റൂമറ്റോയ്ഡ് ആർത്രൈറ്റിസിന് മഞ്ഞൾ പ്രതിവിധിയാകുമോ? ഗവേഷണത്തിന് മലയാളിയും
കാനഡയിലെ തദ്ദേശീയ ഗോത്ര വിഭാഗങ്ങളിലെ വ്യക്തികളെ പരമ്പരാഗതമായി ബാധിക്കുന്ന റൂമറ്റോയ്ഡ് ആർത്രൈറ്റിസിനു മഞ്ഞളിലെ കുർക്കുമിൻ പ്രതിവിധിയാകുമോ ? പ്രശസ്ത കനേഡിയൻ സർവകലാശാലയായ മാനിറ്റോബ മുൻകയ്യെടുത്തു നടത്തുന്ന ഗവേഷണത്തിന്റെ ക്ലിനിക്കൽ ട്രയൽ പുരോഗമിക്കുകയാണ്. ഗവേഷണത്തിനു നേതൃത്വം നൽകുന്ന അഞ്ചംഗ സംഘത്തിൽ
കാനഡയിലെ തദ്ദേശീയ ഗോത്ര വിഭാഗങ്ങളിലെ വ്യക്തികളെ പരമ്പരാഗതമായി ബാധിക്കുന്ന റൂമറ്റോയ്ഡ് ആർത്രൈറ്റിസിനു മഞ്ഞളിലെ കുർക്കുമിൻ പ്രതിവിധിയാകുമോ ? പ്രശസ്ത കനേഡിയൻ സർവകലാശാലയായ മാനിറ്റോബ മുൻകയ്യെടുത്തു നടത്തുന്ന ഗവേഷണത്തിന്റെ ക്ലിനിക്കൽ ട്രയൽ പുരോഗമിക്കുകയാണ്. ഗവേഷണത്തിനു നേതൃത്വം നൽകുന്ന അഞ്ചംഗ സംഘത്തിൽ
കാനഡയിലെ തദ്ദേശീയ ഗോത്ര വിഭാഗങ്ങളിലെ വ്യക്തികളെ പരമ്പരാഗതമായി ബാധിക്കുന്ന റൂമറ്റോയ്ഡ് ആർത്രൈറ്റിസിനു മഞ്ഞളിലെ കുർക്കുമിൻ പ്രതിവിധിയാകുമോ ? പ്രശസ്ത കനേഡിയൻ സർവകലാശാലയായ മാനിറ്റോബ മുൻകയ്യെടുത്തു നടത്തുന്ന ഗവേഷണത്തിന്റെ ക്ലിനിക്കൽ ട്രയൽ പുരോഗമിക്കുകയാണ്. ഗവേഷണത്തിനു നേതൃത്വം നൽകുന്ന അഞ്ചംഗ സംഘത്തിൽ
കാനഡയിലെ തദ്ദേശീയ ഗോത്ര വിഭാഗങ്ങളിലെ വ്യക്തികളെ പരമ്പരാഗതമായി ബാധിക്കുന്ന റൂമറ്റോയ്ഡ് ആർത്രൈറ്റിസിനു മഞ്ഞളിലെ കുർക്കുമിൻ പ്രതിവിധിയാകുമോ ? പ്രശസ്ത കനേഡിയൻ സർവകലാശാലയായ മാനിറ്റോബ മുൻകയ്യെടുത്തു നടത്തുന്ന ഗവേഷണത്തിന്റെ ക്ലിനിക്കൽ ട്രയൽ പുരോഗമിക്കുകയാണ്. ഗവേഷണത്തിനു നേതൃത്വം നൽകുന്ന അഞ്ചംഗ സംഘത്തിൽ മലയാളിയായ ഡോ. ശ്രീരാജ് ഗോപിയുമുണ്ട്. ഇദ്ദേഹത്തിന്റെ ‘ക്യൂറിറ്റ്’ എന്ന കുർക്കുമിൻ ഫോർമുലയെ അടിസ്ഥാനമാക്കിയാണ് നിലവിലെ പഠനങ്ങൾ. രണ്ടു വർഷത്തോളം നീണ്ടു നിൽക്കുന്നതാണ് പരീക്ഷണ കാലയളവ്. അത്യന്തം വേദനാജനകമായ സന്ധിവാതത്തെ നിയന്ത്രിക്കാൻ മഞ്ഞൾ ക്യാപ്സൂളിനു കഴിയുമോയെന്ന് കാനഡയിലെ ആരോഗ്യ വിദഗ്ധർ ഉറ്റുനോക്കുന്നു.
∙ ആർത്രൈറ്റിസ് (സന്ധിവാതം)
മനുഷ്യ ശരീരത്തിലെ ഒന്നോ അതിലധികമോ സന്ധികളിലുണ്ടാവുന്ന കോശങ്ങളുടെ വീക്കമാണ് സന്ധിവാതം(ആർത്രൈറ്റിസ്). ഈ അവസ്ഥ ദീർഘകാലം തുടർന്നാൽ സന്ധികൾ ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. സന്ധിയിലെ വേദന പല തരത്തിലുണ്ട്. ജൂവനൈൽ ഇഡിയോപ്പതിക്, ഓസ്റ്റിയോ, റൂമറ്റോയ്ഡ്, സെപ്റ്റിക് തുടങ്ങിയവ അവയിൽ ചിലതാണ്. ക്ലിനിക്കൽ പരിശോധനയിലൂടെയാണ് ആർത്രൈറ്റിസ് രോഗ നിർണയം നടത്തുന്നത്.
∙ റൂമറ്റോയ്ഡ് ആർത്രൈറ്റിസ്
ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനം ശരീര കോശങ്ങളെ ആക്രമിക്കുന്ന അവസ്ഥയാണിത്. തരുണാസ്ഥികളെയും സന്ധിയെആവരണം ചെയ്യുന്ന പാളിയെയുമാണ് രോഗം കൂടുതലായി ബാധിക്കുക. വേദനയുണ്ടാകുന്ന സാഹചര്യങ്ങൾ ഓരോ സന്ധി വാതത്തിലും വ്യത്യസ്തമായിരിക്കും. റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്റെ വേദന ഉറക്കമുണരുന്ന സമയത്താകും കൂടുതൽ അനുഭവപ്പെടുന്നത്.
രണ്ടസ്ഥികൾ തമ്മിൽ ഉരസാൻ ഈ അവസ്ഥ കാരണമാകും. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗിയെ ഗുരുതരമായ അവസ്ഥയിലെത്താൻ കാരണമായേക്കും. രോഗകാരണം പലപ്പോഴും വ്യക്തമല്ല. 20 വയസിിനു മുകളിൽ പ്രായമുള്ളവരിലാണ് സാധാരണ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ബാധിക്കുക. നിലവിൽ പല മരുന്നുകളും ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. സന്ധിമാറ്റി വയ്ക്കൽ ഉൾപ്പെടെ നടത്താറുണ്ട്. എങ്കിലും നിലവിൽ പൂർണമായും പ്രതിവിധി നൽകുന്ന ചികിത്സയില്ല.
∙ പ്രൊജക്ടിലെ ഏക മലയാളി
പ്രതിരോധം വളർത്തുക മാത്രമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസിനെ തടയാനുള്ള വഴി. ജനിതകപരമായി രോഗനിരക്ക് കൂടുതലുള്ള വിഭാഗത്തിലെ രോഗമില്ലാത്ത ആളുകളിൽ ട്രയൽ നടത്തുന്നതിന്റെ ലക്ഷ്യവും ഇതുതന്നെ. ആമുഖ പഠനങ്ങൾക്കു തുടക്കമായിട്ടുണ്ട്. 7 കോടിയോളമാണ് നിലവിൽ പദ്ധതിക്കായി മാറ്റി വച്ചിരിക്കുന്നത്. മാനിറ്റോബ സർവകലാശാലയിലെ ഡോ.ഹാനി എൽ ഗബലാവിയാണ് പ്രൊജക്ടിന്റെ മേധാവി.
കനേഡിയൻ സർവകലാശാലകൾക്കു പുറത്തു നിന്നുള്ള ഏക അംഗം തൃശൂർ ചാലക്കുടി സ്വദേശിയായ ഡോ. ശ്രീരാജ് ഗോപിയാണ്. മഞ്ഞളിന്റെ രോഗപ്രതിരോധത്തെക്കുറിച്ച് ഡോ.ശ്രീരാജിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് മാനിറ്റോബ സർവകലാശാലയുടെ പദ്ധതി. മുൻപ് ആര്ത്രൈറ്റിസ് ബാധിതരിൽ നടത്തിയ കുർക്കുമിൻ പഠനം വിജയകരമായിരുന്നു. കർണാടകയിലെ സിദ്ദപ്പൂരിലെ ധന്വന്തരി ആയുർവേദ കോളജിലെ ഗവേഷണ വിഭാഗമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ബാധിതരിൽ കുർക്കുമിൻ നൽകിയുള്ള പഠനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ശ്രീരാജ് നടത്തിയ പഠനത്തിന്റെ ഫലങ്ങളാണ് രോഗനിരക്ക് കൂടുതലായി കാണുന്ന ജന വിഭാഗങ്ങളിലെ രോഗം ബാധിക്കാത്തവരിൽ പ്രതിരോധ മരുന്ന് നൽകിയുള്ള ശ്രമത്തിന് മാനിറ്റോവ സർവകലാശാലയെ പ്രേരിപ്പിച്ചത്. 6 മാസം നീണ്ടു നിൽക്കുന്നതാണ് ആദ്യ ഘട്ടം. തുടർന്ന് ഇവരിലെ രോഗപ്രതിരോധ സംവിധാനത്തിലെ വിശദാംശങ്ങൾ പഠിക്കും.
∙ ഒരു ദിവസം 500 മില്ലിഗ്രാം മഞ്ഞൾ
ക്ലിനിക്കൽ ട്രയലിൽ രണ്ടായിരത്തിലേറെ വ്യക്തികൾ പങ്കെടുക്കുന്നുണ്ട്. ഇതിൽ ഒരാൾക്ക് പ്രതിദിനം 500 മില്ലി ഗ്രാം മഞ്ഞളിന്റെ ക്യാപ്സൂൾ നൽകുന്നുണ്ട്. ഇവരിലെ രോഗ പ്രതിരോധ ശേഷിയെക്കുറിച്ച് ദീർഘകാലം പഠനം നടത്തേണ്ടി വരും. പരമ്പരാഗതമായി രോഗം കൂടുതൽ ബാധിക്കുന്ന ഈ കമ്യൂണിറ്റിയിൽ പ്രതിരോധ ശേഷി വളർത്താൻ മഞ്ഞളിനു കഴിയുമോയെന്നാണ് കാനഡയിലെ ആരോഗ്യ മേഖല ഉറ്റു നോക്കുന്നത്. ട്രയലിനാവശ്യമായ മഞ്ഞൾ കയറ്റി അയക്കുന്നത് കേരളത്തിൽ നിന്നു തന്നെയാണ്. എറണാകുളം കോലഞ്ചേരിയിലുള്ള ഓറിയോ ബയോ ലാബ്സ് എന്ന കമ്പനിയാണ് ഇതു ലഭ്യമാക്കുന്നത്. പരീക്ഷണത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ആവശ്യമായ വലിയ അളവ് മഞ്ഞൾ സൗജന്യമായാണ് വിതരണക്കാർ ട്രയലിനു നൽകുന്നത.്
∙ ഡോ. ശ്രീരാജ് ഗോപി
പൊതുജനാരോഗ്യ സംബന്ധമായ ഫൈറ്റോ കെമിസ്ട്രി അറിയപ്പെടുന്ന ഗവേഷകനാണ് തൃശൂർ ചാലക്കുടി അന്നനാട് സ്വദേശിയായ ഡോ.ശ്രീരാജ് ഗോപി. വ്യവസായ രസതന്ത്രജ്ഞനായ ഇദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് മലേഷ്യയിൽ കൺസൾട്ടിങ് പ്രഫസറാണ്. ഓർഗാനിക് കെമിസ്ട്രി, നാനോ ടെക്നോളജി, ഡ്രഗ് ഡെലിവറി എന്നീ മേഖലകളിൽ 3 പിഎച്ച്ഡികൾ കരസ്ഥമാക്കിയിട്ടുണ്ട്. 6 രാജ്യാന്തര സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറുമാണ്. റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി ഫെല്ലോ,അമേരിക്കൻ കോളജ് ഓഫ് ന്യൂട്രിഷൻ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
English Summary : Can curcumin prevent Rheumatoid arthritis?