ഇന്ത്യയിൽ കണ്ടെത്തിയ കോവിഡിന്റെ ഇരട്ട ജനിതകവ്യതിയാനം സംഭവിച്ച വകഭേദം ഉത്കണ്ഠാജനകമാണെന്ന് കേന്ദ്ര ഗവൺമെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രഫ കെ. വിജയ് രാഘവൻ. നിരവധി സംസ്ഥാനങ്ങളിൽ കണ്ടെത്തിയ ഈ വകഭേദം ആശങ്ക പരത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ ഇരട്ട വകഭേദത്തിന്റെ ജീവശാസ്ത്രപരമായ പ്രത്യേകതകളെ കുറിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ കണ്ടെത്തിയ കോവിഡിന്റെ ഇരട്ട ജനിതകവ്യതിയാനം സംഭവിച്ച വകഭേദം ഉത്കണ്ഠാജനകമാണെന്ന് കേന്ദ്ര ഗവൺമെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രഫ കെ. വിജയ് രാഘവൻ. നിരവധി സംസ്ഥാനങ്ങളിൽ കണ്ടെത്തിയ ഈ വകഭേദം ആശങ്ക പരത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ ഇരട്ട വകഭേദത്തിന്റെ ജീവശാസ്ത്രപരമായ പ്രത്യേകതകളെ കുറിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രഫ വിജയ് രാഘവൻ കൂട്ടിച്ചേർത്തു.

ഇത് ആദ്യമായാണ് ഇന്ത്യൻ ഗവൺമെന്റിന്റെ ഒരു ഉദ്യോഗസ്ഥൻ ഇരട്ട വകഭേദത്തെ കുറിച്ച്  ഔദ്യോഗികമായി പ്രതികരിക്കുന്നത്. ഇന്ത്യയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന കോവിഡ് രണ്ടാം തരംഗത്തിനു പിന്നിൽ ഈ വകഭേദം ആണോ എന്ന് സംശയിക്കുന്നുണ്ട്.

ADVERTISEMENT

കോവിഡിന്റെ ഇരട്ട വകഭേദം ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തതായി കഴിഞ്ഞമാസം കേന്ദ്ര ഗവൺമെന്റ് അറിയിച്ചിരുന്നു. ഇതിൽ 15-20 % സാമ്പിളുകളും മഹാരാഷ്ട്രയിൽ നിന്നായിരുന്നു. മഹാരാഷ്ട്രയിൽ നിന്ന് ജനുവരിക്കും മാർച്ചിനും ഇടയിൽ ശേഖരിച്ച കോവിഡ് സാമ്പിളുകളിൽ 61 ശതമാനത്തിലും ഇരട്ട വ്യതിയാനം സംഭവിച്ച വകഭേദം  കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.

E484Q, L452R എന്നീ കോവിഡ് വകഭേദങ്ങളുടെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് B. 1.617 എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യയിലെ ഇരട്ട വകഭേദം.പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് രോഗവ്യാപനം വര്‍ധിപ്പിക്കുന്ന ഈ ഇരട്ട വകഭേദം രാജ്യത്തെ കോവിഡ് രോഗവ്യാപനം പുതിയ തലത്തിലേക്ക്  ഉയര്‍ത്തുമോ എന്ന ആശങ്കയുയരുന്നു. വൈറസിന്റെ മുന പോലെയുള്ള സ്‌പൈക് പ്രോട്ടീനിലാണ് പ്രധാനമായും ഇതില്‍ മാറ്റം വന്നിരിക്കുന്നത്. വൈറസ് മനുഷ്യ കോശങ്ങളുടെ ഉള്ളിലേക്ക് കടക്കുന്നത് ഈ സ്‌പൈക് പ്രോട്ടീന്‍ ഉപയോഗിച്ചാണ്. പുതിയ വ്യതിയാനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ കോശങ്ങളില്‍ കടക്കാന്‍ വൈറസിനെ സഹായിക്കുമെന്ന് കരുതുന്നു. ഇവയുടെ വ്യത്യസ്തമായ രൂപമാണ്  പ്രതിരോധ സംവിധാനത്തെ വെട്ടിക്കാൻ ഇവയെ സഹായിക്കുന്നത്.  

ADVERTISEMENT

E484Q വ്യതിയാനം ബ്രസീലിയന്‍, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങളില്‍ കാണപ്പെട്ട E484K വ്യതിയാനത്തോട് സമാനമാണ്. നിലവിൽ ലഭ്യമായ വാക്സീനുകൾ ഈ ഇരട്ട വകഭേദത്തിന് എതിരെ ഫലപ്രദമാണെന്ന് മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പറയുന്നു. എന്നാൽ സാധാരണ വൈറസിനോടുള്ളതിനെ അപേക്ഷിച്ച് പ്രതിരോധ പ്രതികരണം കുറവായിരിക്കാം.

കൂടുതൽ വിദേശനിർമിത വാക്സീനുകൾക്ക് അനുമതി നൽകാനുള്ള ഗവൺമെന്റ് തീരുമാനം  കൂടുതൽ പേരിലേക്ക് വാക്സീൻ എത്തിക്കുമെന്നും പ്രഫ വിജയ് രാഘവൻ പ്രതീക്ഷ പ്രകടിപ്പിച്ചു. ജോൺസൺ ആൻഡ് ജോൺസണിന്റെയും നോവാവാക്സിന്റെയും വാക്സീനുകൾ  ഇന്ത്യയിൽ ഉടൻ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

English Summary : Covid-19: Double mutant strain could be considered a variant of concern