കോളജിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റു എന്ന വിവരമാണ് ഒരു ദിവസം മാതാപിതാക്കൾക്ക് ലഭിക്കുന്നത്. വിവരം അറിഞ്ഞ് ബന്ധുക്കൾ പാഞ്ഞെത്തി. അവിടെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ശരീരം ആസകലം പരുക്കുകളോടെ കിടക്കുന്ന മകനെയാണു കണ്ടത്. എന്താണ് സംഭവിച്ചതെന്ന് മാതാപിതാക്കൾ അന്വേഷിച്ചെങ്കിലും കെട്ടിടത്തിനു മുകളിൽ നിന്നു താഴേക്ക് ചാടി എന്നതു മാത്രമാണ് അറിയാൻ കഴിഞ്ഞത്

കോളജിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റു എന്ന വിവരമാണ് ഒരു ദിവസം മാതാപിതാക്കൾക്ക് ലഭിക്കുന്നത്. വിവരം അറിഞ്ഞ് ബന്ധുക്കൾ പാഞ്ഞെത്തി. അവിടെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ശരീരം ആസകലം പരുക്കുകളോടെ കിടക്കുന്ന മകനെയാണു കണ്ടത്. എന്താണ് സംഭവിച്ചതെന്ന് മാതാപിതാക്കൾ അന്വേഷിച്ചെങ്കിലും കെട്ടിടത്തിനു മുകളിൽ നിന്നു താഴേക്ക് ചാടി എന്നതു മാത്രമാണ് അറിയാൻ കഴിഞ്ഞത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോളജിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റു എന്ന വിവരമാണ് ഒരു ദിവസം മാതാപിതാക്കൾക്ക് ലഭിക്കുന്നത്. വിവരം അറിഞ്ഞ് ബന്ധുക്കൾ പാഞ്ഞെത്തി. അവിടെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ശരീരം ആസകലം പരുക്കുകളോടെ കിടക്കുന്ന മകനെയാണു കണ്ടത്. എന്താണ് സംഭവിച്ചതെന്ന് മാതാപിതാക്കൾ അന്വേഷിച്ചെങ്കിലും കെട്ടിടത്തിനു മുകളിൽ നിന്നു താഴേക്ക് ചാടി എന്നതു മാത്രമാണ് അറിയാൻ കഴിഞ്ഞത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. ലഹരി വസ്തുക്കളുടെ ഉപയോഗം ഓരോ വർഷവും അപകടകരമാകും വിധം ലഹരി ഉപയോഗം വർധിച്ചുവരുന്നതായി പൊലീസ്, എക്സൈസ് കണക്കുകൾ.  ലഹരിമരുന്നിന് അടിമകളായി ചികിത്സ തേടി എത്തുന്ന യുവാക്കളുടെ പ്രായപരിധി കുറഞ്ഞു വരുന്നു. അത് കൂടുതൽ ആശങ്കയുളവാക്കുന്നു. കോട്ടയം മെഡിക്കൽ കോളജിലെ മാനസികാരോഗ്യ വിഭാഗം മേധാവി ഡോ. വർഗീസ് പി. പുന്നൂസ് പറയുന്നു. ഡോ. വർഗീസ് പി. പുന്നൂസിന്റെ കേസ് ഡയറി ഈ സമൂഹത്തിന് മുന്നറിയിപ്പാണ്. 

സൈക്യാട്രിസ്റ്റിന്റെ കേസ് ഡയറി 

ADVERTISEMENT

ബെംഗളൂരു നഗരത്തിലെ കോളജിലെ പ്രമുഖ എൻജിനീയറിങ് കോളജ്. കോട്ടയം സ്വദേശിയായ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥി, കോളജിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റു എന്ന വിവരമാണ് ഒരു ദിവസം മാതാപിതാക്കൾക്ക് ലഭിക്കുന്നത്. വിവരം അറിഞ്ഞ് ബന്ധുക്കൾ പാഞ്ഞെത്തി. അവിടെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ശരീരം ആസകലം പരുക്കുകളോടെ കിടക്കുന്ന മകനെയാണു കണ്ടത്. എന്താണ് സംഭവിച്ചതെന്ന് മാതാപിതാക്കൾ അന്വേഷിച്ചെങ്കിലും കെട്ടിടത്തിനു മുകളിൽ നിന്നു താഴേക്ക് ചാടി എന്നതു മാത്രമാണ് അറിയാൻ കഴിഞ്ഞത്. കൂടുതൽ അന്വേഷിക്കാതെ മാതാപിതാക്കൾ മകനെ നാട്ടിൽ എത്തിച്ച് മികച്ച ചികിത്സ നൽകി. ആഴ്ചകൾക്കുള്ളിൽ ബോധം തെളിഞ്ഞു. അസ്ഥിരോഗ ചികിത്സാ വിഭാഗത്തിൽ കഴി‍ഞ്ഞിരുന്ന ഈ യുവാവ് ചില അസ്വസ്ഥതകൾ കാണിക്കാൻ തുടങ്ങി. കൈകാലുകൾ അടിക്കുക, അക്രമവാസന പ്രകടിപ്പിക്കുക എന്നിവയായിരുന്നു ഇത്. പരുക്കിന്റെ ആഘാതമാണെന്നാണു ഇതിനു കാരണമെന്നാണ് ആദ്യം ഇവരും ഡോക്ടർമാരും കരുതിയത്. എന്നാൽ വിശദമായ പരിശോധനയിൽ ഈ യുവാവ് ഏറെക്കാലമായി മയക്കുമരുന്നിനു അടിമയാണെന്നു കണ്ടെത്തി. അപകടം മയക്കു മരുന്നിന്റെ ഉപയോഗത്തിൽ നിന്ന് ഉണ്ടായതെന്നും ബോധ്യപ്പെട്ടു.

ആഴ്ചകൾ നീണ്ട ചികിത്സകൾക്ക് ശേഷം യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവന്നു. ചികിത്സകൾക്ക് ഇടയിൽ യുവാവ് മാനസിക ആരോഗ്യ വിദഗ്ധനു മുന്നിൽ മനസ്സു തുറന്നു. കോളജിലെ സഹപാഠികളുടെ ഇടയിൽ മയക്കുമരുന്ന് ഉപയോഗം ഉണ്ട്. ഇത് ഒരു തെറ്റാണെന്നു ഇവർക്ക് ചിന്തയില്ല. ഈ ചെറുപ്പാക്കാരനും മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങി. ഇത്തരത്തിൽ ഉന്മാദം അവസ്ഥയിൽ ഒരു ദിവസം തനിക്ക് പറക്കാൻ കഴിയുമെന്ന തോന്നൽ ഇയാൾക്ക് ഉണ്ടായി. കാറ്റിൽ മെല്ലെ ഒഴുകുന്ന തുവൽ പോലെ പറന്നു നടക്കുന്നത് അയാൾ മനസ്സിൽ കണ്ടു. തുടർന്നാണ് കോളജ് കെട്ടിടത്തിന്റെ മൂന്നാം നിലയുടെ മുകളിൽ കയറി താഴേക്ക് ചാടിയത്. മാസങ്ങൾ നീണ്ട ചികിത്സയിൽ പരുക്കുകൾ ഭേദമായതോടെ യുവാവ് ആശുപത്രി വിട്ടു. മാതാപിതാക്കൾ മകനെ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ എല്ലാവർക്കും നന്ദി പറഞ്ഞു പിരിഞ്ഞു.

എന്നാൽ വീട്ടിലെ വിശ്രമത്തിനിടെ ആദ്യമായി പുറത്തിറങ്ങിയ മകൻ വീണ്ടും അന്വേഷിച്ചു പോയത് മയക്കുമരുന്ന് ലഭിക്കുന്ന സ്ഥലം ആയിരുന്നു ഇത് അറിഞ്ഞതോടെ മാതാപിതാക്കൾ ആകെ തകർന്നു പോയി. ഈ യുവാവിനെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ മനസ്സിന്റെ അടിത്തട്ടിൽ അവശേഷിച്ചിരുന്ന അവസാന കരടും എടത്തു മാറ്റാൻ വീണ്ടും മാസങ്ങൾ നീണ്ട ചികിത്സ വേണ്ടി വന്നു. ഇപ്പോൾ നല്ല ജോലിയും കുടുംബവുമായി ഈ യുവാവ് കഴിയുന്നു.

ഡയറിക്കുറിപ്പ് -2

ADVERTISEMENT

ചെന്നൈയിലെ പ്രഫഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന 2 -ാം വർഷം വിദ്യാർഥി. പഠനത്തിൽ അതിസമർഥൻ. കോഴ്സിന്റെ ഇടയ്ക്ക് വീട്ടിൽ വന്നപ്പോൾ അസ്വാഭാവികമായി പെരുമാറി തുടങ്ങി. മുറിക്കുളളിൽ അടച്ചിരിക്കും. മാതാപിതാക്കൾ ശ്രദ്ധിച്ചപ്പോൾ ഇയാൾ ഒറ്റയ്ക്ക് സംസാരിക്കുന്നതും മാനസിക വിഭ്രാന്തി ഉളളവർ ചെയ്യുന്നതുപോലെ പോലെ പെരുമാറുകയും ചെയ്യുന്നു. ബലമായി മുറിക്കുള്ളിൽ കടന്ന മാതാപിതാക്കളോട് തന്റെ ചെവിയിൽ അശരീരികൾ കേൾക്കുന്നതായും അത് അനുസരിച്ചാണ് ഞാൻ ജീവിക്കുന്നതെന്നും ഇയാൾ പറഞ്ഞു. ഇയാളെ ബലമായി ആശുപത്രിയിൽ കൂട്ടികൊണ്ടു പോയി. ഈ സമയം തന്റെ ബാഗിൽ ഉണ്ടായിരുന്ന ഒരു ഫയൽ കൂടി എടുത്തുകൊണ്ടാണ് ഈ യുവാവ് ആശുപത്രിയിലേക്ക് പോന്നത്. ആശുപത്രിയിൽ വച്ച് വിശദമായി ഇയാളുമായി സംസാരിച്ച ഡോക്ടർ പോലും ഞെട്ടിത്തരിച്ചു. വർഷങ്ങളായി താൻ മയക്കുമരുന്നിനു അടിമയാണെന്നു ഒരു മടിയും കൂടാതെ ഇയാൾ പറഞ്ഞു. ഇതിൽ ഒരു തെറ്റുമില്ലെന്നു ഇയാൾ ആവർത്തിച്ചു. ഡോക്ടർ മയക്കുമരുന്ന് ഉപയോഗത്തിന്റെ ദോഷവശങ്ങൾ സംസാരിച്ചു തുടങ്ങിയതോടെ വീട്ടിൽ നിന്ന് എടുത്തു കൊണ്ടുവന്ന ഫയൽ ഈ യുവാവ് തുറന്നു. അതിൽ ഇയാൾ ഇന്റർനെറ്റിൽ നിന്ന് ശേഖരിച്ച തെറ്റായ ചില ലേഖനങ്ങളായിരുന്നു.

മയക്കുമരുന്ന് ശരീരത്തിനു ആവശ്യമാണെന്ന വിധമുള്ള തെറ്റായ വിവരങ്ങളും കെട്ടുകഥകളും ഉൾപ്പെടെ പല മെഡിക്കൽ ലേഖനങ്ങളായിരുന്നു. ഇത്. അതിനാൽ താൻ തിരഞ്ഞെടുത്തിരിക്കുന്ന മയക്കുമരുന്നു വഴി ശരിയാണെന്നു വരുത്തി തീർക്കുന്നതിനു ഇയാൾ ഡോക്ടറുമായി വാദപ്രതിവാദം തന്നെ നടത്തി. എന്നാൽ ഇവ എല്ലാം തെറ്റാണെന്നും മണ്ടത്തരമാണെന്നും ബോധ്യപ്പെടുത്താൻ ഡോക്ടർ ഇന്റർനെറ്റ് മാധ്യമം തന്നെ ഉപയോഗിച്ചു. മയക്കുമരുന്ന് ഉപയോഗം തലച്ചോറിനും ശരീരത്തിനും ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഡോക്ടർ ബോധ്യപ്പെടുത്തി. ഇതോടെ ഈ യുവാവ് യാഥാർഥ്യ ബോധത്തിലേക്കു തിരിച്ചുവന്നു. എന്തിനോടും അമിതമായ ആസക്തി പ്രകടിപ്പിക്കുന്ന ഈ യുവാവിന്റെ സ്വഭാവ വൈകല്യം ഡോക്ടർമാർ തിരിച്ചറിഞ്ഞ് ചികിത്സിച്ചതോടെ ഈ യുവാവ് ജീവിതത്തിലേക്ക് തിരിച്ചു വന്നു. എന്നാൽ ഇയാളുടെ സ്വപ്നമായിരുന്ന പ്രഫഷനൽ വിദ്യാഭ്യാസം തുടരാനും ഉയരങ്ങളിൽ എത്താൻ കഴിഞ്ഞില്ല. ദുഃശീലങ്ങളെല്ലാം ഉപേക്ഷിച്ച് ജീവിതത്തിലേക്ക് പൂർണ ആരോഗ്യത്തോടെ തിരിച്ചുവന്നു എന്നതാണ് മാതാപിതാക്കളുടെ ആശ്വാസം.

ഡയറിക്കുറുപ്പ് -3

പ്രമുഖ ഫൈൻ ആർട്സ് കോളജ്, വെളളി വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന പല സെലിബ്രിറ്റികളും പഠിച്ചിറങ്ങിയ സ്ഥലം സ്വന്തം കഴിയും താല്പര്യവും കൊണ്ടാണ് ഈ യുവാവ് അവിടെ തന്റെ ഇഷ്ട കോഴ്സിനു ചേർന്നത്.

ADVERTISEMENT

കോളജിലെ ആദ്യ ദിവസം തന്നെ ചുറ്റും ബുദ്ധിജീവികളുടെ രൂപഭാവങ്ങളോടെ നടക്കുന്ന ചില സീനിയർ വിദ്യാർഥികളെ ആണ് കണ്ടത്. ഊഴാൻ താടി, നീളൻ ജുബ്ബ തോളിനു താഴേക്ക് വളർന്നിറങ്ങിയ അലസമായ മുടി. ചിലർ പാട്ടും കവിതയുമായി കോളജ് ക്യാംപസിലെ മരച്ചുവട്ടിൽ ഇരിപ്പും കിടപ്പും. കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉന്മാദ അവസ്ഥയെ അരാദിക്കുന്നക്കുന്ന ആ കോളജിലെ അനേകം വിദ്യാർഥികളെ പോലെ ഈ യുവാവും പതുക്കെ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും രുചി അറിഞ്ഞു. സീനിയർ വിദ്യാർഥികളോ പോലെ ആകാൻ ശ്രമിച്ചു. പതുക്കെ കോഴ്സ് മുടങ്ങി. കൈമുതലായി ലഭിച്ച കലാവാസന എങ്ങോ നഷ്ടപ്പെട്ടു. അവസാനം എങ്ങും എത്താതെ ആശുപത്രിയിൽ ഇടുങ്ങിയ മുറിക്കുള്ളിൽ ഏറെക്കാലം അടയ്ക്കപ്പെട്ടു.

കഞ്ചാവും മയക്കുമരുന്നു ഉപയോഗിക്കുന്ന ചെറുപ്രായക്കാർ കൂടുന്നു

1990 കാലഘട്ടങ്ങളിൽ അന്ന് ലഭ്യമായിരുന്ന നിയമപ്രകാരമുള്ള ലഹരി വസ്തുക്കളായ മദ്യം, പുകയില ഉൽപ്പങ്ങൾ ആദ്യമായി ഉപയോഗിച്ചു തുടങ്ങന്ന യുവാക്കളുടെ പ്രായ പരിധി 19, 20 വയസ്സ് ആയിരുന്നു. എന്നാൽ ഇപ്പോൾ നിയമനുശ്രതമല്ലാത്ത കഞ്ചാവ്, മറ്റ് മയക്കുമരുന്ന് എന്നിവ ആദ്യമായി ഉപയോഗിച്ചു തുടങ്ങുന്നവരുടെ പ്രായ പരിധി 11 -12 വയസ്സിലേക്ക് എത്തി.

പ്രത്യാഘാതങ്ങൾ

കുട്ടികളുടെ വളരുന്ന മസ്തിഷ്കത്തിന്റെ കഞ്ചാവും മയക്കുമരുന്നു തകരാർ വരുത്തുന്നു. പഠന വൈകല്യം, ശ്രദ്ധക്കുറവ്, അക്രമവാസന തുടങ്ങിയവ കൂടുന്നു. ഓർമ ശക്തി, ബുദ്ധി ശക്തി എന്നിവ കുറയുന്നു. മയക്കുമരുന്ന് കുത്തിവയ്ക്കുന്നവരിൽ എച്ച്ഐവി, ഹൈപ്പറ്റെറ്റിസ് ബി എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്, ആന്തരിക അവയവങ്ങളെ സാരമായി ബാധിക്കുന്നു. സ്ഥിരം മയക്കുമരുന്ന് ഉപോഗിക്കുന്നവർ വീടുകളിൽ പണത്തിനുവേണ്ടി മാതാപിതാക്കളെ കത്തിമുനിയിൽ നിർത്തുന്നു.

തിരിച്ചറിയാൻ വൈകുന്നു

മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ മാറ്റങ്ങളും ലക്ഷണങ്ങളും പലപ്പോഴും ബന്ധുക്കൾ തിരിച്ചറിയാൻ വൈകുന്നു. തുടക്കത്തിൽ ഇത്തരം പ്രവണതകൾ തിരിച്ചറിഞ്ഞാൽ കൂടുതൽ വഷളാകുന്നതിനു മുൻപ് ഇവരെ രക്ഷിക്കാനാകും. പെട്ടന്ന് ഉൾവലിയുക, അധികം ആരോടും മിണ്ടാതെ ആകുക, മുറിയിൽ ഒറ്റയ്ക്ക് ഇരിക്കുക, പെട്ടന്ന് ദേഷ്യം ഉണ്ടാകുക, അലസത, പണത്തിനു വേണ്ടി അക്രമാസക്തരാകുക, കളിയും തുണികഴുകും പോലുള്ള കാര്യങ്ങളിൽ ശ്രദ്ധ കുറയുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെക്കാം.

മയക്കുമരുന്നിന് വേണ്ടി മോഷണവും

യുവാക്കൾ ഉൾപ്പെട്ട മാലപൊട്ടിക്കൽ, ബൈക്ക്, കാർ മോഷണങ്ങൾ തുടങ്ങിയ കേസുകളിൽ മിക്കതും അവസാനം എത്തി നിൽക്കുന്നത് കഞ്ചാവ്, മയക്കുമരുന്ന് ലോബിയിലാകും. കഞ്ചാവ്, മയക്കുമരുന്ന് എന്നിവ ലഭിക്കാനായി വലിയ തുകയാണ് നൽകേണ്ടി വരുന്നത്. ഇത് ലഭിക്കാതെ പിടിച്ചു നിൽക്കാനും കഴിയാതെ വരുമ്പോൾ എളുപ്പത്തിൽ കൂടുതൽ പണം ഉണ്ടാക്കാൻ കഴിയുന്ന പറിക്കൽ, ബൈക്ക് കാർ മോഷണം എന്നിവയിലേക്ക് യുവാക്കൾ തിരിയും. ഇതുകൂടാതെ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും എസ്കോർ‌ട്ട് പോകുക, കാരിയർമാരാകുക തുടങ്ങിയ കാര്യങ്ങളിലും പങ്കെടുത്ത് പണം ഉണ്ടാക്കും. ഇത്തരത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവർ എല്ലായ്പോഴും ഈ രഹസ്യ പങ്കുവയ്ക്കാൻ തയാറാകില്ല എന്നതും ശ്രദ്ധേയമാണ്.

ചികിത്സ വേണം

ലഹരി ഉപയോഗം രോഗമായി കണ്ടാണ് ചികിത്സ വേണ്ടത്. ഇത്തരത്തിലുള്ളവരുടെ മനസിനും ശരീരത്തിനും ചികിത്സ വേണം. മരുന്നുകളും ഇവർക്ക് നൽകേണ്ടി വരും. അക്രമാസക്തരാകുന്ന രോഗികളെ ആഴ്ചകളോളവും മാസങ്ങളോളവും വാർഡുകളിലും സുരക്ഷിതമായ സെല്ലുകളിലും സൂക്ഷിച്ച് ചികിക്സ നൽകേണ്ടിവരും. ഡി അഡിക്ഷൻ കേന്ദ്രങ്ങൾക്ക് പുറമേ അക്രമാസക്തരായ രോഗികളെ താമസിപ്പിക്കുന്ന കേന്ദ്രങ്ങളും മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് ആരംഭിക്കണം.

English Summary : International day against drug abuse