രണ്ടാമത്തെ ഡോസ് എടുത്ത് ആറുമാസത്തിനുശേഷം തങ്ങളുടെ വാക്സീൻ 90% കാര്യക്ഷമത നൽകുമെന്ന് മൊഡേണ അവകാശപ്പെട്ടു. കോവിഡ് വകഭേദങ്ങൾക്ക് വേണ്ടി പ്രത്യേകമായി തയാറാക്കിയ mRNA 1273. 351, mRNA 1273.211 എന്നീ ബൂസ്റ്റർ വാക്സീനുകളുടെ പ്രീ ക്ലിനിക്കൽ പഠനത്തിലാണ് ഈ കണ്ടെത്തൽ. രണ്ടാമത്തെ ഡോസ് നൽകി രണ്ടാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാമത്തെ ഡോസ് എടുത്ത് ആറുമാസത്തിനുശേഷം തങ്ങളുടെ വാക്സീൻ 90% കാര്യക്ഷമത നൽകുമെന്ന് മൊഡേണ അവകാശപ്പെട്ടു. കോവിഡ് വകഭേദങ്ങൾക്ക് വേണ്ടി പ്രത്യേകമായി തയാറാക്കിയ mRNA 1273. 351, mRNA 1273.211 എന്നീ ബൂസ്റ്റർ വാക്സീനുകളുടെ പ്രീ ക്ലിനിക്കൽ പഠനത്തിലാണ് ഈ കണ്ടെത്തൽ.

രണ്ടാമത്തെ ഡോസ് നൽകി രണ്ടാഴ്ച കഴിയുമ്പോഴാണ് വാക്സീന്റെ ഫലം ലഭിച്ചു തുടങ്ങുക. എല്ലാ കോവിഡ് കേസുകൾക്കെതിരെയും 90 ശതമാനവും കടുത്ത കോവിഡ് കേസുകൾക്കെതിരെ 95 ശതമാനത്തിനു മുകളിലും മൊഡേണ വാക്സീൻ കാര്യക്ഷമമാണെന്ന് കമ്പനി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

ADVERTISEMENT

നാളിതുവരെ 132 ദശലക്ഷം ഡോസ് വാക്സീനുകളാണ് മൊഡേണ നൽകിയത്. നിലവിൽ അമേരിക്കയിൽ അടിയന്തിര ഉപയോഗ അനുമതി ലഭിച്ചിട്ടുള്ള മൊഡേണ വാക്സിൻ പൂർണ അനുമതിക്കായി ശ്രമിച്ചു വരികയാണ്.

ജനിതക വ്യതിയാനം സംഭവിക്കുന്ന കൊറോണാവൈറസിനെയും ഫലപ്രദമായി നേരിടാൻ മൊഡേണ വാക്സീനുകൾക്ക് സാധിക്കുമെന്ന് പഠനത്തിന്റെ വെളിച്ചത്തിൽ മൊഡേണ സിഇഒ സ്റ്റീഫൻ ബാൻകൽ ചൂണ്ടിക്കാട്ടി. മഹാമാരി നിയന്ത്രണവിധേയമാകുന്നതുവരെ ഇത്തരത്തിൽ നിരവധി കൂട്ടിച്ചേർക്കലുകൾ മൊഡേണ വാക്സീനുകൾക്ക് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

കൗമാരക്കാർക്ക് വേണ്ടിയുള്ള പ്രത്യേക കോവിഡ് വാക്സീനും മൊഡേണ വികസിപ്പിക്കുന്നുണ്ട്. ഇതിന്റെ പരീക്ഷണം രണ്ടാം ഘട്ടത്തിലാണ്. 12നും 17നും ഇടയിൽ പ്രായമുള്ള 3000 കൗമാരക്കാരാണ് പരീക്ഷണത്തിൽ പങ്കെടുക്കാൻ എൻറോൾ ചെയ്തിട്ടുള്ളത്.

English Summary : Moderna's COVID-19 vaccine 90 pc effective six months after second dose

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT