ലൂയി ജോയ് ബ്രൗൺ; പേരിന്റെ മധ്യത്തിലുള്ള ‘ജോയ്’ പോലെത്തന്നെ എല്ലാവരിലും സന്തോഷം നിറച്ചായിരുന്നു ആ കുരുന്നിന്റെ ജനനം. അവളുടെ മാതാപിതാക്കൾക്കു മാത്രമല്ല; ഒരു കുഞ്ഞിനെ താലോലിക്കാനായി വർഷങ്ങളായി കാത്തിരിക്കുന്ന എല്ലാ ദമ്പതികളുടെയും സന്തോഷം. 43 വർഷങ്ങൾക്കു മുൻപ് 1978 ജൂലൈ 25നാണ് യുകെയിലെ മാഞ്ചസ്റ്ററിൽ ആ

ലൂയി ജോയ് ബ്രൗൺ; പേരിന്റെ മധ്യത്തിലുള്ള ‘ജോയ്’ പോലെത്തന്നെ എല്ലാവരിലും സന്തോഷം നിറച്ചായിരുന്നു ആ കുരുന്നിന്റെ ജനനം. അവളുടെ മാതാപിതാക്കൾക്കു മാത്രമല്ല; ഒരു കുഞ്ഞിനെ താലോലിക്കാനായി വർഷങ്ങളായി കാത്തിരിക്കുന്ന എല്ലാ ദമ്പതികളുടെയും സന്തോഷം. 43 വർഷങ്ങൾക്കു മുൻപ് 1978 ജൂലൈ 25നാണ് യുകെയിലെ മാഞ്ചസ്റ്ററിൽ ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൂയി ജോയ് ബ്രൗൺ; പേരിന്റെ മധ്യത്തിലുള്ള ‘ജോയ്’ പോലെത്തന്നെ എല്ലാവരിലും സന്തോഷം നിറച്ചായിരുന്നു ആ കുരുന്നിന്റെ ജനനം. അവളുടെ മാതാപിതാക്കൾക്കു മാത്രമല്ല; ഒരു കുഞ്ഞിനെ താലോലിക്കാനായി വർഷങ്ങളായി കാത്തിരിക്കുന്ന എല്ലാ ദമ്പതികളുടെയും സന്തോഷം. 43 വർഷങ്ങൾക്കു മുൻപ് 1978 ജൂലൈ 25നാണ് യുകെയിലെ മാഞ്ചസ്റ്ററിൽ ആ

Want to gain access to all premium stories?

Activate your premium subscription today

  • icon1
    Premium Stories
  • icon3
    Ad Lite Experience
  • icon3
    UnlimitedAccess
  • icon4
    E-PaperAccess

ലൂയി ജോയ് ബ്രൗൺ; പേരിന്റെ മധ്യത്തിലുള്ള ‘ജോയ്’ പോലെത്തന്നെ എല്ലാവരിലും സന്തോഷം നിറച്ചായിരുന്നു ആ കുരുന്നിന്റെ ജനനം. അവളുടെ മാതാപിതാക്കൾക്കു മാത്രമല്ല; ഒരു കുഞ്ഞിനെ താലോലിക്കാനായി വർഷങ്ങളായി കാത്തിരിക്കുന്ന എല്ലാ ദമ്പതികളുടെയും സന്തോഷം. 43 വർഷങ്ങൾക്കു മുൻപ് 1978 ജൂലൈ 25നാണ് യുകെയിലെ മാഞ്ചസ്റ്ററിൽ ആ സന്തോഷം പിറന്നത്; ലോകത്തെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു. ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്) ചികിത്സാ രീതിയിലൂടെ പിറന്ന ആദ്യത്തെ ശിശുവിന്റെ ജന്മദിനമായ ജൂലൈ 25 പിന്നീട് ലോക ഐവിഎഫ് ദിനമായി ആചരിച്ചു തുടങ്ങി. ഒട്ടേറെ ദമ്പതിമാരുടെ സ്വപ്നങ്ങളുടെ സാക്ഷാൽക്കാരത്തിന്റെ തുടക്കം 43 വർഷം മുൻപത്തെ ആ ജൂലൈ 25ൽ നിന്നായിരുന്നു. ലൂയി ബ്രൗണിന്റെ മിഡിൽ നെയിം ‘ജോയ്’ ആയതിന്റെ പിന്നിലെ കാരണവും മറ്റൊന്നല്ല; ലോകത്തിനു മുഴുവൻ സന്തോഷവുമായി പിറന്നതിന്റെ ഓർമതന്നെയായിരുന്നു ആ പേര്.

ഒരു സ്വപ്നം പിറക്കുന്നു

ADVERTISEMENT

ലൂയി ബ്രൗണിന്റെ മാതാപിതാക്കൾ ഏറെ നാളായി കുഞ്ഞിനു വേണ്ടി ശ്രമിക്കുകയായിരുന്നു. ചികിത്സകളൊന്നും ഫലം കണ്ടില്ല. 1977 നവംബറിൽ ഐവിഎഫ് പരീക്ഷണത്തിന്റെ ഭാഗമാകാൻ ഈ ദമ്പതികൾ സമ്മതിച്ചു. ആ പരീക്ഷണം ഫലം കണ്ടു. പിറ്റേ വർഷം ജൂലൈ 25ന് ലെസ്‌ലി ബ്രൗൺ പ്രസവിച്ചു; സിസേറിയനായിരുന്നു. 2.6 കിലോ തൂക്കമുള്ള കുഞ്ഞ്, ലൂയി ജോയ് ബ്രൗൺ. ലൂയി ബ്രൗണിനൊപ്പം ബ്രിട്ടിഷ് ഗവേഷകനായ റോബർട്ട് എഡ്‌വേഡിനെയും ബ്രിട്ടിഷ് ഗൈനക്കോളജിസ്റ്റ് പാട്രിക് സ്റ്റെപ്ചോയെയും കുറിച്ചും പറയണം. 1976ലാണു ലൂയി ബ്രൗണിന്റെ മാതാപിതാക്കൾ എഡ്‌വേഡിനെയും സ്റ്റെപ്ചോയെയും കാണുന്നത്. ലെസ്‌ലിയും പീറ്ററും ഒരു കുഞ്ഞിനായി ശ്രമിക്കാൻ തുടങ്ങിയിട്ട് നീണ്ട ഒൻപതു വർഷങ്ങൾ കഴിഞ്ഞു പോയിരുന്നു.  

എഡ്‌വേഡും പാട്രിക് സ്റ്റെപ്ചോയും ചേർന്നു കൃത്രിമ ബീജസങ്കലനത്തിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ആദ്യമൊന്നും വിജയിച്ചില്ല. 1977 നവംബറിലെ പരീക്ഷണമാണ് ഒടുവിൽ ഫലം കണ്ടത്. കൃത്രിമ ബീജസങ്കലനം നടത്തി രണ്ടര മാസത്തോളം വളർച്ചയെത്തിയ ഭ്രൂണമാണു ലെ‌സ്‌ലിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചത്. പിറ്റേ വർഷം ജൂലൈ 25ന് ഒൾഡ്‌ഹാം ജനറൽ ആശുപത്രിയിൽ സിസേറിയനിലൂടെ ലൂയി ബ്രൗൺ പിറക്കുമ്പോൾ അതൊരു ചരിത്രത്തിന്റെ കൂടി പിറവിയായിരുന്നു. ലൂയി ബ്രൗണിന്റെ മിഡിൽ നെയിമായി ‘ജോയ്’ എന്നു നിർദേശിച്ചതും എ‍ഡ്‌വേഡും സ്റ്റെപ്ചോയും ചേർന്നുതന്നെ. പിന്നീട് ലൂയി ബ്രൗണിന് ഒരു സഹോദരി കൂടി പിറന്നു, നതാലി; അതും ഐവിഎഫ് പ്രക്രിയയിലൂടെതന്നെ.

നതാലിയും ഒരു ചരിത്രമാണ്. ഐവിഎഫ് വഴി പിറന്ന നതാലി സ്വാഭാവിക പ്രക്രിയയിലൂടെതന്നെ അമ്മയായി. അതോടെ ഐവിഎഫ് വഴി പിറന്നവർക്കു സ്വാഭാവികമായി കുഞ്ഞു പിറക്കില്ല എന്ന സംശയവും മാറി. 2006 ഡിസംബറിൽ ലൂയി ബ്രൗൺ ഒരു ആൺ കുഞ്ഞിന്റെ അമ്മയായി; അതും സ്വാഭാവികമായി തന്നെ. ഒട്ടേറെ ധാർമിക പ്രശ്നങ്ങൾ ആദ്യ കാലങ്ങളിൽ ഉന്നയിക്കപ്പെട്ടെങ്കിലും കു‍ഞ്ഞുങ്ങൾക്കായി കാത്തിരിക്കുന്ന ദമ്പതികൾക്ക് ഐവിഎഫ് ചികിത്സാരീതി പ്രതീക്ഷയുടെ നാളമായിരുന്നു. ആ നാളം കൊളുത്തിയതിനു റോബർട്ട് ജി. എ‍ഡ്‌വേഡിന് 2010ലെ നൊബേൽ സമ്മാനം കിട്ടി. ഐവിഎഫ് ചികിത്സാ രീതി വികസിപ്പിച്ചതിനുള്ള അംഗീകാരമായിരുന്നു ആ സമ്മാനം. 

യാഥാർഥ്യമാകുന്ന സ്വപ്നങ്ങൾ 

ADVERTISEMENT

റോബർട്ട് എ‌ഡ്‌വേഡിന്റെ കണ്ടെത്തൽ: പല കാരണങ്ങളാൽ വന്ധ്യതയുണ്ടാകാം. അതിൽ പ്രധാനപ്പെട്ട ഒന്നാണു സ്ത്രീകളുടെ അണ്ഡവാഹിനി കുഴലിലുണ്ടാകുന്ന (ഫലോപിയൻ ട്യൂബ്) തടസ്സം. അണ്ഡത്തിന്റെയോ പുരുഷ ബീജത്തിന്റെയോ കുറവ് തുടങ്ങിയവയും കാരണമാകാം. ഇത്തരം സാഹചര്യങ്ങളിൽ പ്രയോഗിക്കാവുന്ന ഒരു രീതിയാണു എഡ്‌വേഡ് വികസിപ്പിച്ചത്. അണ്ഡാശയത്തിൽനിന്ന് ഒന്നോ അതിലേറെയോ അണ്ഡങ്ങളെ പുറത്തെടുക്കുന്നു. ഒരു ടെസ്റ്റ് ട്യൂബിൽ ഇതിനെ പുരുഷ ബീജവുമായി സംയോജിപ്പിക്കുന്നു. ബീജസങ്കലനത്തെ തുടർന്നു വളർന്നു തുടങ്ങുന്ന ഭ്രൂണം ശസ്ത്രക്രിയ നടത്തി ഗർഭപാത്രത്തിൽ തിരികെ നിക്ഷേപിക്കുന്നു. ഈ കണ്ടെത്തലിന്റെ വിജയമായിരുന്നു ലൂയിസ് ജോയ് ബ്രൗൺ.

കാലം പിന്നീട് ഒരു പാടു മാറി. ഐവിഎഫ് ചികിത്സ ലോകത്ത് സർവസാധാരണമായി. പുതിയ സാങ്കേതികവിദ്യകൾ ഇന്ന് ഐവിഎഫ് ചികിത്സയെ കൂടുതൽ മികച്ച ഫലം നൽകുന്ന തലത്തിലേക്കു വളർത്തി. ഇന്ന് ലോകത്തു പ്രതിവർഷം 10 ലക്ഷം ഐവിഎഫ് ചികിത്സ നടക്കുന്നുവെന്നാണ് ഏകദേശ കണക്ക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള നൂതന സാങ്കേതിക വിദ്യകൾ പോലും ഇന്നു ഐവിഎഫ് ചികിത്സാ രംഗത്ത് പ്രയോഗിക്കുന്നു. കുഞ്ഞ് എന്ന സ്വപ്നം പലർക്കും യാഥാർഥ്യമാകാൻ ഇക്കാലത്ത് ഐവിഎഫ് വഹിക്കുന്ന പങ്ക് ചെറുതല്ല.

ഇന്ത്യയിൽ 10–15% പേർക്ക് വന്ധ്യത

രാജ്യത്ത് ഇന്നു വന്ധ്യത വലിയൊരു ആരോഗ്യ പ്രശ്നമായി പോലും മാറിയിട്ടുണ്ട്. 10–15% പേർ ഈ പ്രശ്നം അനുഭവിക്കുന്നു. അവരിൽ പലരും ഏറെ വൈകിയാണു ചികിത്സ ആരംഭിക്കുന്നത്. ചികിത്സയെ കുറിച്ചുള്ള അജ്ഞതയും അവബോധമില്ലായ്മയുമാണു പലരെയും പിന്നാക്കം വലിക്കുന്നത്. ഐവിഎഫ് ചികിത്സയിലേക്കു കടക്കാൻ പിന്നെയും വൈകുന്നു. വന്ധ്യതയെന്നത് ഒരു ആരോഗ്യ പ്രശ്നമാണെന്നും അതിനു ഫലപ്രദമായ ചികിത്സയുണ്ടെന്നും മനസ്സിലാക്കുകയാണു വേണ്ടതെന്ന് രാജ്യത്തെ പ്രശസ്ത ഐവിഎഫ് സ്ഥാപനമായ ഇന്ദിര ഐവിഎഫ് സഹസ്ഥാപകനും സിഇഒയുമായ ഡോ. ഷിതിസ് മൂർഡിയ പറയുന്നു. ലോക ഐവിഎഫ് ദിനത്തിൽ ഐവിഎഫ് ചികിത്സയിൽ ആധുനിക സാങ്കേതികവിദ്യ കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ചു ഡോ. ഷിതിസ് മൂർഡിയ ‘മനോരമ ഓൺലൈനു’മായി സംസാരിക്കുന്നു.

ഡോ. ഷിതിസ് മൂർഡിയ. Photo Courtesy: YouTube/ETHealthWorld
ADVERTISEMENT

കുഞ്ഞുങ്ങളുണ്ടാകുന്നില്ലെങ്കിൽ എല്ലാവരുടെയും ആദ്യ ചോദ്യം സ്ത്രീകളോടാണ്– ‘എന്തെങ്കിലും പ്രശ്നമുണ്ടോ?’. ഗർഭം ധരിക്കാതിരിക്കാൻ സ്ത്രീ മാത്രമാണു കാരണം എന്ന മട്ടിലാണു പലപ്പോഴും സമൂഹത്തിന്റെ ഇടപെടൽ. പുരുഷ വന്ധ്യതയെ കുറിച്ചു സംസാരിക്കാൻ സമൂഹം പലപ്പോഴും മടിക്കുന്നു. ഇക്കാരണം കൊണ്ടു മാത്രം ചികിത്സ പലപ്പോഴും വർഷങ്ങളോളം വൈകുന്നു. പുരുഷന്റെ പ്രശ്നം കൊണ്ടും വന്ധ്യതയുണ്ടാകാമെന്നു കൂടി കണക്കിലെടുത്തു ദമ്പതികളെ സമഗ്രമായി ചികിത്സയ്ക്കു വിധേയരാക്കുകയാണു വേണ്ടത്. ശരിയായ രീതിയിൽ രോഗനിർണയം നടത്തിയാൽ മാത്രമേ ശരിയായ ചികിത്സ സാധ്യമാകൂ–ഡോ. ഷിതിസ് മൂർഡിയയുടെ വാക്കുകളിലേക്ക്...

പുരുഷ ബീജം കുറയുന്നു?

1970കളിൽ ഒരു മില്ലി ശുക്ലത്തിൽ 60– 80 ദശലക്ഷം പുരുഷ ബീജങ്ങൾ ഉണ്ടായിരുന്നു. അക്കാലത്ത് ലോകാരോഗ്യ സംഘടന പോലും ശരാശരി പുരുഷ ബീജത്തിന്റെ അളവായി കണക്കാക്കിയിരുന്നത് ഒരു മില്ലിയിൽ 40 ദശലക്ഷമായിരുന്നു. എന്നാൽ, ഇന്ന് ബഹുഭൂരിപക്ഷം പുരുഷൻമാരിലും ബീജത്തിന്റെ അളവ് ഇത്രത്തോളം കണ്ടെത്താൻ കഴിയില്ല. ഒരു മില്ലി ശുക്ലത്തിൽ 25– 40 ദശലക്ഷമായി ബീജത്തിന്റെ അളവ് കുറഞ്ഞു. ലോകാരോഗ്യ സംഘടന പിന്നെയും കുറച്ചു– ഒരു മില്ലിയിൽ 15 ദശലക്ഷമുണ്ടെങ്കിൽ സാധാരണ നിലയാണ്.

പുരുഷ ബീജത്തിന്റെ അളവും വന്ധ്യതയും തമ്മിൽ നേരിട്ടു ബന്ധമുണ്ടെന്നു പറയാനാവില്ല. ബീജത്തിന്റെ അളവ് കുറയാൻ പല കാരണങ്ങളുണ്ടാകാം. ജനിതക കാരണങ്ങൾ, ജീവിത രീതികൾ, അന്തരീക്ഷ മലിനീകരണം, ഭക്ഷണം എന്നിവയെല്ലാം കാരണമാകാം. എങ്കിലും ഇപ്പോഴത്തെ ജീവിത രീതികൾ വലിയ തോതിൽ വന്ധ്യതയ്ക്കു കാരണമാകുന്നുണ്ടെന്നതിൽ സംശയമില്ല– ഡോ. ഷിതിസ് മൂർഡിയ പറയുന്നു.

വൈകിയുള്ള വിവാഹം

വൈകിയുള്ള വിവാഹവും വന്ധ്യതയെന്ന പ്രശ്നത്തിലേക്കു നയിക്കുന്നു. പലരും ജോലി കിട്ടി സ്വന്തം കാലിൽ നിൽക്കാറായ ശേഷം കല്യാണത്തെ കുറിച്ചു ചിന്തിക്കുന്നവരാണ്. ഇനിയിപ്പോൾ വിവാഹം കഴിച്ചാലും തുടക്കത്തിൽ തന്നെ കുട്ടികൾ വേണ്ടെന്നു പലരും തീരുമാനിക്കും. കരിയർ, ജോലി എന്നിവയെല്ലാം കഴിഞ്ഞ്, എല്ലാം ശരിയായി എന്ന രീതിയിലേക്ക് എത്തുമ്പോഴാണു പലരും കുഞ്ഞിനെ കുറിച്ചു ചിന്തിക്കുക. അപ്പോഴേക്കും അവർക്ക് 37– 38 വയസ്സായിട്ടുണ്ടാകും.

സ്ത്രീകളിൽ 35 വയസ്സിനു ശേഷം ഗർഭം ധരിക്കാനുള്ള ശേഷി വലിയ തോതിൽ കുറയുന്നുണ്ട്. യഥാർഥത്തിൽ അത് 32 വയസ്സു മുതൽ കുറ‍ഞ്ഞു തുടങ്ങുന്നു. 35 വയസ്സിനു ശേഷം അതു വളരെ വേഗത്തിൽ കുറയുന്നു. സ്വാഭാവികമായ ഗർഭധാരണത്തിനു ശ്രമിക്കുന്ന സ്ത്രീകൾ 32 വയസ്സിന് അപ്പുറത്തേക്ക് അതു നീട്ടിവയ്ക്കരുത്. ഒരു വർഷം ആത്മാർഥമായി ശ്രമിച്ചിട്ടും ഗർഭം ധരിക്കുന്നില്ലെങ്കിൽ ചികിത്സയെ കുറിച്ചു ചിന്തിക്കണം. ഇക്കാര്യത്തിൽ കുറവ് വിചാരിക്കേണ്ട കാര്യമേയില്ല.

സൂക്ഷിച്ചുവയ്ക്കാം 10– 20 വർഷം വരെ

‘വിവാഹം കഴിച്ചു, പക്ഷേ ഇപ്പോൾ കുട്ടികൾ വേണ്ട. കരിയർ ഒക്കെ മെച്ചപ്പെടുത്തി സ്വന്തം കാലിൽ നിൽക്കാറായ ശേഷം മതി കുഞ്ഞുങ്ങളെ കുറിച്ചു ചിന്തിക്കുന്നത്’– മെട്രോ നഗരങ്ങളിലെ ചെറുപ്പക്കാരായ പല ദമ്പതികളും ഈ രീതിയിൽ ചിന്തിക്കുന്നുണ്ട്. പക്ഷേ, കുറച്ചു വർഷങ്ങൾ കഴിയുമ്പോഴേക്കും പ്രായമാകും. അതോടെ ശാരീരിക പ്രശ്നങ്ങളും തുടങ്ങും. കാര്യങ്ങൾ ഫലം കാണാതെ വരും. ഈ പ്രശ്നത്തെ മറി കടക്കാനാണു അണ്ഡമോ ബീജമോ ഭ്രൂണമോ വർഷങ്ങളോളം സൂക്ഷിച്ചുവയ്ക്കുന്ന രീതി വികസിപ്പിച്ചത്. ഈ രീതിക്ക് ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. 10– 20 വർഷം വരെ ഇത്തരത്തിൽ സൂക്ഷിച്ചു വയ്ക്കാനാകും. മാർഗനിർദേശങ്ങൾ പറയുന്നത് പരമാവധി 10 വർഷം വരെ മാത്രമേ ഇത്തരത്തിൽ സൂക്ഷിക്കാവൂവെന്നാണ്.

‌ഐവിഎഫ് രംഗത്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ സമീപിച്ച് അണ്ഡമോ ബീജമോ സൂക്ഷിക്കാൻ ഏൽപിക്കുക. പിന്നീട് സാമ്പത്തികമായും മാനസികമായും കുഞ്ഞിനെ സ്വീകരിക്കാൻ സന്നദ്ധമാകുന്ന സമയത്തു സൂക്ഷിച്ചു വച്ചവ ഉപയോഗിച്ചു ഗർഭം ധരിക്കുകയെന്നതാണ് ഈ രീതി. അണ്ഡമോ ബീജമോ ആയും ഇവ രണ്ടും സങ്കലനം ചെയ്തുള്ള ഭ്രൂണമായോ ഇത്തരത്തിൽ ‘ഫ്രീസ്’ ചെയ്തു സൂക്ഷിക്കാൻ കഴിയും. ചെറുപ്പക്കാരാണെങ്കിൽ ഈ രീതിയിൽ ഗർഭം ധരിക്കാൻ സാധ്യതയേറും. 38–40 വയസ്സു കഴിഞ്ഞിട്ടാണെങ്കിൽ ഗർഭം ധരിക്കാനുള്ള സാധ്യത 5–10 ശതമാനമാണ്. കാൻസർ പോലുള്ള രോഗങ്ങൾ ഉള്ളവർക്കും ഗർഭധാരണത്തിനായി ഈ രീതി പ്രയോജനപ്പെടുത്താവുന്നതാണ്. ഇത്തരത്തിൽ കു‍ഞ്ഞുങ്ങളെ ഭാവിയിലേക്കായി ‘ഫ്രീസ്’ ചെയ്തു വയ്ക്കുന്നവരുടെ എണ്ണവും ഇപ്പോൾ ഏറി വരുന്നുണ്ട്.

English Summary: How IVF is Changing the Procedure of Pregnancy and What We Need to Know About This?