കോവിഡിനൊപ്പം ഇരട്ടപ്രഹരമായി അവതരിച്ച രോഗമാണ് ബ്ലാക്ക് ഫംഗസ്. വ്യാപകമായിട്ടില്ലെങ്കിലും കേരളത്തിലും ഇത് എത്തിക്കഴിഞ്ഞു. അതിനൊപ്പം തന്നെ വ്യാജവാർത്തകളും പ്രചരിക്കുന്നു.

കോവിഡിനൊപ്പം ഇരട്ടപ്രഹരമായി അവതരിച്ച രോഗമാണ് ബ്ലാക്ക് ഫംഗസ്. വ്യാപകമായിട്ടില്ലെങ്കിലും കേരളത്തിലും ഇത് എത്തിക്കഴിഞ്ഞു. അതിനൊപ്പം തന്നെ വ്യാജവാർത്തകളും പ്രചരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിനൊപ്പം ഇരട്ടപ്രഹരമായി അവതരിച്ച രോഗമാണ് ബ്ലാക്ക് ഫംഗസ്. വ്യാപകമായിട്ടില്ലെങ്കിലും കേരളത്തിലും ഇത് എത്തിക്കഴിഞ്ഞു. അതിനൊപ്പം തന്നെ വ്യാജവാർത്തകളും പ്രചരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിനൊപ്പം ഇരട്ടപ്രഹരമായി അവതരിച്ച രോഗമാണ് ബ്ലാക്ക് ഫംഗസ്. വ്യാപകമായിട്ടില്ലെങ്കിലും കേരളത്തിലും ഇത് എത്തിക്കഴിഞ്ഞു. അതിനൊപ്പം തന്നെ വ്യാജവാർത്തകളും പ്രചരിക്കുന്നു. സവാളയും ഫ്രിജും കേന്ദ്രീകരിച്ചാണ് വ്യാജവാർത്ത പ്രചരിക്കുന്നത്. 

സവാളയും ഫ്രിജുമാണ് ബ്ലാക്ക് ഫംഗസിന് കാരണമെന്ന തരത്തില്‍ ഹിന്ദിയില്‍ എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞോടുകയാണ്. 'ആഭ്യന്തര ബ്ലാക്ക് ഫംഗസിനെതിരെ ജാഗ്രത പാലിക്കാം. അടുത്ത തവണ നിങ്ങള്‍ സവാള വാങ്ങുമ്പോള്‍, അതിന്റെപുറത്തെ കറുത്ത പാളി ശ്രദ്ധിക്കണം. ശരിക്കും, അതാണ് ബ്ലാക്ക് ഫംഗസ്. റഫ്രിജറേറ്ററിനകത്തെ റബറില്‍ കാണുന്ന കറുത്ത ഫിലിമും ബ്ലാക്ക് ഫംഗസിന് കാരണമാകും. ഇത് അവഗണിച്ചാല്‍, ഫ്രിജിലും മറ്റും സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളിലൂടെ ബ്ലാക്ക് ഫംഗസ് നിങ്ങളുടെ ശരീരത്തിലെത്തും' -ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ പോകുന്നു.

ADVERTISEMENT

എന്നാല്‍ ആരോഗ്യ വിദഗ്ധര്‍ ഞൊടിയിട കൊണ്ട് ഈ പൊള്ളത്തരം പൊളിച്ചടുക്കി. റഫ്രിജറേറ്റിനുള്ളിലെ തണുത്ത പ്രതലത്തില്‍ ചില ബാക്ടീരിയകളും സൂക്ഷ്മാണുക്കളുമുണ്ടാകും എന്നത് നേര് തന്നെ. എന്നാല്‍ ഇവയ്ക്ക് ബ്ലാക്ക് ഫംഗസുമായി യാതൊരു ബന്ധവുമില്ല. ബ്ലാക്ക് ഫംഗസിന് കാരണമാകുകയും ചെയ്യില്ല. എങ്കിലും ചില രോഗങ്ങള്‍ക്ക് കാരണക്കാരായേക്കാം. അതിനാല്‍ ഇത് നീക്കം ചെയ്യുന്നതാണ് ഉത്തമമെന്ന് ന്യൂഡല്‍ഹി ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ജെനറ്റിക് എന്‍ജിനീയറിങ് ആന്‍ഡ് ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞനായ നസീം ഗൗര്‍ പറയുന്നു.

മണ്ണിലുണ്ടാകുന്ന ചില ഫംഗസുകള്‍ കാരണമാണ് ഉള്ളിയുടെ പുറമെ കറുത്ത പാളിയുണ്ടാകുന്നത്. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഇത് ചില ഫംഗസ് അണുബാധയ്ക്ക് കാരണമാകും. ബ്ലാക്ക് ഫംഗസിന് കാരണമാകില്ലെങ്കിലും ഉപയോഗിക്കുന്നതിന് മുമ്പ് സവാള നന്നായി കഴുകണമെന്ന് ശാസ്ത്രജ്ഞനായ ഡോ. ശേഷ് ആര്‍. നവാംഗെ പറഞ്ഞു. പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകളാണ് ബ്ലാക്ക് ഫംഗസിന് കാരണം. പ്രമേഹം, രോഗപ്രതലിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരിലാണ് ഇത് പ്രധാനമായും ബാധിക്കുക. ഇത്തരം വ്യക്തികളുടെ സൈനസുകളില്‍ അല്ലെങ്കില്‍ ശ്വാസകോശത്തില്‍ ഫംഗസ് പ്രവേശിക്കുന്നതുവഴി രോഗബാധയുണ്ടാകും.

ADVERTISEMENT

English Summary : Onion and blck fungus; fake message