കോവിഡ് പ്രതിരോധത്തിനു വേണ്ടി കുത്തിവയ്പ്പ് എടുക്കുന്നതിനു മുന്‍പോ അതിനു ശേഷമോ വേദനസംഹാരികള്‍ ഉപയോഗിക്കാമോ? കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് വാക്‌സീന്‍ എത്തുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്ന ചോദ്യങ്ങളില്‍ ഒന്നാണിത്. വാക്‌സീന്‍ എടുത്താല്‍ ശരീരത്തില്‍ വരാന്‍ ഇടയുള്ള ശരീരവേദന, പനി തുടങ്ങിയ ലക്ഷണങ്ങള്‍ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് പ്രതിരോധത്തിനു വേണ്ടി കുത്തിവയ്പ്പ് എടുക്കുന്നതിനു മുന്‍പോ അതിനു ശേഷമോ വേദനസംഹാരികള്‍ ഉപയോഗിക്കാമോ? കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് വാക്‌സീന്‍ എത്തുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്ന ചോദ്യങ്ങളില്‍ ഒന്നാണിത്. വാക്‌സീന്‍ എടുത്താല്‍ ശരീരത്തില്‍ വരാന്‍ ഇടയുള്ള ശരീരവേദന, പനി തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് തടയിടാനായി  വാക്‌സീന്‍ എടുക്കും മുന്‍പ് കാലേക്കൂട്ടി വേദനസംഹാരികള്‍ ഒന്നും ഉപയോഗിക്കരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ വാക്‌സീന്‍ എടുത്ത ശേഷം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം വേദനസംഹാരികള്‍ ഉപയോഗിക്കാവുന്നതാണ്.

വാക്‌സീന്‍ ലക്ഷ്യമിടുന്ന പ്രതിരോധ പ്രതികരണത്തിന് വേദനസംഹാരികള്‍ തടയിടുമോ എന്നതാണ് ആശങ്ക. ശരീരത്തില്‍ വൈറസ് കടന്നിട്ടുണ്ടെന്ന് ശരീരത്തെ തോന്നിപ്പിച്ച് അതിനെതിരെ പ്രതിരോധം ഉണ്ടാക്കുകയാണ് വാക്‌സീന്റെ ജോലി. വാക്‌സീന്‍ എടുത്ത് കഴിഞ്ഞാല്‍ എടുത്ത സ്ഥലത്ത് ഉണ്ടാകുന്ന വേദനയും പനിയും പേശീ വേദനയുമെല്ലാം കുത്തിവയ്പ്പ് ഫലം ചെയ്തു തുടങ്ങി എന്നതിന്റെ സൂചനകളാണ്. 

ADVERTISEMENT

ഐബുപ്രൂഫന്‍ പോലുള്ള വേദനസംഹാരികള്‍ പ്രതിരോധ പ്രതികരണം കുറയ്ക്കാമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആന്റിബോഡികളുടെ ഉത്പാദനം കുറയ്ക്കാനും ഇവ കാരണമാകാമെന്ന് എലികളില്‍ നടത്തിയ പരീക്ഷണത്തിലും വെളിപ്പെട്ടിരുന്നു. 

കുട്ടികളില്‍ സാധാരണ വാക്‌സീനുകള്‍ എടുക്കും മുന്‍പും വേദനസംഹാരികളുടെ ഉപയോഗം ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. കോവിഡ് വാക്‌സീന്‍ ഡോസിന് മുന്‍പ് വേദനസംഹാരികള്‍ എടുക്കുന്നത് ഒഴിവാക്കണമെന്ന് ശുപാര്‍ശ ചെയ്തു കൊണ്ട് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ തങ്ങളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കിയിരുന്നു. 

ADVERTISEMENT

എന്നാല്‍ ഏതെങ്കിലും ശാരീരിക പ്രശ്‌നങ്ങളുടെ ഭാഗമായി സ്ഥിരമായി വേദനസംഹാരികള്‍ കഴിച്ചു കൊണ്ടിരിക്കുന്നവര്‍ വാക്‌സീനു വേണ്ടി അത് നിര്‍ത്തേണ്ടതില്ലെന്ന് കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഫാര്‍മസിസ്റ്റ് ജോനാഥന്‍ വടനാബേ പറയുന്നു. നിര്‍ത്തുകയാണെങ്കില്‍ തന്നെ ഡോക്ടറുടെ ഉപദേശനിര്‍ദ്ദേശങ്ങള്‍ തേടിയ ശേഷം മാത്രമേ ഇത്തരത്തില്‍ ചെയ്യാവൂ.  വാക്‌സീന്‍ എടുത്ത ശേഷമുള്ള ലക്ഷണങ്ങളില്‍ നിന്ന് ആശ്വാസത്തിന് മറ്റ് വേദനസംഹാരികളെ അപേക്ഷിച്ച് അസെറ്റാമിനോഫെന്‍ ആണ് മികച്ചതെന്നും ജോനാഥന്‍ നിര്‍ദ്ദേശിക്കുന്നു.

English Summary : COVID- 19 vaccination and pain killers

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT