കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഏറ്റവും സങ്കീർണത ഉണ്ടാക്കിയ രോഗ ലക്ഷണങ്ങൾ ശ്വാസംമുട്ടലും ഓക്സിജൻ തോത് വല്ലാതെ കുറയുന്നതുമാണ്. കൃത്യസമയത്ത് ഓക്സിജൻ ലഭിക്കാതെ നിരവധി രോഗികൾ മരിച്ചു വീഴുന്നതിനും നാം കഴിഞ്ഞ മാസങ്ങളിൽ സാക്ഷ്യം വഹിച്ചു. കോവിഡ് രോഗികളിൽ എന്തുകൊണ്ടാണ് ഇത്തരത്തിൽ ഓക്സിജൻ തോത് താഴ്ന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഏറ്റവും സങ്കീർണത ഉണ്ടാക്കിയ രോഗ ലക്ഷണങ്ങൾ ശ്വാസംമുട്ടലും ഓക്സിജൻ തോത് വല്ലാതെ കുറയുന്നതുമാണ്. കൃത്യസമയത്ത് ഓക്സിജൻ ലഭിക്കാതെ നിരവധി രോഗികൾ മരിച്ചു വീഴുന്നതിനും നാം കഴിഞ്ഞ മാസങ്ങളിൽ സാക്ഷ്യം വഹിച്ചു. കോവിഡ് രോഗികളിൽ എന്തുകൊണ്ടാണ് ഇത്തരത്തിൽ ഓക്സിജൻ തോത് താഴ്ന്നു പോകുന്നതെന്ന് സ്റ്റെം സെൽ റിപ്പോർട്സ് ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനം വിശദീകരിക്കുന്നു.

കൊറോണ വൈറസ് ചുവന്ന രക്ത കോശങ്ങളുടെ(ആർബിസി) ഉത്പാദനത്തെ ബാധിക്കുന്നതാണ് കോവിഡ് രോഗികളിൽ ഓക്സിജൻ നില താഴാൻ കാരണമെന്ന് പഠനത്തിന് നേതൃത്വം നൽകിയ കാനഡയിലെ ആൽബർട്ട സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ ഷോക്റോള ഇലാഹി പറയുന്നു. ഇത്തരത്തിൽ അണുബാധ ചുവന്ന രക്തകോശങ്ങളുടെ ഉത്പാദനത്തെ ബാധിക്കുമ്പോൾ പൂർണ വളർച്ചയെത്താത്ത ആർബിസികൾ രക്തചംക്രമണ സംവിധാനത്തിലേക്ക് വരുന്നു. ആരോഗ്യവാനായ വ്യക്തിയുടെ രക്തത്തിൽ പൂർണ വളർച്ചയെത്താത്ത ആർബിസികളുടെ തോത് ഒരു ശതമാനമാണെങ്കിൽ കോവിഡ് രോഗികളിൽ ഇത് 60 ശതമാനം വരെ ഉയരാം. ഇതു മൂലമാണ് ഓക്സിജൻ തോത് കോവിഡ് രോഗികളിൽ താഴേക്ക് വരുന്നതെന്ന് പഠനം പറയുന്നു.

ADVERTISEMENT

ഇത്തരം പൂർണ വളർച്ചയെത്താത്ത ചുവന്ന രക്തകോശങ്ങളിലെ ACE2 റിസപ്റ്ററുകളുടെയും TMPRSS2 റിസപ്റ്ററുകളുടെയും സാർസ് കോവ് 2 വൈറസിനോടുള്ള പ്രതികരണം ഡെക്സാമെത്തസോൺ മരുന്ന് അമർത്തി വയ്ക്കുമെന്നും പഠനത്തിൽ കണ്ടെത്തി. ഇത് ഈ കോശങ്ങളിലെ അണുബാധാ സാധ്യത കുറയ്ക്കും. വളർച്ചയെത്താത്ത ആർബിസികൾ പെട്ടെന്ന് വളർച്ച പ്രാപിക്കാനും ഈ കോശങ്ങൾ അവരുടെ ന്യൂക്ലിയസ് ഉപേക്ഷിക്കാനും ഈ മരുന്ന് സഹായിക്കും. ന്യൂക്ലിയസ് ഇല്ലാതാകുന്നതോടെ വൈറസിന് പെറ്റു പെരുകാനുള്ള അവസരവും ഇല്ലാതാകുമെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു.

രോഗികളുടെ രക്തത്തിലെ ഓക്സിജൻ 94 ന് താഴേക്ക് പോകുമ്പോഴാണ് നാം ശ്രദ്ധിക്കേണ്ടത്. രണ്ട് മണിക്കൂറിലധികം ഓക്സിജൻ തോത് 90ന് താഴെയാകുക, നെഞ്ച് വേദന, ചുണ്ടുകളുടെയും ചർമ്മത്തിനും നിറം മാറ്റം എന്നിവയെല്ലാം കോവിഡ് രോഗി അടിയന്തരമായി വൈദ്യസഹായം തേടേണ്ടതിന്റെ ലക്ഷണങ്ങളാണ്.

ADVERTISEMENT

English Summary : How And Why Oxygen Level Decline In COVID-19 Patients