ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു മരുന്നെങ്കിലും കഴിക്കാത്തവർ ഉണ്ടാവില്ല. മരുന്നുകളുടെ ശരിയായ ചേരുവ കൃത്യമായ അളവിൽ കഴിക്കുമ്പോൾ രോഗങ്ങൾ ഭേദമാവുകയും ജീവിത സൗഖ്യം ഉണ്ടാവുകയും ചെയ്യും. എന്നാൽ മരുന്ന് കഴിക്കുമ്പോൾ വരുത്തുന്ന ചെറിയ തെറ്റുകൾക്ക് വലിയ വില കൊടുക്കേണ്ടി വന്നേക്കാം. ഇതുമായി ബന്ധപ്പെട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു മരുന്നെങ്കിലും കഴിക്കാത്തവർ ഉണ്ടാവില്ല. മരുന്നുകളുടെ ശരിയായ ചേരുവ കൃത്യമായ അളവിൽ കഴിക്കുമ്പോൾ രോഗങ്ങൾ ഭേദമാവുകയും ജീവിത സൗഖ്യം ഉണ്ടാവുകയും ചെയ്യും. എന്നാൽ മരുന്ന് കഴിക്കുമ്പോൾ വരുത്തുന്ന ചെറിയ തെറ്റുകൾക്ക് വലിയ വില കൊടുക്കേണ്ടി വന്നേക്കാം. ഇതുമായി ബന്ധപ്പെട്ട് ശരീരത്തിലുണ്ടാകുന്ന സങ്കീർണതകൾ നിരവധിയാണ്. പ്രതിവർഷം 15 ലക്ഷം ഗുരുതരമായ തെറ്റുകൾ മരുന്നു കഴിക്കുന്നതുമായി ബന്ധപ്പെട്ട് മനുഷ്യർ വരുത്താറുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് ഏറ്റവും വ്യാപകം മുതിർന്ന പൗരന്മാരിലാണ്.

മരുന്ന് കഴിക്കുമ്പോൾ ഇനി പറയുന്ന 7 തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കാം :

ADVERTISEMENT

1. കൂട്ടിക്കലർത്തൽ: പരസ്പരം പ്രതിപ്രവർത്തിക്കുന്ന രണ്ടു മരുന്നുകൾ ഒരുമിച്ചു കഴിക്കുന്നത് അവയുടെ ഫലപ്രാപ്തി കുറയ്ക്കുകയും സുഖകരമല്ലാത്ത പാർശ്വ ഫലങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

2. പൂർണമായി അറിയാത്ത മരുന്ന് : ഡോക്ടർ കുറിച്ചു തരുന്നതായാലും മെഡിക്കൽ സ്റ്റോറിൽ പോയി വാങ്ങുന്നതായാലും കഴിക്കുന്ന മരുന്നിനെ പറ്റി പൂർണമായും അറിവുണ്ടാകണം. ഇത് തെറ്റുകൾ പറ്റുന്നത് ഒഴിവാക്കാൻ സഹായിക്കും.

ADVERTISEMENT

3. ഉയർന്ന ഡോസ് മരുന്ന്: ഡോക്ടർമാർ നിർദേശിക്കുന്ന ഡോസിൽ മാത്രം മരുന്ന് കഴിക്കുക. രണ്ടെണ്ണം കൂടുതൽ കഴിച്ചാൽ രോഗം പെട്ടെന്ന് ഭേദമാകും എന്ന ചിന്ത തെറ്റാണ്. കൂടിയ ഡോസിലുള്ള മരുന്നുകൾ തലകറക്കവും കരൾ നാശവും അടക്കമുള്ള പ്രശ്നങ്ങളുണ്ടാക്കാം.

4. മുടക്കം വരുത്തൽ: ചില പ്രത്യേക തരം മരുന്നുകൾ ഒരിക്കൽ ഡോക്ടർ കുറിച്ചു തന്നു കഴിഞ്ഞാൽ നിശ്ചിതകാലത്തേക്ക് മുടക്കം വരുത്താതെ തുടർച്ചയായി കഴിക്കേണ്ടതാണ്. ചിലർ രോഗം ഭേദമായി എന്ന് കണ്ടാൽ ഡോക്ടറോട് ചോദിക്കാതെ മരുന്ന് നിർത്തി കളയും. വീണ്ടും എന്തെങ്കിലും പ്രശ്നമുണ്ടായാൽ സ്വന്തം ഇഷ്ടപ്രകാരം അവ പുനരാരംഭിക്കുകയും ചെയ്യും. ആന്റി ഡിപ്രസന്റുകൾ, സ്റ്റിറോയ്ഡുകൾ, രക്തം നേർപ്പിക്കുന്ന മരുന്നുകൾ തുടങ്ങി പല മരുന്നുകളും തോന്നിയതുപോലെ ഇടയ്ക്ക് മുടക്കം വരുത്തി കഴിക്കുന്നത് അപകടകരമാണ്. ആന്റിബയോട്ടിക് മരുന്നുകൾ ഒക്കെ കൃത്യമായ ദിവസങ്ങളിലേക്ക് കുറിച്ച് തരുന്നത് അത്രയും നാളുകൾ തന്നെ കഴിച്ച് ഒരു കോഴ്സ് പൂർത്തിയാക്കാൻ ശ്രദ്ധിക്കണം.

ADVERTISEMENT

5.വെറും വയറ്റിൽ മരുന്ന്: ആഹാരത്തിനുശേഷം കഴിക്കാൻ നിർദ്ദേശിക്കുന്ന മരുന്നുകൾ അങ്ങനെതന്നെ കഴിച്ചാലേ ഫലം ഉണ്ടാവുകയുള്ളൂ. പൊതുവേ മരുന്നുകൾ കഴിക്കുമ്പോൾ ആരോഗ്യകരമായ ഭക്ഷണവും കഴിക്കാൻ ശ്രദ്ധിക്കുക.

6. സ്വയം മരുന്ന് കുറിക്കൽ: ഗൂഗിളിലും മറ്റും രോഗലക്ഷണങ്ങൾ പരതി സ്വയം രോഗം നിർണയിച്ച് സ്വയം മരുന്ന് കുറിച്ച് കഴിക്കുന്നത് അത്യന്തം അപകടകരമാണ്. നിങ്ങളുടെ ജീവനെ തന്നെ ഇത് അപകടത്തിലാക്കും. ഏത് മരുന്നു കഴിക്കുന്നതിനു മുൻപും ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

7. മറ്റുള്ളവരുടെ മരുന്ന് കഴിക്കൽ: ഓരോ വ്യക്തിയുടെയും ആരോഗ്യം, പ്രായം, മറ്റ് വൈദ്യശാസ്ത്ര സങ്കീർണതകൾ എന്നിവ പരിഗണിച്ചായിരിക്കും ഡോക്ടർ മരുന്നു കൊടുക്കുക. അതിനാൽ ഒരേ രോഗ ലക്ഷണങ്ങൾ ഉണ്ടെന്ന് കരുതി മറ്റൊരാൾക്ക് നിർദ്ദേശിക്കപ്പെട്ട മരുന്ന് കഴിക്കരുത്. ഇത് അപകടം ക്ഷണിച്ചു വരുത്തുന്നതിനു തുല്യം ആണ്.

English Summary : Medication mistakes