കോവിഡ് വാക്‌സീന്‍: മൂന്നു പാര്‍ശ്വഫലം കൂടി; പ്രതിരോധത്തിന്റെ ലക്ഷണം
കുത്തിവയ്പ്പ് എടുത്ത ഇടത്ത് വേദന, നീര്‍ക്കെട്ട്, പനി, കുളിര്, തലവേദന, ക്ഷീണം. ഇവയായിരുന്നു കോവിഡ് വാക്‌സീന്‍ എടുത്തവര്‍ക്ക് സാധാരണ ഗതിയില്‍ കണ്ടു വരുന്ന ആറ് പാര്‍ശ്വ ഫലങ്ങള്‍. ഇതില്‍തന്നെ വേദനയും ചെറിയ പനിയുമാണ് ഏറ്റവും പൊതുവായ രണ്ട് ലക്ഷണങ്ങള്‍. പലര്‍ക്കും രണ്ടാമത് വാക്‌സീന്‍ ഡോസിന് ശേഷമാണ് ഇവ

കുത്തിവയ്പ്പ് എടുത്ത ഇടത്ത് വേദന, നീര്‍ക്കെട്ട്, പനി, കുളിര്, തലവേദന, ക്ഷീണം ഇവയാണ് കോവിഡ് വാക്‌സീന്‍ എടുത്തവര്‍ക്കു സാധാരണഗതിയില്‍ കാണുന്ന ആറ് പാര്‍ശ്വ ഫലങ്ങള്‍. ഇതില്‍തന്നെ വേദനയും ചെറിയ പനിയുമാണ് ഏറ്റവും പൊതുവായ രണ്ട് ലക്ഷണങ്ങള്‍. പലര്‍ക്കും രണ്ടാം വാക്‌സീന്‍ ഡോസിന് ശേഷമാണ് ഇവ പ്രത്യക്ഷപ്പെട്ടിട്ടുള്ളതും. ഇക്കൂട്ടത്തിലേക്ക് മൂന്നു പാര്‍ശ്വഫലങ്ങള്‍ കൂടി ചേര്‍ത്തിരിക്കുകയാണ് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി). എന്നാൽ ആശങ്ക വേണ്ടെന്നും വളരെ വേഗം മാറുന്ന ഈ പാര്‍ശ്വഫലങ്ങള്‍ കണ്ടിട്ട് ആരും വാക്‌സിനേഷന്‍ എടുക്കാതിരിക്കരുതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
തൊലിയിലെ തിണര്‍പ്പ്, പേശിവേദന, ഛര്‍ദ്ദി എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ മൂന്ന് ലക്ഷണങ്ങള്‍. എന്നാല്‍ കുത്തിവയ്‌പ്പെടുത്ത സ്ഥലത്തെ വേദനയെ പേശിവേദനയായി തെറ്റിദ്ധരിക്കരുതെന്നും സിഡിസി പറയുന്നു. വാക്‌സീന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രതിരോധ ശേഷി വളരുകയാണെന്നതിന്റെയും സൂചന മാത്രമാണ് പല പാര്‍ശ്വ ഫലങ്ങളും. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ മാറാതെ തുടരുകയാണെങ്കില്‍ ഡോക്ടറെ കാണണമെന്നും സിഡിസി ശുപാര്‍ശ ചെയ്യുന്നു.
121 രാജ്യങ്ങളിലായി 334 ദശലക്ഷം കോവിഡ് വാക്‌സീന്‍ ഡോസുകളാണ് ഇതു വരെ നല്‍കിയത്. പ്രതിദിനം 8.41 ദശലക്ഷം ഡോസുകള്‍ എന്ന കണക്കിലാണ് വാക്‌സിനേഷന്‍ മുന്നേറുന്നത്. ഇന്ത്യയില്‍ 26,073,517 ഡോസുകളാണ് നല്‍കിയത്.
English Summary : 3 new post-vaccination side effects listed by CDC