‘സ്വസ്ഥമായി മദ്യപിക്കാൻ ഇഞ്ചികൃഷി, കംപ്യൂട്ടറിനു മുന്നിലിരുന്ന് അച്ഛൻ കരഞ്ഞെന്നു മകൾ’; എഎ കൂട്ടായ്മയിലൂടെ മദ്യം വേണ്ടെന്നു വച്ചവർ
ജീവിതത്തിൽ അധിക സമയവും ‘ഓഫ്’ ആയി കിടന്ന ഒട്ടേറെപ്പേർ ഒന്നിച്ച് ഓൺ ആയപ്പോൾ അത് ഈ ലോക്ഡൗൺ കാലത്തിന്റെ സവിശേഷതകളിലൊന്നായി. മദ്യമാണ് വിഷയം. ലോക്ഡൗൺ തുടങ്ങിയതു മുതൽ മദ്യാസ്കതരെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകളുടെ പെരുമഴയായിരുന്നു സമൂഹ മാധ്യമങ്ങളിൽ. മദ്യം കിട്ടുന്ന സ്ഥലം രഹസ്യമായി പങ്കുവയ്ക്കകുയും
ജീവിതത്തിൽ അധിക സമയവും ‘ഓഫ്’ ആയി കിടന്ന ഒട്ടേറെപ്പേർ ഒന്നിച്ച് ഓൺ ആയപ്പോൾ അത് ഈ ലോക്ഡൗൺ കാലത്തിന്റെ സവിശേഷതകളിലൊന്നായി. മദ്യമാണ് വിഷയം. ലോക്ഡൗൺ തുടങ്ങിയതു മുതൽ മദ്യാസ്കതരെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകളുടെ പെരുമഴയായിരുന്നു സമൂഹ മാധ്യമങ്ങളിൽ. മദ്യം കിട്ടുന്ന സ്ഥലം രഹസ്യമായി പങ്കുവയ്ക്കകുയും
ജീവിതത്തിൽ അധിക സമയവും ‘ഓഫ്’ ആയി കിടന്ന ഒട്ടേറെപ്പേർ ഒന്നിച്ച് ഓൺ ആയപ്പോൾ അത് ഈ ലോക്ഡൗൺ കാലത്തിന്റെ സവിശേഷതകളിലൊന്നായി. മദ്യമാണ് വിഷയം. ലോക്ഡൗൺ തുടങ്ങിയതു മുതൽ മദ്യാസ്കതരെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകളുടെ പെരുമഴയായിരുന്നു സമൂഹ മാധ്യമങ്ങളിൽ. മദ്യം കിട്ടുന്ന സ്ഥലം രഹസ്യമായി പങ്കുവയ്ക്കകുയും
ജീവിതത്തിൽ അധിക സമയവും ‘ഓഫ്’ ആയി കിടന്ന ഒട്ടേറെപ്പേർ ഒന്നിച്ച് ഓൺ ആയപ്പോൾ അത് ഈ ലോക്ഡൗൺ കാലത്തിന്റെ സവിശേഷതകളിലൊന്നായി.
മദ്യമാണ് വിഷയം. ലോക്ഡൗൺ തുടങ്ങിയതു മുതൽ മദ്യാസ്കതരെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകളുടെ പെരുമഴയായിരുന്നു സമൂഹ മാധ്യമങ്ങളിൽ. മദ്യം കിട്ടുന്ന സ്ഥലം രഹസ്യമായി പങ്കുവയ്ക്കകുയും വാറ്റുന്നതിന്റെ പാഠങ്ങൾ പകർന്നു കൊടുക്കുകയുമൊക്കെ ചെയ്ത പരസ്പര സഹായ സഹകരണ ഗ്രൂപ്പുകളും കുറവായിരുന്നില്ല. ഈ കോലാഹലങ്ങൾക്കിടിയിൽ കുറച്ചുപേരെങ്കിലും മദ്യാസക്തി കുറയ്ക്കുന്നതിന്റെ സാധ്യതകൾ ഓൺലൈനിൽ അറിയുകയായിരുന്നു. പതുക്കെ അതിൽ നിന്നു മോചനം നേടുകയായിരുന്നു. ആൽക്കഹോളിക് അനോനിമസ് (എഎ) കൂട്ടായ്മ ഒരുക്കിയ ഓൺലൈൻ മീറ്റിങ്ങളുകളാണ് അതിന് വഴിവച്ചത്.
മദ്യത്തിൽ നിന്ന് മോചനം നേടാൻ ആസക്തരെ സഹായിക്കുന്ന എഎയെക്കുറിച്ച് മനോരമ ഓൺലൈൻ നൽകിയ വാർത്ത കണ്ട് ഒട്ടേറെപ്പേരാണ് അതിന്റെ പ്രവർത്തന രീതികൾ പരിചയപ്പെട്ടത്. മദ്യാസക്തരും മോചനം നേടിയവരും തമ്മിലുള്ള കൂടിക്കാഴ്ചകൾക്ക് അവസരമൊരുക്കി അനുഭവങ്ങൾ പങ്കുവച്ച് പതുക്കെ ആസക്തി കുറച്ചുകൊണ്ടുവരുന്നതാണ് ഈ കൂട്ടായ്മയുടെ രീതി. യോഗങ്ങളിൽ പങ്കെടുക്കാനുള്ള താൽപര്യവുമായി പുതിയ ആളുകൾ എത്തിയപ്പോഴേക്കും കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം വന്നു. യോഗങ്ങൾ നടത്തുന്നത് പ്രായോഗിമല്ലാതായി. ഇത്തരം കൂട്ടായ്മകൾക്ക് ഓൺലൈൻ മീറ്റിങ്ങുകൾ പ്രായോഗികമാണോ എന്ന സംശയം സംഘാടകർക്കുണ്ടായിരുന്നു.
‘‘ സാമീപ്യം ഒരു പ്രധാന ഘടകമാണ്. ആസക്തിയിൽ നിന്നു മറികടക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നയാളുടെ ആകുലതകളും ആശങ്കകളുമൊക്കെ അടുത്തിരുന്നുതന്നെ കേൾക്കേണ്ടതാണ്. അകലം പ്രശ്നമാകുമോ എന്നു ഞങ്ങൾ സംശയച്ചു. എന്നാൽ ഫലം ഞങ്ങൾ പ്രതീക്ഷിക്കാത്തതായിരുന്നു’’ കൂട്ടായ്മയുടെ ഗുരുവായൂർ ഇന്റർഗ്രൂപ്പ് ചെയർമാൻ പറഞ്ഞു.
‘തിരിച്ചടിയാകുമെന്നു ഞങ്ങൾ ഭയന്ന ഘടകങ്ങൾ ആനുകൂല്യമാക്കി എടുത്തവരായിരുന്നു അധികവും. ഓൺലൈൻ മീറ്റിങ്ങുകളിൽ ഒട്ടൊക്കെയുള്ള രഹസ്യ സ്വഭാവം അവർ ശരിക്കും ഉപയോഗപ്പെടുത്തി. തങ്ങളെ തിരിച്ചറിയുന്നവർ അടുത്തില്ല എന്ന ആത്മവിശ്വാസത്തോടെ അവർ മനസ്സു തുറന്നു. തുടർ പ്രവർത്തനങ്ങളെ ഇത് എളുപ്പമാക്കി– എഎ കോഴിക്കോട് റീജനൽ ബി ക്ളാസ് ട്രസ്റ്റിയായ തിരുവമ്പാടി സ്വദേശി പറഞ്ഞു.
‘‘ വ്യാജ ഐഡിയിൽ മീറ്റിങ്ങിനു കയറിയവരുണ്ട്. വിഡിയോ ഓണാക്കാതെ അവർ ആദ്യ ദിവസം സംസാരിച്ചു. വിശാസം ആർജിച്ചപ്പോൾ അവർതന്നെ പറഞ്ഞു. അന്നു ജോയിൻ ചെയ്തത് വ്യാജ ഐഡിയിലാണെന്ന്. അവർ പറഞ്ഞഞ്ഞറിഞ്ഞ് കൂടുതൽ പേർ വന്നു.
മീറ്റിങ്ങുകളുടെ എണ്ണവും സമയവും കൂട്ടാൻ കഴിഞ്ഞു എന്നതാണ് മറ്റൊരു അനുകൂല ഘടകം. ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ നീളുന്ന മീറ്റിങ്ങുകളാണ് സാധാരണ സംഘടിപ്പിക്കാറുള്ളത്. രണ്ടു മീറ്റിങ്ങുകൾക്കിടയിലുള്ള സമയം പോലും മദ്യാസക്തരെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. അത്തരം ആശങ്കകളെ മറികടക്കാൻ ഓൺലൈൻ മീറ്റിങ്ങുകൾക്ക് കഴിഞ്ഞു. ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന കൂടിച്ചേരലുകൾക്കാണ് ഈ സാഹര്യം വഴിയൊരുക്കിയത്. ഇത് ഏറെ സഹായകരമായി. മീറ്റിങ്ങുകളുടെ എണ്ണത്തെക്കാൾ അതുമൂലം ഗുണമുണ്ടായവരെക്കുറിച്ചറിയാൻ ആർക്കും താൽപര്യമുണ്ടാവും. ആശാവഹമാണ് ആ സംഖ്യയും. എഴുപത്തഞ്ചോളം പേരെ ഈ കാലയളവിൽ മദ്യാസക്തിയിൽ നിന്നു മോചിതരാക്കാൻ കഴിഞ്ഞു.
മദ്യാസക്തരെ സംബന്ധിച്ചിടത്തോളം കൂടുതൽ ദുരിതപൂർണാണ് ലോക്ഡൗൺ പോലുള്ള സമയം. മദ്യം കിട്ടാനിടയില്ലെന്ന തോന്നൽ ആശങ്ക വർധിപ്പിക്കും. ഒന്നാം ലോക്‌ഡൗണിന്റെ സമയത്ത് ഡിപ്രഷനിലും ആത്മഹത്യയിലുമൊക്കെ അവസാനിച്ച കേസുകൾ കുറവല്ല.
പരിചിതരും അപരിചിതരുമൊക്കെ നിറഞ്ഞ ഒരു യോഗസ്ഥലത്ത് മദ്യപാനി എന്നലേബലിൽ പ്രത്യക്ഷപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത കുറേ ചെറുപ്പക്കാരെ ആകർഷിക്കാൻ കഴിഞ്ഞുെവന്നു വന്നതാണ് പോസിറ്റീവായ മറ്റൊരു വശം.
‘ആൽക്കോളിസം ഒരു അഡിക്‌ഷനാണ്. അതിൽ നിന്നു വിടുതൽ നേടാനുപയോഗിക്കുന്ന മാർഗങ്ങളിൽ ചിലർക്ക് പിന്നീട് അഡിക്‌ഷൻ കാണാറുണ്ട്. ഉദാഹരണത്തിന് മീറ്റിങ്ങുകളിൽ പങ്കെടുന്നതിൽ ഒരു വിട്ടുവീഴ്ചയും ചിലർ കാണിക്കില്ല. പലപ്പോഴും പ്രധാന കാര്യങ്ങൾ ഒഴിവാക്കിയിട്ടാണെങ്കിലും അവർ കൃത്യ സമയത്ത് എത്തും. ഇത് മറ്റൊരു തലവേദനയാവാറുണ്ട്. ഓൺലൈൻ കൂട്ടായ്മകളിൽ അത്തരം പ്രശ്നങ്ങളില്ല’– സംഘാടകരിലൊരാൾ പറഞ്ഞു.
ചെറുപ്പക്കാരുടെ സാന്നിധ്യമാണ് ഈ മീറ്റുകളുടെ സവിഷേഷത. അവരിൽ രണ്ടുപേർ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. ലോക്‌ഡൗൺ സമയത്ത് കടുത്ത മാനസിക സമ്മർദത്തിൽ വീർപ്പുമുട്ടുന്ന കുറച്ചുപേർക്കെങ്കിലും തങ്ങളുടെ അനുഭവങ്ങൾ പ്രയോജനപ്പെടുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
‘‘ കൃഷിയിടത്തിലെ അധ്വാനമായിരുന്നു എന്റെ സംതൃപ്തി. ചെറിയതോതിലൊക്കെ മദ്യപിക്കുമായിരുന്നുവെങ്കിലും ഇടയ്ക്കെപ്പൊഴോ അതെന്നെ പിടിമുറുക്കി. പത്തുവർഷം തികഞ്ഞ മദ്യപാനിയായി ജീവിച്ചു. തിരിച്ചുവരണമെന്ന് ആത്മാർഥമായി ആഗ്രഹിച്ച് പലമാർഗങ്ങളും പരീക്ഷിച്ചു. ഒന്നും ഫലിച്ചില്ല. കൃഷിയൊക്കെ കുളമായി. ആ സമയത്താണ് ഒരു സുഹൃത്ത് ഈ കൂട്ടായ്മയുടെ ലിങ്ക് അയച്ചു തന്നത്. വലിയ താൽപര്യമൊന്നുമില്ലാതെയാണ് കയറിയത്. അവിടെ കേട്ട അനുഭവങ്ങൾ ഏറെ പ്രതീക്ഷയും സമാധാനവും നൽകി. വിരട്ടലോ ഭീഷണിയോ മനംമുടപ്പിക്കുന്ന മുറകളോ ഒന്നുമില്ലാത്ത രീതി. ചികിത്സ എന്നുപോലും പറയാൻ പറ്റില്ല. ക്രമേണ മദ്യപാനം പൂർണമായും നിർത്താൻ എനിക്കു കഴിഞ്ഞു. പതുക്കെ ഞാൻ എന്റെ പതിവുകൾ തിരിച്ചു പിടിച്ചു. കൂടുതൽ സമയം അധ്വാനിക്കാൻ ഇന്നെനിക്കു കഴിയും.’’ വയനാട് ജില്ലയിൽ നിന്നുള്ള ഒരു യുവ കർഷകന്റെ വാക്കുകളാണിത്.
മരണത്തോളം പോയി മടങ്ങിവന്നയാളാണ് അടുത്തത്. ആസക്തിയിൽ നിന്നൊരു മോചനമുണ്ടാവില്ല എന്ന നിരാശയിൽ മരണം കാത്തുകഴിഞ്ഞൊരാൾ.
‘‘ രാവിലെ ഉണരുന്നതു തന്നെ മദ്യപിക്കാൻ എന്ന അവസഥയിലെത്തിയ കാലുണ്ടായിരുന്നു എനിക്ക്. മറ്റൊന്നിനെക്കുറിച്ചും ഓർക്കാതെ സദാ മദ്യപാനം മാത്രം. അതിനു പറ്റിയ കൂട്ടുകെട്ടുകളുമുണ്ടായി. പ്രത്യേക സഹാചര്യത്തിൽ സ്വന്തം നാട്ടിൽവച്ച് ഇനി കഴിക്കാൻ പറ്റില്ല എന്നൊരു ബുദ്ധിമുട്ടുണ്ടായി. എന്തെങ്കിലും ഒരു കാരണമുണ്ടാക്കി നാടുവിടാൻ ഞാൻ തീരുമാനിച്ചു. കർണാടകത്തിൽ ഇഞ്ചികൃഷി ചെയ്യാനായിരുന്നു പ്‌ളാൻ. നാട്ടുകാരിൽ കുറേപ്പേർ അങ്ങനെ ചെയ്യുന്നുണ്ട്. സ്വസ്ഥമായിരുന്നു മദ്യപിക്കാൻ ഇഞ്ചികൃഷി എന്ന കള്ളവുമായി ഞാൻ കർണാടകയിലേക്കു വണ്ടികയറി. അവിടെ ഇഷ്ടംപോലെ നാടൻ ചാരായം കിട്ടും. ചോദിക്കാനും പറയാനും ആരുമില്ല. ഇടയ്ക്കൽപം കൃഷിയും. എന്നിട്ടും ആദ്യ വിളവെടുപ്പ് വൻ ലാഭമായി. ഇതോടെ വീട്ടുകാരുടെ വിശ്വാസം ആർജിക്കാൻ കഴിഞ്ഞു. കൂടുൽ മുതലിറക്കി കൃഷി തുടർന്നു. മദ്യപാനവും കൂടി. അതോടെ കനത്ത നഷ്ടമായി. ആരെടെയൊക്കയോ സഹായം കൊണ്ടാണ് ബോധമില്ലാത്ത അവസ്ഥയിൽ നാടെത്തിയത്. ഈ സമയത്താണ് മൊബൈൽ എഎ കൂട്ടായ്മയുടെ ലിങ്കിൽ കയറിയത്. അത്ര ബോധത്തോടെയാണ് ഞാൻ മീറ്റിങ്ങിന് കയറിയത് എന്നു പറയാൻ കഴിയില്ല. അവിടെ കുറേ അനുഭങ്ങൾ കേട്ടത് മാത്രം ഓർമയുണ്ട്. അടുത്ത ദിവസം മോളാണ് പറഞ്ഞത്. പപ്പ കംപ്യൂട്ടറിനു മുന്നിലിരുന്നു നിർത്താതെ കരയുകയായിരുന്നു...! അവരെ വീണ്ടും കേൾക്കാൻ തിരക്കായി. പിന്നെ ഞാൻ മീറ്റിങ്ങുകളിലെ പതിവുകാരനായി. ആരും ആരെയും നിർബന്ധിക്കുന്നില്ല. എനിക്ക് ആത്മവിശ്വാസം കൂടി. ഞാൻ എന്റെ അനുഭങ്ങൾ പങ്കുവച്ചു. കുറേപ്പേർ എന്നെ കേൾക്കാനുണ്ടായിരുന്നു. എനിക്കു സമാധാനമായി.
ഞാൻ മദ്യം തൊട്ടിട്ടു മാസങ്ങളായിരിക്കുന്നു. കുറേ കൂട്ടുകാരെയും ഈ വഴിക്കു കൊണ്ടുവരാൻ പറ്റി. ഇനിയും കുറേപേരെ കൊണ്ടുവരാനുണ്ട്. അവരൊക്കെ ഇടയ്ക്കു കളിയാക്കും. നീ ഇപ്പോ ഞങ്ങളോട് വേദപുസത്കം ഉപദേശിക്കുകയാണോ. സാവധാനമാണെങ്കിലും അവരും മീറ്റിങ്ങുകളിൽ കയറി തുടങ്ങിയിരിക്കുന്നു.
എഎ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ കൂടുതലായറിയാൻ. 9846298838,7907015288
English Summary : Alcoholic Anonymous group