കാൻസറും,

മനുഷ്യരാശിയെ കാർന്നുതിന്നുന്ന മാരകമായ ഒരു രോഗമാണ് കാൻസർ. ഇതുമൂലം നിരവധി രോഗികളാണ് ഓരോ വർഷവും മരിക്കുന്നത്. കാൻസർ ശരീരത്തിലെ ഏത് ഭാഗത്താണ് ബാധിച്ചിരിക്കുന്നത് എന്നതനുസരിച്ചാണ് രോഗിയുടെ യാതനകളും അസ്വസ്ഥതകളും.
സ്ത്രീകളിൽ കണ്ടുവരുന്ന ഗർഭപാത്രത്തിന്റെ മുഖത്തെ കാൻസറും, മൂത്രസഞ്ചിയെ ബാധിക്കുന്ന കാൻസറും, അതിന്റെ മൂർധന്യാവസ്ഥയിൽ എത്തുമ്പോൾ സംഭവിക്കുന്ന ഒരു ദയനീയ അവസ്ഥയാണ് യൂറിനറി ഫിസ്റ്റുല അഥവാ മൂത്രം യോനിയിൽ കൂടി ഒഴുകുന്ന അവസ്ഥ. ഈ അവസ്ഥയിൽ രോഗിയുടെ ജനനേന്ദ്രിയ ഭാഗം എപ്പോഴും മൂത്രത്തിൽ നനഞ്ഞിരിക്കും. ഇത് മറ്റു പല രോഗങ്ങൾക്കും കാരണമാകാം ഇതിന് ഇപ്പോഴുള്ള ഏക പ്രതിവിധി ശസ്ത്രക്രിയയാണ്. എന്നാൽ ചില രോഗികൾ ശസ്ത്രക്രിയയ്ക്ക് വിധേയമാകാൻ അവരുടെ ആരോഗ്യ നില അനുവദിക്കുകയില്ല.
എന്നാൽ ശസ്ത്രക്രിയ കൂടാതെ അതിനുള്ള പ്രതിവിധിയായി ഒരു നൂതന സംവിധാനം കാരിത്താസ് ഹോസ്പിറ്റലിൽ സ്ത്രീ രോഗ വിദഗ്ധൻ ആയി സേവനമനുഷ്ഠിക്കുന്ന ഡോക്ടർ കെ. എം ബാബു വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ സംവിധാനം ഉപയോഗിക്കുമ്പോൾ മൂത്രം ഡയപ്പറിൽ പടരാതെ മറ്റൊരു സഞ്ചിയിലേക്ക് അഥവാ ബാഗിലേക്ക് ഒഴുക്കാൻ കഴിയും. ഇതുവഴി ഡയപ്പർ ഉണങ്ങി ഇരിക്കുകയും രോഗിക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നു.
ഈ പുതിയ സംവിധാനം ഏതെങ്കിലും കമ്പനിക്കാർ വാണിജ്യപരമായി ഉൽപാദിപ്പിച്ചാൽ, ആയിരക്കണക്കിന് രോഗികൾക്ക് ഒരു ആശ്വാസം ആയിരിക്കുമെന്നും ഡോക്ടർ പറയുന്നു.
English Summary : Urinary fistula