വാക്സീൻ സ്വീകരിച്ച ശേഷം വിയർക്കരുത്, മദ്യപിക്കരുത് എന്നു പറയുന്നതിൽ കാര്യമുണ്ടോ?
വാക്സീനുകൾക്കു പാർശ്വഫലങ്ങളുണ്ടോ? മറ്റു രോഗങ്ങൾക്കു മരുന്നു കഴിക്കുന്നവർ വാക്സീൻ എടുത്താൽ കുഴപ്പമുണ്ടോ? കോവിഡ് ബാധിതയായ അമ്മ കുട്ടിക്കു മുലപ്പാൽ നൽകുന്നതിൽ അപകടം ഉണ്ടോ? കോവിഡ് ആശങ്കകളും സംശയങ്ങളും മാറ്റുന്നതിനായി മലയാള മനോരമ, ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ഫോൺ ഇൻ
വാക്സീനുകൾക്കു പാർശ്വഫലങ്ങളുണ്ടോ? മറ്റു രോഗങ്ങൾക്കു മരുന്നു കഴിക്കുന്നവർ വാക്സീൻ എടുത്താൽ കുഴപ്പമുണ്ടോ? കോവിഡ് ബാധിതയായ അമ്മ കുട്ടിക്കു മുലപ്പാൽ നൽകുന്നതിൽ അപകടം ഉണ്ടോ? കോവിഡ് ആശങ്കകളും സംശയങ്ങളും മാറ്റുന്നതിനായി മലയാള മനോരമ, ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ഫോൺ ഇൻ
വാക്സീനുകൾക്കു പാർശ്വഫലങ്ങളുണ്ടോ? മറ്റു രോഗങ്ങൾക്കു മരുന്നു കഴിക്കുന്നവർ വാക്സീൻ എടുത്താൽ കുഴപ്പമുണ്ടോ? കോവിഡ് ബാധിതയായ അമ്മ കുട്ടിക്കു മുലപ്പാൽ നൽകുന്നതിൽ അപകടം ഉണ്ടോ? കോവിഡ് ആശങ്കകളും സംശയങ്ങളും മാറ്റുന്നതിനായി മലയാള മനോരമ, ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ഫോൺ ഇൻ
വാക്സീനുകൾക്കു പാർശ്വഫലങ്ങളുണ്ടോ? മറ്റു രോഗങ്ങൾക്കു മരുന്നു കഴിക്കുന്നവർ വാക്സീൻ എടുത്താൽ കുഴപ്പമുണ്ടോ? കോവിഡ് ബാധിതയായ അമ്മ കുട്ടിക്കു മുലപ്പാൽ നൽകുന്നതിൽ അപകടം ഉണ്ടോ?
കോവിഡ് ആശങ്കകളും സംശയങ്ങളും മാറ്റുന്നതിനായി മലയാള മനോരമ, ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ഫോൺ ഇൻ പരിപാടിയിലേക്കു വിളിച്ചവർ ഒട്ടേറെ. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി കോവിഡ് കെയർ ടീം നോഡൽ ഓഫിസറും ഇന്റേണൽ മെഡിസിൻ സീനിയർ കൺസൽറ്റന്റുമായ ഡോ. ജൂലി സെബാസ്റ്റ്യനാണു ചോദ്യങ്ങൾക്കു മറുപടി നൽകിയത്.
? ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചതിനു ശേഷം കോവിഡ് പോസിറ്റീവ് ആയി. നെഗറ്റീവ് ആയതിനു ശേഷം രണ്ടാമത്തെ ഡോസ് എടുക്കാമോ, അതോ ആദ്യ ഡോസ് മുതൽ വീണ്ടും എടുക്കണോ.
∙ ആദ്യ ഡോസ് മുതൽ വീണ്ടും എടുക്കേണ്ടതില്ല. കോവിഡ് നെഗറ്റീവ് ആയി ഒരു മാസത്തിനു ശേഷം രണ്ടാമത്തെ ഡോസ് എടുക്കാം. മറ്റു അസ്വസ്ഥതകൾ ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം രണ്ടാം ഡോസ് സ്വീകരിക്കാൻ പോകുന്നതാണു കൂടുതൽ ഉചിതം.
? 65 വയസ്സുള്ള ആളാണ്. ശ്വാസംമുട്ടലിനുള്ള മരുന്നുകൾ 10 വർഷത്തിലധികമായി കഴിക്കുന്നു. വാക്സീൻ സ്വീകരിക്കാമോ.
∙ വാക്സീൻ സ്വീകരിക്കുന്നതിനു കുഴപ്പമില്ല. ശ്വാസംമുട്ടൽ ഉള്ള സമയത്തു വാക്സീൻ എടുക്കാൻ പോകരുത്. മരുന്നു കഴിച്ചു ശ്വസനം സാധാരണ നിലയിലാണെന്ന് ഉറപ്പാക്കിയതിനു ശേഷം വാക്സീൻ സ്വീകരിക്കാം.
? ഒരു വയസ്സുള്ള കുട്ടിയുടെ അമ്മയാണ്. കോവിഡ് പോസിറ്റീവ് ആയി. കുഞ്ഞിനു മുലപ്പാൽ നൽകുന്നതിൽ കുഴപ്പമുണ്ടോ.
∙ കോവിഡ് പോസിറ്റീവ് ആയ സ്ത്രീ മുലപ്പാൽ നൽകുന്നതിനു തടസ്സമില്ല. എന്നാൽ നിരന്തര സമ്പർക്കം ഉള്ളതിനാൽ കുഞ്ഞിനെ കോവിഡ് പരിശോധന നടത്തുന്നതാണ് ഉചിതം. മുലപ്പാൽ നൽകുന്ന സമയത്ത് ഉൾപ്പെടെ ശ്വാസം കുട്ടിയുടെ നേർക്കു പതിക്കാതിരിക്കാൻ മാസ്ക്കിനു പുറമേ ഫെയ്സ് ഷീൽഡ് ഉൾപ്പെടെയുള്ള സുരക്ഷാ മാർഗങ്ങൾ അമ്മ ഉപയോഗിക്കുന്നതു നല്ലതാണ്.
? കോവിഡ് പോസിറ്റീവ് ആണ്. കാര്യമായ രോഗലക്ഷണങ്ങൾ ഒന്നും ഇല്ല. രോഗം മാറാൻ പനിയുടെ ഗുളിക കഴിച്ചാൽ മതിയോ.
∙ ഡോക്ടറുടെയോ ആരോഗ്യ പ്രവർത്തകരുടെ കൃത്യമായ മാർഗനിർദേശം അനുസരിച്ചു മാത്രമേ മരുന്നുകൾ കഴിക്കാൻ പാടുള്ളൂ. നേരിട്ടു ആശുപത്രിയിൽ പോകാൻ കഴിഞ്ഞില്ലെങ്കിൽ ടെലി മെഡിസിൻ ഉൾപ്പെടെയുള്ള സാധ്യത പ്രയോജനപ്പെടുത്തുക. ലക്ഷണങ്ങൾക്ക് അനുസരിച്ചു മാത്രം മരുന്നുകൾ കഴിക്കുക.
? വാക്സീൻ സ്വീകരിച്ച ശേഷം വിയർക്കരുത്, മദ്യപിക്കരുത് എന്നു പറയുന്നതിൽ കാര്യമുണ്ടോ.
∙ വാക്സീൻ എടുത്തു കഴിഞ്ഞാൽ ക്ഷീണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കുന്നതിനാണു കുറച്ചു ദിവസം കഠിനമായ ജോലികൾ ചെയ്യരുതെന്നു പറയുന്നത്. വാക്സീൻ സ്വീകരിച്ച ശേഷം അടുത്ത ദിവസങ്ങളിൽ മദ്യപിക്കുന്നതു പ്രതിരോധശേഷി കുറയുന്നതിനു കാരണമാകാൻ സാധ്യതയുണ്ട്. ഒരു മാസം വരെയെങ്കിലും മദ്യപിക്കാതിരിക്കുന്നതു നല്ലതാണ്.
? ആസ്പിരിൻ എടുക്കുന്നുണ്ട്, കോവാക്സിൻ എടുക്കാൻ പോയപ്പോൾ അനുവദിച്ചില്ല. എന്താണു കാരണം.
∙ നിലവിൽ അനുവദിച്ചിട്ടുള്ള കോവിഷീൽഡ്, കോവാക്സിൻ എന്നിവ സ്വീകരിക്കുന്നതിനു ആസ്പിരിൻ ഉപയോഗം തടസ്സമില്ല. ആസ്പിരിൻ ഉപയോഗിക്കുന്നവർക്കു കോവാക്സിൻ നൽകരുത് എന്ന രീതിയിലുള്ള നിർദേശം തുടക്കത്തിൽ കമ്പനി നൽകിയിരുന്നു. ഇതിനാലാവാം അന്നു വാക്സീൻ നൽകാതിരുന്നത്. എന്നാൽ ഐസിഎംആർ മാർഗനിർദേശ പ്രകാരം 2 വാക്സീനുകൾ ഉപയോഗിക്കുന്നതിലും കുഴപ്പമില്ല.
? കോവിഡ് ഭേദമായി. ക്ഷീണം മാറുന്നില്ല. എന്തുകൊണ്ടാണ്.
∙ രോഗം ഭേദമായാലും പോസ്റ്റ് കോവിഡ് ലക്ഷണങ്ങളായി ചിലർക്കു ക്ഷീണം, തലവേദന തുടങ്ങിയ ഉണ്ടാകും. 3 മാസമെങ്കിലും ഇത്തരത്തിൽ ലക്ഷണങ്ങൾ നിലനിൽക്കുന്നതായി പറയുന്നുണ്ട്. രക്തസമ്മർദത്തിലെ വ്യതിയാനം, പ്രമേഹം അളവിൽ വ്യത്യാസം, ശ്വാസമെടുക്കുന്നതിലെ പ്രയാസങ്ങൾ എന്നിവ ഉണ്ടായാൽ ഡോക്ടറെ കാണുന്നതു നല്ലതാണ്. സമീകൃതാഹാരം, കഠിനമായ ജോലികൾ കുറയ്ക്കുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കുക.
English Summary : Common doubts about COVID- 19 vaccination