വേനൽച്ചൂടിൽ ഒളിഞ്ഞരുക്കുന്നുണ്ട് ഈ അപകടങ്ങൾ; ആരോഗ്യം കാക്കാൻ എടുക്കാം ഈ മുൻകരുതലുകൾ
നാം കരുതുന്നതിനേക്കാൾ അപകടകാരിയാണ് കത്തിക്കാളുന്ന വേനൽ. നമ്മൾ അറിയതെ തന്നെ ശരീരത്തെയും മനസ്സിനെയും പിടികൂടുന്ന കുറേയെറെ അപകടങ്ങൾ വേനൽച്ചൂടിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. വേണ്ട മുൻകരുതൽ എടുക്കുകയും അപകട സാധ്യതയെക്കുറിച്ച് മുന്നറിവ് ഉണ്ടായിരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യം. നിർജ്ജലീകരണമാണ് കൊടും ചൂടിലെ

നാം കരുതുന്നതിനേക്കാൾ അപകടകാരിയാണ് കത്തിക്കാളുന്ന വേനൽ. നമ്മൾ അറിയതെ തന്നെ ശരീരത്തെയും മനസ്സിനെയും പിടികൂടുന്ന കുറേയെറെ അപകടങ്ങൾ വേനൽച്ചൂടിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. വേണ്ട മുൻകരുതൽ എടുക്കുകയും അപകട സാധ്യതയെക്കുറിച്ച് മുന്നറിവ് ഉണ്ടായിരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യം.
നിർജ്ജലീകരണമാണ് കൊടും ചൂടിലെ ഏറ്റവും വലിയ അപകടം. പക്ഷാഘാതം, മാനസിക നിലയിലെ മാറ്റം, മൂകത എന്നിവയ്ക്കൊക്കെ നിർജ്ജലീകരണം കാരണമാകാം. അതുകൊണ്ട് ദാഹം തോന്നുന്നില്ലെങ്കിൽ പോലും കൂടെക്കൂടെ വെള്ളം കുടിക്കുക. എപ്പോഴും കുറച്ച് വെള്ളം കൈവശം കരുതുക. വേനൽ കാലത്ത് കുടിക്കാൻ പറ്റിയ ഏറ്റവും നല്ല പാനീയം ഇളനീരാണ്.
പച്ചവെള്ളം കുടിച്ച് ബോറടിക്കുകയാണെങ്കിൽ അൽപം ചെറുനാരങ്ങ, ഓറഞ്ച്, പുതീന എന്നിവയൊക്കെ ചേർത്ത് കുടിക്കാവുന്നതാണ്. ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും വലിയ ഒരു ഗ്ലാസ് വെള്ളത്തോടെയാവുന്നത് എത്രയും നല്ലത്. ബാർലി, മോര്, തണുപ്പിച്ച ഗ്രീൻ ടീ എന്നിവയെല്ലാം വേനൽക്കാലത്തെ ഉത്തമ പാനീയങ്ങളാണ്.
കാബേജ്, തക്കാളി, ഇലക്കറികൾ, കാപ്സിക്കം തുടങ്ങിയവ പാചകം ചെയ്യാതെ തന്നെ കഴിക്കാവുന്നതാണ്.
വിഷവും കീടനാശിനിയും ഇല്ലാത്തവെയെന്ന് ഉറപ്പാക്കണമെന്നു മാത്രം.
ചായ, കാപ്പി, മദ്യം എന്നിവ അമിതമായി ഉപയോഗിക്കാതിരിക്കുക. മധുരം, ഉപ്പ്, കാലറി എന്നിവ കൂടിയ ഭക്ഷണവും പാനീയങ്ങളും ഒഴിവാക്കുക തന്നെ വേണം. എരിവ്, എണ്ണ, അമ്ലം എന്നിവ കൂടിയ ഭക്ഷണവും തീർത്തും ഒഴിവാക്കണം.
ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
ബോധപൂർവംതന്നെ ദിവസം മുഴുവനും കൂടുതൽ വെള്ളം കുടിക്കുക.
ഭക്ഷണവും ലഘു ഭക്ഷണവും പ്ലാൻ ചെയ്യുക
കൃത്യമായ പട്ടിക പാലിക്കുക
പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുക
പച്ചക്കറി സാലഡുകൾ ഉത്തമം
ഭക്ഷണം ഫ്രഷ് ആണെന്ന് ഉറപ്പുവരുത്തുക
തണുപ്പിച്ച ചായയും ഗ്രീൻ ടീയും ഒക്കെ ചൂട് കുറയ്ക്കും.
ഓരോ തവണയും ഭക്ഷണത്തിൽ ചുരുങ്ങിയത് മൂന്ന് ഇനങ്ങൾ ഉൾപ്പെടുത്തക. അതായത് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിങ്ങനെ
അമിത ഭക്ഷണം ഒഴിവാക്കുക
വീട്ടിലെ ഭക്ഷണം കഴിക്കുക
ഹോട്ടൽ ഭക്ഷണം കുറയ്ക്കുക
ഭക്ഷണം ചെറിയ അളവിൽ കഴിക്കുക
മധുര പാനീയങ്ങൾ ഒഴിവാക്കുക
കൂടുതൽ തണുത്ത വെള്ളത്തിൽ കുളിക്കരുത്. ഓർക്കുക തണുത്ത വെള്ളം ത്വക്കിനെ മാത്രമേ തണുപ്പിക്കൂ. രക്തവും ശരീര ഊഷ്മാവും കുറയുന്നില്ല. അമിതമായ തണുത്ത വെള്ളം ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
ശരീരത്തിന്റെ കൂളിങ് പോയിന്റുകളായ നെറ്റിത്തടം, കഴുത്ത്, കൈകൾ, കാൽപാദങ്ങൾ എന്നിവ ഇടയ്ക്കിടെ തണുപ്പിക്കുന്നത് ശരീരത്തിന്റെ ചൂട് കുറയ്ക്കും.
കാർ തണലത്ത് പാർക്ക് ചെയ്യുക. കാറിൽ കയറും മുൻപ് ഗ്ലാസ് താഴ്ത്തുകയും ഡോറുകൾ തുറന്നിടുകയും ചെയ്താൽ കാറിനുള്ളിലെ ചൂട് പെട്ടെന്ന് കുറയും.
ജലാശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കുക. തണ്ണിമത്തൻ, നാരങ്ങ, ഓറഞ്ച്, ഞാവൽ, ചീര, വെള്ളരി തുടങ്ങിയവ ഈ വിഭാഗത്തിൽ പെടും.
ഈ കാര്യങ്ങൾ ഓർക്കുക
ചൂട് കൂടിയ സമയത്ത് വ്യായാമം ചെയ്യരുത്. രാവിലെ അല്ലെങ്കിൽ വൈകീട്ട് വ്യായാമം ആവാം.
ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കുക. കടും നിറങ്ങൾ ചൂടിനെ കൂടുതൽ ആഗിരണം ചെയ്യും എന്ന് ഓർക്കുക.
ചൂട് കൂടിയ സമയത്ത് (12 മുതൽ 3 വരെ) വീട്ടിലെ ജനലുകളും കർട്ടനുകളും അടച്ചിടുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും. ഇളം നിറത്തിലുള്ള കർട്ടനുകൾ ഉപയോഗിക്കുക.
ശരീരം വിയർക്കുക എന്നാൽ ശരീരത്തിന്റെ എസി പ്രവർത്തിക്കുന്നുവെന്നാണ് അർഥം എന്ന് ഓർക്കുക