സാര്‍സ് കോവ്-2 വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ച ഇരട്ട വകഭേദം ഇന്ത്യയില്‍ കണ്ടെത്തി. നിലവില്‍ കണ്ടെത്തിയിട്ടുള്ള E484Q, L452R വകഭേദങ്ങളുടെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഈ വകഭേദം മഹാരാഷ്ട്രയിലാണ് പ്രധാനമായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ ഇരട്ട വകഭേദം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാര്‍സ് കോവ്-2 വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ച ഇരട്ട വകഭേദം ഇന്ത്യയില്‍ കണ്ടെത്തി. നിലവില്‍ കണ്ടെത്തിയിട്ടുള്ള  E484Q, L452R വകഭേദങ്ങളുടെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഈ വകഭേദം മഹാരാഷ്ട്രയിലാണ് പ്രധാനമായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ ഇരട്ട വകഭേദം ഉള്‍ക്കൊള്ളുന്ന സാംപിളുകളുടെ 20 ശതമാനവും മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നാണ് ശേഖരിച്ചത്. ന്യൂഡല്‍ഹിയിലും ഈ വകഭേദത്തിന്റെ ഒന്‍പത് സാംപിളുകള്‍ കണ്ടെത്തിയിട്ടുണ്ട്. 

പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് രോഗവ്യാപനം വര്‍ധിപ്പിക്കുന്ന ഈ വകഭേദം മഹാരാഷ്ട്രയില്‍ നിന്ന് ശേഖരിച്ച 15 മുതല്‍ 20 ശതമാനം വരെ സാംപിളുകളില്‍ കാണപ്പെട്ടു. കേരളത്തിലെ 11 ജില്ലകളില്‍ നിന്ന് ശേഖരിച്ച 2032 സാംപിളുകളില്‍ 123 എണ്ണത്തില്‍  N440K  എന്ന വകഭേദവും കണ്ടെത്തി. ഈ വകഭേദത്തിനും പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് രക്ഷപ്പെടാന്‍ സാധിക്കും.  N440K  വകഭേദം നേരത്തെ ആന്ധ്രാ പ്രദേശില്‍ നിന്നുള്ള 33 ശതമാനം സാംപിളുകളിലും തെലങ്കാനയില്‍ നിന്നുള്ള 104 സാംപിളുകളില്‍ 53 എണ്ണത്തിലും കണ്ടെത്തിയിരുന്നു. യുകെ, ഡെന്‍മാര്‍ക്ക്, സിംഗപ്പൂര്‍, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ആശങ്കപ്പെടുത്തുന്ന ഈ കോവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ADVERTISEMENT

10 ദേശീയ ലാബുകള്‍ ഉള്‍പ്പെടുന്ന ദ ഇന്ത്യന്‍ സാര്‍സ് കോവ്-2 കണ്‍സോര്‍ഷ്യം ഓണ്‍ ജീനോമിക്‌സിമിന്റെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ പരക്കുന്ന കോവിഡ്19 വൈറസുകളുടെ ജനിതക സീക്വന്‍സിങ്ങും പഠനവും നടത്തുന്നത്. യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് കണ്ടെത്തിയ കോവിഡ് വകഭേദങ്ങള്‍ ആശങ്ക പരത്തുമ്പോഴാണ് ഇരട്ട വകഭേദവുമായി ഇന്ത്യന്‍ വൈറസിന്റെ വരവ്. 

English Summary : New COVID-19 variant, the double mutant, found in India