പ്രതിരോധശേഷി ആർജിക്കുന്നത് ഓരോരുത്തരിലും വ്യത്യസ്തമായിട്ടായിരിക്കും. ചിലർക്ക് ആദ്യ ഡോസിൽത്തന്നെ പ്രതിരോധശക്തി ലഭിക്കും. ചിലർക്കു രണ്ടാമത്തെ ഡോസും കഴിഞ്ഞ് രണ്ടാഴ്ച വരെയെടുക്കും. സാധാരണ വൈറൽ രോഗങ്ങൾക്കെതിരെയുള്ള വാക്സീൻ 5 വർഷം മുതൽ ജീവിതകാലം മുഴുവൻ പ്രതിരോധശക്തി നൽകും. പക്ഷേ, കൊറോണ വൈറസിനു തുടർച്ചയായി ജനിതക വ്യതിയാനം സംഭവിക്കുന്നതിനാൽ

പ്രതിരോധശേഷി ആർജിക്കുന്നത് ഓരോരുത്തരിലും വ്യത്യസ്തമായിട്ടായിരിക്കും. ചിലർക്ക് ആദ്യ ഡോസിൽത്തന്നെ പ്രതിരോധശക്തി ലഭിക്കും. ചിലർക്കു രണ്ടാമത്തെ ഡോസും കഴിഞ്ഞ് രണ്ടാഴ്ച വരെയെടുക്കും. സാധാരണ വൈറൽ രോഗങ്ങൾക്കെതിരെയുള്ള വാക്സീൻ 5 വർഷം മുതൽ ജീവിതകാലം മുഴുവൻ പ്രതിരോധശക്തി നൽകും. പക്ഷേ, കൊറോണ വൈറസിനു തുടർച്ചയായി ജനിതക വ്യതിയാനം സംഭവിക്കുന്നതിനാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിരോധശേഷി ആർജിക്കുന്നത് ഓരോരുത്തരിലും വ്യത്യസ്തമായിട്ടായിരിക്കും. ചിലർക്ക് ആദ്യ ഡോസിൽത്തന്നെ പ്രതിരോധശക്തി ലഭിക്കും. ചിലർക്കു രണ്ടാമത്തെ ഡോസും കഴിഞ്ഞ് രണ്ടാഴ്ച വരെയെടുക്കും. സാധാരണ വൈറൽ രോഗങ്ങൾക്കെതിരെയുള്ള വാക്സീൻ 5 വർഷം മുതൽ ജീവിതകാലം മുഴുവൻ പ്രതിരോധശക്തി നൽകും. പക്ഷേ, കൊറോണ വൈറസിനു തുടർച്ചയായി ജനിതക വ്യതിയാനം സംഭവിക്കുന്നതിനാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട പൊതുവായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും

കോവിഡ് വാക്സീൻ എല്ലാവർക്കും നിർബന്ധമാണോ?

ADVERTISEMENT

സ്വന്തം ആരോഗ്യവും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയും മുൻനിർത്തി, വാക്സീൻ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും സ്വമേധയാ സ്വീകരിക്കേണ്ടതാണ്.

നിലവിൽ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവർക്കോ കോവിഡ് ഉണ്ടെന്നു സംശയിക്കുന്നവർക്കോ വാക്സീൻ എടുക്കാമോ?

രോഗം ബാധിച്ചവരും സംശയിക്കുന്നവരും ലക്ഷണങ്ങൾ പൂർണമായി മാറി 28 ദിവസത്തിനു ശേഷം വാക്സീൻ കുത്തിവയ്ക്കുന്നതാണു നല്ലത്.

45 മുതൽ 59 വരെ പ്രായമുള്ളവർക്ക് ഏതെല്ലാം രോഗങ്ങളുണ്ടെങ്കിൽ വാക്സീൻ എടുക്കാൻ മുൻഗണന ലഭിക്കും?

ADVERTISEMENT

ഹൃദ്രോഗം, കാൻസർ, എച്ച്ഐവി, രക്താതിമർദം, പ്രമേഹം എന്നിവയ്ക്ക്, സങ്കീർണതകളോടെ, 10 വർഷത്തിലധികമായി ചികിത്സയിലുള്ളവർ, വൃക്കയും കരളും മാറ്റിവച്ചവർ, ഗുരുതര വൃക്ക – കരൾ – ശ്വാസകോശ രോഗങ്ങളുള്ളവർ, ബുദ്ധിവൈകല്യമുള്ളവർ, ബധിരത, അന്ധത ഉൾപ്പെടെ ഒന്നിലധികം വൈകല്യങ്ങളുള്ളവർ.

എല്ലാവർക്കും വാക്സീൻ സൗജന്യമാണോ?

സർക്കാർ ആശുപത്രികളിൽ വാക്സീൻ പൂർണമായും സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിൽ 250 രൂപ നൽകണം.

വാക്സീൻ റജിസ്ട്രേഷൻ സമയത്ത് ഏതു വാക്സീനാണ് എടുക്കുന്നതെന്ന് അറിയാൻ കഴിയുമോ?

ADVERTISEMENT

ഇല്ല. കുത്തിവയ്പിന്റെ സമയത്ത് അറിയാം.

ഒരു മൊബൈൽ നമ്പറിൽ നിന്ന് എത്ര പേർക്കു വാക്സീന് റജിസ്റ്റർ ചെയ്യാനാകും?

പരമാവധി 4. എന്നാൽ, ഓരോ ഗുണഭോക്താവിന്റെയും തിരിച്ചറിയൽ കാർഡ് നമ്പർ വ്യത്യസ്തമായിരിക്കണം.

ഒരിക്കൽ റജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ എന്തെങ്കിലും മാറ്റം സാധ്യമാണോ?

മാറ്റം വരുത്താം. വാക്സിനേഷൻ എടുക്കുന്നതുവരെ രേഖകൾ എഡിറ്റ് ചെയ്യാനാകും.

ഓൺലൈനായി റജിസ്റ്റർ ചെയ്യാത്തവർക്കു വാക്സീൻ ലഭിക്കില്ലേ?

 ലഭിക്കും. വാക്സീൻ എടുക്കുന്ന കേന്ദ്രങ്ങളിൽ നേരിട്ടു റജിസ്റ്റർ ചെയ്യാൻ പിന്നീടു സൗകര്യമൊരുക്കും.

വാക്സിനേഷനു പോകുമ്പോൾ എന്തൊക്കെ രേഖകൾ വേണം?

ഫോട്ടോ പതിപ്പിച്ച അംഗീകൃത തിരിച്ചറിയൽ കാർഡ്, 45–59 വയസ്സിനിടയിലുള്ളവർ മെഡിക്കൽ ഓഫിസർ സാക്ഷ്യപ്പെടുത്തിയ രോഗസംബന്ധമായ സർട്ടിഫിക്കറ്റ്.

വാക്സീൻ സ്വീകരിച്ചാൽ പാർശ്വഫലങ്ങളുണ്ടാകുമോ ?

ചെറിയ പനി, വേദന തുടങ്ങിയ നിസ്സാര പാർശ്വഫലങ്ങളുണ്ടാകാം.

രണ്ടു ഡോസ് വാക്സീൻ നിർബന്ധമാണോ?

അതെ. ആദ്യ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞു രണ്ടാമത്തെ ഡോസ് എടുക്കണം. അതിനു വീണ്ടും റജിസ്റ്റർ ചെയ്യേണ്ടതില്ല.

വാക്സീൻ എടുത്തവർ എന്തൊക്കെ കാര്യങ്ങളാണു ശ്രദ്ധിക്കേണ്ടത്?

   വാക്സിനേഷൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ അര മണിക്കൂർ തുടരണം. ക്ഷീണം, പനി, വേദന, നീർക്കെട്ട് എന്നിവയ്ക്കു സാധ്യതയുണ്ട്. ഒരാഴ്ച വരെ ഇക്കാര്യം ശ്രദ്ധിക്കണം. ചികിത്സ തേടുമ്പോൾ വാക്സീൻ എടുത്ത കാര്യം ഡോക്ടറെ അറിയിക്കണം. 

വാക്സീൻ എടുത്തു കഴിഞ്ഞാലും മാസ്ക് ധരിക്കൽ, ശാരീരിക അകലം പാലിക്കൽ, കൈ കഴുകൽ ഉൾപ്പെടെയുള്ള മുൻകരുതലുകൾ കർശനമായി പാലിക്കണം.

വാക്സിനേഷനു ശേഷം പാർശ്വഫലങ്ങൾ ഉണ്ടായാൽ എന്തു ചെയ്യണം?

വാക്സീൻ എടുത്ത ശേഷം 30 മിനിറ്റ് അവിടെത്തന്നെ നിരീക്ഷണത്തിലിരിക്കണം. പാർശ്വഫലങ്ങളുണ്ടായാൽ പരിശോധിക്കാൻ അവിടെ ഡോക്ടറുണ്ട്. അപൂർവമായി മാത്രമേ ഇത്തരം പ്രശ്നങ്ങളുണ്ടാകാറുള്ളൂ. പിന്നീട് തീവ്രമായ ലക്ഷണങ്ങളുണ്ടായാൽ ചികിത്സ തേടാം.

വാക്സീൻ എടുത്തവർ മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കേണ്ടതുണ്ടോ?

വാക്സീൻ ലഹരിവസ്തുക്കളുമായി പ്രതിപ്രവർത്തിച്ച് അപകടമുണ്ടാക്കില്ല. അതേസമയം, ലഹരി രോഗപ്രതിരോധശക്തിയെ ബാധിക്കുമെന്നതിനാൽ ഒഴിവാക്കുന്നതാണു നല്ലത്. മദ്യപാനം വാക്സിനേഷനെത്തുടർന്നുള്ള പാർശ്വഫലങ്ങളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. വാക്സീൻ എടുക്കുന്ന ദിവസങ്ങളിൽ ഉപവാസവും ഒഴിവാക്കാം.

രോഗങ്ങൾക്കുള്ള മരുന്നുകൾ കഴിക്കാൻ തടസ്സമുണ്ടോ?

കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ തുടരാൻ തടസ്സമില്ല. മരുന്നു നിർത്തിയാൽ മറ്റു രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. ഗുരുതര രോഗമുള്ളവർക്കും രോഗപ്രതിരോധശക്തി കുറയ്ക്കുന്ന സ്റ്റിറോയ്ഡ് പോലുള്ള മരുന്നു കഴിക്കുന്നവർക്കും വാക്സിനേഷനു മുൻപ് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടാം.

വാക്സിനേഷനു ശേഷവും കോവിഡ് ബാധിക്കാൻ സാധ്യതയുണ്ടോ? ഉണ്ടെങ്കിൽ എന്തു ചെയ്യണം?

രണ്ടു ഡോസും സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാൽ മാത്രമേ, പ്രതിരോധശക്തി ലഭിക്കൂ. കേരളത്തിൽ ലഭ്യമായ വാക്സീനുകൾക്ക് 70 മുതൽ 80% വരെയാണ് പ്രതിരോധശേഷി. അതായത്, കോവിഡ് വരാനുള്ള സാധ്യത പൂർണമായി തള്ളിക്കളയാനാകില്ല. കോവിഡ് വന്നാലും ഗുരുതരമാകില്ല.

പ്രതിരോധശേഷി ഉണ്ടാകാൻ എത്ര ദിവസം വേണം? എത്രകാലം നിൽക്കും?

പ്രതിരോധശേഷി  ആർജിക്കുന്നത് ഓരോരുത്തരിലും വ്യത്യസ്തമായിട്ടായിരിക്കും. ചിലർക്ക് ആദ്യ ഡോസിൽത്തന്നെ പ്രതിരോധശക്തി ലഭിക്കും. ചിലർക്കു രണ്ടാമത്തെ ഡോസും കഴിഞ്ഞ് രണ്ടാഴ്ച വരെയെടുക്കും. സാധാരണ വൈറൽ രോഗങ്ങൾക്കെതിരെയുള്ള വാക്സീൻ 5 വർഷം മുതൽ ജീവിതകാലം മുഴുവൻ പ്രതിരോധശക്തി നൽകും. പക്ഷേ, കൊറോണ വൈറസിനു തുടർച്ചയായി ജനിതക വ്യതിയാനം സംഭവിക്കുന്നതിനാൽ എത്രകാലം നീണ്ടുനിൽക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. പിന്നീട് ബൂസ്റ്റർ ഡോസ് എടുക്കേണ്ടി വന്നേക്കാം.

വാക്സീൻ എടുക്കുന്നതിലൂടെ കോവിഡ് വരുമോ?

ഇല്ല. കോവിഷീൽഡ് വെക്ടർ വാക്സീനാണ്. കോവിഡ് വൈറസിന്റെ ജനിതക തന്മാത്രയുടെ ഒരുഭാഗം ചിമ്പൻസികളിൽ ജലദോഷപ്പനിയുണ്ടാക്കുന്ന അഡിനോ വൈറസ് വഴി കടത്തിവിടുകയാണ്. ആ വൈറസുകൾക്കു പെറ്റുപെരുകാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. കോവാക്സീനിൽ ജീവനില്ലാത്ത കോവിഡ് വൈറസിനെയാണ് ഉപയോഗിച്ചിരിക്കുന്നത്. വാക്സീനെടുത്തതു കൊണ്ടു മാത്രം ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ പോസിറ്റീവ് ഫലം വരികയുമില്ല.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. ടി.എസ്.അനീഷ്, 

അസോഷ്യേറ്റ് പ്രഫസർ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം, 

തിരുവനന്തപുരം മെഡിക്കൽ കോളജ്.

നാഷനൽ ഹെൽത്ത് മിഷൻ, ആരോഗ്യവകുപ്പ്.

കൂടുതൽ വിവരങ്ങൾക്ക് ദിശ ഹെൽപ്‌ലൈൻ  1056

English Summary : COVID- 19 vaccination common doubts