ആരോഗ്യ പ്രവർത്തകയുടെ മകനാണ്; അക്രമങ്ങൾ ആശങ്കയുണ്ടാക്കുന്നു: അനു കെ. അനിയൻ
ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമങ്ങളില്‍ ആശങ്ക അറിയിച്ച് കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ അനു കെ. അനിയൻ. തന്റെ അമ്മ ഒരു ആരോഗ്യ പ്രവർത്തകയാണ്. മാനസിക സംഘർഷങ്ങൾ മറച്ചുപിടിച്ചും ജീവൻ പണയംവച്ചും ആരോഗ്യപ്രവർത്തകർ ജോലി ചെയ്യുകയാണ്. എന്നാൽ പലയിടങ്ങളിലും അവർക്കെതിരെ അക്രമങ്ങൾ ഉണ്ടാകുന്നു. അവരുടെ

ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങളില്‍ ആശങ്ക അറിയിച്ച് കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ അനു കെ. അനിയൻ. അമ്മ ഒരു ആരോഗ്യ പ്രവർത്തകയാണ്. മാനസിക സംഘർഷങ്ങൾ മറച്ചുപിടിച്ചും ജീവൻ പണയംവച്ചും ആരോഗ്യപ്രവർത്തകർ ജോലി ചെയ്യുകയാണ്. എന്നാൽ പലയിടങ്ങളിലും അവർക്കെതിരെ അക്രമങ്ങൾ ഉണ്ടാകുന്നു. അവരുടെ സംരക്ഷണം നമ്മുടെ കൂടി ആവശ്യമാണ്. കർഷകർക്കും ലക്ഷദ്വീപിനും ഒപ്പം നിന്ന നമ്മൾ ആരോഗ്യപ്രവർത്തകർക്കൊപ്പവും ഉണ്ടാകണമെന്ന് അനു സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
അനു കെ.അനിയന്റെ കുറിപ്പ് വായിക്കാം;
‘‘എന്റെ അമ്മ ഒരു ആരോഗ്യപ്രവർത്തകയാണ്. ഒരു ആരോഗ്യപ്രവർത്തകയുടെ മകനാണ് എന്നു പറയുമ്പോൾ ഒരുപാട് സന്തോഷവും അതിലേറെ അഭിമാനവും ഉണ്ട്. ശരിയാണ്, നമ്മളെല്ലാം വലിയ മാനസിക സംഘർഷത്തില്‍ ആണ്. ഈ കോവിഡ് കാലഘട്ടത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ അതിനേക്കാൾ എത്രയോ ഇരട്ടി മാനസിക സംഘർഷങ്ങളും ഭീതിയും ഉള്ളിലൊതുക്കി, സ്വന്തം ജീവൻ പോലും പണയം വച്ചുകൊണ്ട് ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും നമുക്ക് വേണ്ടി ഇപ്പോഴും ജോലി ചെയ്യുന്നു.
സൂപ്പർ ഹീറോസ്, മാലാഖമാർ എന്നു ബഹുമതികൾ കൊടുത്ത പോസ്റ്റുകളിലൂടെയും സ്റ്റാറ്റസുകളിലൂടെയും അവരെ വാഴ്ത്തുമ്പോൾ, ഒരു ചെറുപുഞ്ചിരിയോടെ അവർ മനസ്സിൽ പറയുന്നുണ്ടാവും. ‘‘യാതൊരു സൂപ്പർ പവറുകളോ, അമാനുഷികതയോ മാജിക്കോ ഒന്നുമില്ലാത്ത വെറും സാധാരണ മനുഷ്യർ തന്നെയാണ് ഞങ്ങളും. അറിയുന്ന ജോലി ലഭ്യമായ ചികിത്സാ സംവിധാനങ്ങളുടെ സഹായത്തോടുകൂടി ആത്മാർത്ഥമായി ചെയ്യുന്നു എന്നു മാത്രം.. "
എന്നാൽ ഇപ്പോൾ കേൾക്കുന്ന ചില വാർത്തകൾ വളരെയധികം വിഷമിപ്പിക്കുന്നു. പലയിടങ്ങളിലും ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നേരെ അക്രമങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഓക്സിജന്റെ ലഭ്യത കുറവിനെ ചൊല്ലിയും കോവിഡ് മൂലം ഉറ്റവരുടെ മരണത്തിൽ ഉണ്ടാകുന്ന രോഷത്തിലും ആളുകൾ ആരോഗ്യപ്രവർത്തകരെ മൃഗീയമായി തല്ലി ചതക്കുന്നു. മനുഷ്യരുടെ ജീവൻ നിലനിർത്താൻ വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നവരുടെ ജീവന് ഒരു വിലയും സുരക്ഷയും ഇല്ലാത്ത സ്ഥിതി.
ഒരു ഹോസ്പിറ്റലിൽ മതിയായ ഓക്സിജൻ ലഭ്യതയോ, വെന്റിലേറ്റർ സംവിധാനങ്ങളോ ഇല്ലെങ്കിൽ അത്യാസന്ന നിലയിൽ കൊണ്ടുവരുന്ന ഒരു രോഗിയുടെ ജീവൻ നിലനിർത്താൻ കഴിഞ്ഞെന്നു വരില്ല. അതിന്റെ ഉത്തരവാദിത്തം ഒരിക്കലും ആരോഗ്യപ്രവർത്തകർക്കല്ല, വേണ്ടത്ര ചികിത്സാ സംവിധാനങ്ങൾ ഒരുക്കാത്ത ബന്ധപ്പെട്ട അധികാരികൾക്കാണ്.
ഏറ്റവും വലിയ ഉത്തരവാദി നമ്മൾ തന്നെയാണ്. കാരണം നമ്മുടെ അശ്രദ്ധ കൊണ്ടാണ് തന്നെയാണ് ഈ അസുഖം നമ്മളിലേക്കും ഉറ്റവരിലേക്കും എത്തുന്നത്. രോഗം ഇത്ര വ്യാപിച്ചതും ആ അശ്രദ്ധകൊണ്ടു തന്നെയാണ്. ഓരോ ദിവസത്തെയും കോവിഡ് രോഗികളുടെ കണക്കുകളിലും നല്ലൊരു ശതമാനം ആരോഗ്യപ്രവർത്തകരും ഉണ്ടെന്ന് ഓർത്താൽ നല്ലത്.
അവരും മനുഷ്യരാണ്. അവർ നമ്മുടെ കൂടെയുണ്ട് എന്നു പറയുന്ന പോലെ നമ്മള്‍ അവരുടെ കൂടെയുണ്ട് എന്നു പറയേണ്ടത് നമ്മുടെ കടമയാണ്. അവർക്ക് നേരെയുള്ള ഇത്തരം അക്രമങ്ങൾ ഉണ്ടാകാൻ ഒരിക്കലും ഇടയാക്കരുത്. അവരുടെ സംരക്ഷണവും സുരക്ഷിതത്വവും നമ്മുകൂടെ ആവശ്യമാണ്. ആരോഗ്യപ്രവർത്തകരുടെ മാനസിക സമ്മർദങ്ങൾ കുറക്കുന്നതിനും അവരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുവാനും വേണ്ട കർമ്മ പദ്ധതികൾ വളരെ അനിവാര്യമാണ്. കർഷകർക്കും ലക്ഷദ്വീപിനും ഒപ്പം നിന്ന നമ്മൾ ആരോഗ്യപ്രവർത്തകർക്ക് ഒപ്പവും ഉണ്ടാകണം. #savedoctors #savehealthcareworkers #StopViolenceAgainstDoctors
English Summary : Anu K Aniyan expresses concern over violence against health workers