ഈ ലക്ഷണങ്ങൾ ലിവർ സിറോസിസിന്റേതാണ്; കാരണങ്ങൾ അറിഞ്ഞ് പ്രതിരോധിക്കാം
പരിഹരിക്കാൻ കഴിയാത്തവിധം കരളിനുണ്ടാകുന്ന കേടുപാടാണ് ലിവർ സിറോസിസ് എന്ന രോഗാവസ്ഥ. നമ്മുടെ നാട്ടിൽ സിറോസിസ് രോഗികളുടെ എണ്ണം കൂടി വരുന്നുവെന്നത് ആശങ്കാജനകമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്യപാനികൾ ഉള്ള സംസ്ഥാനം കേരളമാണ്. സിറോസിസിന്റെ പ്രധാന കാരണം മദ്യപാനം തന്നെയാണ്. എന്നാൽ മദ്യപിക്കുന്ന എല്ലാവർക്കും
പരിഹരിക്കാൻ കഴിയാത്തവിധം കരളിനുണ്ടാകുന്ന കേടുപാടാണ് ലിവർ സിറോസിസ് എന്ന രോഗാവസ്ഥ. നമ്മുടെ നാട്ടിൽ സിറോസിസ് രോഗികളുടെ എണ്ണം കൂടി വരുന്നുവെന്നത് ആശങ്കാജനകമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്യപാനികൾ ഉള്ള സംസ്ഥാനം കേരളമാണ്. സിറോസിസിന്റെ പ്രധാന കാരണം മദ്യപാനം തന്നെയാണ്. എന്നാൽ മദ്യപിക്കുന്ന എല്ലാവർക്കും
പരിഹരിക്കാൻ കഴിയാത്തവിധം കരളിനുണ്ടാകുന്ന കേടുപാടാണ് ലിവർ സിറോസിസ് എന്ന രോഗാവസ്ഥ. നമ്മുടെ നാട്ടിൽ സിറോസിസ് രോഗികളുടെ എണ്ണം കൂടി വരുന്നുവെന്നത് ആശങ്കാജനകമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്യപാനികൾ ഉള്ള സംസ്ഥാനം കേരളമാണ്. സിറോസിസിന്റെ പ്രധാന കാരണം മദ്യപാനം തന്നെയാണ്. എന്നാൽ മദ്യപിക്കുന്ന എല്ലാവർക്കും
പരിഹരിക്കാൻ കഴിയാത്തവിധം കരളിനുണ്ടാകുന്ന കേടുപാടാണ് ലിവർ സിറോസിസ് എന്ന രോഗാവസ്ഥ. നമ്മുടെ നാട്ടിൽ സിറോസിസ് രോഗികളുടെ എണ്ണം കൂടി വരുന്നുവെന്നത് ആശങ്കാജനകമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്യപാനികൾ ഉള്ള സംസ്ഥാനം കേരളമാണ്. സിറോസിസിന്റെ പ്രധാന കാരണം മദ്യപാനം തന്നെയാണ്. എന്നാൽ മദ്യപിക്കുന്ന എല്ലാവർക്കും സിറോസിസ് വരണമെന്നില്ല. മദ്യപിക്കുന്നയാളുടെ ആരോഗ്യം, മദ്യത്തിന്റെ അളവ്, കാലദൈർഘ്യം ഇങ്ങനെ വിവിധ കാര്യങ്ങൾ അതിനു ബാധകമാണ്. മെല്ലെ മെല്ലെയാണ് മദ്യം കരളിനെ കാർന്നുതിന്നുന്നത്.
ഫാറ്റിലിവറിൽ നിന്നു സിറോസിസിലേക്ക്
അമിതമായി മദ്യപിക്കുന്നവരുടെ കരൾ ആദ്യം മെല്ലേ വീർത്തുവരുന്നു. ഫാറ്റിലിവർ എന്ന ആ ഘട്ടത്തിൽ മദ്യപാനം നിർത്തിയാൽ കരൾ പൂർവസ്ഥിതിയിലാകും. അതൊരു ഭാഗ്യമാണ്. ഫാറ്റിലിവർ എന്ന കരൾവീക്കത്തിന്റെ രണ്ടാം ഘട്ടത്തിൽ ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് പിടിപെടുന്നു. മൂന്നാം ഘട്ടത്തിൽ സിറോസിസ് ആകുന്നു. ഏതു ഘട്ടത്തിൽ കണ്ടു പിടിച്ചാലും മദ്യപാനം നിറുത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്താൽ രോഗം കൂടുതൽ മാരകമാകുന്നത് തടയാൻ കഴിയും.
എന്തുകൊണ്ട് മദ്യം?
മദ്യത്തെ വിഷകരമായ രാസപദാർഥങ്ങളായി വിഘടിപ്പിക്കുന്നതു കരളാണ്. അതുകൊണ്ടു തന്നെ മദ്യം ഏറ്റവും ദോഷകരമായി ബാധിക്കുന്നതും കരളിനെയാണ്. ഇത്തരത്തിൽ വിഘടിപ്പിക്കപ്പെടുന്ന രാസപദാർഥങ്ങളിൽ ചിലതു മൂലം കരൾ നീർകെട്ടി വീങ്ങും. ഇതു കരളിന്റെ കോശങ്ങൾക്ക് കേടുവരുത്തും.
മദ്യം ശരീരത്തിലെ വിവിധ എൻസൈമുകളുമായി പ്രതിപ്രവർത്തിക്കും. അതിന്റെ ഫലമായുണ്ടാകുന്ന അസെറ്റാൽഡിഹൈഡ് എന്ന രാസപദാർഥം കരളിലെ കോശങ്ങളിൽ കൊഴുപ്പടിയാനും നീർക്കെട്ടുണ്ടാകാനും കാരണമാകും. ആ അവസ്ഥ സിറോസിസിനു വഴിയൊരുക്കും.
സിറോസിസ് ബാധിച്ചാൽ
സാധാരണഗതിയിൽ സ്വയം സുഖപ്പെടാൻ കഴിയുകയെന്ന അസാധാരണമായ പ്രത്യേകതയുള്ള അവയവമാണു കരൾ. എന്നാൽ സിറോസിസ് ബാധിച്ചാൽ, കരളിനു കേടായ കോശങ്ങളെ മാറ്റാനോ ഭേദപ്പെടുത്താനോ കഴിയാതെ വരുന്നു. സിറോസിസുമൂലം കരളിലെ കോശസമൂഹങ്ങൾക്കു കേടുവന്നാൽ പിന്നീട് ആരോഗ്യമുള്ള കോശങ്ങളെപ്പോലെ അവ പിന്നീട് പ്രവർത്തിക്കുകയില്ല.
അണുബാധകൾക്കെതിരെ പോരാടാനോ രക്തം ശുദ്ധീകരിക്കുവാനോ, ഊർജം സംഭരിച്ചുവയ്ക്കാനോ, ദോഷകരമായ വസ്തുക്കളെ നിർവീര്യമാക്കാനോ ഒന്നും കഴിയാതെ വരുന്നു. കരളിലൂടെയുള്ള രക്തത്തിന്റെ ഒഴുക്കിനെ കേടുവന്ന കലകൾ തടസ്സപ്പെടുത്തുന്നു. തകരാറുകൾ കൂടുന്തോറും കരളിന്റെ പ്രവർത്തനക്ഷമത കുറഞ്ഞുകൊണ്ടേയിരിക്കും. സിറോസിസിന്റെ ആരംഭഘട്ടത്തിൽ കരൾ വലുതാകുകയും പിന്നീട് ചുരുങ്ങുകയും ചെയ്യുന്നു.
ലക്ഷണങ്ങളിലൂടെ തിരിച്ചറിയാൻ പ്രയാസം
ആരംഭഘട്ടത്തിൽ സിറോസിസ് യാതൊരു ലക്ഷണങ്ങളും കാണിക്കുകയില്ല. രക്തപരിശോധനയിൽ പോലും സിറോസിസ് ബാധിച്ചത് അറിയാൻ കഴിഞ്ഞെന്നു വരില്ല.
രോഗം കൂടുന്നതനുസരിച്ചു ക്ഷീണം, വിശപ്പില്ലായ്മ, വയറ്റിൽ അസ്വസ്ഥത, തൂക്കം കുറയുക എന്നീ പ്രശ്നങ്ങൾ ഉണ്ടാകാം. സിറോസിസ് ഗുരുതരമാകുമ്പോൾ കാലിൽ നീര്, വയറ്റിൽ വെള്ളം കെട്ടുക, ചർമത്തിൽ ചുവന്ന പാടുകൾ, മഞ്ഞപ്പിത്തം, കറുത്ത മലം പോകുക, അബോധാവസ്ഥ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.
ചിലർ രക്തം ഛർദിക്കുകയും ചെയ്യും. കരളിലെ കേടായ ഭാഗത്തെ രക്തമൊഴുക്കു തടസ്സപ്പെടുമ്പോൾ, രക്തം മറ്റ് രക്തക്കുഴലുകളിലൂടെ ഒഴുകും. അപ്പോൾ ആ രക്തക്കുഴലുകൾ വലിഞ്ഞു പൊട്ടും. അതാണ് രക്തം ഛർദിക്കാനുള്ള കാരണം.
ചിലരെ തൊട്ടാൽപോലും രക്തം പൊടിയും. രക്തം കട്ടപിടിക്കുന്നതിനുള്ള കഴിവു നഷ്ടപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കാരണം, രക്തം കട്ടപിടിപ്പിക്കുന്നതും കരളിന്റെ ധർമമാണ്. ഇത്രയും ഗുരുതരമായ അവസ്ഥയിൽ പരിശോധനകൾ ചെയ്യാൻ പോലും ബുദ്ധിമുട്ടാണ്.
ഹെപ്പറ്റൈറ്റിസും കാരണമാകാം
സിറോസിസിന്റെ മറ്റൊരു പ്രധാന കാരണം ഹെപ്പറ്റൈറ്റിസാണ്. ഹെപ്പറ്റൈറ്റിസ് ബിയും സിയും സിറോസിസിനു വഴിതെളിക്കുന്നു. ഹെപ്പറ്റൈറ്റിസ് സി ബാധിച്ചവരിൽ നാലിൽ ഒരു വിഭാഗത്തിനും പത്തുപതിനഞ്ചു വർഷങ്ങൾകൊണ്ടു സിറോസിസ് പിടിപെടുന്നു.
ഈ രോഗങ്ങൾ സിറോസിസ് ആകുന്നതിനുമുമ്പ് കണ്ടുപിടിക്കുകയാണെങ്കിൽ പകുതിയോളം രോഗികളിൽ രോഗം പുരോഗമിക്കുന്നതു തടയാൻ കഴിയും. ചിലരിൽ സിറോസിസ് വരാതെ നോക്കാനും കഴിഞ്ഞേക്കും. ഇവരിൽ കരളിൽ കാൻസർ ഉണ്ടാകാനും സാധ്യതയുണ്ട്.
മറ്റു രോഗങ്ങളും
രക്തത്തിലും കരളിലും ചെമ്പിന്റെ അളവ് കൂടുന്ന വിൽസൺസ് ഡിസീസ്, കരളിലും പാൻക്രിയാസിലും മറ്റും ഇരുമ്പിന്റെ അംശം കൂടുന്ന ഹീമോക്രൊമറ്റോസിസ് എന്നിവ സിറോസിസിനു കാരണമാകാം.
ഓട്ടോ ഇമ്യൂൺ ഹെപ്പറ്റൈറ്റിസ് എന്ന രോഗവും സിറോസിസിനു കാരണമാകുന്നു. പ്രത്യേകിച്ച് സ്ത്രീകളിൽ. ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വ്യത്യാസപ്പെടുന്ന ഈ അവസ്ഥയിൽ ആന്റിബോഡികൾ ശരീരത്തിനു സംരക്ഷണം നൽകുന്നതിനു പകരം കരളിലെ കോശങ്ങളെ നശിപ്പിക്കുന്നു.
കരളിൽ നിന്ന് പിത്തരസം കടന്നുപോകുന്ന പിത്തനാളിയിലെ അണുബാധകളും തടസങ്ങളും ചിലതരം മരുന്നുകൾ, വിഷകരമായ പദാർഥങ്ങൾ എന്നിവയും സിറോസിസിനു കാരണമാകും. ജനിതക കാരണങ്ങളാൽ സിറോസിസ് പിടിപെടാം. ചിലപ്പോൾ ഒരു കാരണവും കണ്ടെത്താൻ കഴിയാതെയും വരാം. ഈ അവസ്ഥയെ ക്രിപ്റ്റോജനിക് സിറോസിസ് എന്നാണ് വിളിക്കുന്നത്.
മുൻകരുതലുകൾ
∙ ഫാറ്റി ലിവർ ഉണ്ടെന്നു മനസ്സിലായാൽ ഉടൻ അതു പരിഹരിക്കാൻ നടപടി തുടങ്ങുക.
∙ സിറോസിസ് ഉണ്ടെന്നു തിരിച്ചറിയുന്ന ഘട്ടം മുതൽ ചികിത്സ ആരംഭിക്കണം. കരളിന്റെ ബാക്കി ഭാഗങ്ങൾ നശിക്കാതിരിക്കാൻ അതു സഹായിക്കും.
∙ അമിത മദ്യപാനം നിയന്ത്രിക്കുക. രോഗം തിരിച്ചറിഞ്ഞാൽ മദ്യം പൂർണമായി ഉപേക്ഷിക്കുക.
∙ പതിവായി മദ്യപിക്കുന്നവർ ആറുമാസത്തിലൊരിക്കലെങ്കിലും ലിവർ ഫങ്ഷൻ ടെസ്റ്റ് നടത്തുക. ഒപ്പം ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയമാകുക.
∙ ഹെപ്പറ്റൈറ്റിസിനുള്ള പ്രതിരോധകുത്തി വയ്പുകൾ സ്വീകരിക്കുക. ഹെപ്പറ്റൈറ്റിസ് വന്നിട്ടുള്ളവർ മറ്റ് കാരണങ്ങളില്ലെങ്കിലും വർഷത്തിലൊരിക്കലെങ്കിലും കരളിന്റെ പ്രവർത്തനം പരിശോധിപ്പിക്കുക.
∙ രക്തപരിശോധനയിൽ തകരാറില്ലെങ്കിലും ഡോക്ടർ ആവശ്യപ്പെടുന്ന പക്ഷം സ്കാനിങിനു വിധേയരാവുക.
English Summary : Liver cirrhosis: symptoms, causes, treatment and prevention