കോവിഡ് രണ്ടാം തരംഗത്തിൽ ധാരാളം കുട്ടികൾ പോസിറ്റീവ് ആവുന്നുണ്ട്. യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതെയാണ് നല്ലൊരു ശതമാനം കുട്ടികളും. ഈ കോവിഡ് തരംഗം കഴിഞ്ഞ് അടുത്ത ഒന്നു രണ്ടു മാസം നാം കുട്ടികളിൽ ശ്രദ്ധിക്കേണ്ട ഒരു പ്രശ്നമാണ് MISC(Multi system inflammatory syndrome in children ). കോവിഡ് ഉണ്ടായ എല്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് രണ്ടാം തരംഗത്തിൽ ധാരാളം കുട്ടികൾ പോസിറ്റീവ് ആവുന്നുണ്ട്. യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതെയാണ് നല്ലൊരു ശതമാനം കുട്ടികളും. ഈ  കോവിഡ് തരംഗം കഴിഞ്ഞ് അടുത്ത ഒന്നു രണ്ടു മാസം നാം കുട്ടികളിൽ ശ്രദ്ധിക്കേണ്ട ഒരു പ്രശ്നമാണ് MISC(Multi system  inflammatory syndrome in children ).  

കോവിഡ് ഉണ്ടായ എല്ലാ കുട്ടികൾക്കും MIS-C വരണമെന്നില്ല പക്ഷേ വരാനുള്ള സാധ്യത ഉണ്ട്.  അതിനാൽ ഈ പ്രശ്നത്തിലെ രോഗലക്ഷണങ്ങൾ കൃത്യമായി അറിയുകയും ഭയപ്പെടാതെ ചികിത്സ തേടുകയും വേണം.

ADVERTISEMENT

കോവിഡ് വന്നശേഷം കുട്ടികളിൽ ശരീരത്തിലുണ്ടാകുന്ന ആന്റി ബോഡികളുടെ  പ്രതി പ്രവർത്തനം മൂലമാണ് MISC ഉണ്ടാകുന്നത്. കോവിഡ് വന്നതിനുശേഷം രണ്ടാഴ്ച മുതൽ രണ്ടുമാസത്തിനുള്ളിൽ MISC വരാം. കുട്ടികളിൽ കടുത്ത പനിയോടൊപ്പം മറ്റ് അവയവങ്ങളെയും ബാധിക്കാം. രണ്ട് അവയവങ്ങൾ എങ്കിലും (ഹൃദയം, കിഡ്നി, ശ്വാസകോശം, രക്തം, വയർ, തൊലി, തലച്ചോർ എന്നീ അവയവങ്ങളെ) ബാധിക്കാം. മാത്രവുമല്ല അടുത്ത തന്നെ കോവിഡ്  രോഗം ഉണ്ടായതിന്റെ  തെളിവ്(ആന്റിജൻ /RTPCR/CovidAntibody) കൂടി വേണം. MIS-C  സ്ഥിരീകരിക്കുന്നതിന് രക്തപരിശോധനയും അതിന്റെ പ്രത്യേക ടെസ്റ്റുകളും കൂടി അനിവാര്യമാണ്.

പ്രധാന രോഗലക്ഷണങ്ങൾ

1.കുട്ടികളിൽ കടുത്ത വിട്ടുമാറാത്ത പനിയോടൊപ്പം

2. വയറു വേദന

ADVERTISEMENT

3. ദേഹത്ത് ചുവന്ന പാടുകൾ

4. ഛർദ്ദി

5. വയറിളക്കം

6. കണ്ണിൽ ചുവപ്പ്

ADVERTISEMENT

7. കൈകളിൽ നീര്

8. കഴുത്തിൽ കലകൾ

9. Shock (രക്തസമ്മർദ്ദം കുറഞ്ഞ അവസ്ഥ)

10. ന്യൂറോളജിക്കൽ  സിംപ്‌റ്റംസ്

11.ജെന്നി

12.പെരുമാറ്റത്തിലെ വ്യതിയാനങ്ങൾ

ഈ ലക്ഷണങ്ങൾ കണ്ടാൽ ശിശുരോഗ വിദഗ്ധനെ  ഉടനെതന്നെ കാണിക്കണം. ESR, CRP, DDimer, Platelet  Count, LDH, NT PRO BNP, ferritin, Troponin T മുതലായ രക്ത പരിശോധന നടത്തേണ്ടിവരും. ESR, CRP മുതലായവയുടെ അളവ് പ്രാഥമിക പരിശോധനയിൽ തന്നെ വളരെയധികം കൂടുതലായിരിക്കും. കുട്ടികളുടെ ഹൃദയ  ആരോഗ്യം ഉറപ്പിക്കുവാൻ ഹൃദ്രോഗ വിദഗ്ധന്റെ  സേവനവും വേണം. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കടുത്ത അണുബാധ (sepsis), ഡെങ്കിപ്പനി,  എലിപ്പനി, ചെള്ളുപനി  മുതലായവയുടെ  ലക്ഷണങ്ങളുമായി വളരെ സാമ്യമുള്ളതിനാൽ ഇത് ഒന്നുമല്ല എന്ന് ആദ്യം ഉറപ്പിക്കണം. പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സ, ICU  കെയർ, പ്രത്യേക മരുന്നുകൾ IVIG സ്റ്റിറോയ്ഡ്,  ഹൃദയ പ്രവർത്തനത്തെ ബാധിച്ചാൽ Heparin മരുന്ന്, രോഗമുക്തിക്ക് ശേഷം കുറച്ചുദിവസം ആസ്പിരിൻ എന്നിവയെല്ലാം വേണ്ടിവരും. അങ്ങനെ കൃത്യസമയത്ത് രോഗം കണ്ടുപിടിക്കുകയും പ്രോട്ടോകോൾ അനുസരിച്ച് കരുതലോടെ ചികിത്സാ ലഭിക്കുകയും ചെയ്താൽ കുട്ടികൾ പെട്ടെന്ന് രക്ഷ നേടും. അറിയുക എല്ലാ പനിയും ചുവന്ന പാടുകളും അലർജി ആണെന്ന് കരുതി ചികിത്സിക്കാൻ വൈകരുത്. നിസ്സാരമായി കരുതുക വഴി കുരുന്നുകളുടെ ആരോഗ്യത്തെ ആണ് ബാധിക്കുക.

(തിരുവനന്തപുരം ജി.ജി ഹോസ്പിറ്റൽ, എസ്. പി വെൽഫോർട്ട് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ കൺസൽട്ടന്റ് പിഡിയാട്രിഷൻ ആണ് ലേഖിക)

English Summary : Multi system inflammatory syndrome in children