കോവാക്‌സീന്‍ സുരക്ഷിതം; പാര്‍ശ്വഫലങ്ങളില്ലെന്ന് പഠനം
ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്‌സീനായ കോവാക്‌സീന്‍ സുരക്ഷിതമാണെന്നും ഗൗരവമായ പാര്‍ശ്വ ഫലങ്ങളൊന്നും പ്രതിരോധ മരുന്നിന് ഇല്ലെന്നും പഠനം. ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഇടക്കാല കാര്യക്ഷമത വിശകലന പഠനത്തിലാണ് കണ്ടെത്തല്‍. എന്നാല്‍ കോവാക്‌സീന്റെ രണ്ടാം ഘട്ട പരീക്ഷണത്തെ

ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്‌സീനായ കോവാക്‌സീന്‍ സുരക്ഷിതമാണെന്നും ഗൗരവമായ പാര്‍ശ്വ ഫലങ്ങളൊന്നും പ്രതിരോധ മരുന്നിന് ഇല്ലെന്നും പഠനം. ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഇടക്കാല കാര്യക്ഷമത വിശകലന പഠനത്തിലാണ് കണ്ടെത്തല്‍. എന്നാല്‍ കോവാക്‌സീന്റെ രണ്ടാം ഘട്ട പരീക്ഷണത്തെ ആധാരമാക്കിയുള്ളതാണ് പഠനഫലം.
വിശദമായ സുരക്ഷാ വിശകലനത്തിന് മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അപഗ്രഥനവും ആവശ്യമാണെന്ന് ഇടക്കാല റിപ്പോര്‍ട്ട് പറയുന്നു. ഒന്നും രണ്ടും ഘട്ടങ്ങളിലെ പരീക്ഷണങ്ങള്‍ തമ്മിലുള്ള താരതമ്യവും ഈ റിപ്പോര്‍ട്ടില്‍ നടത്തിയിട്ടില്ല. അതേ സമയം ഒന്നാം ഘട്ട പരീക്ഷണത്തെ അപേക്ഷിച്ച് കുത്തിവയ്പ്പിന് ശേഷം പ്രതികൂല ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വോളന്റിയര്‍മാര്‍ രണ്ടാം ഘട്ട പരീക്ഷണത്തില്‍ കുറവായിരുന്നു എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
രണ്ടാം ഘട്ട പരീക്ഷണത്തില്‍ പൊതുവായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പാര്‍ശ്വഫലങ്ങള്‍ തലവേദനയും ക്ഷീണവും പനിയും കുത്തിവയ്‌പ്പെടുത്ത ഇടത്തിലെ വേദനയുമാണ്. ആരുടെയും ജീവന് പരീക്ഷണത്തെ തുടര്‍ന്ന് അപായം നേരിട്ടിട്ടില്ല. രണ്ട് ഡോസുകളും ലഭിച്ച ശേഷം 10-12 ശതമാനം വോളന്റിയര്‍മാര്‍ക്കാണ് ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലം കോവാക്‌സീന്‍ മൂലമുണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അടിയന്തിര ഉപയോഗ അനുമതി ലഭിച്ച മറ്റ് വാക്‌സീനുകളെ അപേക്ഷിച്ച് ആറു മടങ്ങ് കുറവാണ് കോവാക്‌സീന്‍ മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പാര്‍ശ്വഫലമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് കമ്പനിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്നാണ് കോവാക്‌സീന്‍ വികസിപ്പിച്ചത്. മൂന്നാം ഘട്ട പരീക്ഷണത്തില്‍ നിന്നുള്ള ഡേറ്റ ലഭ്യമാകുന്നതിന് മുന്‍പ് തന്നെ ജനുവരിയില്‍ വാക്‌സീന് അനുമതി നല്‍കിയത് വിവാദമായുര്‍ത്തിയിരുന്നു. ധൃതി പിടിച്ച് നല്‍കിയ അനുമതി വാക്‌സീന്റെ സുരക്ഷയെ സംബന്ധിച്ചും ആശങ്ക പരത്തി.
എന്നാല്‍ മാര്‍ച്ച് 1ന് ആരംഭിച്ച രണ്ടാം ഘട്ട കോവിഡ് പ്രതിരോധ മരുന്ന് വിതരണ പ്രക്രിയയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കോവാക്‌സീന്‍ ആദ്യ ഡോസ് സ്വീകരിച്ചതോടെ ജനങ്ങളുടെ ആശങ്കകള്‍ക്ക് ഒരളവ് വരെ പരിഹാരമായി. കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച കോവാക്‌സീന്‍ മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങളും വാക്‌സീന്‍ 81 ശതമാനം കാര്യക്ഷമമാണെന്ന് അവകാശപ്പെട്ടിരുന്നു.
English Summary : Covaxin is safe and has no side effects