തുടർ പരിശോധനയ്ക്കായി വീട്ടിലെത്തി ഡോക്ടർ; അമ്പരന്ന് ബാലുവും മാതാപിതാക്കളും
വീട്ടുപടിക്കല്‍ തന്നെ ചികിത്സിച്ച ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കണ്ട 14 വയസുകാരന് ബാലു ആദ്യമൊന്ന് അമ്പരന്നു. ബാലുവിന്റെ മാതാപിതാക്കളുടെയും മുഖത്ത് അമ്പരപ്പ്. ബാലുവിന് വിഷുക്കൈനീട്ടവുമായി എത്തിയതാണെന്ന് കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ ന്യൂറോളജി വിഭാഗത്തിലെ ഡോ. നവീണ്‍ ഹരിദാസ് പറഞ്ഞപ്പോഴാണ്

വീട്ടുപടിക്കല്‍ തന്നെ ചികിത്സിച്ച ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കണ്ട 14 വയസുകാരന് ബാലു ആദ്യമൊന്ന് അമ്പരന്നു. ബാലുവിന്റെ മാതാപിതാക്കളുടെയും മുഖത്ത് അമ്പരപ്പ്. ബാലുവിന് വിഷുക്കൈനീട്ടവുമായി എത്തിയതാണെന്ന് കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ ന്യൂറോളജി വിഭാഗത്തിലെ ഡോ. നവീണ്‍ ഹരിദാസ് പറഞ്ഞപ്പോഴാണ് അവര്‍ക്ക് കാര്യം പിടികിട്ടിയത്. തങ്ങളുടെ കുഞ്ഞിന്റെ കാഴ്ചശക്തി തിരിച്ചുകിട്ടാന്‍ സഹായിച്ച ഡോക്ടറെ ആ അമ്മയും അച്ഛനും തൊഴുകൈകളോടെ സ്വീകരിച്ചു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അടിമാലി മാങ്കുളം പഞ്ചായത്തിലെ ആദിവാസി ഊരിലെ കൂലിപ്പണിക്കാരനായ രാജന്റെയും ലക്ഷ്മിയുടെയും നാല് ആണ്മക്കളില് ഒരാളായ ബാലുവിനെ കണ്ണിനകത്ത് വലിയ ട്യൂമറുമായി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോ. ഡാല്‍വിന്റെ കത്തുമായാണ് അവര്‍ എത്തിയത്. ബാലുവിന്റെ കാഴ്ച കുറച്ചെങ്കിലും തിരിച്ച് കിട്ടണമായിരുന്നെങ്കില്‍ ഉടനെ ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായിരുന്നതിനാല്‍ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ഡിഎം ഫൗണ്ടേഷന്റെയും ആസ്റ്റര്‍ സിക്ക് കിഡ്സ് ഫൗണ്ടേഷന്റെയും സഹായത്തോടെ തികച്ചും സൗജന്യമായാണ് 5 ലക്ഷം രൂപ വരെ ചെലവ് വരുന്ന ശസ്ത്രക്രിയ ചെയ്തത്. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തുടര്‍ പരിശോധനയ്ക്ക് എത്താന്‍ ബാലുവിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍ ബാലുവിനെ വീട്ടിലെത്തി പരിശോധിക്കാന്‍ ആശുപത്രി മാനേജ്മെന്റ് തീരുമാനിച്ചത്.
ആശുപത്രി മാനേജ്മെന്റിന്റെ വിഷുക്കൈനീട്ടം ബാലുവിന് കൈമാറിയതിന് ശേഷം ഡോ. നവീണ്‍ ശസ്ത്രക്രിയാനന്തരമുള്ള പുരോഗതി വിലയിരുത്തി. ബാലുവിന്റെ തുടര്‍ പരിശോധനകളും ചികിത്സയും ആസ്റ്റര്‍ ഫ്രീ ഇന്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കും.
പരിശോധന കഴിഞ്ഞ് ഡോക്ടറും സംഘവും ഇറങ്ങുമ്പോള്‍ മുഖത്ത് എന്തെന്നില്ലാത്ത കൃതാര്‍ഥതയോടെയാണ് ആ അമ്മയും അച്ഛനും അവരെ യാത്രയയച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യപരിരക്ഷ ലഭ്യമാക്കണമെന്നുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്റെ വീക്ഷണത്തിന്റെ ഭാഗമായാണ് ആസ്റ്റര്‍ മെഡ്സിറ്റി ബാലുവിന്റെ തുടര്‍ പരിശോധകളും ചികിത്സയും ലഭ്യമാക്കാന്‍ തീരുമാനിച്ചതെന്ന് ആശുപത്രി സിഒഒ അമ്പിളി വിജയരാഘവന് അറിയിച്ചു.
English ummary : The doctor went patient's home for further examination