വാക്സീൻ സ്വീകരിച്ചവർക്കും ഹോമിയോ പ്രതിരോധ മരുന്നു കഴിക്കാം
കോവിഡിനെതിരെയുള്ള ഹോമിയോപ്പതി പ്രതിരോധ മരുന്നു കഴിക്കുന്നതു മൂലം പാർശ്വഫലങ്ങൾ ഉണ്ടാകില്ലെന്നു ഹോമിയോപ്പതി വകുപ്പ് ക്വാളിറ്റി അഷ്വറൻസ് സംസ്ഥാന നോഡൽ ഓഫിസറും പത്തനംതിട്ട ജില്ല ഹോമിയോ കോവിഡ് നോഡൽ ഓഫിസറുമായ ഡോ. ആർ. റെജികുമാർ. കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയം നിർദേശിച്ച പ്രകാരം കഴിഞ്ഞ വർഷം മാർച്ച്

കോവിഡിനെതിരെയുള്ള ഹോമിയോപ്പതി പ്രതിരോധ മരുന്നു കഴിക്കുന്നതു മൂലം പാർശ്വഫലങ്ങൾ ഉണ്ടാകില്ലെന്നു ഹോമിയോപ്പതി വകുപ്പ് ക്വാളിറ്റി അഷ്വറൻസ് സംസ്ഥാന നോഡൽ ഓഫിസറും പത്തനംതിട്ട ജില്ല ഹോമിയോ കോവിഡ് നോഡൽ ഓഫിസറുമായ ഡോ. ആർ. റെജികുമാർ. കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയം നിർദേശിച്ച പ്രകാരം കഴിഞ്ഞ വർഷം മാർച്ച് മുതൽ ആഴ്‌സെനിക്കം ആൽബം എന്ന പ്രതിരോധ മരുന്നു വിതരണം ചെയ്യുന്നുണ്ട്.
കോവിഡ് വാക്സീൻ സ്വീകരിച്ചവർക്കും പ്രതിരോധ മരുന്നു കഴിക്കാമെന്നും മലയാള മനോരമ ‘സാന്ത്വനം’ പരിപാടിയിൽ വായനക്കാരുടെ ചോദ്യങ്ങൾക്കു മറുപടിയായി ഡോ. ആർ. റെജികുമാർ പറഞ്ഞു. ആഴ്സെനിക്കം ആൽബം പുതിയ മരുന്നല്ല. ഇരുനൂറിലേറെ വർഷങ്ങളായി ഉപയോഗിക്കുന്നതാണ്. ശ്വാസകോശ രോഗങ്ങൾ, അലർജി, ജലദോഷം തുടങ്ങിയ അസുഖങ്ങളുടെ ചികിത്സയ്ക്ക് ഈ മരുന്നു നൽകാറുണ്ട്. സംസ്ഥാനത്ത് 64% പേർ നിലവിൽ ഹോമിയോപ്പതി പ്രതിരോധ മരുന്നു കഴിച്ചിട്ടുണ്ട്. ഇവരിൽ എത്രപേർക്കു രോഗം ബാധിച്ചു എന്നതു സംബന്ധിച്ചു ശാസ്ത്രീയ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ഡോ. ആർ. റെജികുമാർ പറഞ്ഞു.
കഴിക്കേണ്ട വിധം
സ്ട്രിപ് രൂപത്തിലുള്ള മരുന്നാണെങ്കിൽ തുടർച്ചയായി 3 ദിവസം ഒരു ടാബ്‌ലറ്റ് വീതം കഴിക്കുക. വെളുത്ത മണി പോലുള്ള ഗുളികകളാണെങ്കിൽ നാലെണ്ണം വീതം കഴിക്കണം. പിന്നീട് 21 ദിവസങ്ങൾക്കു ശേഷം ഇതേ രീതിയിൽ ബൂസ്റ്റർ ഡോസ് കഴിക്കണം. ഓരോ 21 ദിവസത്തിനും ബൂസ്റ്റർ ഡോസ് തുടരുക. ഹോമിയോപ്പതി മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ ഡോക്ടറുടെ നിർദേശാനുസരണം വേണം പ്രതിരോധ മരുന്നു കഴിക്കാൻ. കോവിഡ് പോസിറ്റീവാകാൻ സാധ്യതയുള്ളവരുമായി കൂടുതൽ ഇടപഴകുന്നവരാണെങ്കിൽ 21നു പകരം 14, 7 ദിവസങ്ങൾ കൂടുമ്പോൾ ബൂസ്റ്റർ ഡോസുകൾ കഴിക്കാം. ഭക്ഷണം കഴിക്കുന്നതിൽ പ്രത്യേക പഥ്യമൊന്നും ആവശ്യമില്ല. അടുത്തുള്ള ഹോമിയോ ആശുപത്രികളിൽ പ്രതിരോധ മരുന്നു ലഭിക്കും.
കോവിഡ് അനന്തര ചികിത്സ
കോവിഡ് പോസിറ്റീവായവരിൽ ചെറിയ ലക്ഷണങ്ങളുള്ളവർക്കു ഹോമിയോ ചികിത്സ നൽകാമെന്ന് ഇപ്പോൾ ആയുഷ് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. എന്നാൽ, കൂടുതൽ പേർ ഈ രീതി ഉപയോഗിച്ചുതുടങ്ങിയിട്ടില്ല. കോവിഡ് അനന്തര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കു പ്രത്യേക ക്ലിനിക്കുകൾ സർക്കാർ ഹോമിയോ ആശുപത്രികളിലും ഡിസ്പെൻസറികളിലും ആരംഭിച്ചിട്ടുണ്ട്.
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 12 മുതൽ 2 വരെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിൽ സേവനങ്ങൾ ലഭിക്കും. കോവിഡ് നെഗറ്റീവായി എത്ര ദിവസങ്ങൾക്കുള്ളിൽ വേണമെങ്കിലും ഈ സേവനം പ്രയോജനപ്പെടുത്താം. പകർച്ചവ്യാധികൾക്കു മാത്രമല്ല, ജീവിത ശൈലി രോഗങ്ങൾ വരാതിരിക്കാനും ഹോമിയോ പ്രതിരോധ മരുന്നുകളുണ്ട്. ഹോമിയോപ്പതി ആശുപത്രികളിലെ ‘ആയുഷ്മാൻ ഭവ’ ക്ലിനിക്കുകൾ വഴി ഈ സേവനം ലഭ്യമാകും. ഡോക്ടർ പറഞ്ഞു.
English Summary : COVId- 19 and homeopathy treatment