പുകയില ഉപയോഗത്തിന്റെ വിവിധ ദൂഷ്യ വശങ്ങളെ കുറിച്ച് നമുക്ക് അറിയാം. പുകയിലയുടെ സ്ഥിരമായ ഉപയോഗം നിക്കോട്ടിൻ ഡിപെൻഡൻസ് സിൻഡ്രോം എന്ന ആശ്രയത്വ അവസ്ഥയിലേക്ക് നയിക്കാം. പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നവരിൽ 20-50% ആളുകൾക്ക് ഈ അവസ്ഥയുണ്ടാകാം. നിക്കോട്ടിൻ ഡിപെൻഡൻസ് സിൻഡ്രോമിനെ കുറിച്ചും എങ്ങനെ പുകവലി/പുകയില

പുകയില ഉപയോഗത്തിന്റെ വിവിധ ദൂഷ്യ വശങ്ങളെ കുറിച്ച് നമുക്ക് അറിയാം. പുകയിലയുടെ സ്ഥിരമായ ഉപയോഗം നിക്കോട്ടിൻ ഡിപെൻഡൻസ് സിൻഡ്രോം എന്ന ആശ്രയത്വ അവസ്ഥയിലേക്ക് നയിക്കാം. പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നവരിൽ 20-50% ആളുകൾക്ക് ഈ അവസ്ഥയുണ്ടാകാം. നിക്കോട്ടിൻ ഡിപെൻഡൻസ് സിൻഡ്രോമിനെ കുറിച്ചും എങ്ങനെ പുകവലി/പുകയില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുകയില ഉപയോഗത്തിന്റെ വിവിധ ദൂഷ്യ വശങ്ങളെ കുറിച്ച് നമുക്ക് അറിയാം. പുകയിലയുടെ സ്ഥിരമായ ഉപയോഗം നിക്കോട്ടിൻ ഡിപെൻഡൻസ് സിൻഡ്രോം എന്ന ആശ്രയത്വ അവസ്ഥയിലേക്ക് നയിക്കാം. പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നവരിൽ 20-50% ആളുകൾക്ക് ഈ അവസ്ഥയുണ്ടാകാം. നിക്കോട്ടിൻ ഡിപെൻഡൻസ് സിൻഡ്രോമിനെ കുറിച്ചും എങ്ങനെ പുകവലി/പുകയില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുകയില ഉപയോഗത്തിന്റെ  വിവിധ ദൂഷ്യ വശങ്ങളെ കുറിച്ച് നമുക്ക് അറിയാം. പുകയിലയുടെ സ്ഥിരമായ ഉപയോഗം നിക്കോട്ടിൻ ഡിപെൻഡൻസ് സിൻഡ്രോം എന്ന ആശ്രയത്വ അവസ്ഥയിലേക്ക് നയിക്കാം. പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നവരിൽ 20-50% ആളുകൾക്ക് ഈ അവസ്ഥയുണ്ടാകാം. നിക്കോട്ടിൻ ഡിപെൻഡൻസ് സിൻഡ്രോമിനെ കുറിച്ചും എങ്ങനെ പുകവലി/പുകയില ഉപയോഗം നിർത്താം എന്നതിനെക്കുറിച്ചും നോക്കാം

എന്താണ് നിക്കോട്ടിൻ ഡിപെൻഡൻസ് സിൻഡ്രോം/നിക്കോട്ടിൻ ആശ്രയത്വം?

ADVERTISEMENT

പുകയില ഉല്പന്നങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ ഉണ്ടാകുന്ന ഒരു മാനസികരോഗാവസ്ഥയാണ് നിക്കോട്ടിൻ ഡിപെൻഡൻസ് സിൻഡ്രോം. മറ്റു ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വ്യക്തികളിലും ഈ അവസ്ഥ കാണാറുണ്ട്. പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ എന്ന രാസവസ്തു നമ്മുടെ തലച്ചോറിൽ പ്രവർത്തിക്കുന്നതു വഴിയാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ലഹരി ഉപയോഗിക്കുന്ന അളവ് കൂടി വരിക, ഉപയോഗം നിർത്താൻ സാധിക്കാതെ വരിക, നിർത്തുകയോ ഉപയോഗം കുറയ്ക്കുകയോ ചെയ്യുമ്പോൾ വിടുതൽ ലക്ഷണങ്ങൾ ഉണ്ടാകുക, ഉപയോഗം ശാരീരിക- മാനസിക ആരോഗ്യത്തെയും വ്യക്തി ജീവിതത്തെയും ബാധിച്ചിട്ടും നിറുത്താൻ പറ്റാതെ വരിക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

എങ്ങനെയാണ് നിക്കോട്ടിൻ, ആശ്രയത്വത്തിനു കാരണമാകുന്നത് ?

ലഹരി വസ്തുക്കളും, അതുപോലെ സ്വാഭാവികമായി നമുക്ക് സന്തോഷം നൽകുന്ന കാര്യങ്ങളും (നല്ല ഭക്ഷണം, സിനിമ, പ്രണയം, യാത്ര, സെക്സ് ) ആ അനുഭൂതി  നൽകുന്നത് തലച്ചോറിലെ റിവാർഡ് ഏരിയ എന്ന ഭാഗത്ത് പ്രവർത്തിച്ച് അവിടെ ഡോപ്പമിൻ എന്ന നാഡീ രസം കൂടുതലായി ഉണ്ടാക്കിയാണ്. 

പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ എന്ന പദാർഥമാണ് അതിന്റെ ലഹരിക്ക് കാരണം. ആദ്യം വലിക്കുന്ന ഒരു വ്യക്തിയുടെ തലച്ചോറിലെ റീവാർഡ് ഏരിയയിൽ നിക്കോട്ടിൻ പോയി അവിടയുള്ള നിക്കോട്ടിൻ റിസെപ്റ്ററിൽ പിടിച്ചു വളരെ പെട്ടന്നുതന്നെ കൂടുതൽ അളവിൽ ഡോപ്പമിൻ ഉണ്ടാക്കും. ഇതാണ് വലിക്കുമ്പോൾ ഒരു കിക്ക് കിട്ടാനും, അതുപോലെ ഒരു സുഖകരമായ അവസ്ഥയ്ക്കും കാരണം. 

ADVERTISEMENT

പക്ഷേ നിക്കോട്ടിൻ റിസെപ്റ്ററിന് ഒരു പ്രത്യേകതയുണ്ട്. കുറച്ചു സമയം കഴിയുമ്പോൾ നികോട്ടിനോടുള്ള പ്രതികരണ ശേഷി കുറയും, അങ്ങനെ ഡോപ്പമിൻ ഉണ്ടാകുന്നത് കുറയുകയും, വലിക്കുമ്പോൾ ഉള്ള സുഖം നഷ്ടപ്പെടുകയും ചെയ്യും.

അതുകൊണ്ടാണ് ഒരു സിഗരറ്റ് വലിച്ച് തുടങ്ങുമ്പോൾ കിട്ടുന്ന ഒരു സുഖം അവസാനമാകുമ്പോൾ ലഭിക്കാതെ വരുന്നത്. അപ്പോൾ നമ്മൾ വലിക്കുന്നത് നിറുത്തും. ഇതൊക്കെ കണക്കിലെടുത്താണ് സിഗരറ്റിന്റെ നീളം ഡിസൈൻ ചെയ്തിരിക്കുന്നത്. 

ഒരു നിശ്ചിത സമയം കഴിയുമ്പോൾ റീവാർഡ് ഏരിയയിൽ ഡോപ്പാമിൻ കുറയും, നമുക്ക് വീണ്ടും വലിക്കാൻ തോന്നും. 

അപ്പോൾ വലിക്കാൻ പറ്റിയില്ല എങ്കിൽ പതിയെ വിടുതൽ ലക്ഷണങ്ങൾ വന്ന് തുടങ്ങും. അത് വലിക്കാനുള്ള ആഗ്രഹം ശക്തമാക്കും. വലിച്ച് കഴിയുമ്പോൾ വീണ്ടും ഡോപ്പമിൻ കിട്ടുകയും വിടുതൽ ലക്ഷണങ്ങൾ കുറയുകയും ചെയ്യും. ഇതാണ് വീണ്ടും വീണ്ടും വലിക്കാനുള്ള ആഗ്രഹത്തിന് പിന്നിൽ. 

ADVERTISEMENT

വലി തുടങ്ങുന്ന നാളുകളിൽ അതിൽ നിന്ന് ലഭിക്കുന്ന സുഖത്തിന് വേണ്ടിയാണ് ആളുകൾ പുകയില ഉപയോഗിക്കുന്നത് എങ്കിൽ, സ്ഥിരമായി ഉപയോഗിച്ച് തുടങ്ങുമ്പോൾ, ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന വിടുതൽ ലക്ഷണങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് കൃത്യമായ ഇടവേളകളിൽ വലിക്കുക. അങ്ങനെ ഏകദേശം 1.5-2 മണിക്കൂറിൽ ഒരു സിഗരറ്റ് എന്ന നിലയിൽ വലി എത്തും. ചിലർ രാത്രിയിൽ ഉറക്കത്തിന് ഇടയ്ക്കും, അതി രാവിലെയും വലിക്കും.

ജനിതകമായ ഘടകങ്ങൾ, പാരമ്പര്യം, തലച്ചോറിലെ പ്രവർത്തനങ്ങളിൽ ഉള്ള വ്യത്യാസം, മാനസിക സംഘർഷം, എടുത്തുചാട്ട പ്രകൃതം ഉളളവർ, മാനസിക രോഗങ്ങൾ, സാമൂഹിക സമ്മർദങ്ങൾ, വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ ഇവയൊക്കെ ഒരാൾക്ക് നിക്കോട്ടിൻ ആശ്രയത്വം ഉണ്ടാകുന്നതിന് കാരണമാകാം. 

പുകവലി നിർത്തുന്നതുകൊണ്ടുള്ള നേട്ടങ്ങൾ എന്തൊക്കെ ?

പുകവലി നിർത്തുന്നത് പലതരത്തിലുള്ള ആരോഗ്യപരമായ നേട്ടങ്ങൾക്കു കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

∙ വലി നിർത്തി 20 മിനിറ്റ് ആകുമ്പോൾ തന്നെ ഹൃദയമിടിപ്പും, രക്ത സമ്മർദവും കുറയുന്നു, 12 മണിക്കൂർ ആകുമ്പോൾ രക്തത്തിലെ കാർബൺ മോണോക്‌സൈഡിന്റെ  അളവ് കുറയുന്നു.

∙ 2-3 മാസമാകുമ്പോൾ രക്തചംക്രമണവും ശ്വാസകോശ ശേഷിയും കൂടും. വരും മാസങ്ങളിൽ ശ്വാസംമുട്ടലും ചുമയും നല്ലരീതിയിൽ കുറയും.

∙ ഒരു വർഷമാകുമ്പോൾ ഹൃദ്രോഗസാധ്യത പുകവലി തുടരുന്നവരെ അപേക്ഷിച്ചു പകുതിയാകും. പക്ഷാഘാത സാധ്യതയും പകുതിയാകും.

∙ 10 വർഷമാകുമ്പോൾ ശ്വാസകോശ അർബുദ സാധ്യത പകുതിയാവുകയും, അതുപോലെ മറ്റു കാൻസർ സാധ്യത കുറയുകയും ചെയ്യും.

∙ വലി നിർത്തി 15 വർഷമാകുമ്പോൾ  ഹൃദ്രോഗ സാധ്യത വലിക്കാത്ത വ്യക്തിയുടേതിന് തുല്യമാകും.

∙ 30 വയസ്സിൽ വലി നിർത്തുന്നത് വ്യക്തിയുടെ ആയുസ്സ് 10 വർഷം കൂടാൻ കാരണമാകും.

∙ ഇതുകൂടാതെ നമ്മൾ വലിക്കുമ്പോൾ പുറത്തു വിടുന്ന പുക ശ്വസിച്ചു വീട്ടിലും ചുറ്റുമുള്ളവർക്കും ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും കുറയും.

∙ ഒപ്പം രോഗ പ്രതിരോധ ശേഷി, പൊതുവായ ആരോഗ്യം, നല്ല ഉറക്കം തുടങ്ങി നിരവധി മാറ്റങ്ങൾ ഉണ്ടാകും.

പുകവലി നിർത്താൻ എന്ത് ചെയ്യാൻ പറ്റും? 

പുകവലിക്കുന്ന ആളുകളിൽ നല്ലൊരു ശതമാനവും (60-80%)  വലി നിർത്തണം എന്ന് ആഗ്രഹമുള്ളവരും അതിനായി സ്വയം ശ്രമിച്ചിട്ടുള്ളവരുമാണ്. 

എന്നാൽ പുകയില ഉപയോഗം ആശ്രയത്വ നിലയിലുള്ള  ഒരു വ്യക്തിക്ക് സ്വയം അത് നിയന്ത്രിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്ഥിരമായ നിക്കോട്ടിൻ ഉപയോഗംകൊണ്ട് തലച്ചോറിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ മൂലം  സ്വയം ഉപയോഗം നിർത്തുന്നത് വളരെ ശ്രമകരമാണ്.

സ്വയം ഇങ്ങനെ നിർത്താൻ  ശ്രമിച്ചിട്ടുള്ളവരിൽ 5 ശതമാനത്തിൽ താഴെ മാത്രം ആളുകൾക്കെ അത് സാധിച്ചിട്ടുള്ളൂ.

ശരിയായ ചികിത്സാ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ, തുടക്കത്തിൽ 60- 100% വരെ വ്യക്തികൾക്ക് വലിയ നിർത്തുവാനും ഒരു വർഷത്തിൽ ഏകദേശം 20% ആളുകൾക്ക് ഇ നേട്ടം സ്ഥിരമായി നിലനിർത്താനും  സാധിക്കുന്നുണ്ട്.

തന്റെ പുകവലി എത്രത്തോളം തീവ്രമാണ് എന്നറിയാൻ  സഹായിക്കുന്ന സ്കെയിലുകൾ  ലഭ്യമാണ്. ഓൺലൈൻ ആയിത്തന്നെ ഇവ പൂർത്തിയാക്കാൻ സാധിക്കും. അത്തരം ഒരു സ്കെയിൽ ആണ് ഫാഗർസ്‌ട്രോം ടെസ്റ്റ്. 6 ചോദ്യങ്ങളാണ് ഇതിലുള്ളത്. ഇത് പൂർത്തിയാക്കി കഴിയുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന സ്‌കോർ 4 ൽ കൂടുതലാണെങ്കിൽ അത് ഗുരുതര സ്ഥിതിയുടെയും, 7 ൽ കൂടുതലെങ്കിൽ അതി ഗുരുതര സ്ഥിതിയുടെയും ലക്ഷണമാണ്. അത്തരം വ്യക്തികൾ ഉടൻ തന്നെ സഹായം തേടാൻ ശ്രമിക്കണം. 

എന്തൊക്കെയാണ് ചികിത്സാ മാർഗങ്ങൾ

ഏറ്റവും പ്രധാനമായി മനസ്സിലാക്കേണ്ട കാര്യം പുകവലിക്കുന്ന വ്യക്തിയുടെ താല്പര്യം ഈ ചികിത്സ പ്രക്രിയയിൽ വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ രോഗിയായ വ്യക്തി അറിയാതെയുള്ള ചികിൽസകൾ ഗുണത്തെക്കാൾ ദോഷം ചെയ്യാൻ സാധ്യതയുണ്ട്. പരസ്യങ്ങൾ കണ്ട് രോഗി അറിയാതെ മരുന്നുകൾ ഒന്നും കൊടുക്കുരുത്.

മരുന്നുകൾ ഇല്ലാതെയുള്ള ചികിത്സ: 

പുകവലി നിർത്താനോ, അല്ലെങ്കിൽ കുറയ്ക്കാനോ ആഗ്രഹിക്കുന്നവർക്ക് മരുന്നുകളുടെ സഹായമില്ലാതെതന്നെ അതിനായി ശ്രമിക്കാൻ സഹായിക്കുന്ന ചികിത്സാ രീതികളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങളെ പരിചയപ്പെടുത്താം.

∙ 5A മോഡൽ : 

ഏത്  ആരോഗ്യപ്രവർത്തകനും തങ്ങളുടെ മുൻപിലെത്തുന്ന, പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന ഒരു വ്യക്തിക്കായി ചെയ്യാവുന്ന കാര്യങ്ങളാണിവ.

Ask: വ്യക്തിയോട് പുകയില ഉല്പന്നങ്ങളുടെ ഉപയോഗത്തെ കുറിച്ചും, ഉപയോഗം നിർത്താനോ/കുറയ്ക്കാനോ ഉള്ള ആഗ്രഹത്തെയും കുറിച്ച് ചോദിക്കുക.

Assess: ഉപയോഗത്തിന്റെ തീവ്രത, അതിലേക്കു നയിക്കുന്ന കാര്യങ്ങൾ, മറ്റു മാനസികാരോഗ്യ പ്രശ്നങ്ങൾ, നിർത്താനുള്ള മോട്ടിവേഷൻ ഈ കാര്യങ്ങൾ വിലയിരുത്തുക.

Advise: പുകയിലയുടെ ഉപയോഗം നിർത്താൻ ഉപദേശം നൽകുക. കേവലം ഉപദേശം മാത്രം പോരാ, അതിനായി ബ്രീഫ് ഇന്റെർവെൻഷൻ ടെക്നിക്കുകൾ ഉപയോഗിക്കാം. നിക്കോട്ടിൻ ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങൾ, അത് ആ വ്യക്തിയെ എങ്ങനെ ബാധിക്കുന്നു, നിർത്തുന്നതിന്റെ ഗുണങ്ങൾ തുടങ്ങിയവ ഇവിടെ ചർച്ച ചെയ്യാം.

Assist: ഇങ്ങനെ താല്പര്യം പ്രകടിപ്പിക്കുവരെ ഒരു ക്വിറ്റ് ഡേറ്റ് തീരുമാനിക്കുന്നതിനും, അതുപോലെ ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനും സഹായിക്കുക.

Arrange: ചികിത്സ തുടങ്ങിയവർക്ക് തുടർ സേവനങ്ങൾ ഉറപ്പ് വരുത്തുക. 

∙ മോട്ടിവേഷൻ എൻഹാൻസ്മെന്റ് തെറാപ്പി(MET)

ഏതൊരു സ്വഭാവവും മാറ്റാൻ ശ്രമിക്കുന്ന വ്യക്തികൾ ആ ശ്രമത്തിന്റെ ഭാഗമായി കുറെ ഘട്ടങ്ങളിലൂടെ കടന്നു പോകും. Stages of Change അഥവാ പരിവർത്തന ഘട്ടങ്ങൾ എന്നാണ് ഇതറിയപ്പെടുന്നത്. 

5 ഘട്ടങ്ങളിലൂടെയാണ് ഈ വ്യക്തികൾ കടന്നു പോവുക. 

1. Pre-contemplation: ഉപയോഗം  അടുത്തഭാവിയിൽ എങ്ങും മാറ്റാൻ ഉള്ള ഉദ്ദേശമില്ല 

2. Contemplation: നിർത്തണമെന്ന ആഗ്രവുമുണ്ട്, പക്ഷേ ഉപയോഗിക്കുമ്പോൾ ഉള്ള ആശ്വാസം ഓർക്കുമ്പോൾ നിർത്താൻ തോന്നില്ല

3. Determination: ഉപയോഗം കൊണ്ടുള്ള പ്രശ്നങ്ങൾ തിരിച്ചറിയുകയും ഉപയോഗം നിർത്താൻ തീരുമാനിക്കുകയും ചെയ്യുന്നു. 4. Action: ഉപയോഗം നിർത്തുന്നു അല്ലെങ്കിൽ അതിനുള്ള ചികിത്സ തേടുന്നു 

5. Maintenance: ഉപയോഗം നിർത്തി  മുന്നോട്ട് പോകുന്നു. 

ഈ ഓരോ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും ലഹരിയിൽ നിന്ന് മോചനം നേടാനുള്ള ആളുകളുടെ പ്രചോദനം വ്യത്യസ്തമായിരിക്കും. 

ആദ്യ രണ്ടു ഘട്ടങ്ങളിൽ പ്രചോദനം നന്നേ കുറവാണ്. ഇത്തരത്തിൽ പ്രചോദനം കുറവുള്ളവരെ കണ്ടെത്തി അവർക്ക് ലഹരിയിൽ നിന്നും മോചന തേടാനുള്ള ആഗ്രഹം സ്വയം ഉണ്ടാക്കാൻ സഹായിക്കുന്ന ചികിത്സാ രീതിയാണ് MET. 

ഈ മേഖലയിൽ പരിശീലനം ലഭിച്ച ഒരു ചികിത്സകന്റെ സഹായത്തോടെ ആദ്യ ഘട്ടങ്ങളെ തരണം ചെയ്തു ലഹരി മോചന പ്രക്രിയയിലേക്കു കടക്കാൻ സാധിക്കും.

∙ Brief Intervention: ലഘു ചികിൽസകൾ  

3-5 മിനിട്ടു നീണ്ടു നിൽക്കുന്ന ഒരു ഉപദേശ രീതിയാണിത്. മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്ന ഏതൊരു വ്യക്തിക്കും ഇത് ചെയ്യാൻ പറ്റും.

പുകയില ഉപയോഗിക്കുന്ന ഏതൊരു വ്യക്തി തന്റെ മുൻപിൽ വന്നാലും അവർക്ക് വേണ്ടി 5 മിനിറ്റ് മാറ്റി വയ്ക്കുക.

അവരോടു പുകയില ഉപയോഗം നിർത്തുന്നതിനെ കുറിച്ച് ഉപദേശിക്കുക. ചുമ്മാ ഉപദേശം പോരാ. എന്താണ് നിക്കോട്ടിൻ ആശ്രയത്വം, അത് ആ വ്യക്തിയുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് എങ്ങനെ കാരണമാകുന്നു, നിർത്തുന്നത് കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങൾ ഇവയെ കുറിച്ചും പറയണം.

സഹായം തേടുന്നതു എങ്ങനെയെന്ന് ബോധ്യപ്പെടുത്തുകയും, അത്തരം സേവനങ്ങളുമായി വ്യക്തിയെ ബന്ധിപ്പിക്കുകയും ചെയ്യണം.

എല്ലാവരും ഉപയോഗം  നിറുത്തുക എന്നത് പലപ്പോഴും നടക്കണമെന്നില്ല. ആ സാഹചര്യങ്ങളിൽ ഉപയോഗം കുറയ്ക്കുന്നതിന് പ്രാധാന്യം നൽകണം.

പക്ഷേ പലപ്പോഴും കണ്ട് വരുന്നത് തന്റെ അടുത്ത് ചികിത്സയ്ക്ക് വരുന്ന വ്യക്തിയോട് "വലി നിർത്തണം കേട്ടോ" എന്ന് ഒരു വാക്കിൽ നിർദ്ദേശം നൽകുന്നവരെയാണ്. അതിനുള്ള വഴി എന്താണ് എന്നോ, എവിടെ ലഭിക്കുമെന്നോ പറയില്ല. ഇത് ഫലപ്രദമല്ല.

ഇത് കൂടാതെ ഉപയോഗത്തിലേക്ക് തിരിച്ചു പോകാതെയിരിക്കാൻ സഹായിക്കുന്ന റീലാപ്സ് പ്രിവൻഷൻ പരിശീലനം, സ്വയം സഹായ ഗ്രൂപ്പുകൾ ഇവയൊക്കെ പുകവലി നിറുത്തുന്നതിനോ കുറയ്ക്കുന്നതിനോ സഹായിക്കും.

∙ നിക്കോട്ടിൻ റീപ്ലേസ്‌മെന്റ് തെറാപ്പി(NRT):

പുകവലി നിർത്താൻ ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയുന്ന പലരും പരാജയപ്പെടാനുള്ള പ്രധാന കാരണം വലി നിർത്തുമ്പോൾ ഉണ്ടാകുന്ന കടുത്ത വിടുതൽ ലക്ഷണങ്ങളാണ്. വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ഈ ലക്ഷണങ്ങൾ വീണ്ടും വലിച്ചാൽ പെട്ടന്നു കുറയുകയും ചെയ്യും. അങ്ങനെയാണ് വീണ്ടും ആളുകൾ വലിക്കുക. 

വലി നിർത്താനായി ശ്രമിക്കുവർക്ക് ഉണ്ടാകുന്ന വിടുതൽ ലക്ഷണങ്ങളുടെ തീവ്രത കുറക്കാനും, അങ്ങനെ ലഹരി മോചന യാത്ര കൂടുതൽ എളുപ്പമാക്കാനും സഹായിക്കുന്ന ചികിത്സാരീതിയാണ് നിക്കോട്ടിൻ റീപ്ലേസ്‌മെന്റ് തെറാപ്പി.

വലി നിർത്തുമ്പോൾ നിക്കോട്ടിൻ ലഭ്യത പെട്ടന്ന് കുറയുന്നതാണ് വിടുതൽ ലക്ഷണങ്ങൾ ഉണ്ടാകാൻ കാരണം. ഈ സമയം നിക്കോട്ടിന്റെ അളവ് താരതമ്യേന കുറവുള്ള NRT ഉല്പന്നങ്ങൾ ഉപയോഗിക്കുന്നതു വഴി കടുത്ത വിടുതൽ ലക്ഷണങ്ങൾ ഉണ്ടാവാതെ ഇരിക്കുകയും അങ്ങനെ മോചന യാത്ര കുറച്ചു എളുപ്പമാവുകയും ചെയ്യും.

പുകവലിക്കുമ്പോൾ നിക്കോട്ടിൻ ശ്വാസകോശത്തിൽ നിന്ന് രക്തത്തിൽ കലരുകയും അവിടെ നിന്ന് വേഗം തലച്ചോറിൽ എത്തി അതിന്റെ ഇഫക്ട് ഉണ്ടാക്കുകയുമാണ് ചെയ്യുക. 

NRT  ഉത്പന്നങ്ങളിൽ നിക്കോട്ടിന്റെ അളവ് കുറവാണ്, അതുപോലെ തന്നെ വളരെ പതിയെ മാത്രമേ ഇവയിൽ നിന്ന് നിക്കോട്ടിൻ രക്തത്തിൽ കലർന്ന്  തലച്ചോറിൽ എത്തു. അതുകൊണ്ടു പുകയില ഉപയോഗിക്കുന്ന പോലെയുള്ള സുഖം ലഭിക്കില്ല. മറിച്ചു വിടുതൽ ലക്ഷണങ്ങൾ രൂക്ഷമാകതെ നോക്കുകയും ചെയ്യും. 

നിക്കോട്ടിൻ അടങ്ങിയ ഗം/പാച്ച്/സ്പ്രേ/ഇൻഹേലർ തുടങ്ങിയ ഉല്പന്നങ്ങൾ ലഭ്യമാണ്. ഗമ്മും പാച്ചും ഇന്ത്യയിൽ ലഭ്യമാണ്. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ തന്നെ ഇത് വാങ്ങാൻ പറ്റും. 

പുകയിലയിലയിലുള്ള  ശാരീരിക ആരോഗ്യ പ്രശ്‍നങ്ങൾക്ക് കാരണമാകുന്ന രാസവസ്തുക്കൾ NRT ഉല്പന്നങ്ങളിൽ ഇല്ല. അതുകൊണ്ടു തന്നെ ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകില്ല.

NRT ഉല്പന്നങ്ങൾ ഉപയോഗിക്കുന്നത് എങ്ങനെ?

പുകവലി നിറുത്താൻ ആഗ്രമുള്ള വ്യക്തികളിലും, നിലവിൽ താല്പര്യം പ്രകടിപ്പിക്കാത്ത വ്യക്തികളിൽ ഉപയോഗം കുറയ്ക്കുന്നതിനും NRT ഉപയോഗിക്കാം. ഇത് ഉപയോഗിക്കുമ്പോൾ പുകയില ഉപയോഗം നിർത്താനുള്ള സാധ്യത രണ്ടു മടങ്ങാണ്.

12 ആഴ്ചയാണ് സാധരണ ചികിത്സാകാലയളവ്. വലിക്കുന്നത് പൂർണമായി നിറുത്തിയതിനു ശേഷം കൃത്യ ഇടവേളകിൽ NRT ഉപയോഗിച്ച് വിടുതൽ ലക്ഷണങ്ങൾ കുറയ്ക്കുകയോ, അല്ലെങ്കിൽ വലിക്കുന്നതിന്റെ അളവ് കുറയ്ക്കാൻ ഇടയിൽ ഉപയോഗിക്കുകയോ ചെയ്യാം.

നിക്കോട്ടിൻ ഗം/ ലോസാൻജ് ഉപയോഗിക്കുന്ന വിധം

∙ ഇത് 2mg / 4mg ഡോസുകളിൽ ലഭ്യമാണ്. ദിവസം 20 സിഗരറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന ആളുകൾ 4mg, 20ൽ താഴെ ഉപയോഗിക്കുന്നവർ 2mg ഗമ്മും വേണം ഉപയോഗിക്കാൻ. 1-2 മണിക്കൂർ കൂടുമ്പോൾ ഗം ഉപയോഗിക്കാം. 

∙ ഗം ആദ്യം ചവക്കണം, നാവിൽ ഒരു തരിപ്പ് തോന്നി തുടങ്ങുമ്പോൾ അത് മോണക്കും കവിളിനും ഇടക്കുള്ള ഭാഗത്തു വയ്ക്കുക. തരിപ്പ് കുറയുമ്പോൾ വീണ്ടും ചവക്കുക. ഇങ്ങനെ 30 മിനിറ്റ് എങ്കിലും ഗം ഉപയോഗിക്കണം, എങ്കിലേ പ്രയോജനം ലഭിക്കു. ഉപയോഗിച്ചതിന് ശേഷം 30 മിനിറ്റ് നേരത്തേക്ക് ഒന്നും കുടിക്കരുത്.

∙ ആദ്യ 6 ആഴ്ചകളിൽ 1-2 മണിക്കൂർ കൂടുമ്പോൾ ഗം ഉപയോഗിക്കാം. 6-9 ആഴ്ചകളിൽ ഇത് 2-4  മണിക്കൂർ ആക്കുകയും, തുടർന്നുള്ള 3 ആഴ്ചകളിൽ 4-8 മണിക്കൂർ ആക്കി നിറുത്തുകയും വേണം.

നിക്കോട്ടിൻ പാച്ച് ഉപയോഗിക്കുന്ന വിധം

∙ തൊലിപ്പുറത്തു ഒട്ടിക്കാവുന്ന 21mg,14mg,7mg അളവിൽ നിക്കോട്ടിൻ അടങ്ങിയ പാച്ചുകൾ ലഭ്യമാണ്. ദിവസം മുഴുവൻ ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന നേട്ടമുണ്ട്.

∙ ദിവസവും 20 സിഗരറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന ആളുകൾ21mg പാച്ചും  20ൽ താഴെ ഉപയോഗിക്കുന്നവർ 14mg പാച്ചും  വേണം ഉപയോഗിക്കാൻ. ദിവസവും ഇത് രോമം കുറഞ്ഞ തൊലിപ്പുറത്തു ഒട്ടിക്കാം. 

Photo Credit : Motortion Films / Shutterstock.com

∙ ആദ്യ 6 ആഴ്ചകളിൽ 21mg പാച്ച് വേണം ഉപയോഗിക്കാൻ. 6-9 ആഴ്ചകളിൽ ഇത് 14mg ആയി കുറക്കണം, തുടർന്നുള്ള 3 ആഴ്ചകളിൽ 7mg മതിയാകും. പെട്ടന്ന് നിറുത്തുന്നത് ഒഴിവാക്കണം.

പാർശ്വഫലങ്ങൾ

∙ വലിക്കുന്ന അതേ അളവിൽ നിക്കോട്ടിൻ ലഭിക്കാത്തതുകൊണ്ടു വിടുതൽ ലക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

∙ അതു കൂടാതെ വായിൽ തരിപ്പ്, ഓർക്കാനം, വയറിൽ എരിച്ചിൽ, പാച്ച് ഒട്ടിക്കുന്നിടത്തു ചൊറിച്ചിൽ ഇവയും ഉണ്ടാകാം.

മരുന്ന് ചികിത്സയെ കുറിച്ച്

രണ്ടു മരുന്നുകൾക്കാണ് പുകയില മോചന ചികിത്സക്കായി FDA അനുമതി ഉള്ളത്. Varenicline, Bupropion എന്നിവയാണ് ഈ മരുന്നുകൾ. നിക്കോട്ടിൻ റിസെപ്റ്ററിലാണ് ഈ രണ്ടു മരുന്നുകളും പ്രവർത്തിക്കുക. 

വലി നിർത്താൻ തീരുമാനം എടുത്ത, മരുന്ന് തുടങ്ങി 2 ആഴ്ചയ്ക്കുള്ളിൽ വലി നിറുത്താൻ ഒരു തിയതി തീരുമാനിച്ച വ്യക്തികളിൽ മരുന്ന് തുടങ്ങുന്നതാണ് നല്ലതു. 

6 ആഴ്കൾ കഴിഞ്ഞിട്ടും വലിക്കുന്നത് നിറുത്താൻ സാധിക്കാത്ത പക്ഷം മരുന്നുകൾ നിറുത്തണം. ഉപയോഗം നിർത്താൻ പറ്റിയാൽ 6 മാസം മുതൽ ഒരു വർഷം വരെ മരുന്ന് തുടരണം. 

ഒരു വിദഗ്ധ ഡോക്ടറുടെ മാർഗനിർദേശത്തിൽ വേണം മരുന്ന് ചികിത്സ ആരംഭിക്കാൻ. 

മരുന്ന് ഉപയോഗിക്കുന്നത് സംബന്ധിച്ച് പലർക്കും തെറ്റിദ്ധാരണകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇതുവരെ നടന്ന നിരവധി പഠനങ്ങളിൽ വളരെ രൂക്ഷമായ പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടില്ല.

പുതിയ പഠനങ്ങളിൽ പുകവലി നിർത്താൻ ഏറ്റവും ഫലപ്രദം എന്ന് കണ്ടെത്തിയിരിക്കുന്നത് varenicline ആണ്. പക്ഷേ ഇതിന് ചെലവ് കൂടുതലാണ് എന്നൊരു പ്രശ്നമുണ്ട്.

പുകയില ഉപയോഗം കുറക്കാൻ ഏറ്റവുമുചിതം മരുന്നുകളും, സൈക്കോതെറാപ്പിയും, ഒപ്പം NRT യും ചേർത്തുള്ള സംയുകത ചികിത്സയാണ് .

പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട സഹായം നൽകാൻ പറ്റുന്ന മൊബൈൽ ആപ്ലിക്കേഷനുകളും ഇന്ന് ലഭ്യമാണ്. ക്വിറ്റ് ഡേറ്റ് തീരുമാനിക്കുന്നതിനും, പുകവലിയുടെ അളവ് നിരീക്ഷിക്കാനും, മറ്റു നിർദ്ദേശങ്ങൾ നൽകാനും ഈ ആപ്ലിക്കേഷനുകൾ സഹായിക്കും. ഇതും മറ്റു ചികിത്സയോടൊപ്പം ഉപയോഗിക്കാവുന്നതാണ്. നമ്മുടെ യാത്രയുടെ പുരോഗതി മനസിലാക്കി തരാൻ ഈ ആപ്പുകൾക്ക് പറ്റും. Quit Genius, QuitNOW  എന്നീ ആപ്ലിക്കേഷനുകൾ ഇ തരത്തിലുള്ളവയാണ്. 

∙ ഇ സിഗററ്റ്: പുകവലി കുറക്കാൻ സാഹായിക്കും എന്ന രീതിയിൽ വിപണിയിൽ അവതരിച്ച ഇ സിഗററ്റുകളുടെ ഉപയോഗം സംബന്ധിച്ച് ചില ആകുലതകൾ പുതിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. 

∙ നിക്കോട്ടിൻ അടങ്ങിയ  ഇ സിഗററ്റുകൾക്കും അഡിക്‌ഷൻ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ശരീരത്തിന് ദോഷം ഉണ്ടാക്കാൻ സാധിക്കുന്ന വസ്തുക്കൾ ഇ സിഗരറ്റുകൾ പുകക്കുന്ന സമയത്തു ഉണ്ടാകാം, വളരെ വ്യാപകമായി ഇത് ലഭിക്കുന്നതു കൊണ്ട് കുട്ടികളുടെ ഇടയിൽ ഉപയോഗം കൂടാം തുടങ്ങിയ കണ്ടെത്തലുകൾ പുതിയ പഠനങ്ങളിലുണ്ട്.

അതുകൊണ്ട് പുകവലി നിറുത്താൻ ഇ സിഗരറ്റ് ഉപയോഗിക്കുന്നത് എത്രത്തോളം പ്രയോജനകരമാണ് എന്നതിന് കൃത്യമായ തെളിവുകളുടെ അഭാവമുണ്ട്.

പുകവലി നിർത്താൻ ആഗ്രഹം ഉള്ളവരെയും അല്ലെങ്കിൽ അങ്ങനെ ചിന്തിച്ചു തുടങ്ങിയിട്ടില്ലാത്ത ആളുകളെയും നമുക്ക് സഹായിക്കാൻ പറ്റും. ശാസ്ത്രീയ അടിത്തറയുള്ള ചികിത്സ മാർഗങ്ങൾ അതിനിന്ന് ലഭ്യമാണ്. ഈ പുകയില വിരുദ്ധ ദിനത്തിൽ നമുക്ക് അതിനായി ഒരു തീരുമാനം എടുക്കാം. 

Let's commit to quit, let's be champions

English Summary : No Tobacco Day 2021; How to quit smoking