കോവിഡ് മഹാമാരി, നമ്മുടെ ശരീരത്തെ മുഴുവൻ പ്രതികൂലമായി ബാധിക്കുമ്പോൾ വായയെ മാത്രം വെറുതേ വിടുമെന്ന് കരുതരുത്. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളിൽ ദന്തസംബന്ധിയായ പ്രശ്നങ്ങളും കാണപ്പെടുന്നു. വായിലെ നീർവീക്കം ശരീരത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിച്ചേക്കാം. പല്ലുകൾക്ക് ബലക്കുറവ്, മോണവീക്കം, മോണയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മഹാമാരി, നമ്മുടെ ശരീരത്തെ മുഴുവൻ പ്രതികൂലമായി ബാധിക്കുമ്പോൾ വായയെ മാത്രം വെറുതേ വിടുമെന്ന് കരുതരുത്. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളിൽ ദന്തസംബന്ധിയായ പ്രശ്നങ്ങളും കാണപ്പെടുന്നു.  വായിലെ നീർവീക്കം ശരീരത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിച്ചേക്കാം. പല്ലുകൾക്ക് ബലക്കുറവ്, മോണവീക്കം, മോണയിൽ നിന്നു രക്തസ്രാവം, മോണ പഴുക്കുക, വായ്പ്പുണ്ണ്, പല്ല് പുളിപ്പ്, നാവിലെ തടിപ്പ്, നാവിൽ പാട കെട്ടുക, നാവിലെ തൊലി ഇളകുന്ന അവസ്ഥ ,വായ്ക്കുള്ളിൽ പുകച്ചിൽ , കീഴ്ത്താടിയോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഉമിനീർ ഗ്രന്ഥിയുടെ നാളമായ വാർട്ടൻ നാളത്തിലെ വീക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ വായിൽ ഉണ്ടാകുന്നതായി കോവിഡ് രോഗമുക്തി നേടിയവരിൽ നടത്തിയ പഠനങ്ങൾ സ്ഥിരീകരിക്കുന്നു. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം വഴിവയ്ക്കാൻ വായിലെ ശുചിത്വക്കുറവ് കാരണമാവുന്നു. അതു കൊണ്ട് തന്നെ കോവിഡ് മുക്തരായവർ വായിലെ ശുചിത്വത്തിൽ അലംഭാവം കാട്ടാൻ പാടില്ല. 

മാസ്ക് മൗത്ത് സിൻഡ്രോം

ADVERTISEMENT

ദീർഘനേരം മാസ്ക് ഉപയോഗിക്കുമ്പോൾ ചില പ്രശ്നങ്ങൾ വായ്ക്കുള്ളിൽ അനുഭവപ്പെടുന്നതായി കണ്ടെത്തി. ഇവയെ ഒരുമിച്ച് മാസ്ക് മൗത്ത് സിൻഡ്രോം എന്നാണ് പറയുന്നത്.

1. ദന്തക്ഷയം : വായ വരണ്ടുണങ്ങുന്നവരിൽ ഉമിനീരിന്റെ പ്രവാഹം മന്ദഗതിയിലാവുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന വൃത്തിയാക്കൽ പ്രക്രിയയ്ക്ക് തടസ്സമുണ്ടാവുന്നു. ഇത് കൂടുതൽ ദന്തക്ഷയത്തിന് ഇടയാക്കും.

2. നാവിലെ പൂപ്പൽ ബാധ : വായിലൂടെ ശ്വാസമെടുക്കുന്നതും നിർജലീകരണവും വഴി നാക്കിൽ പൂപ്പൽ ബാധ കൂടുന്നു. ഇത് വായനാറ്റത്തിലേക്കും നയിക്കുന്നു.

3. മോണവീക്കം : വായയിലൂടെ ശ്വസിക്കുന്നവരിൽ മോണയിൽ സ്ഥായിയായി നീർവീക്കവും മോണ ഉരുണ്ടു വീങ്ങിയതു പോലെയും കാണപ്പെടുമെന്ന് പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെയും ഈയൊരു പ്രക്രിയ കാരണം മോണവീക്കമുണ്ടാവുകയും തൽഫലമായി മോണയിൽ തടിപ്പ്,വർധിച്ച ചുവപ്പ് നിറം, മോണയിൽ നിന്നു രക്തം പൊടിയുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാവാറുണ്ട്.

ADVERTISEMENT

4. വായ്നാറ്റം: മാസ്‌ക് ദീർഘനേരം ധരിക്കുമ്പോൾ നാം അറിയാതെ ചില നേരം വായിലൂടെ ശ്വാസമെടുക്കുന്നു. ഇത് വായ വരണ്ടുണങ്ങാൻ കാരണമാവുന്നു. ഇതോടൊപ്പം നന്നായി വെള്ളം കുടിക്കാതെ വരുമ്പോൾ നിർജലീകരണം സംഭവിക്കുകയും നാവിൽ നേർത്ത പാട പോലെ പൂപ്പൽ ഉണ്ടാവുകയും ചെയ്യും. ഇത് വായിൽ ദുർഗന്ധം വമിപ്പിക്കുന്ന അസ്ഥിര ജൈവ സംയുക്തങ്ങൾ ഉണ്ടാവാനും കാരണമാവുന്നു. 

5. ചുരുക്കം ചിലരിൽ ഇതിനോടൊപ്പം ചുണ്ടിന്റെ കോണുകളിൽ ഉണ്ടാവുന്ന നീർവീക്കം കാരണം വിണ്ടു കീറൽ അഥവാ angular cheilitis എന്ന അവസ്ഥയും കാണാറുണ്ട്.

വൈറ്റ് ഫംഗസ് അഥവാ വെള്ളപ്പൂപ്പൽ

ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്ന അവസ്ഥയിൽ വരുന്ന അവസരവാദ അണുബാധകളിൽ പ്രധാനിയാണിത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന ഈ പൂപ്പൽ വായിലും കാണാറുണ്ട്. നാവിലും കവിളിന്റെ ഉൾഭാഗത്തും ചുണ്ടിന്റെ അരികിലുമൊക്കെയാണ് കൂടുതലായി കാണപ്പെടാറുള്ളത്. 

ADVERTISEMENT

വായിലെ വെള്ളപ്പൂപ്പൽ അണുബാധയെ നാലായി തരംതിരിക്കാം:

1. നേർത്ത പാടയാൽ മൂടപ്പെട്ടത്: ഈ പാട അഥവാ pseudomembrane നീക്കുമ്പോൾ കടുംചുവപ്പ് നിറം, രക്തസ്രാവം, എരിച്ചിൽ തുടങ്ങിയവ ഉണ്ടാവുന്നു.

2.ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടാവുന്ന തരം antibiotic sore mouth

3. പൂർവാർബുദഗണത്തിൽപെടുത്താവുന്ന കൂടുതൽ അപകടകാരിയായ തരം Chronic hyperPlastic 

4. കൃത്രിമദന്തങ്ങൾ വൃത്തിയായി സൂക്ഷിക്കാത്തവരിൽ ആ പല്ല് സെറ്റിന്റെ ദശയോടമരുന്ന ഭാഗത്ത് കാണുന്ന തരം denture sore mouth. നാവ് ദിവസവും വൃത്തിയാക്കുകയും ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുകയും അനാവശ്യമായ ആന്റിബയോട്ടിക് ഉപയോഗം ഒഴിവാക്കുകയും കൃത്രിമ ദന്തങ്ങൾ വൃത്തിയോടെ സൂക്ഷിക്കുകയും ചെയ്താൽ ഇവയെ ഒരു പരിധി വരെ തടയാനാവും.

English Summary : Post covid related dental problems and Mak mouth syndrome