ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന കോവിഡ് ലക്ഷണങ്ങള്‍ തീവ്രമായി ബാധിക്കാറുള്ളത് കൂടുതലും മധ്യവയസ്സിലുള്ള സ്ത്രീകളെയാണെന്ന് യുകെയില്‍ നടന്ന രണ്ട് പഠനങ്ങളില്‍ കണ്ടെത്തി. യുകെയിലെ ലെയ്‌കെസ്റ്റര്‍, ഗ്ലാസ്‌ഗോ സര്‍വകലാശാലകളാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. കോവിഡ് ബാധിച്ച് കഴിഞ്ഞ വര്‍ഷം യുകെയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന കോവിഡ് ലക്ഷണങ്ങള്‍ തീവ്രമായി ബാധിക്കാറുള്ളത് കൂടുതലും മധ്യവയസ്സിലുള്ള സ്ത്രീകളെയാണെന്ന് യുകെയില്‍ നടന്ന രണ്ട് പഠനങ്ങളില്‍ കണ്ടെത്തി. യുകെയിലെ ലെയ്‌കെസ്റ്റര്‍, ഗ്ലാസ്‌ഗോ സര്‍വകലാശാലകളാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. 

കോവിഡ് ബാധിച്ച് കഴിഞ്ഞ വര്‍ഷം യുകെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 1000 രോഗികളുടെ ആരോഗ്യനിലയാണ് ലെയ്‌കെസ്റ്റര്‍ സര്‍വകലാശാല പഠനത്തിന്റെ ഭാഗമായി നിരീക്ഷണ വിധേയമാക്കിയത്. കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ട് അഞ്ച് മാസത്തിനു ശേഷവും ഇവരില്‍ 70 ശതമാനവും ലക്ഷണങ്ങളില്‍ നിന്ന് പൂര്‍ണ മുക്തി നേടിയില്ലെന്നും ഇവരില്‍ കൂടുതലും സ്ത്രീകളാണെന്നും സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. ശ്വാസംമുട്ടല്‍, ക്ഷീണം, പേശീവേദന, ബ്രെയിന്‍ ഫോഗ് തുടങ്ങിയ ലക്ഷണങ്ങളാണ് പലര്‍ക്കും അനുഭവപ്പെടുന്നത്. 

ADVERTISEMENT

ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ 18 ശതമാനം പേരെ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞെന്നും 19 ശതമാനം പേര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ ഇടയാക്കിയെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. 

ഗ്ലാസ്‌ഗോ സര്‍വകലാശാല നടത്തിയ പഠനത്തില്‍ 50 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്ക് ദീര്‍ഘകാല കോവിഡിന്റെ ഭാഗമായി ശ്വാസംമുട്ടല്‍ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് ഏഴ് മടങ്ങാണെന്ന് കണ്ടെത്തി. ഇവര്‍ക്ക് ക്ഷീണമുണ്ടാകാനുള്ള സാധ്യത പുരുഷന്മാരുടെ ഇരട്ടിയാണ്. കോവിഡ് മാറി സാധാരണ ജീവിതത്തിലേക്ക് മാറാന്‍ കഴിയാത്തവരില്‍ കൂടുതലും വെളുത്തവര്‍ഗക്കാരായ, 40നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണെന്ന് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മധ്യവയസ്സിലുള്ള സ്ത്രീകളെ അപേക്ഷിച്ച് ചെറുപ്പാരികളും വൃദ്ധരായവരും എളുപ്പത്തില്‍ സാധാരണ നില കൈവരിച്ചതായും പഠനം പറയുന്നു. 

ADVERTISEMENT

സ്ത്രീകള്‍ക്ക് പുരുഷന്മാരുടേതില്‍ നിന്ന് വ്യത്യസ്തമായ പ്രതിരോധ പ്രതികരണമാകാം ഉള്ളതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. നാസിര്‍ ലോണ്‍ പറഞ്ഞു. 

English Summary : Middle-aged women worst affected by long Covid- 19

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT